Friday, December 26, 2025

ഓംകാരവും ഉമയും പാർവ്വതി ദേവിയുടെ മറ്റൊരു പേരാണ് ഉമ. ശിവപത്നിയായ പാർവ്വതിയെ എന്തിനാണ് ഉമ എന്ന് വിളിക്കുന്നത് എന്നറിയാമോ? ഓം കാരത്തിനു മൂന്ന് അക്ഷരങ്ങളാണ് ഉള്ളത്... അ: ഉ: മ: പഞ്ചാത്മാക്കളുടെ നാഥനായ പരത്മാവിന്റെ പത്നിയായ, ആദിപരാശക്തി ശ്രീപാർവ്വതിക്ക് ഉമ എന്ന പേര് വരാൻ കാരണം ഓം കാരത്തിലെ ഈ അക്ഷരങ്ങൾ മറ്റൊരു ക്രമത്തിൽ എഴുതുന്നതിലൂടെയാണ്. ഓം = അ: + ഉ: + മ: ഉമ = ഉ: + മ: + അ: ചുരുക്കത്തിൽ ഓം കാരത്തിന്റെ മറ്റൊരു ക്രമമാണ് ഉമ എന്ന് സാരം. ഓം ശിവനും ഉമ അതിലെ ശക്തിയുമാണന്ന് ജ്ഞാനികൾ അഭിപ്രായപെടുന്നു.

No comments: