Saturday, December 20, 2025

ആരാണ് ആചാര്യൻ? ആരാണ് ഗുരു? ആചാര്യനും ഗുരുവും ഒന്നു തന്നെയോ? ആണെന്ന് ശബ്ദകോശം. മാതൃദേവോ ഭവ: പിതൃദേവോ ഭവ: ആചാര്യ (ഗുരു) ദേവോ ഭവ: അതിഥി ദേവോ ഭവ: ഇവരെല്ലാവരും പ്രകാശമാവട്ടെ,പ്രകാശമായി ഭവിക്കട്ടെ. ആചാര്യൻ എന്നതിന് ചെറിയ വിത്യാസത്തോടെ രണ്ടു ശ്ളോകങ്ങൾ കാണുന്നുണ്ടു്. " ആചിനോതി ഹി ശാസ്ത്രാർത്ഥാൻ ആചാരേ സ്ഥാപയേത്യപി സ്വയം ആചരതേ യസ്മാദ് തസ്മാദാചാര്യ ഉച്യതേ " " ആചിനോതി ഹി ശാസ്ത്രാണി ആചാരേ സ്ഥാപയേത്യപി സ്വയമാചരതേ തസ്മാദ് ആചാര്യ ഇതി കഥ്യതേ" (ഏതു ശാസ്ത്രമായാലും ആ )ശാസ്ത്രത്തെ പഠിച്ച് ,അതിനെ വിശകലനം ചെയ്ത്, വിചിന്തനം ചെയ്ത്, വിവേചിച്ചറിഞ്ഞ് (ഗവേഷണം - research) പഠിച്ച കാര്യങ്ങളെ സ്വയം ആചരിക്കുന്നവൻ ആരോ അവൻ ആചാര്യൻ. സനാതന ധർമ്മം ആചാര്യന് ഈശ്വരഭാവമാണ് നൽകിയിരിക്കുന്നത്. ആചാര്യൻ തൻ്റെ ആത്മചൈതന്യത്തെയാണ് ശിഷ്യന് നൽകേണ്ടത്.അങ്ങനെ നൽകുന്നയാൾ തന്നെയാണ് കൺകണ്ട ദൈവവും. "ഗു " ശബ്ദസ്ത്വന്ധകാരാഖ്യോ "രു " ശബ്ദസ്തന്നിരോധക: അന്ധകാര നിരോധത്വാത് "ഗുരു "രിത്യഭിധീയതേ !!

No comments: