Saturday, December 20, 2025

*പ്രഭാത ചിന്തകൾ* ഓരോരുത്തർക്കും ശരി എന്ന് തോന്നുന്നത് തികച്ചും അവരവരുടെ മാത്രം കാഴ്ചപ്പാടിലൂടെ സ്വയം ന്യായീകരിക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ്. എന്നാൽ കൃത്യമായി ശരികളും, സത്യങ്ങളും ഏതാണ് എന്നറിയാൻ ഒരേകാര്യത്തിനെ വിവിധ വശങ്ങളിൽ നിന്ന് നോക്കികണ്ട് തീരുമാനിക്കേണ്ടത് തന്നെയാണ്. എന്നാൽ വിലയിരുത്തലിൽ ഏർപ്പെടുന്നവർക്ക് സംഭവിക്കുന്ന ചില അബദ്ധങ്ങൾ ഉണ്ട്, ആദ്യം കേൾക്കുന്നത് വിശ്വസിക്കും, ഉച്ചത്തിൽ പറയുന്നവ അംഗീകരിക്കും, ആൾക്കൂട്ടം പറയുന്നത് പലപ്പോഴും കണക്കിലെടുക്കും. എന്നാൽ പലപ്പോഴും ശരിയും സത്യവും എതിർവശത്തായിരിക്കും. അവനവനു താല്പര്യം തോന്നുന്നതോ സുഖം നൽകുന്നതോ ആയ വശങ്ങളിലേയ്ക്ക് ചേർന്നു നിൽക്കാതെ എല്ലാ വശങ്ങളിൽ നിന്നും കാര്യങ്ങളെ കൃത്യമായി നോക്കിക്കണ്ടു സ്വതന്ത്രമായ വിലയിരുത്തിയാൽ മാത്രമേ ശരികളും സത്യങ്ങളും ആർക്കും ദൃശ്യമാകുവാൻ ഇടയാവൂ....! 🙏🏻 *സുപ്രഭാതം*🙏🏻

No comments: