Friday, December 26, 2025

*ഇന്ന് 27/12/2025 പൊന്നു ഗുരുവായൂരപ്പന് കളഭാട്ടം ....* ഭഗവാന്റെ പാതാളാഞ്ജന ശിലയിൽ അമൂല്യമായ കളഭം നിറഞ്ഞ് ഒഴുകുന്ന വിശിഷ്ടമായ ഈ ആഘോഷം വർഷത്തിൽ ഒരു ദിവസം മാത്രമാണ് നടക്കുന്നത്. എല്ലാ വർഷവും വൃശ്ചികം ഒന്നു മുതല്‍ ക്ഷേത്രത്തില്‍ നടക്കുന്ന 41 ദിവസത്തെ പഞ്ചഗവ്യ അഭിഷേകത്തിന് സമാപനം കുറിച്ചാണ് ധനുവിലെ മണ്ഡല പൂജാദിവസം ഗുരുവായൂരപ്പന് കളഭാട്ടം ചെയ്യുന്നത്. ഈ കളഭാട്ടത്തിന് ധാരാളം പ്രത്യേകതകളുണ്ട്. എന്നും ചന്ദനത്തിൽ ചേർക്കുന്ന കുങ്കുമം, പച്ചക്കർപ്പൂരം, പനിനീർ എന്നിവയ്ക്ക് പുറമേ കസ്തൂരി കൂടി കളഭാട്ട നാളിൽ ഉപയോഗിക്കുന്നു. 40 ഉരുളയോളം കളഭമാണ് കളഭാട്ടത്തിന് കരുതുന്നത്.

No comments: