BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Saturday, December 20, 2025
വിവാഹം കേവലമൊരു ചടങ്ങോ, ചിലപ്പോള്‍ പ്രഹസനങ്ങള്‍ക്കുള്ള വേദിയോ ആയി മാറുന്ന ഇന്ന് വൈദിക വിവാഹ സംസ്‌കാര വിധിയുടെ പ്രസക്തി വളരെ വലുതാണ്. വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും വൈദികസങ്കല്പങ്ങള്‍ എത്രത്തോളം പവിത്രവും ഉദാത്തവുമാണെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. അന്യസംസ്‌കാരങ്ങളിലെ അര്‍ഥശൂന്യമായ രീതികള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നമുക്ക് നഷ്ടപ്പെടുന്നത് ശ്രേഷ്ഠമായ കാഴ്ചപ്പാടുകളാണെന്നത് നാം തിരിച്ചറിയണം. സമൂഹം പാശ്ചാത്യവത്കരണത്തിനു വഴിമാറുമ്പോള്‍, നമുക്കുവേണ്ടത് പാശ്ചാത്യവത്കരണമല്ല, മറിച്ച് വൈദിക സംസ്‌കൃതിയില്‍ അധിഷ്ഠിതമായ ആധുനികവത്കരണമാണ്. അത് തിരിച്ചറിയണം.
'നിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നത് എന്റെ ദൃഢവ്രതമായി ഞാന്‍ കരുതുന്നു. എന്റെ മനസ്സ് നിന്റെ മനസ്സിനോട് ചേര്‍ന്നിരിക്കുന്നു. എന്റെ ഭാഷണം ശ്രദ്ധയോടുകൂടി ശ്രവിച്ചാലും. പ്രജാപതിയായ ഈശ്വരന്‍ എല്ലായ്‌പ്പോഴും നിന്നെ എന്റെ കൂടെ ചേര്‍ത്തുവയ്ക്കട്ടെ.'
തുടര്‍ന്ന് വധുവും വരന്റെ ഹൃദയത്തില്‍ കൈവെച്ചുകൊണ്ട് ഇതേ മന്ത്രം ചൊല്ലുന്നു. അങ്ങനെ അവര്‍ ഇരുമെയ്യും ഒരു ഹൃദയവുമായിത്തീരുന്നതിനായി സങ്കല്പം ചെയ്യുന്നു. ശേഷം വരന്‍ വധുവിന്റെ ശിരസ്സില്‍ കൈവെച്ച് മന്ത്രം ചൊല്ലുന്നു.
'ഓം സുമംഗലീരിയം വധൂരിമാം
സമേത പശ്യത.
സൗഭാ 'ഓം സുമംഗലീരിയം
വധൂരിമാം സമേത പശ്യത.
സൗഭാഗ്യമസൈ ദത്വായാഥാസ്തം വി പരേതന.' (ഋഗ്വേദം 10.85.33)33)
'ഹേ ബന്ധുമിത്രാദികളേ, ശുഭോദര്‍ക്കമായ അനുഗ്രഹങ്ങളെ കൊണ്ടുവരുന്ന ഈ വധുവിനെ ദര്‍ശിച്ചാലും, ഈ ഗൃഹത്തില്‍നിന്നു യാത്രയാകുന്നതിനു മുന്‍പ് ഇവളുടെ നല്ല ഭാവിക്കായി ആശീര്‍വദിച്ചാലും.' എന്നാണീ മന്ത്രത്തിന്റെ അര്‍ഥം. ഈ സമയം എല്ലാവരും ചേര്‍ന്ന് 'ഓം സൗഭാഗ്യമസ്തു. ഓം ശുഭം ഭവതു.' എന്നിങ്ങനെ പറഞ്ഞുകൊണ്ട് വധുവിനെ ആശീര്‍വദിക്കുന്നു. തുടര്‍ന്ന് വൈദിക വിവാഹയജ്ഞത്തിന്റെ പരിസമാപ്തിക്കുശേഷം വധുവിനെ വരന്റെ വീട്ടിലേക്ക് അയയ്ക്കുന്ന ചടങ്ങാണുള്ളത്. മാതാപിതാക്കളെ വിട്ടുവരുന്നതില്‍ സങ്കടപ്പെട്ടു നില്‍ക്കുന്ന വധുവിനെ വരന്‍ ആശ്വിപ്പിക്കുന്നു.
'ഓം ജീവം രുദന്തി വി മയന്തേ അധ്വരേ
ദീര്‍ഘാമനു പ്രസിതിം ദീധിയുര്‌നരഃ.
വാമം പിതൃഭ്യോ യ ഇദം സമേരിരേമയഃ
പതിഭ്യോ ജനയഃ പരിഷ്വജേ. (ഋഗ്വേദം 10.40.10)
അര്‍ഥം: 'ഈ വംശപരമ്പര അണമുറിയാതെ നിലനില്‍ക്കാനുള്ള മാതാപിതാക്കളുടെ പ്രാര്‍ഥനയുടെ പുറത്താണ് നാമിരുവരും ഈ പവിത്രകര്‍മത്തിലൂടെ ഗൃഹസ്ഥാശ്രമ ധര്‍മസ്വീകരണത്തിന് ദീക്ഷിതരായിരിക്കുന്നത്. ഈ പിതൃഋണം വീട്ടി മംഗളത്തെ പ്രാപിക്കാനായാണ് പത്‌നികള്‍ ദീര്‍ഘകാലം സ്‌നേഹബന്ധത്താല്‍ പതികളോടൊത്തൊന്നുചേര്‍ന്ന് ജീവിക്കുന്നതും.'
വരന്റെ ഗൃഹത്തിലെത്തിയാല്‍ വരനോടൊപ്പമുള്ളവര്‍ 'ഓം സുമംഗലീ പ്രതരണീ ഗൃഹാണാം സുശേവാ പത്യേ ശ്വശുരായ ശംഭൂഃ. സ്യോനാ ശ്വശ്രൈ പ്ര ഗൃഹാന്വിശേമാന്‍. (അഥര്‍വവേദം 14.2.26) എന്ന മന്ത്രം ചൊല്ലിയാണ് വധുവിനെ പതിഗൃഹത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. 'ഹേ സുമംഗലീ, എത്ര വലിയ ദുഃഖത്തില്‍ നിന്നും ഈ കുടുംബത്തെ കരകയറ്റുവാന്‍ സാമര്‍ഥ്യമുള്ള നീ നിന്റെ പതിക്കും പതിയുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും സര്‍വ മംഗളങ്ങളുമേകുന്നതിനായി ഈ ഗൃഹത്തിലേക്കു പ്രവേശിച്ചാലും.' എന്നാണ് ഈ അഥര്‍വ മന്ത്രത്തിന്റെ അര്‍ഥം. ക്ഷണിക്കപ്പെട്ടു വന്നവരെല്ലാം വധൂവരന്മാര്‍ക്ക് മംഗളങ്ങള്‍ ആശംസിച്ച് മടങ്ങിപ്പോകുന്നു.
സന്ധ്യമയങ്ങുന്നതോടുകൂടി ആകാശത്തില്‍ താരങ്ങളുദിക്കുന്നു. വധൂവരന്മാരിരുവരും ചേര്‍ന്ന് ധ്രുവ നക്ഷത്രത്തെ ദര്‍ശിക്കുന്നു. മറ്റെല്ലാ നക്ഷത്രങ്ങളും സ്ഥാനം മാറി സഞ്ചരിക്കുമ്പോഴും ധ്രുവനക്ഷത്രം മാത്രം ഭൂമിയെ അപേക്ഷിച്ച് സ്ഥിരമായി നില്‍ക്കുന്നു. ഇതുപോലെ പതീപത്‌നിമാര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍നിന്നും വ്യതിചലിക്കാതിരിക്കട്ടെ എന്നാണ് സങ്കല്പം. തുടര്‍ന്ന് വരന്‍ വധുവിന് അരുന്ധതീ നക്ഷത്രത്തെ കാട്ടിക്കൊടുക്കുന്നു. ഇരട്ടനക്ഷത്രമാണ് അരുന്ധതിയും വസിഷ്ഠനും. എപ്പോഴും ചേര്‍ന്നിരിക്കുന്നു. ഇവര്‍ പതീപത്‌നിമാരാണെന്നും പാതിവ്രത്യത്തിന്റെ പ്രതീകമാണ് അരുന്ധതിയെന്നുമുള്ള പുരാണകഥകള്‍ നാം കേട്ടിട്ടുണ്ട്. ഈ നക്ഷത്രങ്ങള്‍ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്.
ഇരട്ടനക്ഷത്രങ്ങളില്‍ ഒന്ന് മറ്റൊന്നിനെ പരിക്രമണം ചെയ്യുക എന്നതാണ് പതിവ്. എന്നാല്‍ അരുന്ധതീവസിഷ്ഠന്മാര്‍ പരസ്പരം ചുറ്റിക്കൊണ്ടിരിക്കുന്നു. ഇത് നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാകില്ല എന്നുമാത്രം. ദാമ്പത്യത്തില്‍ പതിക്കും പത്‌നിക്കുമുള്ള തുല്യപ്രാധാന്യത്തെ എത്രത്തോളം ഉള്‍ക്കാഴ്ചയോടെയാണ് നമ്മുടെ പൂര്‍വികര്‍ ഈ ചടങ്ങിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്നു നോക്കുക.
വൈദികവിവാഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് 'സപ്തപദി.' സപ്തപദി ഇല്ലാത്ത വിവാഹങ്ങള്‍ക്ക് അംഗീകാരമില്ല. കേരളത്തിലെ എത്ര ഹിന്ദുവിവാഹങ്ങളില്‍ ഈ സപ്തപദി നടക്കാറുണ്ട് എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. ഈ ചടങ്ങില്‍ ആദ്യം തന്നെ വധൂവരന്മാരുടെ ഉപവസ്ത്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നു. ദമ്പതികള്‍ ഇനി മുതല്‍ ഒന്നാണ് എന്നതാണ് ഈ ബന്ധിക്കലിന്റെ അര്‍ഥം. തന്റെ വലതുവശത്തു നില്‍ക്കുന്ന വധുവിന്റെ വലതു തോളില്‍ കൈവച്ചുകൊണ്ട് വരന്‍ ഈശാനകോണിനഭിമുഖമായി നില്‍ക്കുന്നു. പിന്നീട് ഏഴു മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് ഇരുവരും ഏഴു ചുവടുകള്‍ ഈശാന ദിശയിലേക്ക് വെയ്ക്കുന്നു. ഓരോ പദവും (ചുവടും) യഥാക്രമം അന്നം, ഊര്‍ജം, സാമ്പത്തികവും വൈജ്ഞാനികവുമായ സമ്പത്ത്, സന്തോഷം, സന്താന സൗഭാഗ്യം, ആരോഗ്യം, സഖ്യം എന്നിവയോടൊത്ത് പുത്രപൗത്രാദികളോടൊന്നിച്ച് ജരാനരകള്‍ ബാധിക്കും വരെ ജീവിക്കുന്നതിനുള്ള സമര്‍പ്പണമാണ്. ഈ ചുവടുെവപ്പ് അവരുടെ ജീവിതസഖ്യത്തെ ഊട്ടി ഉറപ്പിക്കുന്നു. ഇതാണ് വൈദികദൃഷ്ടിയില്‍ വിവാഹത്തിനുവേണ്ട ഏഴു പൊരുത്തങ്ങള്‍.
സപ്തപദിക്കു ശേഷം വരന്‍ തന്റെ വലതുകൈ വധുവിന്റെ വലതു ചുമലിലൂടെ അവളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചുകൊണ്ട് മന്ത്രം ചൊല്ലുന്നു.
'ഓം മമ വ്രതേ തേ ഹൃദയം ദധാമി മമ ചിത്തമനു ചിത്തം തേ അസ്തു.
മമ വാചമേകമനാ ജുഷസ്വ പ്രജാപതിഷ്ട്വാ നിയുനക്തു മഹ്യമ്. '
(പാരസ്‌കര ഗൃഹ്യസൂത്രം 1.8.8)
അന്നത്തെക്കുറിച്ചുള്ള അവബോധം വധൂവരന്മാര്‍ക്കുണ്ടാവണം. ഇത് അന്നപ്പൊരുത്തമാണ്. ഊര്‍ജം അഥവാ ബലപ്രാപ്തിയെക്കുറിച്ചുള്ള അവബോധം ഇരുവരിലും ഉണ്ടാകുമ്പോള്‍ ഊര്‍ജപ്പൊരുത്തവുമായി. മൂന്നാമത്തെ പൊരുത്തത്തിന്റെ പേര് 'രായസ്‌പോഷം' എന്നാണ്. ധനവും അറിവും ഉണ്ടാക്കിയെടുക്കുന്നതിനെക്കുറിച്ച് വധൂവരന്മാര്‍ക്ക് അറിവുവേണമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. നാലാമത്തെ 'മയോഭവ' എന്ന പൊരുത്തം ഇരുവരിലും സന്തുഷ്ടമായ മനസ്സ് വേണമെന്നു പറയുന്നു. നല്ല പ്രജകളെ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ഉത്തമമായ സങ്കല്പം ഇരുവരിലും ഉണ്ടെങ്കില്‍ അഞ്ചാമത്തെ പൊരുത്തവുമായി. ഋതുവിനെ കുറിച്ചുള്ള ജ്ഞാനം ആരോഗ്യപ്രാപ്തിക്ക് അനിവാര്യമാണ്. ഇതാണ് ആറാമതായി വേണ്ട പൊരുത്തം. എല്ലാറ്റിനും മീതെ ഭാര്യാഭര്‍തൃബന്ധത്തില്‍ ഉണ്ടാകേണ്ട ഏറ്റവും വലിയ കാഴ്ചപ്പാട് സൗഹൃദഭാവമാണ്. ഇത് ഇരുവരിലും ഉണ്ടെങ്കില്‍ ഏഴാമത്തെ പൊരുത്തവുമായി. ഈ ഏഴു പൊരുത്തങ്ങളുണ്ടെങ്കില്‍ ഏതു വിവാഹവും വിജയകരമായിരിക്കും എന്നാണ് വൈദികവീക്ഷണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment