*ഉദയഭാരതത്തിന്റെ ആത്മീയ ഗുരുവിന് പ്രണാമം*🙏
അറിയുക ഈ മഹാനെ .. "ഡോക്ടർ എൻ. ഗോപാലകൃഷ്ണൻ " ..!!
ഒരു ചെറിയ ചായക്കടയിൽ ജോലി ചെയ്തു പഠിച്ച അവസ്ഥയിൽ നിന്നും ഇന്ന് ലോകം അറിയുന്ന ശാസ്ത്രജ്ഞനിലേക്ക് വളർന്ന ശ്രീ ഗോപാലകൃഷ്ണൻ സർ...ഉയർന്നു വരുന്ന ഏതൊരു കുട്ടിക്കും അത്ഭുദകരമായ പ്രചോദനം ആണ് സർ..
ജനനം തൃപ്പൂണിത്തുറയിൽ ഉള്ള ലായം റോട്ടിലെ ചെറിയ വീട്ടിൽ 1955 ജൂൺ മാസം പത്ത് വെള്ളിയാഴ്ച, ഇടവ മാസം, കൃഷ്ണ പക്ഷത്തിലെ തിരുവോണം നക്ഷത്രം രാവിലെ 7 മണി കഴിഞ്ഞു രണ്ടു മിനിട്ട് പിന്നിട്ടപ്പോൾ.
അച്ഛൻ മംഗലാപുരത്തു നിന്ന് വന്നു കുമ്പളത്ത് താമസമാക്കിയ പരമ്പരയിൽ പെട്ട പൂജാരിയും, ശാന്തിക്കാരനുമായ ശ്രീ നാരായണൻ എമ്പ്രാന്തിരി. അമ്മ, കൊച്ചി രാജാവിന്റെ വിഷവൈദ്യൻ ആയിരുന്ന ശ്രീ കേശവൻ എമ്പ്രാന്തിരിയുടെ മകൾ സത്യഭാമ.
പ്രാഥമിക വിദ്യാഭ്യാസം തൃപ്പൂണിത്തുറയിൽ തന്നെയുള്ള ഒരു പ്രൈമറി സ്കൂൾ പിന്നീട് RLV സ്കൂളിലും, gov . ബോയ്സ് ഹൈസ്കൂളിലും, മഹാരാജാസിലും, സെന്റ് ആല്ബെര്ട്ട്സിലും, sacred hearts കോളേജിലും, ആക്കി പൂർത്തിയാക്കി. പിന്നീട് കൊച്ചിന് യൂനിവേഴ്സിറ്റിയിൽ ഗേഷണം. അതിനു ശേഷം ഹൈദരാബാദിൽ PhD.
വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു പാവപ്പെട്ട ബ്രാഹമണ കുട്ടിയായിരുന്നത് കൊണ്ട്പഠിക്കുന്ന കാലത്ത് തന്നെ (അഞ്ചാം ക്ലാസ് മുതൽ) എറണാകുളം പരമാര ക്ഷേത്രത്തിൽ പൂജാരിയായി സഹായിക്കാനും, വീടുകളിൽ നടക്കുന്ന പൂജകളിൽ അച്ഛനെ സഹായിക്കാനും പോയിരുന്നു. മാത്രമല്ല, പാചകക്കാരൻ ആയിരുന്നു അച്ഛന്റെ സഹായി ആയി സദ്യ വിളമ്പുന്നതിനും, കുറച്ചു വളർന്നപ്പോൾ എറണാകുളത്ത് തന്നെയുള്ള ദ്വാരക ഹോട്ടലിൽ സപ്ലയർ ആയും ജോലി ചെയ്തു.
അദ്ദേഹത്തിൻറെ വിദ്യാഭ്യാസ യോഗ്യതകൾ:
• M. Sc. (Pharmaceutical Chemistry)
• M. Sc. (Appl. Chem- Plant products)
• M. A. (Industrial Sociology)
• Ph. D. ( Plant Biochemistry)
• D.Litt. ( Science in Sanskrit )
ലഭിച്ച അംഗീകാരങ്ങൾ/അവാർഡുകൾ.
• Gardners Award
• D.V Memorial Awards
• Dingra memorial Gold medal and Award
• D. V. Memorial Award (for the Second time). (All the awards for the
studies on plant products)
• Foundation Day Award of the Vadyaratnam Oushada Saala, Trissur
Six Science Popularisation Awards for the popularization of heritage Sanskrit
based scientific knowledge .
• Seva Ratna award of the Centenarian Trust of Chennai
• Genius of the year award of the Karnataka Association
• Raghavendra memorial award of Raghavendra Swami Trust (twice)
• Bharatheeya Samskruti Ratna award of the Sarada Education Society
• Vijaya Dasami memorial award of the Attukal Trust
• K. V. Balakrishnan Menon memorial award of the Paramekkavy Trust.
• The prestigious cultural award of the Cleaveland University USA – Curtis
Wilson Coloquim on Indian Culture and അവാർഡ്
• First fellowship of NCSTC of DST Government of India for popularizing
science to the public.
അദ്ദേഹത്തിൻറെ ചില സംഭാവനകൾ:
45 Research Papers in National and International Scientific Journals and more than 200 popular articles
6 patents ( Microwave applications and also on Carbon dioxide extraction of flavors)
Cassettes on heritage subjects more than 200 subjects, 60 MP3 CDs, 25 VCDs for popularization of the heritage knowledge of India
Authorship of 60 books on Indian Science Scientific & Cultural Heritage including health science.
1982 മുതൽ 2010 വരെ CSIR, തിരുവനന്തപുരത്തു ശാസ്ത്രഞ്ജൻ ആയി വർക്ക് ചെയ്തു. കാനഡയിൽ വിസിറ്റിംഗ് ശാസ്ത്രജ്ഞൻ പദവിയിൽ നിന്ന് പിരിഞ്ഞു ഭാരതത്തിലേക്ക് തിരികെ എത്തിയ അദ്ദേഹം, CSIR ജോലിക്കൊപ്പം സ്വദേശി ശാസ്ത്ര പൈതൃകം പ്രചരിപ്പിക്കുക എന്നുള്ളത് ജീവിത വ്രതമായി എടുത്തു. ആദ്യ കാലത്ത് സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിനോപ്പം പ്രവർത്തിച്ചു.
വാട്സാപ്പ് ഗ്രൂപ്പ് ജോയിൻ ചെയ്യാനുള്ള ലിങ്ക് : 👇https://chat.whatsapp.com/E5FiY4BlgFREEyfxLq8Kjx
*പൈതൃക പ്രചാരണത്തിൽ അദ്ദേഹത്തിൻറെ സംഭാവനകൾ*
ഭാരതീയ പൈതൃകം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനായി ഉദയഭാരതത്തിന്റെ ആത്മീയ ഗുരുവായി . ഗ്രന്ഥരചന, പ്രഭാഷണങ്ങൾ എന്നിവയിലൂടെയും അഹോരാത്രം പ്രയത്നിചിരുന്നു . ആദ്യമായി എഴുതിയ പ്രമുഖ ഗ്രന്ഥം ഭാരതീയ വിചാരധാര ആണ്. ഇന്ന് നിലവിൽ ഉള്ള എല്ലാ ഭാരതീയ പൈതൃക ഗ്രന്ഥങ്ങളെയും കുറിച്ചുമുള്ള അറിവുകൾ ആണ് അതിൽ ഉള്ളത്. പിന്നീട് ഭാരതീയ ശാസ്ത്ര പൈതൃകം, ഭാരതീയ സാങ്കേതിക പൈതൃകം തുടങ്ങി അനേകം ഗ്രന്ഥങ്ങൾ എഴുതി, പൈതൃക സംബന്ധമായ ചെറു പുസ്തകങ്ങളും , ലേഖനങ്ങളും എഴുതി, പ്രചരിപ്പിച്ചു.
എന്നാൽ അദ്ദേഹത്തിൻറെ മഹത്തായ സംഭാവന ഇതിലോന്നുമല്ല, വാണീദേവിയുടെ അപാരമായ അനുഗ്രഹം ഉള്ള അദ്ദേഹത്തിൻറെ വാക്ധോരണി തന്നെ ആയിരുന്നു അത്. ജനങ്ങളെ അത്യധികം ആകർഷിക്കുന്ന പ്രസംഗത്താലും, അനർഗളം നിർഗളിക്കുന്ന പാണ്ടിത്യത്താലും നിറഞ്ഞ അദ്ദേഹത്തിൻറെ പൈതൃക പ്രസംഗങ്ങൾ മലയാളികളിൽ നിറഞ്ഞിരുന്ന പാരമ്പര്യ/ആത്മീയ/ശാസ്ത്ര അറിവുകളുടെ തെറ്റായ ധാരണകളെ തകിടം മറിച്ചു. അന്ന് വരെ സ്വന്തം പൈതൃകത്തെ പുശ്ചത്തോടെ കണ്ടിരുന്ന മലയാളിയിൽ പൈതൃക അഭിമാനം ഉണ്ടാക്കിയ ഏക വ്യക്തി തന്നെയാണ് ശ്രീ.ഗോപാലകൃഷ്ണൻ എന്ന് പറയേണ്ടി വരും. ഒരു പക്ഷെ മലയാളികളുടെ പൈതൃക അറിവുകൾ ഗോപാലകൃഷ്ണൻ സാറിനു മുൻപും പിൻപും എന്ന് പോലെ പറയണം എന്ന് തോന്നുന്നു.
ശാസ്ത്രജ്ഞൻ എന്ന ജോലി രാജി വച്ച് തൃശൂർ മഴുവഞ്ചേരി കേന്ദ്രമാക്കി പൂർണ സമയ പൈതൃക പ്രചരണത്തിലും, പ്രവർത്തനങ്ങളിലും മുഴുകി ജീവിക്കുന്നു. കഴിഞ്ഞ പത്തോളം വർഷങ്ങളായി ദിവസവും കുറഞ്ഞത് രണ്ടു മണിക്കൂർ വീതമുള്ള രണ്ടു പ്രഭാഷണങ്ങൾ എന്നാ രീതിയിൽ ലോകം മുഴുവൻ പ്രഭാഷണങ്ങൾ നടത്തുന്നു. ഒരു പക്ഷെ ഒരു കണക്കെടുക്കുക ആണെങ്കിൽ, ഏറ്റവും അധികം വിഷയങ്ങൾ, ഏറ്റവും കുറഞ്ഞ സമയത്തിൽ, ഏറ്റവും അധികം രാജ്യങ്ങളിൽ, ഏറ്റവും അധികം ആളുകളിൽ എത്തിച്ച ഏറ്റവും മികച്ച പ്രഭാഷകൻ എന്നാ പദവി ഗിന്നസ് റെക്കോർഡ് പദവി കൂടി അദ്ദേഹത്തിനു ലഭിക്കാൻ സാധ്യതയുണ്ട്.
*മലയാളികളിൽ പൈതൃക പഠനവാഞ്ച ഉണ്ടാക്കിയതിലും, പൈതൃകത്തെ കുറിച്ച് അഭിമാനം ഉണ്ടാക്കിയതിലും ഉള്ള അദ്ദേഹത്തിൻറെ പങ്കു സ്വർണ ലിപികളാൽ തന്നെ കാലം എഴുതി വക്കും ഷെയർ ചെയ്യുക*
*യൂട്യൂബ് ലിങ്ക്* 👇:https://www.youtube.com/@udayabharatham5631
ചിദാനന്ദ പുരി സ്വാമികൾ ഓർമിക്കുന്നു ....
സ്വാമികളുടെ വരികളിലൂടെ👇
സനാതനധർമ്മസംസ്ഥാപനത്തിനു വേണ്ടി ഏറെ പ്രവർത്തിച്ച ഡോക്ടർ ഗോപാലകൃഷ്ണൻജി യാത്രയായി. ഏറെ ഒന്നിച്ചു പ്രവർത്തിച്ചു. ഒരു കാലഘട്ടത്തിൽ കേരളത്തിലെ വളരെയധികം ക്ഷേത്രങ്ങളിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ റെക്കോർഡിട്ടു കേൾപ്പിക്കുമായിരുന്നത് ഓർക്കുകയാണ്. ആയിരക്കണക്കിന് ക്ലാസുകളിലെ ഭാഷണങ്ങളിലൂടെ അദ്ദേഹം സമൂഹത്തെ തട്ടിയുണർത്തി. ഒടുവിൽ ഒന്നിച്ചത് ഇക്കഴിഞ്ഞ മാർച്ച് 18നു കേരള ധർമാചാര്യ സഭയുടെ യോഗത്തിനായിരുന്നു.
പ്രണമാഞ്ജലി.🙏🙏🙏
സ്വാമി ചിദാനന്ദ പുരി
No comments:
Post a Comment