Wednesday, April 26, 2023


*Shri Adi Shankaracharya*

A list of all the works by Shri Adi Shankaracharya is given below. 👇👇Even today many scholars wonder how it was possible for this great Aachaarya to write so much in a very short life span of 32 years. It depicts that He was the greatest scholar & a man on a mission to teach & establish the philosophy of Adhvaitham. He was the Avathaar of Lord Shiva himself.

Though majority of His works concentrate on Adhvaitha philosophy, He has equally pitched on Easwara Bhakthi since Bhakthi is a very essential step for Chittha Shuddhi without which Self-realisation is not possible.

Hence He has composed verses & hymns in praise of every Lord, the majority of which were concentrated on Vishnu, Shiva & Shakthi. He wanted people to worship Lord in any form of their wish, the results of which must finally purify their mind & make it fit for Self-realisation.

From His life history, it is evident that He was blessed by Lord Narasimha, Goddess Saraswathi & Lord Vishvanatha. Hence one can find a true Vaishnava, Shaiva & Shaaktha in him. The most highlighting factor is the Baashya for Hastamalakeeyam written by Shri Shankaracharya since rarely a Guru writes Baashya for the work of his own disciple.

Below is the list of works by Shri Aadhi Shankaraacharya :

*BHAASHYA GRANTHAMS :*

Brahma Suthraas
Isaavasya Upanishadh
Kena Upanishadh
Katha Upanishadh
Prasna Upanishadh
Mundaka Upanishadh
Mandukya Upanishadh
Mandukya Karika
Aitareya Upanishadh
Taittiriya Upanishadh
Chandogya Upanishadh
Brihadaranyaka Upanishadh
Sree Nrisimha Taapaneeya Upanishadh
Bhagavad Geetha
Vishnu Sahasranaama
Sanath Sujatheeyam
Lalithaa Trishathi
Hastamalakeeyam.

*PRAKARANA GRANTHAMS*:

Vivekachudaamani
Aparoksha anubhoothi
Upadhesasahasri
Vaakya Vritti
Swathma Nirupanam
Aathma bodham
Sarva Vedantha Sara Samgraham
Prabodha Sudhakaram
Swaathma Prakaasika
Advaitha Anubhuthi
Brahma anuchintanam
Prashnouttara Rathnamaalika
Sadachaara anusandhaanam
Yaga Taravali
Anatmasree Vigarhanam
Swaroopa anusandhanam
Pancheekaranam
Tathwa bodham
Prouda anubhoothi
Brahma Jnanavali
Laghu Vakyavrithi
Bhaja Govindham
Prapancha Saaram.

*HYMNS AND MEDITATION VERSES* :

Sri Ganesa Pancharathnam
Ganesa Bhujangam
Subrahmanya Bhujangam
Siva Bhujangam
Devi Bhujangam
Bhavaani Bhujangam
Sree Raama Bhujangam
Vishnu Bhujangam
Saradhaa Bhujangam
Sivanandha Lahari
Soundharya Lahari
Anandha Lahari
Sivapaadaadi kesaanta varnana
Siva kesaadhi padaanta varnana
Sree Vishnu-paadaadhi-kesanta
Umaa maheswara Stothram
Thripurasundari Vedhapaada Stotram
Thripurasundari Maanasapooja
Thripurasundari Ashtakam
Devi shashti upachaara-pooja
Manthra maathruka Pushpamaala
Kanakadhara Stothram
Annapoorna Stothram
Ardhanareshwara Stothram
Bhramanaamba Ashtakam
Meenakshi Stothram
Meenakshi Pancharathnam
Gouri Dhasakam
Navarathna Maalika
Kalyana Vrishtistavam
Lalithaa Pancharathnam
Maaya Panchakam
Suvarna Mala Stuti
Dasa Sloki
Vedha Saara Siva StotramHara
Siva Panchaakshara Stothram
Sivaaparadha Kshamapana
Dakshinamoorthy Ashtakam
Dakshinamoorthy Varnamala
Mruthyunjaya Manasa Pooja Stotram
Siva Namavali Ashtakam
Kaala Bhairava Ashtakam
Shatpadee Stothram
Siva Panchaakshara Nakshathra Mala
Dwadasa Linga Stothram
Kaasi Panchakam
Hanumath Pancharathnam
Lakshmi-Nrisimha Pancharathnam
Lakshmi-Nrisimha Karunaarasa Stothram
Paanduranga Ashtakam
Achyutha Ashtakam
Sree Krishna Ashtakam
Hari Stuti
Govinda Ashtakam
Bhagavath Maanasa Pooja
Praatha Smarana Stotram
Jagannatha Ashtakam
Guru ashtakam
Narmadaa Ashtakam
Yamunaa Ashtakam
Gangaa Ashtakam
Manikarnika Ashtakam
Nirguna Maanasa Pooja
Eka Sloki
Yathi Panchakam
Jeevan Muktha Aanandha Lahari
Dhanya Ashtakam
Upadesa (Sadhna) Panchakam
Sata Sloki
Maneesha Panchakam
Adhvaitha Pancharatnam
Nirvaana Shatkam
Devyapara-dha kshamapa stotra.
 ഒരു മനുഷ്യസൃഷ്ടി  അല്ലെങ്കിൽ ശരീരം രൂപാന്തരപെട്ടാൽ,  ആ രൂപാന്തരപ്പെടലിനും,  രൂപാന്തരപ്പെടുത്തലിനും  കാരണക്കാരായവർക്ക് ഈ സൃഷ്ടിയേകുറിച്ച്  എന്തെങ്കിലും ലക്ഷ്യമുണ്ടാകും.  ഉണ്ടാകണം.  ആ ലക്ഷ്യം സൃഷ്ടി (വസ്തു) അറിയാതെതന്നെ  സൃഷ്ടികർത്താവ്  സൃഷ്ടിയിൽ (വസ്തുവിൽ = ശരീരത്തിൽ) നിക്ഷേപിയ്ക്കുന്നതാണ്,  നാമോരോരുത്തരിലും  പരിണാമത്തിലൂടെ  ഉരുത്തിരിയുന്ന,  വിവിധ കാലഘട്ടത്തിലുള്ള  വിവിധങ്ങളായ  കർമ്മവാസനകൾ.  ഇങ്ങനെ നമ്മിൽ നിക്ഷിപ്തമായിരിയ്ക്കുന്ന  കർമ്മങ്ങളെ ചെയ്യലും  ആ കർമ്മഫലത്തെ അനുഭവിയ്ക്കലും,  ഇങ്ങനെയുള്ള പ്രക്രിയയിൽക്കൂടി  നമ്മളിൽ നിക്ഷിപ്തമായിരിയ്ക്കുന്ന  ധർമ്മം  യഥാവിധി നിർവഹിയ്ക്കുന്നതിനു വേണ്ടിയാണ് ഓരോ സൃഷ്ടിയും സംഭവിയ്ക്കുന്നത്.  എന്താണ് സൃഷ്ടിയുടെ ധർമ്മവും ലക്ഷ്യവും,  ഈ ഭൂമിയുടെ നിലനിൽപ്പിനു വേണ്ടിയാണ് ഇവിടെ ഓരോ സൃഷ്ടിയും  ഉണ്ടാകുന്നത്.  അതുകൊണ്ട് അതിനു വേണ്ടിയുള്ള നമ്മുടെ പങ്കിനെ തിരിച്ചറിഞ്ഞ് പ്രവർത്തിച്ച് തീർക്കലാണ്  ജന്മധർമ്മം.  ഇങ്ങനെ ജന്മധർമ്മം നിറവേറ്റി തീർക്കുന്നതിനു വേണ്ടി ശാരീരികവും, മാനസികവുമായി തയ്യാറായി, കഴിയുന്നത്ര കാലം  ഈ ഭൂമിയിൽ ജീവിച്ച് പ്രവർത്തിയ്ക്കാൻ ആവശ്യമായ  ശക്തിയും, കഴിവും  സംഭരിച്ച് പ്രവർത്തിച്ചു തീർക്കാൻ ശ്രമിയ്ക്കുക എന്നതാവണം ലക്ഷ്യം.  ഇങ്ങനെയുള്ള ധർമ്മ കർമ്മങ്ങളെ വേഗത്തിൽ തിരിച്ചറിഞ്ഞ് പ്രവർത്തിയ്ക്കാൻ വേണ്ടിയായിരുന്നു പൗരാണികർ "വർണ്ണാശ്രമങ്ങൾ" രൂപപ്പെടുത്തിയിരുന്നത്. ഇവിടെ ഒരു സൃഷ്ടി പോലും  ലക്ഷ്യമില്ലാതെ പാഴായി സൃഷ്ടിയ്ക്കപ്പെടുന്നില്ല.  സൃഷ്ടിയ്‌ക്ക്‌ ശേഷം  സൃഷ്ടിയുടെ കർമ്മ ഫലത്തിനടിസ്ഥാനമായി  ചിലത്  പാഴ് സൃഷ്ടികളാകാറുണ്ട്.  അത് സൃഷ്ടികർത്താവ് കനിഞ്ഞു നൽകിയ സ്വാതന്ത്യം  ദുരുപയോഗം ചെയ്യുന്നതിനാൽ  സംഭവിയ്ക്കപ്പെടുന്നതാണ്.

   നാം ഒരു കർമ്മം (പ്രവർത്തി) ചെയ്യുന്നു എന്നിരിയ്ക്കട്ടെ.  അത് ഞാൻ ചെയ്യുന്നു,  അവൻ ചെയ്യുന്നു,  ഇവൻ ചെയ്യുന്നു എന്നെല്ലാം നാം പറയാറുണ്ട്.  ഈ ഞാൻ, അവൻ, ഇവൻ  എന്നെല്ലാം പറയുമ്പോൾ  നാം ഒരു ശരീരത്തെ - ഒരു വസ്തുവിനെ - മാത്രമേ കാണുന്നുള്ളു.  എന്നാൽ മുൻപു പറഞ്ഞതുപോലെ  ഒരു ശരീരംതന്നെ  വസ്തുവും, ജീവനും കൂടി ചേരുന്നതാണ്.  പ്രവൃത്തി അല്ലെങ്കിൽ കർമ്മം എന്നത്  "കാര്യ"മാണ്.  ഒരു കാര്യത്തിന് ഒരു കാരണമുണ്ടാകണം.  കാരണമുണ്ടാകുന്നതിന്  മനസ്സ്, ബുദ്ധി, ചിത്തം, ഇന്ദ്രിയം, ഇന്ദ്രിയദേവത, പ്രാണൻ, ശരീരം, വായു  ഇത്രയുംവിഭാഗം കൂടിചേരണം. 
ഇതെന്തിനാണെന്നല്ലെ ? പറയാം.  മനസ്സും, ബുദ്ധിയും, ഇന്ദ്രിയവും ചേർന്നെങ്കിൽ മാത്രമേ ഒരു കാരണം ഉണ്ടാവുകയുള്ളു.  ഇതിൽ ഇന്ദ്രിയമാണ് കാരണത്തിനു പാധി. ഇന്ദിയോപാധികളായ  ശബ്ദ സ്പർശ രൂപ രസ ഗന്ധം ഈ അഞ്ചിൽ ഓരോന്നിൽ നിന്നുമാണ് കാരണങ്ങൾ രൂപപ്പെടുന്നത്.  ഇതിൽ ഏതൊന്ന് കാരണത്തിനുപാധി ആകുന്നുവോ, അതിനോടു കൂടി  സങ്കല്പ ശക്തിയുള്ള മനസ്സും,  നിശ്ചയശക്തിയുള്ള ബുദ്ധിയും കൂടി തീരുമാനിച്ച്  ചിത്തത്തിന്റെ അനുവാദത്തോടു കൂടി  വായുവിന്റെ സഹായത്താൽ  കാരണമായ നിർദ്ദേശത്തെ  അതിന്റെ ഇന്ദ്രിയ ദേവതയിൽ എത്തിച്ച് അവിടെ നിന്നും അനുമതിവാങ്ങി, വായു തന്നെ ഇന്ദ്രിയങ്ങളിലെത്തിച്ച്, ഇന്ദ്രിയം  പ്രാണന്റെയും  ശരീരത്തിന്റെയും സഹായം കൊണ്ട് കാരണത്തെ സൃഷ്ടിയ്ക്കുന്നു.  നാം ചെയ്യുന്ന ഓരോ പ്രവർത്തിയിലും ഇത്രയും കാര്യങ്ങൾ നടക്കുന്നുണ്ട്.  അത്  പ്രവർത്തിവേണ്ടതാണെങ്കിലും  വേണ്ടാത്തതാണെങ്കിലും.  ഇങ്ങനെ എല്ലാം  പരസ്പരം ബന്ധപ്പെട്ടും  എന്നാൽ ഒന്നും പരസ്പരം ബന്ധപ്പെടാതേയുമാണ്  ഈ ശരീരം പ്രവർത്തിയ്ക്കുന്നത്.  എന്നാൽ ഇതിന്റെയെല്ലാത്തിന്റെയും ഉൽഭവസ്താനം,  എല്ലാത്തിനേയും ഉൾകൊള്ളാനും,  പുറംതള്ളനും കഴിവുള്ള  ജീവനും (അത്മാവ്) ജീവന്റെ സാന്നിധ്യമില്ലെങ്കിൽ  ജഡാവസ്ഥയെ പ്രാപിയ്ക്കുന്ന ശരീരവുമാണ്.

   അങ്ങനെ ഈ ജീവ (പ്രാണാ) നും  ശരീരവും ഒന്നിച്ചു പ്രവർത്തിയ്ക്കുന്നു എങ്കിലും,  കാര്യമായ ഒരു ബന്ധം ഇവർ തമ്മിലില്ലെന്നുവേണം  കരുതാൻ.  ഇതു തന്നെയാണ്  ജീവജാലങ്ങളുടെ  ജീവിതത്തിലുമുള്ളത്.  ഏതു സമയത്തും  പരസ്പരം  പിരിഞ്ഞു പോകുന്നു. അത് മരിച്ചാണെങ്കിലും, കൊന്നാണെങ്കിലും, ഉപേക്ഷിച്ചാണെങ്കിലും, മറ്റേതെങ്കിലും  വിധത്തിലായാലും.  ഇതു തന്നെയാണ് ജീവനും ശരീരവും.  ജീവനു ശരീരത്തിൽ (ശരീരമെന്നാൽ,  ശീരണം ചെയ്യുന്നത് = നശിച്ചു കൊണ്ടിരിയ്ക്കുന്നതെന്നർത്ഥം) ഇരിയ്ക്കാൻ പറ്റാത്തൊരവസ്ഥ  ശരീരത്തിനുണ്ടാകുമ്പോൾ  ശരീരം ഉപേക്ഷിച്ച് ജീവൻ  മറ്റൊരു ശരീരം  സ്വീകരിച്ച്  ജീവിതം ആരംഭിയ്ക്കുന്നു.  അങ്ങനെ ശരീരം നശിയ്ക്കുന്നു.  എന്നാൽ ജീവന്  നാശമില്ലാതെ തുടരുന്നു.  ഇതിനർത്ഥം നാം ഈ കാണുന്നതെല്ലാം നശിയ്ക്കുന്നതും,  കാണാത്തതായ ജീവൻ നശിയ്ക്കാത്തതുമാണ്. 

   ഇതാണ് ഓരോ സൃഷ്ടിയും,  ഇത്രയേയുള്ള ഓരോ സൃഷ്ടിയും.  ഇവിടെ വേണ്ടുന്നതെല്ലാം ഉണ്ട്.  പൂർണ്ണ സ്വാതന്ത്ര്യവും ഉണ്ട്.  ഇതിനെ വേണ്ടതുപോലെ ഉപയോഗിച്ചാൽ  കാട്ടിയ ജന്മം  കിട്ടുന്ന സമയത്ത് ജീവിച്ച് തീർക്കാൻ സാധിയ്ക്കും.  ഇല്ലെങ്കിൽ ഉള്ള സമയം മരിച്ച് ജീവിയ്ക്കേണ്ടിവരും.

       

No comments: