BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Saturday, December 20, 2025
*🕉 18 അയ്യപ്പ ധർമ്മങ്ങൾ 🕉*
🪔🕉🌟⚜🌷🌟🪔
⚜ശ്രീ അയ്യപ്പൻ പല സന്ദർഭങ്ങളിലായി തന്റെ അവതാരോദ്ദേശ്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തലിലൂടെ അദ്ദേഹം ഭക്തജനങ്ങൾക്ക് ഉപദേശിച്ച സൂക്തങ്ങളാണ് അയ്യപ്പ ധർമ്മം. പ്രസക്തമായ 18 അയ്യപ്പ ധർമ്മങ്ങൾ ശ്രദ്ധിക്കുക:-
🌟1 . ഹൃദയശുദ്ധിയാണ് ഈശ്വരലാഭത്തിനുള്ള വഴി. അതിനായി ജനങ്ങളിൽ ധർമ്മബോധവും സേവനതല്പരതയും ത്യാഗബുദ്ധിയും വളരണം.
☀️2 . നമ്മുടെ ഉള്ളിലുള്ള ആത്മാവ് സൽക്ഷാൽ ഈശാരംഗമാണെന്നുള്ള തത്ത്വം മനസ്സിലാക്കി, സാക്ഷാൽ ബ്രഹ്മത്തിൽ ശുദ്ധതത്ത്വവിലയം പ്രാപിക്കുകയാണ് മനുഷ്യജന്മത്തിന്റെ ലക്‌ഷ്യം.
🌟3 . മനുഷ്യജന്മം പോലെ ഉത്കൃഷ്ടമായി മറ്റൊന്നില്ലാത്തതിനാൽ എല്ലാ മനുഷ്യരും ആത്മാവിന്റെ പോഷണത്തിനായി ശ്രമിക്കണം.
🌞4 . ഇക്കാണുന്ന സകല ഭൂതജാലങ്ങളും ഈശ്വരചൈതന്യത്തിന്റെ പ്രതിഭാസമായതിനാൽ സർവ്വവും അയ്യപ്പൻ തന്നെയാണ്. അയ്യപ്പനല്ലാതെ ഒന്നും തന്നെയില്ല. അയ്യപ്പനില്ലാത്തതായും ഒന്നും ഇല്ല. അതിനാൽ ലോകത്തുള്ള ഒരു ജീവിയ്ക്കും പരസ്പര വ്യത്യാസമില്ല.
☀️5 . അയ്യപ്പന്റെ ലോകത്തിൽ ജാതി-ചിന്തകൾ അനുവദനീയമല്ല. സാമുദായികവും സാമ്പത്തികമായ ഉച്ചനീചത്വവും അയ്യപ്പനില്ല.
🌞6 . എങ്ങും സമാധാനവും സംതൃപ്തിയും കളിയാടാൻ മനുഷ്യരുടെ ഇടയിലുള്ള ജാതിപരമായ ഉച്ചനീചത്വങ്ങൾ നീങ്ങണം. എല്ലാവരും സഹോദര്യത്തോടെ നിർഭയം ജീവിക്കണം.
🌟7 . മതവും ജാതിയും ഏതായിരുന്നാലും പരസ്പരം ആദരിക്കുന്ന മനോഭാവം എല്ലാവരിലും വളരണം.
☀️8 . ജനങ്ങൾ പല ജാതികളിലും വർഗ്ഗങ്ങളിലും പെട്ടവരായിരുന്നാലും, അവരെല്ലാം ഈശ്വരന്റെ സ്വന്തം സന്താനങ്ങളാണ്. സന്താനങ്ങൾ പരസ്പരം കലഹിക്കുന്നത് ഒരു പിതാവിനും ഹിതകരമാകാത്തതുപോലെ മനുഷ്യർ പരസ്പരം ശണ്ഠകൂടുന്നത് ഈശ്വര പ്രീതിക്ക് ഉതകുന്നതല്ല.
🌟9 . രാജ്യക്ഷേമവും സർവ്വസമുദായങ്ങളുടെയും അഭിവൃദ്ധിയുമായിരിക്കണം എല്ലാവരുടെയും പ്രയത്നലക്ഷ്യം. സ്വരാജ്യത്തിന്റെ സ്വാതന്ത്യാഭിമാനങ്ങളെ സംരക്ഷിക്കുവാൻ എന്തു ത്യാഗവും അനുഷ്ഠിക്കേണ്ടതാണ്.
🌞10 . ഒരു ജീവിയേയും ഹിംസിക്കരുത്. ഏതെങ്കിലും ഒരു ജീവിയെ ഹിംസിച്ചാൽ അത് അയ്യപ്പനെ ദ്രോഹിക്കുന്നതിനു തുല്യമാണ്.
☀️11 .അധർമ്മം എവിടെ കണ്ടാലും നിഷ്കാമബുദ്ധ്യാ അതിനെ നേരിട്ട് നശിപ്പിക്കുന്നത് ഒരിക്കലും ഹിംസകരമല്ല.
🌞12 . ധർമ്മത്തിന്റെ വിജയത്തിനു വേണ്ടിയും അധർമ്മത്തിന്റെ പരാജയത്തിനും വേണ്ടി ആയിരിക്കണം എല്ലാ കർമ്മങ്ങളും.
🌟13. പാപമെന്നു തോന്നുന്ന യാതൊന്നും ആരും അനുഷ്ഠിക്കരുത്.
☀️14 . പ്രകൃതിയുടെ നിയമങ്ങൾക്ക് വിധേയമായേ ഏതൊരു ജീവിക്കും ഈ ലോകത്തിൽ കഴിയാൻ സാധിക്കൂ.
🌟15 . വിചാരത്തിലും കർമ്മത്തിലും പരിശുദ്ധിയോടുകൂടി ഒരു മണ്ഡലക്കാലവൃതം ആചരിക്കുന്നവർക്കു മാത്രമേ പമ്പയിലും ശബരിമലയിലും പ്രവേശിക്കാൻ അർഹതയുള്ളൂ.
🌞16 . മണ്ഡലവ്രതക്കാലത്തു 'മനസ്സാ വാചാ കർമ്മണാ' ബ്രഹ്മചര്യം അനുഷ്ഠിക്കണം. സത്യം, ശാന്തി, സാഹോദര്യം എന്നിവ പാലിക്കണം. ശുചിയായ ആഹാരമേ കഴിക്കാവൂ.
☀️17 . നിഷ്ഠയോടുകൂടിയുളള മണ്ഡലവ്രതാനുഷ്ഠാനത്താൽ സകല പാപങ്ങളിൽ നിന്നും മോചനം ലഭിക്കും.
🌞18 . സത്യം,ധർമ്മം, ശാന്തി, അഹിംസ എന്നിവ എല്ലാവരും ജീവിതവൃതമാക്കുക.
🌟ശ്രീ അയ്യപ്പൻ്റെ ഈ പതിനെട്ടു നിർദ്ദേശങ്ങൾ ഓരോരുത്തരും ദൈനംദിനം ജീവിതത്തിൽ പകർത്തി അവയ്ക്ക് പ്രചുരപ്രചാരം നൽകുന്നതായിരിക്കും ശരിയായ അയ്യപ്പ സേവ.
അഞ്ചിനുമച്ഛനെന്നുള്ള നാമത്തിനാൽ
പഞ്ചഭൂതങ്ങൾക്കും അച്ഛനാകുന്നവൻ
അഞ്ചപ്പനെന്നുള്ള അയ്യപ്പൻ നീയെടോ
🕉സ്വാമിയേ ശരണം അയ്യപ്പാ 🙏
Subscribe to:
Post Comments (Atom)
No comments:
Post a Comment