Monday, January 26, 2026

*_🚩വർഷത്തിൽ ഒരു ദിവസം തിരുവണ്ണാമലയിൽ പോയാൽ ശിവനും, പാർവ്വതിയും തമ്മിൽ നല്ല പൊരിഞ്ഞ വഴക്കു നടക്കുന്നത് കാണാം._* *ഭാര്യയും, ഭർത്താവും തെരുവിൽ വന്ന് വഴക്കിടും. ഊടലും കൂടലും ഏത് ഭാര്യാഭർതൃബന്ധത്തിലാണ് ഇല്ലാത്തത്? എന്നാൽ ഈ വഴക്കിനെ 'തിരുവൂടൽ തിരുവിഴ' എന്ന പേരിൽ ഉത്സവമായി ആഘോഷിക്കുന്ന രീതി സനാതന ധർമ്മത്തിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്തെന്നാൽ നമുക്ക് എല്ലാ ജീവിതാനുഭവങ്ങളും ഉത്സവമാണ് !* *തെരുവിൽ വഴക്കടിച്ച്, ദേവി പിണങ്ങിപ്പോയി തൻ്റെ ഗർഭഗൃഹത്തിൽ കയറി നടയടയ്ക്കും. ഈ പെണ്ണുങ്ങളെയൊക്കെ പറഞ്ഞു മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന മട്ടിൽ അണ്ണാമലയാൻ (ശിവൻ) ക്ഷീണിതനായി മുരുകക്ഷേത്രത്തിൻ്റെ തിണ്ണയിൽ വന്നിരിക്കും. അവിടെ വെച്ച് ഭഗവാൻ്റെ വിഷമം മാറ്റാൻ ഭക്തർ അഭിഷേകം നടത്തും. മൂഡ് തിരുച്ചു കിട്ടിയാൽ ഭഗവാൻ ഭക്തരുമൊന്നിച്ച് തിരുവണ്ണാമല പ്രദിക്ഷണം ചെയ്യും.* *വർഷത്തിൽ രണ്ടു തവണ മാത്രമേ അണ്ണാമലയാർ പുറത്തെഴുന്നള്ളി തിരുവണ്ണാമല പ്രദിക്ഷണം ചെയ്യൂ. ഒന്ന് കാർത്തിക ദീപം തെളിയിച്ച് രണ്ടാം ദിവസം. മറ്റൊന്ന് മാട്ടുപ്പൊങ്കൽ-തിരുവൂടൽ ദിനത്തിലും.* *എന്തിനാണ് ഭഗവാനും, ദേവിയും തമ്മിൽ വഴക്കിട്ടത് എന്നല്ലേ ചിന്തിക്കുന്നത്? ആ കഥയും പറയാം.* *ഭഗവാൻ്റെ പരമഭക്തനായ ഭൃംഗിമുനി ഒരിക്കലും ദേവിയെ അംഗീകരിച്ചിരുന്നില്ല. ശിവൻ മാത്രമേ ആരാധ്യനായുള്ളൂ എന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. ഒരു ദിവസം തിരുവണ്ണാമലയിലെത്തിയ ഭൃംഗിമുനി കണ്ടത് ശിവനോടൊപ്പം ഇരിക്കുന്ന ദേവിയെയാണ്.* *'എൻ്റെ ഭഗവാനെ എനിക്ക് പ്രദിക്ഷണം ചെയ്യണം, നിങ്ങൾ അങ്ങോട്ട് മാറി നിൽക്കൂ' എന്ന് ദേവിയോട് ഭൃംഗിമുനി ആജ്ഞാപിച്ചത്രേ!* *'ശിവനിൽ നിന്ന് ശക്തിയെ വേർപെടുത്താൻ നിനക്കെന്നല്ല, ആർക്കുമാകില്ല. വേണമെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കൂ' എന്ന് ദേവി മറുപടി പറഞ്ഞു.* *ആ നിമിഷം ഒരു വണ്ടിൻ്റെ രൂപമെടുത്ത് ഭൃംഗിമുനി ഭഗവാനെ മാത്രം പ്രദക്ഷിണം വെച്ചു. തിരിച്ച് മനുഷ്യരൂപം കൈവരിച്ച് വിജയിയെപ്പോലെ പുഞ്ചിരിച്ച് നിന്നു. ഇതുകണ്ട് ദേവി അപമാനിതയും, കോപാകുലയുമായി. 'ശക്തിയെ വേണ്ടാത്തവന് ശക്തി എന്തിന്? ഞാൻ നിൻ്റെ ശരീരം വിടുന്നു'.* *രോഷാകുലയായി ദേവി ഇപ്രകാരം പറഞ്ഞതും, ശരീരത്തിൻ്റെ ശക്തി ക്ഷയിച്ച് ഒരു ജഢം പോലെ ഭൃംഗിമുനി താഴെ വീണു.* *തൻ്റെ ഭക്തൻ്റെ ദുർഗതി കണ്ട ഭഗവാൻ്റെ നെഞ്ചം വിങ്ങി. ഭൃംഗിമുനിയ്ക്ക് എഴുന്നേറ്റ് നിൽക്കാനായി ഒരു മൂന്നാംകാൽ ഭഗവാൻ സമ്മാനിച്ചു. അങ്ങനെ ശക്തിയുടെ സഹായമില്ലാതെ ഭൂമിയിൽ എഴുന്നേറ്റു നിന്ന ഒരേയൊരു യോഗി എന്ന ഖ്യാതി നേടി ഭൃംഗിമുനി.* *തന്നെ അപമാനിച്ചിട്ടും, ഭൃംഗിമുനിയെ ഭഗവാൻ സഹായിച്ചതാണ് ദേവി പിണങ്ങിപ്പോകാൻ കാരണമായത് എന്നാണ് കഥ.* *എന്നാൽ ഈ പിണക്കം ഒരൊറ്റ ദിവസത്തേയ്ക്കേ ഉള്ളൂ കേട്ടോ.. ഭക്തരോടൊപ്പം ഗിരിവലം ചുറ്റി വന്ന് രാത്രിയിൽ ഭഗവാൻ ദേവിയുടെ നടയിൽ ചെന്ന് കതവുതട്ടി വിളിക്കും. ദേവിയുടെ പിണക്കം മാറ്റുന്ന ആ രംഗം ഭക്തർ ആകാംക്ഷയോടെ നോക്കി നിൽക്കും.* *ഒടുക്കം പിണക്കമൊക്കെ മാറി ദേവി ഭഗവാനോടൊപ്പം ഭക്തർക്ക് സമീപം എഴുന്നള്ളും. പിന്നീട് പള്ളി കൊള്ളൽ. അതോടെ തിരുവൂടൽ തിരുവിഴ സമാപിക്കും.* *ഈ ഉത്സവത്തിൽ നിന്ന് രണ്ട് കാര്യങ്ങളാണ് ഭക്തർക്ക് പഠിക്കാനുള്ളത്.* *ഒന്ന്, ഭാര്യയും ഭർത്താവും ഒരു ദിവസത്തിൽ കൂടുതൽ തങ്ങളുടെ പിണക്കത്തെ ദീർഘിപ്പിക്കരുത്.* *രണ്ടാമത്തേത്, ഭക്തർക്കു വേണ്ടി തൻ്റെ പാതിയായ ശക്തിയെപ്പോലും പിണക്കാൻ ഭഗവാൻ തയ്യാറാകും എന്ന ഉറപ്പാണ് !* *(ചിത്രത്തിൽ : മൂന്നു കാലുകളുള്ള ഭൃംഗിമുനി)* *(കടപ്പാട്)* *🚩🕉️🔯🪔BGG🪔🔯🕉️🚩*

No comments: