Saturday, December 20, 2025

ലാജ ഹോമം അഥവാ മലര്‍ ഹോമം: വിവാഹക്രിയയിലെ ഒരു പ്രധാന ഭാഗം ആണല്ലോ മലര്‍ ഹോമം. അതിന്നു ശേഷം ചെയ്യുന്ന അഗ്നിപ്രദക്ഷിണതിനായി വരന്‍ വധുവിന്‍റെ കൈ പിടിയ്ക്കുമ്പോള്‍ ചൊല്ലുന്ന ഒരു മന്ത്രമാണ്: (ഗൃഹ്ണാ മി തേ സൌഭഗത്വായ ഹസ്തം- മയാ പത്യാ ജരദഷ്ടി ര്യഥാസ: ഭഗോഅയ്ര്യമാ സവിതാ പുരന്ധി:-മഹ്യം ത്വാദുര്‍ ഗാര്‍ഹപത്യായ ദേവാ: (അടഷ്ടകം 8 അദ്ധ്യായം 3 വര്‍ഗ്ഗം 20-28 മന്ത്രം 36) സൌഭാഗ്യത്തിനായി ഞാന്‍ നിന്റെ കൈ പിടിയ്ക്കുന്നു.വാര്‍ധക്യകാലം വരെ നീ എന്നോടു കൂടി ഉണ്ടാവണമെന്നും അതോടൊപ്പം പ്രാര്‍ ഥിയ്ക്കുന്നു.സവിതാവ് , അര്യമാവ്, തുടങ്ങിയ ദേവന്മാര്‍ ഗൃഹസ്ഥാശ്രമകര്‍മങ്ങള്‍ വിധിയാംവണ്ണം നടത്താന്‍ നിന്നെ എനിയ്ക്ക് നല്കിയിരിയ്ക്കുന്നു.

No comments: