Saturday, September 20, 2025

അഷ്ടാ വക്രഗീത, न ते संगोऽस्ति केनापि किं शुद्धः किं निरञ्जनः। कृतं कृतमकार्यं ते न ते सांसरिकं पुनः ___________________________________________ ന തേ സംഗോऽസ്തി കേനാപി കിം ശുദ്ധഃ കിം നിരഞ്ജനഃ । കൃതം കൃതമകാര്യം തേ ന തേ സാംസാരികം പുനഃ _______________________________ न ते – നിനക്കു (നിനക്കില്ല) संगः अस्ति – ബന്ധം ഉണ്ട് केन अपि – ഏതെങ്കിലും കാര്യത്തോടും / ഒരാളോടും किम् शुद्धः – നീ ശുദ്ധൻ തന്നെയല്ലോ किम् निरञ्जनः – (നീ) മാലിന്യമില്ലാത്തവൻ कृतं कृतम् – ചെയ്തതു ചെയ്തുതീർന്നു अकार्यम् ते – നിനക്കു ചെയ്യേണ്ടത് ഒന്നുമില്ല न ते सांसरिकम् पुनः – നിനക്കു വീണ്ടും ലോകബന്ധം ഇല്ല അഷ്ടാവക്രൻ ഇവിടെ രാജാവ് ജനകനെ ഉപദേശിക്കുന്നത് ആത്മ സത്യത്തെപ്പറ്റിയാണ്. നിനക്കു ചെയ്യാനുള്ള ഒന്നുമില്ല, ചെയ്യാനുള്ള കടമകളില്ല; കാരണം ബോധം ചെയ്തവനും ചെയ്യാത്തവനും അല്ല. ലോകബന്ധങ്ങളെയും (സംസാരബന്ധങ്ങളെ) ബോധം അനുഭവിക്കുന്നില്ല. നീ സ്വതന്ത്രൻ തന്നെ.” അഥവാ, ഈ ശ്ലോകം പഠിപ്പിക്കുന്നത്: ബോധം യഥാർത്ഥത്തിൽ കര്‍മ്മങ്ങളാൽ മലിനമാകുന്നതല്ല; കര്‍മ്മം സംഭവിക്കുന്നത് ശരീര-മനസ്സിന്റെ തലത്തിലാണെങ്കിലും, ബോധം ശുദ്ധവും നിരന്തരവും ബന്ധനാതീതവുമാണ്. അഷ്ടാവക്രഗീതയിലെ ആദ്യാധ്യായത്തിലെ അഞ്ചാം ശ്ലോകം മനുഷ്യജീവിതത്തിലെ ആത്മസത്യത്തെ അത്യന്തം ലളിതമായും ഗാംഭീര്യത്തോടെയും വെളിപ്പെടുത്തുന്നു. ഈ ശ്ലോകത്തിൽ അഷ്ടാവക്രൻ രാജാവ് ജനകനെ ഉപദേശിക്കുന്നത് ബോധത്തിന്റെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ചാണ്.--- 1. ബന്ധനാതീത ബോധം ശ്ലോകം വ്യക്തമാക്കുന്നത് ബോധത്തിനു ലോകകാര്യങ്ങളോടൊട്ടും ബന്ധമില്ലെന്ന സത്യമാണ്. നാം പലപ്പോഴും ശരീരത്തെയും മനസ്സിനെയും ‘ഞാൻ’ എന്ന് തെറ്റിദ്ധരിക്കുന്നു. എന്നാൽ ബോധം ഇതിനല്ലാം അതീതമാണ്. ലോകത്തിലെ പ്രവർത്തനങ്ങളോ ബന്ധങ്ങളോ ബോധത്തെ ബാധിക്കുന്നില്ല. 2. ശുദ്ധവും നിരഞ്ജനവും ബോധം സ്വഭാവത്തിൽ ശുദ്ധൻ (അഴുക്കില്ലാത്തത്) കൂടിയാണ്. ഒന്നും അതിനെ മലിനമാക്കുന്നില്ല. “നിരഞ്ജനൻ” എന്നു പറയുന്നതിന് അർത്ഥം — നിറങ്ങളാലോ ഗുണങ്ങളാലോ കലർന്നിട്ടില്ലാത്തത്, പരിപൂർണ്ണമായ തെളിച്ചം. 3. കര്‍മ്മത്തിന് അതീതം “കൃതം കൃതം” – ചെയ്തതു ചെയ്തുതീർന്നത്, “അകാര്യം തേ” – ഇനി ചെയ്യാനുള്ള ഒന്നുമില്ല. അതായത് ബോധം ചെയ്യുന്നവനല്ല, ചെയ്യാത്തവനുമല്ല. കര്‍മ്മങ്ങൾ ശരീര-മനസ്സിന്റെ തലത്തിലാണ് നടക്കുന്നത്. അതുകൊണ്ട് ബോധത്തിന് ബാധ്യതയോ ഉത്തരവാദിത്വമോ ഒന്നുമില്ല. 4. സാംസാരിക ബന്ധനത്തിന്റെ അഭാവം “ന തേ സാംസാരികം പുനഃ” – ബോധത്തിന് വീണ്ടും ജനനമരണ ചക്രം ബാധിക്കുന്നില്ല. അറിവിന്റെ അഭാവം മൂലം മാത്രമാണ് നമ്മൾ ബന്ധിതരാണെന്ന് കരുതുന്നത്. യഥാർത്ഥ സ്വരൂപത്തെ തിരിച്ചറിഞ്ഞാൽ, നാം എപ്പോഴും സ്വതന്ത്രരാണ്. ഈ ശ്ലോകം നമ്മെ പഠിപ്പിക്കുന്നത്: ബോധം എപ്പോഴും ശുദ്ധനും നിരഞ്ജനനും ആണ്. കർമ്മങ്ങൾ ബോധത്തെ ബാധിക്കുന്നില്ല. ലോകബന്ധങ്ങൾ ശരീരത്തിന്റെയും മനസ്സിന്റെയും തലത്തിൽ മാത്രമാണ്. ബോധസത്യത്തെ തിരിച്ചറിയുമ്പോൾ, ഭയം, ബന്ധനം, ആശങ്ക എന്നിവ ഇല്ലാതാവുന്നു. ഇ താണ് അഷ്ടാവക്രഗീതയുടെ ഹൃദയം — “നീ ഇതിനകം തന്നെ സ്വതന്ത്രൻ ആണ്.” ശുദ്ധമായതിനെ വീണ്ടും ശുദ്ധമാക്കാൻ ശ്രമിക്കുന്നത്,സ്വയം തന്നെയാണ് മലിനമാണെന്ന് കരുതുന്ന അജ്ഞാനം. ബോധം ശുദ്ധനാണെന്ന ബോധ്യം വന്നാൽ, ഭയം ഇല്ലാതാകും,പാപപുണ്യങ്ങളുടെ ഭാരം മാറും, മനുഷ്യൻ യഥാർത്ഥ സ്വാതന്ത്ര്യം കണ്ടെത്തും. അതിനാൽ, ശുദ്ധമായ ബോധത്തെ ശുദ്ധമാക്കാൻ ശ്രമിക്കേണ്ടതില്ല; തിരിച്ചറിയുക മാത്രമാണ് വേണ്ടത്. നോക്കൂ സഹോദരങ്ങളേ, നാം ഉറങ്ങുമ്പോൾ സ്വപ്നം കാണുന്നു. ഗാഢനിദ്രയിലായിരിക്കുമ്പോഴും പലപ്പോഴും സ്വപ്നം വന്നേക്കാം. ഉറങ്ങുന്നവൻ ഉറങ്ങുന്നു; പക്ഷേ സ്വപ്നത്തിൽ ഉണര്‍ന്ന ‘ഞാൻ തന്റെ ശുദ്ധമായ ഉറക്കത്തെ അറിയുമോ? ‘ഞാൻ സ്വപ്നത്തിലാണ്’ എന്നു തിരിച്ചറിയുമോ? വാസ്തവത്തിൽ സ്വപ്നത്തിൽ “ഞാൻ ഉണർന്നിരിക്കുന്നു” എന്നു തോന്നിയാലും, അത് സ്വപ്നത്തിനുള്ളിലെ ഉണർവ്വാണ്. യഥാർത്ഥ ഉണർവ് സ്വപ്നത്തിലെ (ജാഗ്രത്) അല്ല. സ്വപ്നത്തിലെ അറിവും, അനുഭവങ്ങളും എല്ലാം സ്വപ്നത്തിന്റെ ഭാഗം തന്നെയാണ്. അതിനാൽ സ്വപ്നത്തിലെ ഒരുവൻ തന്റെ ഗാഢനിദ്രയെ അറിയുകയോ, “ഇത് സ്വപ്നം മാത്രമാണ്” എന്നു തിരിച്ചറിയുകയോ ചെയ്യില്ല. കാരണം പഞ്ചേന്ദ്രിയ പ്രവര്‍ത്തനം തന്നെ യഥാർത്ഥ ബോധം. മാത്രമാണ് സ്വപ്നത്തെയും ജാഗ്രതയെയും ഗാഢനിദ്രയെയും സാക്ഷീകരിക്കുന്നത്. ബോധം അതിനല്ലാം അതീതൻ. മനസ്സും വ്യക്തിപരമായ അറിവും എല്ലാം സ്വപ്നത്തിന്റെ ഉള്ളടക്കം മാത്രമാണ്. അതുകൊണ്ട്, സ്വപ്നത്തിൽ ഉണർന്നവനെന്നു തോന്നുന്നവന് തന്റെ ശുദ്ധമായ ഉറക്കം അറിയാൻ കഴിയില്ല. കാരണം അവൻ സ്വപ്നത്തില്‍ ഉണര്‍ന്നവന്‍ ആയതുകൊണ്ടുതന്നെ സ്വപ്നത്തിന്റെ ഭാഗം തന്നെയാണ്. യഥാർത്ഥ അറിവ്, ജാഗ്രത്–സ്വപ്നം–സുഷുപ്തി എന്നീ അവസ്ഥകൾക്കെല്ലാം അതീതമായ, സാക്ഷിയായ ഉയര്‍ന്ന ബോധത്തില്‍ മാത്രമാണ് നിലകൊള്ളുന്നത്. നോക്കൂ സഹോദരങ്ങളേ, നാം ഒരു സിനിമ കാണുന്നവനെ ഓർക്കൂ. സിനിമയിലെ നായകൻ “ഞാൻ ഉറങ്ങുന്നു” എന്നു പറഞ്ഞാലും, അത് സിനിമയിലെ സംഭാഷണം മാത്രമാണ്. യഥാർത്ഥ കാണുന്നവൻ, അതായത് നീ, അതിന്റെ ഭാഗമല്ല. അതുപോലെ, സ്വപ്നത്തിലെ ‘ഞാൻ’ പറയുന്ന അറിവ് പോലും സ്വപ്നത്തിനുള്ളിലെ കളിയാണ്. “അതുകൊണ്ടുതന്നെ ശ്ലോകം പറയുന്നത്: നീ ഒന്നും ചെയ്യുന്നവനല്ല. നിന്നിൽ ഈ സ്വപ്നത്തിലെ ഒന്നും ഒട്ടുന്നില്ല. കാരണം ഇതെല്ലാം നിന്റെ ഭ്രമം മാത്രമാണ്. സ്വപ്നം അവസാനിച്ചാൽ നീ അഖണ്ഡ, നിശ്ചല, നിസംഗ, പരമാനന്ദസ്വരൂപൻ തന്നെ.”

No comments: