BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Saturday, December 20, 2025
തങ്ക_അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് പുറപ്പെടും, 26ന് ശബരിമലയിലെത്തും
മണ്ഡല പൂജ 27ന്*
മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഡിസംബര്‍ 23 രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. ഡിസംബര്‍ 23 ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തില്‍ തങ്ക അങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും ക്രമത്തില്‍
ഡിസംബര്‍ 23 രാവിലെ 7.00ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം [ആരംഭം].
7.15ന് മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം.
7.30ന് പുന്നംതോട്ടം ദേവീ ക്ഷേത്രം.
7.45ന് ചവുട്ടുകുളം മഹാദേവക്ഷേത്രം.
8.00ന് തിരുവഞ്ചാംകാവ് ദേവിക്ഷേത്രം. 8.30ന് നെടുംപ്രയാര്‍ തേവലശേരി ദേവി ക്ഷേത്രം.
9.30ന് നെടുംപ്രയാര്‍ ജംഗ്ഷന്‍.
10ന് കോഴഞ്ചേരി ടൗണ്‍.
10.10ന് കോഴഞ്ചേരി ശ്രീ മുരുകാ കാണിക്ക മണ്ഡപം.
10.20ന് തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷന്‍.
10.30ന് കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം.
11. 00ന് കാരംവേലി.
11.15ന് ഇലന്തൂര്‍ ഇടത്താവളം.
11.20ന് ഇലന്തൂര്‍ ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രം.
11.30ന് ഇലന്തൂര്‍ ഗണപതി ക്ഷേത്രം.
11.45ന് ഇലന്തൂര്‍ കോളനി ജംഗ്ഷന്‍. 12.30ന് ഇലന്തൂര്‍ നാരായണമംഗലം. ഉച്ചകഴിഞ്ഞ് രണ്ടിന് അയത്തില്‍ മലനട ജംഗ്ഷന്‍.
2.30ന് അയത്തില്‍ കുടുംബയോഗ മന്ദിരം. 2.40ന് അയത്തില്‍ ഗുരുമന്ദിര ജംഗ്ഷന്‍. 2.50ന് മെഴുവേലി ആനന്ദഭൂദേശ്വരം ക്ഷേത്രം.
3.15ന് ഇലവുംതിട്ട ദേവീക്ഷേത്രം.
3.45ന് ഇലവുംതിട്ട മലനട.
4.30ന് മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം.
5.30ന് കൈതവന ദേവീക്ഷേത്രം.
6ന് പ്രക്കാനം ഇടനാട് ഭഗവതി ക്ഷേത്രം. 6.30ന് ചീക്കനാല്‍.
രാത്രി 7. 00ന് ഊപ്പമണ്‍ ജംഗ്ഷന്‍.
രാത്രി 8ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം [രാത്രി വിശ്രമം].
ഡിസംബര്‍ 24ന് രാവിലെ 8ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം [ആരംഭം].
9.00ന് കൊടുന്തറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം.
10.00ന് അഴൂര്‍ ജംഗ്ഷന്‍.
10.45ന് പത്തനംതിട്ട ഊരമ്മന്‍ കോവില്‍. 11ന് പത്തനംതിട്ട ശാസ്താക്ഷേത്രം.
11.30ന് കരിമ്പനയ്ക്കല്‍ ദേവിക്ഷേത്രം.
12.00ന് ശാരദാമഠം മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം.
12.30ന് വിഎസ്എസ് 78-ാം നമ്പര്‍ ശാഖ കടമ്മനിട്ട.
ഉച്ചയ്ക്ക് 1.00ന് കടമ്മനിട്ട ഭഗവതിക്ഷേത്രം [ഉച്ചഭക്ഷണം, വിശ്രമം].
ഉച്ചകഴിഞ്ഞ് 2.15ന് കടമ്മനിട്ട ഋഷികേശ ക്ഷേത്രം.
2.30ന് കോട്ടപ്പാറ കല്ലേലിമുക്ക്.
2.45ന് പേഴുംകാട് എസ്എന്‍ഡിപി മന്ദിരം. 3.15ന് മേക്കൊഴൂര്‍ ക്ഷേത്രം.
3.45ന് മൈലപ്ര ഭഗവതി ക്ഷേത്രം.
4.15ന് കുമ്പഴ ജംഗ്ഷന്‍.
4.30ന് പാലമറ്റൂര്‍ അമ്പലമുക്ക്.
4.45ന് പുളിമുക്ക്.
5.30ന് വെട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി.
6.15ന് ഇളകൊള്ളൂര്‍ മഹാദേവക്ഷേത്രം. രാത്രി 7.15ന് ചിറ്റൂര്‍ മുക്ക്.
രാത്രി 7.45ന് കോന്നി ടൗണ്‍.
രാത്രി 8ന് കോന്നി ചിറയ്ക്കല്‍ ക്ഷേത്രം. രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം [രാത്രി ഭക്ഷണം, വിശ്രമം].
ഡിസംബര്‍ 25ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം [ആരംഭം].
8.00ന് ചിറ്റൂര്‍ മഹാദേവ ക്ഷേത്രം.
8.30ന് അട്ടച്ചാക്കല്‍.
9.00ന് വെട്ടൂര്‍ ക്ഷേത്രം [പ്രഭാതഭക്ഷണം]. 10.30ന് മൈലാടുംപാറ,
11.00ന് കോട്ടമുക്ക്.
12.00ന് മലയാലപ്പുഴ ക്ഷേത്രം.
1ന് മലയാലപ്പുഴ താഴം.
1.15ന് മണ്ണാറക്കുളഞ്ഞി.
3.00ന് തോട്ടമണ്‍കാവ് ക്ഷേത്രം.
3.30ന് റാന്നി രാമപുരം ക്ഷേത്രം [ഭക്ഷണം, വിശ്രമം].
5.30ന് ഇടക്കുളം ശാസ്താക്ഷേത്രം.
6.30ന് വടശേരിക്കര ചെറുകാവ്.
രാത്രി 7.00ന് വടശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം.
രാത്രി 7.45ന് മാടമണ്‍ ക്ഷേത്രം.
രാത്രി 8.30ന് പെരുനാട് ശാസ്താ ക്ഷേത്രം [രാത്രി ഭക്ഷണം, വിശ്രമം].
ഡിസംബര്‍ 26ന് രാവിലെ 8.00ന് പെരുനാട് ശാസ്താ ക്ഷേത്രം [ആരംഭം].
9.00ന് ളാഹ സത്രം.
10.00ന് പ്ലാപ്പള്ളി.
11.00ന് നിലയ്ക്കല്‍ ക്ഷേത്രം.
ഉച്ചയ്ക്ക് 1.00ന് ചാലക്കയം.
1.30ന് പമ്പ [വിശ്രമം].
പമ്പയില്‍ നിന്ന് ഉച്ചകഴിഞ്ഞ് 3.00 പുറപ്പെട്ട് വൈകുന്നേരം 5.00ന് ശരംകുത്തിയില്‍ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും.
വ്രതപുണ്യവുമായി മറ്റൊരു മണ്ഡലകാലം. ഈ മണ്ഡലകാലത്ത് ഭക്ത മനസ്സുകൾക്ക് ഒരായിരം ആശംസകൾ നേരുന്നു.....
സ്വാമിയേ ശരണമയ്യപ്പ.....🪔🪔🪔
Subscribe to:
Post Comments (Atom)
No comments:
Post a Comment