BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, August 15, 2021
ഇന്ന് കർക്കിടകം 31.
മലയാള വർഷാവസാനം.
രാമായണ വായന മസാവാസന ദിനം. 🌹നാളെ പൊന്നിൻ ചിങ്ങം വരവായി. 🌹
ഈ മാസവാസനവും വർഷവസാനവും താങ്കൾക്കും കുടുംബാംഗങ്ങൾക്കും നന്മയും സമാധാനവും സംതൃപ്തിയും നിറഞ്ഞ നല്ലൊരു ദിവസവും പുലരിയും ആയിരിക്കട്ടെ എന്ന് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു. 🙏
ശുഭദിനം. ❤
സകാമകർമ്മങ്ങളാൽ മനശ്ശാന്തി സാധ്യമല്ല.
അത് പ്രത്യേകിച്ചും ആദ്ധ്യാത്മിക കർമ്മങ്ങളിൽ
ഉണ്ടാകും എന്ന ധാരണയിൽ പലരും ഭൗതിക ജീവിതത്തിലും ആദ്ധ്യാത്മികത എന്ന് ധരിച് പലതും [പുജ ഹോമം യാഗം ജപം ] ചെയ്യുന്നതായുണ്ട്.
ദശരഥ രാജാവ് പുത്രലബ്ധിക്കായി പുത്രകാമേഷ്ടി നടത്തി പുത്രന്മാർ ഉണ്ടായി. പുത്ര ദുഖം അനുഭവിച്ച് മരിച്ചു.
ഒരു പക്ഷേ രാമായണത്തിൽ ഏറ്റവും ദുഖം അനുഭവിച്ചത് സീത എന്ന ധാരണയാണ് ഏറെ. എന്നാൽ വാല്മീകി രാമായണം പഠിക്കുമ്പോൾ സീത വലിയ ദുഖത്തിന് അടിമ ആയില്ല. ദശരഥൻ ദുഖിച്ചു. പിന്നെ ലക്ഷ്മണനാണുണ്ടായത്. അത് രാമോപദേശത്താൽ മാറി. ശ്രീരാമൻ ആര് എന്നറിഞ്ഞ സീതക്കും ലക്ഷ്മണനും പിന്നെ ദുഖിക്കേണ്ടി വന്നില്ല
ദശ ര ഥന് രാമൻ ആര് എന്നറിയാത്തതാണ് ദുഖകാരണമായത്. സീതയുടെ പേരിൽ നമ്മൾ ദുഖിക്കുന്നതും അതിൽ രാമനോട് ദേഷ്യം ഭാവിക്കുന്നതും സീതയേയും രാമനെയും അറിയാത്തതിനാലാണ് ഇതു തന്നെയാണ് രാവണനെ ദ്വേഷിക്കാനും കാരണം രാവണൻ ആര് എന്ന് രാമനറിയാമായിരുന്നു. അതാണ് മരണശേഷം രാവണന് ചക്രവർത്തിക്ക് യോജിച്ച വിധത്തിൽ സംസ്കാരാദികൾ നടത്തിച്ചത്.
അതവിടെ നില്ക്കട്ടെ
പറഞ്ഞുവന്നത് സകാമകർമ്മങ്ങളെപ്പറ്റിയാണല്ലോ
പുത്രൻ ഉണ്ടായാലോ നേരാവണ്ണം അല്ല എങ്കിൽ ദുഖമല്ലേ
അല്പായുസ്സായാൽ ദുഖം
വികലാംഗനായാൽ ദുഖം
മന്ദബുദ്ധി ആയാൽ ദുഖം
മൂർഖനായാൽ ദുഖം
നമ്മുടെ പ്രതീക്ഷക്കും ആഗ്രഹത്തിനും അനുസരിച്ചല്ല എങ്കിൽ ദുഖം
ഇനി സത്ഗുണവാനായാലും പ്രയോജനമുണ്ടാകണമെന്നില്ല
അവിടേയും ദുഖം
ഇതുപോലെ ഭാര്യ ബന്ധു സുഹൃത്ത് ജനം ഒക്കെ നമ്മൾ ആഗ്രഹിക്കുന്നതരത്തിൽ അല്ല അവർ നമ്മോട് പെരുമാറുന്നതെങ്കിൽ ദുഖം
ധനം ഇല്ല എങ്കിൽ ഭാര്യ പുത്രന്മാർ ബന്ധുജനങ്ങൾ സുഹ്യത്തുക്കൾ ഒക്കെ നമ്മളെ വെറുക്കും
നമ്മിൽ നിന്നും ഒന്നും ഇനി ലഭിക്കില്ല എന്ന വസ്ഥ വരുമ്പോൾ മനപൂർവ്വമല്ലാതെ പോലും നമ്മളിൽ അവർക്ക് അസ്വസ്ഥത ഉണ്ടാകും അതും നമുക്ക് ആഹ്ളാദകരമാവില്ല
ധനം അധികമായാൽ കള്ളന്മാർ ശത്രുക്കൾ സർക്കാർ ഇവരെ ഭയക്കണം പിന്നെ സുഖം എവിടെ
ശരീരം അല്പം സുഖവും കൂടുതൽ ദുഖവുമല്ലേ ഈ ശരീരം കൊണ്ട്
അതുകൊണ്ട് ദുഖമില്ലാതാക്കാൻ ദുഖകാരണമായ ആഗ്രഹങ്ങളെ എല്ലാം അടക്കണം
ഒന്നിനേയും നിഷേധിക്കേണ്ട ഒന്നിനോടും ആസക്‌തിയും വേണ്ട. വരുന്നതെല്ലാം സമബുദ്ധിയോടെ സ്വീകരിക്കുക.
പ്രായമായാൽ അതായത് മക്കൾക്ക് മക്കളായാൽ ആരേയും ഭരിക്കാനോ ശകാരിക്കാനോ പോകരുത് കിട്ടുന്ന ഭോഗങ്ങൾ അനുഭവിക്ക കിട്ടാത്തതിൽ പരിഭവിക്കാതെ എല്ലാം ഈശ്വര കല്പിതം എന്നറിഞ്ഞ് കാലം കഴിയണ വരെ കഴിയുക.
മംഗളം എല്ലാവർക്കും ഭവിക്കട്ടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment