BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Saturday, January 24, 2026
*പരബ്രഹ്മ ബോധത്തെ സൂചിപ്പിക്കാൻ ഓംകാരം (ॐ) ചിഹ്നമായി ഉപയോഗിക്കുന്നു.*
പരമാത്മ ചൈതന്യത്തിന്റെ പരമപുരുഷനെ സൂചിപ്പിക്കാൻ സ്വസ്തിക (卐) ചിഹ്നമായി ഉപയോഗിക്കുന്നു .
പരാശക്തി ചൈതന്യത്തെ പ്രകൃതിയെ സൂചിപ്പിക്കാൻ ശ്രീ (श्री) ചിഹ്നമായി ഉപയോഗിക്കുന്നു
എന്താണ് ഈശ്വരൻ / ബ്രഹ്മം ??
ഈ പ്രപഞ്ചത്തിനു ഒരു സ്വബോധം ഉണ്ട് ആ സ്വബോധത്തെ ബ്രഹ്മം / പരമാത്മാവ് എന്നും, പരബ്രഹ്മം എന്നും, പരാശക്തി എന്നും വിദ്വാന്മാർ പല പ്രകാരം വിളിക്കുന്നു.
എന്താണ് ദേവതകൾ ?
ഈ പ്രപഞ്ചത്തിന്റെ സ്വബോധം ആദ്യമായി ഋഷിമാർക്ക് പ്രകടമായത് പ്രകാശവും ശബ്ദവുമായിട്ടാണ്. ജ്യോതിർ ബ്രഹ്മം & ശബ്ദ ബ്രഹ്മം/ ഓംങ്കാരം (ഈശ്വരൻ & പ്രകൃതി) എന്നീ നിലയിൽ. അതിനാൽ ഈ പ്രതിഭാസത്തെ /ബോധസങ്കല്പത്തെ ഇന്ദ്രൻ അല്ലെങ്കിൽ പ്രപഞ്ച ഇന്ദ്രിയങ്ങളുടെ / പ്രപഞ്ച ബോധത്തിന്റെ ദേവതാഭാവത്തിൽ ഇന്ദ്രൻ എന്ന് വിളിക്കുന്നു. അതിനാൽ ഇന്ദ്രൻ എന്ന ദേവതാഭാവത്തിനു ദേവതകളുടെ രാജാവ് /നിയന്ത്രിതാവ് എന്ന പദവികൽപ്പിക്കുന്നു. അതിൽ തന്നെ പ്രകാശവും ശബ്ദവും ഉണ്ടാക്കുന്ന മിന്നലും ഇടിയും ( ജ്യോതിർബ്രഹ്മവും ശബ്ദബ്രഹ്മവും ) ഇന്ദ്രന്റെ വജ്രായുധമായി ആലങ്കാരികമായി പറയുന്നു.
പിന്നീട് വായു / എയർ - വായുദേവൻ പ്രത്യക്ഷനായി , തുടർന്നു അഗ്നി - പ്ലാസ്മ/ അഗ്നി ദേവൻ പ്രത്യക്ഷനായി, പിന്നീട് ജലം/ലിക്വിഡ് - വരുണ ദേവൻ പ്രത്യക്ഷനായി, പിന്നീട് യക്ഷ കുബേരൻ എന്ന നാമത്തിൽ ഭൂമി ദേവൻ/ഖരാവസ്ഥ/ സോളിഡ് പ്രത്യക്ഷനായി. പ്രപഞ്ചത്തിന്റെ ഈ അടിസ്ഥാന അസ്വാഭാവമായ പഞ്ചഭൂതങ്ങളെ അടിസ്ഥാന ദേവതകളായ ഇന്ദ്രൻ , വായു, അഗ്നി, വരുണൻ, യക്ഷ കുബേരൻ 'പഞ്ചഭൂതങ്ങൾ' എന്നീ നാമങ്ങളിൽ വിളിക്കുന്നു. ഈ ദേവതകളെ ഒന്നായിക്കണ്ടു ഒരു ഈശ്വരഭാവത്തിൽ പഞ്ചമുഖ സ്വരൂപനായ ശിവനെ ( സദ്യോജാതൻ, വാമദേവൻ, അഘോരൻ, തത്പുരുഷൻ, ഇശാനൻ) ബ്രഹ്മമായി / ഈശ്വരനായി സങ്കൽപ്പിച്ചു യാഗം നടത്താൻ ബ്രഹ്മദേവൻ/ ഋഷി ബ്രഹ്മാവ് സപ്തർഷിമാരെ ഉപദേശിച്ചു.
എന്നാൽ പിന്നീട് ദക്ഷൻ ഈ അടിസ്ഥാന ദേവതാ സമ്പ്രദായത്തെ മാറ്റി ജ്യോതിഷ സങ്കൽപ്പത്തിൽ ആദിത്യനെ/പ്രജാപതി ബ്രഹ്മമായി സങ്കൽപ്പിച്ചു സൃഷ്ടികർത്താവായ പ്രജാപതി ഈശ്വര സങ്കല്പം സ്ഥാപിച്ചു.
പിന്നീട് ഓരോ ചതുർ യുഗങ്ങളിലെയും ദ്വാപരയുഗത്തിൽ ഓരോ വ്യാസന്മാർ ഈ ബ്രഹ്മ സങ്കൽപ്പത്തെ പലവിധത്തിൽ ശിഷ്യന്മാരെ പഠിപ്പിച്ചു.
ബ്രഹ്മാവിന്റെ യാഗക്രമം മാറ്റപ്പെട്ടതോടു കൂടി ഇന്ദ്രൻ എന്ന ഇന്ദ്രിയങ്ങളുടെ ദേവത ബ്രഹ്മ /ഈശ്വരസങ്കല്പമായും മറ്റു നാലു ദേവതകളായ വായു അഗ്നി വരുണൻ യക്ഷകുബേരൻ എന്നീ ദേവതകൾ മറ്റു ദേവതാ സങ്കൽപ്പത്തിൽ ആകുകയും ചെയ്തു.
12 -ദ്വാദശ ആദിത്യന്മാരുടെ സങ്കൽപ്പത്തിൽ ഇന്ദ്രനും ആദിത്യനും എല്ലാം എത്തുകയും, അഗ്നിദേവനും വായുദേവനും-11 - ഏകാദശ രുദ്രന്മാരായും, വരുണദേവനും യക്ഷ കുബേരനും (8 അഷ്ടവസുക്കൾ) അഷ്ടവസുക്കളായും, ഇന്ദ്രനും പ്രജാപതിയും 1 +1 =2) മാറ്റപ്പെട്ടു . ഇത്തരത്തിലാണ് പഞ്ചദേവതകൾ 33 കോടി (12 + 11 + 8 + 2 = 33 വിഭാഗം) ദേവതകളായി മാറിയത്.
പിന്നീട് ഋഷി അംഗിരസ്സും ഋഷി ഭൃഗുവും ചേർന്ന് ഈ ദേവതാക്രമത്തെ പുനർ ക്രമീകരിച്ചു അഗ്നിയെ പുരോഹിതനും ദേവതകളുടെ പ്രതിനിധിയുമാക്കി മാറ്റി. ഇന്ദ്രൻ തുടങ്ങിയ ദേവതകൾ 12 -ദ്വാദശാദിത്യന്മാരായും , വായു തുടങ്ങിയ ദേവതകൾ 11 -ഏകാദശ രുദ്രന്മാരായും, വരുണൻ തുടങ്ങിയ ദേവതകൾ 8 -അഷ്ടവസുക്കളായും പ്രജാപതിക്കും ഇന്ദ്രനും പകരം സൂര്യ പുത്രന്മാരായ 2- അശ്വനി ദേവതകളെ കൂടെ കൂടി ഇന്നു കാണുന്ന വേദ -ദേവതാ സമ്പ്രദായം പുനർക്രമീകരിച്ചു.
പുരാണങ്ങൾ വേദത്തിലെ ഹിരണ്യഗര്ഭ സങ്കൽപ്പത്തെ ത്രിമൂർത്തി ഈശ്വരസങ്കൽപ്പമാക്കി സൃഷ്ടി സ്ഥിതി സംഹാരം /പരിണാമം എന്ന തത്വങ്ങളുടെ അടിസ്ഥാനത്തിൽ ത്രി മൂർത്തികളായ ബ്രഹ്മാവ് , വിഷ്ണു , മഹാദേവൻ എന്ന ത്രിമൂർത്തി ഈശ്വര സങ്കല്പം സ്ഥാപിച്ചു.
പ്രപഞ്ചവും പ്രപഞ്ച ബോധ സങ്കൽപ്പവും :- ഓംങ്കാരത്തിൽ (ശബ്ദ ബ്രഹ്മത്തിൽ) നിന്നും പ്രപഞ്ചം ജനിച്ചു, പ്രപഞ്ച ബോധ സങ്കല്പമായ ഈശ്വരൻ (ജ്യോതിർബ്രഹ്മം)/ പ്രപഞ്ച ബോധ സങ്കൽപ്പമായ ബ്രഹ്മം എല്ലാത്തിനും കാര്യകാരണകർത്താവായ ഈശ്വരനായും പുരാണങ്ങൾ വാഴ്ത്തുന്നു.
ജീവികളുടെ ജ്ഞാനേദ്രിയങ്ങൾക്ക് പ്രചോദനമായിരിക്കുന്ന / കാരണമായിരിക്കുന്ന ആ ചൈതന്യത്തെ വൈദ്യുതി എന്ന് വിളിക്കാമെങ്കിൽ ഈ വൈദ്യുതിയുടെ അധിഷ്ടാന വേദതയെ ഇന്ദ്രൻ എന്ന് വിളിക്കുന്നു.
എന്താണ് ഈശ്വരനും ദേവതകളും തമ്മിലുള്ള വ്യത്യാസം ?
ഈ ജ്യോതിർബ്രഹ്മമായ ഈശ്വരൻ /വൈദുതിയാണ് ദേവതാ ശക്തികളുടെയെല്ലാം ചാലക ശക്തി എന്ന് കരുതിയാൽ. ഒരു ഇലക്ടിക്കൽ, ഇലക്ട്രോണിക്ക് ഉപകരണത്തിൽ വൈദുതി പ്രവാഹം ഉണ്ടാകുമ്പോൾ ആ ഉപകരണം വൈദുതി ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഊർജജത്തെ/ ഉൽപ്പന്നത്തെ ആ ദേവതയുടെ /ഉപകരണത്തിന്റെ സ്വഭാവമായി പറയുന്നു.
വൈദ്യുതി പ്രവാഹത്താൽ ഓരോ ഉപകരണവും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്നതുപോലെ ആ ഉപകരണങ്ങളുടെ ഉപയോഗമനുസരിച്ചു അതിനെ വിവിധ നാമങ്ങളിൽ വിളിക്കുന്നതുപോലെ
വൈദ്യുതിയാകുന്ന (സ്വബോധം) ഈശ്വരൻ തന്നെ ഓരോ ദേവതകളിലും വ്യത്യസ്ത രൂപത്തിൽ പ്രകടമാകുന്നു. അല്ലെങ്കിൽ ഓരോ ദേവതാ നാമത്തിൽ അറിയപ്പെടുന്നു.
ഒരു ഇലട്രിക് ബൾബ് പ്രകാശവും ചൂടും നൽകുന്നു. സൂര്യൻ എന്ന നക്ഷത്രം പ്രകാശവും ചൂടും നൽകുന്നു . ഇതേ പോലെ പ്രകാശവും ചൂടും നൽകുന്ന മറ്റൊരു വസ്തുവാണ് അഗ്നി. അഗ്നിക്ക് കത്തണമെങ്കിൽ എണ്ണ, വിറക് മുതലായ പദാർത്ഥങ്ങളുടെ സംയോഗം ആവശ്യമാണ്. ഒരു ഊർജ്ജം മറ്റൊന്നായി മാറ്റപ്പെടുന്ന പ്രക്രിയയിൽ കൂടി ഒരേ ഊർജ്ജം തന്നെ പലവിധ ഉർജ്ജങ്ങളായി മാറ്റപ്പെടുന്നു. ഈ ഊർജ്ജ വ്യതിയാനങ്ങളെ വിവിധ ദേവതാ ഭാവത്തിൽ / രൂപത്തിൽ പറയുന്നു.
വൈദ്യുതി - വൈദ്യുതോപകരണങ്ങൾക്ക് ചൂട്, വെളിച്ചം, തണുപ്പ് , കാറ്റ്, തുടങ്ങി ശബ്ദവും, ദർശനവും നൽകുന്ന റേഡിയോ, ടെലിവിഷൻ , സ്കാനിംഗ് മെഷീൻ തുടങ്ങി അനേകം അനേകം ഉപകരണങ്ങളുടെ ഊർജ്ജസ്ത്രോതസ്സായിമാറുന്നു. ഈ വൈദുതിക്ക് ഒരു സ്വബോധം ഉണ്ട്. ആ സ്വബോധത്തിനു കാരണമായിരിക്കുന്നത് ഒരു ധർമ്മമാണ് (ഒരു പ്രപഞ്ച നിയമം). ഈ പ്രപഞ്ച നിയമം ഓരോ വസ്തുക്കളിലും വ്യത്യസ്തമായിരുന്നു. ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവും ഈ പ്രകൃതി നിയമമായ ധർമ്മത്തിന് അനുസൃതമായി പ്രവർത്തിക്കുമ്പോൾ ഈ പ്രപഞ്ചം ധർമ്മാനുസൃതമായി ചരിക്കുന്നതായും, എന്നാൽ ഈ പ്രപഞ്ച നിയമങ്ങൾ ധർമ്മ വിരുദ്ധമായി (വിപരീത ദിശയിൽ) ചരിക്കുമ്പോൾ അധർമ്മമായും കണക്കാക്കുന്നു.
ഈ പ്രപഞ്ച പ്രതിഭാസം ജീവനുള്ള വസ്തുക്കളിലും ജീവനില്ലാത്ത വസ്തുക്കളിലും പ്രകടമാണ്. എന്നാൽ ഈ എല്ലാ വസ്തുക്കളെയും അതിന്റെ തനിമയോട് കൂടി നിലനിർത്തുന്ന സ്വബോധത്തെയാണ് പരമേശ്വരൻ/പരമാത്മാവ് എന്ന് പറയുന്നത്. ഈ സ്വബോധത്തിനും ചാലകമായിരിക്കുന്ന പ്രപഞ്ച നിയമത്തെ 'പരബ്രഹ്മം' എന്നും, ഈ സ്വബോധത്തെ (പരമാത്മാവ്) എന്നും, ഈ സ്വധർമ്മത്തെയും, (പരമാത്മാവ്) സ്വബോധത്തെയും (പരബ്രഹ്മം) ചേതനപൂർണ്ണമാക്കുന്ന വൈദുതി പ്രവാഹത്തെ/ ചൈതന്യത്തെ (പരാശക്തി) എന്നും പറയുന്നു .
ഇതിൽ പരബ്രഹ്മമാണോ, പരമാത്മാവാണോ, പരാശക്തിയാണോ ആദ്യം ഉണ്ടായത് എന്ന് ചോദിച്ചാൽ ഉത്തരം പറയുക അസാധ്യമാണ്. കാരണം ഇത് മൂന്നും മൂന്നല്ല ഒന്നുതന്നെയാണ്. പക്ഷെ ഒരേ സത്തായത്തെ പലരും പലതായി കരുതുന്നു. അതിനാൽ സത്യദർശികളായ ഋഷിമാർ അവയെ പരസ്പര പൂരകങ്ങളായും ഒരേ ശക്തിയുടെ വിഭിന്ന രൂപങ്ങളായും പറയുന്നു .
ഒരു ജ്ഞാനയോഗി ഈശ്വരനെയും പ്രപഞ്ചത്തെയും കാണുന്നത് എങ്ങനെയാണ് ?
നിർഗുണ പരബ്രഹ്മം ഇശ്ചാശക്തിയാൽ സൃഷ്ട്ടി ചെയ്യണം എന്ന് താല്പര്യപ്പെടുകയും ജ്യോതിർബ്രഹ്മവും - പരബ്രഹ്മവും- പരമേശ്വരനും (പ്രപഞ്ച ധർമ്മം /നിയമവും) ശബ്ദബ്രഹ്മവും - പരാശക്തി- പരമേശ്വരിയും ( ചൈതന്യം / ഊർജ്ജവും) ആയി വേർതിരിയുകയും വീണ്ടും ഇവ തമ്മിലുള്ള സംയോഗം ഫലമായി ( ആകർഷണ - വികർഷണങ്ങളുടെ ഫലമായി ) പരമാത്മാവ് (പ്രകൃതി & ഈശ്വരൻ) പ്രപഞ്ചപുരുഷൻ എന്ന പ്രപഞ്ചം /സ്വബോധം ഉദയം ചെയ്യുകയും ചെയ്യുന്നു. ഈ സ്വബോധത്തിനു നാരായണൻ എന്ന് പറയുന്നു. കാരണ ജലത്തിൽ (പഞ്ചഭൂതങ്ങളുടെ പരമാണു അവസ്ഥ ) ശയിക്കുന്ന ഈ നാരായണനെ ഋഷിമാർ പലപ്രകാരം വർണ്ണിക്കുന്നു. പുരുഷനും - മൂലപ്രകൃതിയുമായി ( മാറ്റർ - ആന്റിമാറ്റർ) - ( വിഷ്ണുവും - അനന്തനും, മഹാകാളനും -മഹാകാളിയും, ഗണേശനും - കാളീമാതാവും , ശിവനും - പാർവ്വതിയും , ഭഗവാനും - ഭഗവതിയും, ശ്രീ കൃഷ്ണനും - രാധയും ...etc...) പുരുഷനും - പ്രകൃതിയും തുടങ്ങി വിവിധ സംജ്ഞകളാൽ വിവിധ മതങ്ങൾ, തത്വശാസ്ത്രങ്ങൾ വിശദീകരിക്കുന്നു .
ഒന്നായ (പരബ്രഹ്മം /ധർമ്മം, സ്വബോധം/പരമാത്മാവ് ,പരാശക്തി / ചൈതന്യം) ബ്രഹ്മം രണ്ടായി പുരുഷനും, മൂലപ്രകൃതിയുമായി -
(വിഷ്ണുവും - അനന്തനും, മഹാകാളനും മഹാകാളിയും, ഗണേശനും - കാളീമാതാവും , ശിവനും - പാർവ്വതിയും , ഭഗവാനും - ഭഗവതിയും, ശ്രീ കൃഷ്ണനും - രാധയും, പുരുഷനും - പ്രകൃതിയും) രണ്ടാകുന്നു.
ഈ രണ്ട് മൂന്നായും (സത്വ, രജ, തമോ ഗുണങ്ങളായും - സൃഷ്ടി, സ്ഥിതി, ലയം - ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ - മഹാകാളി, മഹാലക്ഷ്മി , മഹാസ്വരസ്വതി എന്നീ രൂപത്തിലും)
മൂന്ന് നാലായി (പരമേശ്വരൻ + ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ - പരമേശ്വരി + മഹാകാളി, മഹാലക്ഷ്മി , മഹാസ്വരസ്വതി എന്നും) നാല് അഞ്ചായി (ത്രിപുര സുന്ദരി + പരമേശ്വരൻ + ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ - ത്രിപുരാന്തകൻ + പരമേശ്വരി + മഹാകാളി, മഹാലക്ഷ്മി , മഹാസ്വരസ്വതി) എന്നീ നിലയിലും ഈ നാലു സങ്കല്പങ്ങൾ അഞ്ചു കോശങ്ങളായും
ഈ അഞ്ചു തത്വങ്ങൾ പഞ്ചകോശങ്ങൾ (അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം) ആയും, ഈ പഞ്ചകോശങ്ങൾ പഞ്ചഭൂതങ്ങളായും ( ആകാശം , വായു , അഗ്നി , ജലം, ഭൂമി) ഈ പഞ്ചഭൂതങ്ങൾ പഞ്ച ജ്ഞാനേന്ദ്രിയങ്ങൾ (ചെവി, തൊക്ക്, നാക്ക്, മൂക്ക്, കണ്ണ്) - ജ്ഞാനേന്ദ്രിയവിഷയങ്ങൾ ( ശബ്ദം , സ്പർശം , രസം , ഗന്ധം , രൂപം ) ആയും, പഞ്ച പ്രാണങ്ങൾ ( പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ ) ആയും ഈ പഞ്ച പ്രാണങ്ങൾ പഞ്ച വായുക്കളായും/ ഉപപ്രാണന്മാർ - നാഗൻ, കൂർമ്മൻ , ദേവദത്തൻ , ധനഞ്ജയൻ, കൃകലൻ ) ആയും ; ഈ പ്രാണന് പ്രവേശിക്കാനുള്ള അധരങ്ങളായി ശരീരമായി ഷഡാധാരങ്ങളെയും
ദശ പ്രണമാർ ഷഡാധാരങ്ങളിൽ പ്രവേശിച്ചു (മൂലാധാരം , സ്വാധിഷ്ടാനം , മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാചക്രം) ഇവയെ ഉത്തേജിപ്പിക്കുമ്പോൾ അവിടെ സപ്തധാതുക്കൾ (രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം) അഷ്ടകരണങ്ങൾക്ക് (മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം, സങ്കല്പം, നിശ്ചയം, അവധാരണം, അഭിമാനം) ജന്മം നൽകുന്നു . ഒന്നിന് മീതെ ഒന്നായി 96 തത്വങ്ങൾ ഒന്നായി ചേരുമ്പോൾ ഒരു മനുഷ്യൻ ഭൗതികവും ആത്മീയവുമായി പൂർണ്ണതയിൽ എത്തുന്നു. ബ്രഹ്മാണ്ഡ സ്വരൂപനായ (മാക്രോ കോസോം) പ്രപഞ്ച പുരുഷന്റെ പിണ്ഡാണ്ഡ സ്വരൂപമായ (മൈക്രോ കോസോം) മനുഷ്യനായി ഒരാൾ ജനിക്കുന്നു.
തത്വഭേദങ്ങൾ :
ഏകാദശതത്വങ്ങൾ - 11 തത്വങ്ങൾ - ജ്ഞാനേന്ദ്രിയ പഞ്ചകം + കർമ്മേന്ദ്രിയ പഞ്ചകം + മനസ്സ് (5 + 5 + 1 = 11)
ഏകാദശതത്വങ്ങൾ + പഞ്ചപ്രാണങ്ങൾ + പഞ്ചഭൂതങ്ങൾ ( 11 + 5 + 5 = 25) 25 തത്വങ്ങൾ
25 തത്വങ്ങൾ + പഞ്ച വായുക്കൾ/ ഉപപ്രാണന്മാർ + ഷഡാധാരങ്ങൾ ( 25 + 5 + 6 = 36 തത്വങ്ങൾ
ഇവ 36ഉം + കർമ്മേന്ദ്രിയ വിഷങ്ങൾ (വചനം - ഗമനം, വാക്ക് - ഗതി, വിസർഗ്ഗം - യാത്ര, മോചനം - ആനന്ദനം, ദാനം - സന്തോഷം) + പഞ്ചകോശങ്ങൾ + സപ്തധാതുക്കൾ + അഷ്ടകരണങ്ങൾ + അഷ്ട കഷ്ടങ്ങൾ ( കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ ) = 36 + 5 + 5 + 7 + 8 +8 = 69 തത്വങ്ങൾ
69 തത്വങ്ങൾ + നാഡിത്രയം (ഈഡ, പിംഗള, സുഷുമ്ന ) + മണ്ഡല ത്രയം (അഗ്നിമണ്ഡലം, സൂര്യമണ്ഡലം, ചന്ദ്രമണ്ഡലം) + ത്രിദോഷങ്ങൾ (വാതം, പിത്തം, കഫം) + ഏഷണത്രയം പുത്രൈഷണം, വിതൈഷണം, ദാഷൈണം) + ഗുണത്രയം (സത്വഗുണം, രാജ്ജോഗുണം, തമോഗുണം ) + അവസ്ഥാത്രയം ( ജാഗ്രത്, സ്വപ്നം, സുഷുപ്തി ) = 69 + 3 + 3 + 3 + 3 + 3 + 3 = 87 തത്വങ്ങൾ
87 തത്വങ്ങൾ + ത്രിമൂർത്തികൾ ( ബ്രഹ്മാവ് ,വിഷ്ണു , ശിവൻ ) + താപത്രയം (ആധ്യാത്മികം, ആധിഭൗതികം , ആധിദൈവികം) + ദേഹത്രയം (സ്ഥൂല ശരീരം, സൂക്ഷ്മ ശരീരം, കാരണശരീരം) = 87 + 3 + 3 + 3 = 96 തത്വങ്ങൾ
ഇത്തരത്തിലാണ് ജ്ഞാനയോഗികളായ തത്വദർശികൾ ഈശ്വരനെയും പ്രപഞ്ചത്തെയും വിശദമാക്കുന്നത്. ഈ തത്വദർശനം സാധരണക്കാർക്ക് ഉൾകൊള്ളാൻ കഴിയാത്തതിനാൽ കർമ്മ യോഗികൾ ദേവതാഭവത്തിലും ഭക്തിയോഗികൾ ഈശ്വരഭാവത്തിലും ബ്രഹ്മത്തെ ദർശിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment