Friday, December 26, 2025

പേപ്പർ സ്വാമികൾ✨ ©️✍️ Ananda Yogi തിരുക്കൂട്ടാലയ്ക്ക് അടുത്തുള്ള ഇലഞ്ചി എന്ന ഗ്രാമത്തിലാണ് സ്വാമിജി തന്റെ ആത്മീയ ജീവിതം ആരംഭിച്ചത്. സ്വാമിജി എപ്പോഴും കടലാസ് പത്രങ്ങൾ കൈയിൽ ശേഖരിക്കും. നിലത്ത് കിടക്കുന്ന കീറിയ കടലാസുകൾ എടുത്ത് ഒരുമിച്ച് ചേർത്ത് വയ്ക്കുമായിരുന്നു. എന്നിട്ട് അദ്ദേഹം അവ നോക്കി വായിച്ചിരുന്നു. അദ്ദേഹം വായിച്ചു പറയുന്ന സംഭവങ്ങൾ അടുത്ത ദിവസം പത്രങ്ങളിൽ പ്രധാന തലക്കെട്ടുകളായി പ്രത്യക്ഷപ്പെടും. സ്വാമിക്കു സംഭവിക്കുവാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി ഗ്രഹിക്കുവാനുള്ള കഴിവ് ഉണ്ടായിരുന്നു. ഇവ കണ്ട് ആളുകൾ അത്ഭുതപ്പെടും. അതുകൊണ്ട് ആളുകൾ അദ്ദേഹത്തെ പേപ്പർ സ്വാമിജി എന്ന് വിളിച്ചിരുന്നു. സിദ്ധന്മാരുടെ ജനന രഹസ്യം അറിയുവാനോ മനസിലാക്കുവാനോ ആർക്കും കഴിയില്ല. പേപ്പർ സ്വാമികളുടെ യഥാർത്ഥ പേര് ജനനതീയ്യതി, മാതാപിതാക്കൾ, ജനന സ്ഥലം, പ്രായം എന്നിവയെ പറ്റി ആർക്കും അറിയില്ല. ഏകദേശം 5 അടി ഉയരവും വെളുത്ത നിറവുമുണ്ട്. സാധാരണയായി ഷർട്ടും മുണ്ടും ധരിക്കും. രണ്ട് കൈകളിലും വളകൾ ധരിക്കും, വിരലുകളിൽ മോതിരങ്ങളുണ്ട്. കണ്ണുകൾ ചെറുതാണ് . ഇക്കാരണത്താൽ കാണുന്നവർ അദ്ദേഹത്തെ ഒരു സിദ്ധനായി കണക്കാക്കിയില്ല. പക്ഷേ, അദ്ദേഹത്തിന് അപൂർവ ശക്തിയുണ്ട്. അദ്ദേഹത്തിന് താടിയോ ജടയോ ഇല്ല.​​​​​​​ നേരെയുള്ള നടത്തവും നേരിട്ടുള്ള നോട്ടവുമുള്ള പേപ്പർ സിദ്ധൻ അലഞ്ഞു തിരിഞ്ഞു ചുറ്റിനടന്നില്ല. അദ്ദേഹം ഒരിടത്ത് ശാന്തമായി ഇരുന്നു . ഇലഞ്ഞിയിലെ പെരുണ്ടേരു പിള്ളയാർ ക്ഷേത്രം, കുന്നക്കുടി പിള്ളയാർ ക്ഷേത്രം, കീഴ് ഇലഞ്ഞിയിലെ നാരായണ സ്വാമി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹം മാൻ തോലിൽ ഇരുന്നു കഠിനമായ തപസ്സു ചെയ്തു. തൂത്തുക്കുടി ജില്ലയിലെ കോവിൽപട്ടിക്ക് സമീപമുള്ള മനോഹരവും വനനിബിഡവുമായ ഒരു ഗ്രാമമാണ് ഇളയരസനേന്ദൽ . സിദ്ധർ മഹാൻ പേപ്പർ സ്വാമികൾ ഇവിടെയാണ് വസിക്കുകയും അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്തത്. അദ്ദേഹം ഇവിടെ ചിത്ര നദിയിൽ മുങ്ങി തപസ്സുചെയ്ത് രണ്ട് മണിക്കൂർ കഴിഞ്ഞാണ് പുറത്തുവരുന്നത്. ഇതിനെ സ്വാമിയുടെ ജലജപം എന്ന് ഭക്തർ പറഞ്ഞു തുടങ്ങി. അയാക്കിയടം പെരുമാൾ ജീവ സമാധി , തെങ്കാശിയിലെ മരുതപ്പ ജ്ഞാനിയാർ തെങ്കാശിയുടെ നടുവിലുള്ള മുപ്പുടതി അമ്മൻ ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കഠിനമായ തപസ്സു ചെയ്തിട്ടുണ്ട്. ഇലഞ്ഞിയിൽ താമസിച്ചിരുന്ന കാലത്ത് പേപ്പർ സ്വാമികൾ തന്റെ ശിഷ്യന്മാരിൽ ഒരാളോടൊപ്പം കറുപ്പൻ എന്ന തൂപ്പുകാരന്റെ വീട്ടിൽ പോയി. കറുപ്പന്റെ വീട്ടിൽ ഭക്ഷണം കഴിച്ച സ്വാമികൾ തന്റെ ശിഷ്യനോടും ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടു. ശിഷ്യൻ മുഖം ചുളിച്ചു. നിങ്ങൾ സുഖമായി ഇരുന്നാലും അര മാസത്തേക്ക് ഭക്ഷണം ലഭിക്കില്ല എന്ന് ശപിച്ചു. അതുപോലെ അദ്ദേഹം പിന്നീട് ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചത്. അതിനാൽ സ്വാമിയോട് വരം ചോദിക്കുന്നവർ അദ്ദേഹത്തിൽ നിന്ന് ശാപം ലഭിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. പേപ്പർ സ്വാമികൾ നിരവധി സിദ്ധന്മാരുമായി സമ്പർക്കം പുലർത്തിയിരുന്നു. 1941ൽ ഇളയരസനേന്ദൽ സമീന്ദാർ തന്റെ മകളുടെ വിവാഹം നടത്തുവാനായി തീരുമാനിച്ചു, അതിനായി പേപ്പർ സ്വാമിയെ കൊണ്ടുവരാൻ അദ്ദേഹം ഒരു കാറിൽ ഇലഞ്ചിയിൽ എത്തി. ആ സമയത്തു പേപ്പർ സ്വാമി ഇലഞ്ഞി ഐ.കെ.എസ് . പിള്ളയുടെ വീട്ടിൽ പൂജ നടത്തുവാനായി വന്നതായിരുന്നു. സമീന്ദാർ സ്വാമിയോട് തന്റെ മകളുടെ വിവാഹം നടത്താൻ വരണം എന്ന് അഭ്യർത്ഥിച്ചു. സ്വാമി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ശരി നാളെ രാവിലെ ഞാൻ വരില്ല, നിങ്ങൾ കുന്നക്കുടി പിള്ള ക്ഷേത്രത്തിലേക്ക് വരൂ ഞാൻ നിങ്ങൾക്കായി അവിടെ കാത്തിരിക്കും സമീന്ദാർ സന്തോഷിച്ചു ഐ.കെ.എസ് . പിള്ള സങ്കടപ്പെട്ടു. സ്വാമി തന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോകുമെന്ന് പറയുന്നു. പേപ്പർ സ്വാമി ഇരുവരുടെയും മുഖങ്ങൾ ശ്രദ്ധിച്ചു. അടുത്ത ദിവസം ഒരാൾ കാറുമായി വന്നു, സ്വാമിയെ കൂട്ടി കാർ ഇളയരശനേന്ദലിലേക്ക് പാഞ്ഞു ഇത് കണ്ട ഐ.കെ.എസ് പിള്ള ചിന്തിച്ചു സ്വാമി താൻ അറിയാതെ തന്റെ വീട് വിട്ടുപോകാൻ സാധ്യതയില്ല സ്വാമി നമ്മുടെ വീട് എങ്ങനെ വിട്ടു? അയാൾ പല തവണ ചിന്തിച്ച് പേപ്പർ സ്വാമി വീട്ടിൽ താമസിക്കുന്ന മുറിയിലേക്ക് പോയി. അവിടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾക്കായി സ്വാമി ജോലികൾ ചെയ്യുകയായിരുന്നു.​​​​​​​​​​​​ അത് കണ്ട് ഐ.കെ. എസ്. പിള്ള ഞെട്ടിപ്പോയി . കാറുകാരൻ ആരെയാണ് കൊണ്ടുപോയത്?പിള്ള ആശയക്കുഴപ്പത്തിലായി. കുന്നക്കുടി പിള്ളയാർ ക്ഷേത്രത്തിലേക്ക് ഒരാളെ അയച്ച്, സ്വാമി കാറുകാരനൊപ്പം പോയോ എന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ആ വ്യക്തി അവിടെ പോയി അന്വേഷിച്ചു തിരിച്ചുവന്ന് പറഞ്ഞു സ്വാമി എങ്ങും പോയിട്ടില്ല. കുന്നക്കുടി പിള്ളയാർ ക്ഷേത്രത്തിൽ പൂജ നടത്തുകയാണ്. ഞെട്ടലിൽ അമ്പരന്നുപോയ പിള്ള വീട്ടിൽ കയറി. സ്വാമി പിള്ളയോട് ചോദിച്ചു , എന്താ പിള്ളയാ ... അതൊരു ഞെട്ടലാണോ? ആ നിമിഷം, പിള്ളയാരുടെ വീട്ടിലെ ഫോൺ റിംഗ് ചെയ്തു. പിള്ളയാർ ഞെട്ടലിൽ നിന്ന് മുക്തനാകാതെ ഫോൺ എടുത്തു, പിള്ളയാ നിങ്ങളുടെ വീട്ടിലെ ഒരു ചടങ്ങിന്റെ മധ്യത്തിൽ ഞാൻ പേപ്പർ സ്വാമിയെ എന്റെ മകളുടെ വിവാഹത്തിന് കൊണ്ടുവന്നു. ക്ഷമിക്കണം എന്ന് സമീന്ദാർ പറഞ്ഞു. അപ്പോൾ, സ്വാമി മൂന്ന് സ്ഥലങ്ങളിൽ ഒരേ സമയത്തു പ്രത്യക്ഷമായിരിക്കുന്നു. പിള്ള ഞെട്ടിപ്പോയി. ഭക്തൻമാരുടെ സന്തോഷത്തിനായി സ്വാമി ഇതുപോലുള്ള നിരവധി അത്ഭുതങ്ങൾ ചെയ്യുമായിരുന്നു. രാമസാമി പിള്ള ഹയർ സെക്കൻഡറി സ്കൂളിനടുത്തുള്ള തെരുവിലാണ് മുത്തു കോനാർ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ രണ്ട് വയസ്സുള്ള മകൻ സുബ്ബയ്യ മരണപ്പെട്ടു, വീടും ഗ്രാമവും ദുഃഖത്തിൽ മുങ്ങി . ശവസംസ്കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരുന്നു. ആ സമയത്ത്, അവിടെയെത്തിയ പേപ്പർ സ്വാമി മുത്തു കോനാറിനോട് പറഞ്ഞു ദയവായി എനിക്ക് കുറച്ച് കഞ്ഞി തരൂ. ദുഃഖം അടക്കി കഞ്ഞി കൊടുത്തു. പിന്നെ മകനെ നഷ്ടപ്പെട്ട ദുഃഖത്തിൽ അയാൾ കരഞ്ഞു നിലവിളിച്ചു. ഉടനെ സ്വാമി ചോദിച്ചു എന്താ നിങ്ങളുടെ മകൻ മരിച്ചുപോയെന്ന് കരുതി കരയുകയാണോ? ഈ അരിയുണ്ട അവന്റെ വായിൽ ഇടുക, അവൻ ജീവിക്കും. നൂറു വയസ്സിനു മുകളിൽ പ്രായമാകുമ്പോൾ ഒരു വായ് അരി കൊടുത്താലേ അവൻ മരിക്കൂ, അതുപോലെ മകൻ അരിയുണ്ട വായിൽ വെച്ചപ്പോൾ കുട്ടി ജീവൻ പ്രാപിച്ചു. 100 വയസ്സിനു മുകളിൽ ജീവിച്ച സുബ്ബയ്യ, പേപ്പർ സ്വാമിയുടെ ചിത്രം ഉപയോഗിച്ച് എല്ലാ ദിവസവും തന്റെ വീട്ടിൽ പൂജ നടത്തുമായിരുന്നു. സ്വാമിയുടെ അത്ഭുതങ്ങളുമായി വർഷങ്ങൾ കടന്നുപോയി. സ്വാമി പെട്ടെന്ന് കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് ഇരുന്നു മൗന ഉപവാസം ആരംഭിച്ചു. അദ്ദേഹം 6 വർഷത്തേക്ക് ആരോടും സംസാരിച്ചില്ല. സ്വാമിയുടെ തപസ്സ് സംരക്ഷിക്കാൻ സമീന്ദാർ സമീപത്തുണ്ടായിരുന്നു. കൊട്ടാര കാവൽക്കാരും രാവും പകലും ഉണർന്നിരുന്നുകൊണ്ട് അദ്ദേഹത്തെ സേവിച്ചു . ഒരു ദിവസം സ്വാമി സമാധിയിലേക്ക് പ്രവേശിക്കാൻ തയ്യാറായി. ഇതറിഞ്ഞ ഭക്തർ വിലപിച്ചു കൊണ്ട് അദ്ദേഹത്തിന്റെ തീരുമാനം മാറ്റുവാൻ അപേക്ഷിച്ചു. പക്ഷേ പേപ്പർ സ്വാമി തന്റെ തീരുമാനം ഉപേക്ഷിച്ചില്ല. 1946 മുതൽ 1950 വരെ ഇളയസനേന്തലിൽ തപസ്സനുഷ്ഠിച്ച സ്വാമികൾ 1950 മുതൽ 1956 വരെ മൗനമായ തപസ്സിൽ തുടർന്നു. തമിഴ്‌നാടിന്റെ തെക്കൻ ഭാഗത്തുള്ള തന്റെ ആത്മീയ പ്രവർത്തനങ്ങൾ പൂർത്തിയായി എന്ന് മനസ്സിലാക്കിയ സ്വാമികൾ, താൻ ജീവസമാധിയാകാൻ പോകുകയാണെന്ന് സമീൻ കുടുംബത്തെ അറിയിച്ചു. 1956 മെയ് 14 ന്, ചിത്തിരൈ മാസം 31 ന് ഞായറാഴ്ച, അർദ്ധരാത്രി 01.30 ന്, പേപ്പർ സ്വാമികൾ തിരുവാതിരൈ നക്ഷത്രത്തിൽ പൂർണത പ്രാപിച്ചു. കോവിൽപട്ടിയിൽ നിന്ന് തിരുവേങ്കടം രാജപാളയത്തേക്കുള്ള വഴിയിൽ, 10 കിലോമീറ്റർ അകലെ. ഇളയസനേന്ദൽ ഗ്രാമത്തിലെ സമീൻ കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് പേപ്പർ സ്വാമിയുടെ സമാധി ക്ഷേത്രമുണ്ട്. സമാധിയിൽ കിഴക്കോട്ട് ദർശനമായി ഒരു ശിവലിംഗം പ്രതിഷ്ഠിച്ചിട്ടുണ്ട്. കടപ്പാട് : Dileep Nair

No comments: