Saturday, December 20, 2025

*ഈ ലോകജീവിതത്തിൽ നാം മനുഷ്യർക്ക് എന്തും, ഏതും ചെയ്യാൻ രണ്ടാമത് ഒരവസരം കൂടി മിക്കവാറും എല്ലാകാര്യങ്ങളിലും ലഭിക്കാൻ ഉള്ള സാഹചര്യമുണ്ട്, എന്നാൽ ഇവിടെ രണ്ടാമതൊരു ജന്മം എടുക്കാൻ മാത്രം ഒരിക്കലും അവസരമില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ കൈവന്ന ഈ ജീവിതം പരമാവധി കരുതലോടെ തന്നെ ഇവിടെ ജീവിച്ചു തീർക്കേണ്ടതായിട്ടുണ്ട്. ഒരിക്കലും ഒന്നിന് മുന്നിലും ഒരിടത്തും ഞാൻ പരാജയപ്പെടില്ല എന്ന നിശ്ചയത്തെക്കാൾ എത്രയോ മനോഹരമാണ് എത്രയൊക്കെ പരാജയങ്ങൾ സംഭവിച്ചിട്ടും തളരാതെ വീണ്ടും പിടിച്ചു നിൽക്കുവാൻ സാധിക്കുന്നു എന്നത്. കൈവന്ന ഈ ജീവിതം പരമാവധി വിജയകരമാക്കുവാൻ രണ്ട് കാര്യങ്ങൾ കൃത്യമായി അനുവർത്തിക്കുവാൻ ശ്രദ്ധിക്കുക, ആദ്യത്തേത് ജീവിതത്തിൽ നിന്ന് പരമാവധി കാര്യങ്ങൾ പഠിക്കുവാൻ ശ്രമിക്കുക, അതോടൊപ്പം പരമാവധി നിശ്ശബ്ദത പാലിക്കുവാൻ ശ്രമിക്കുക, രണ്ടാമത്തേത് പരമാവധി ക്ഷമിക്കുവാൻ ശീലിക്കുക. കാരണം നിശബ്ദതയേക്കാൾ വലിയ ഒരു ഉത്തരവും ഒരു പ്രതിസന്ധിയിലും ആർക്കും നൽകാനാവില്ല. അതുപോലെ തന്നെ തെറ്റ് ചെയ്തവരോട് പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യാൻ ആവുന്നത് പോലെ മറ്റൊരു ജീവപര്യന്ത ശിക്ഷയും നമ്മുടെ പ്രതിയോഗിക്ക് ഒരിക്കലും നൽകാനാവില്ല....!*

No comments: