Saturday, September 06, 2025

ജപസംഖ്യയുംശരീരവും. ജപം എന്നത് പോലെ തന്നെ ജപ സംഖ്യയ്ക് ഒരുപാട് പ്രത്യേകതകളും പ്രസക്തിയും തന്ത്ര ശാസ്ത്രം കല്പിച്ചിട്ടുണ്ട്. . ജപ സംഖ്യയും ശരീരവും തമ്മിൽ ഉള്ള ബന്ധം. പ്രകൃതിയിലെ കലകളുടെ ഒരു സമൂഹമാണ് മന്ത്രം .ആദ്യം നാദം അതിലൂടെ ശബ്ദം അതിലൂടെ വാക് വാക്കുകൾ ചേർത്ത് മന്ത്രം മന്ത്രത്തിത്തിലൂടെ വർണ്ണന ഇങ്ങനെ പ്രകൃതിയിലെ കലകളുടെ സമൂഹം ആകുന്നു മന്ത്ര തത്വം .. കലകൾ പ്രകൃതിയിൽ എന്ന പോലെ മനുഷ്യ ശരീരത്തിൽ സെല്ലുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നു സെല്ലുകൾ ബോധത്തെയും ഇങ്ങനെ പ്രകൃതി മുതൽ മഹാ ശൂന്യ ബോധം വരെ ബന്ധപെട്ടു കിടക്കുന്നു . ജപ സംഖ്യാ ഉത്തമ മധ്യമ അധമം ആയി കണക്കാക്കുന്നു പൊതുവെ മന്ത്രം ഷട്കർമ്മം എന്ന കാമ്യ അർത്ഥത്തിൽ ആണ് പെടുത്താറു അവയിൽ തന്നെ ഉത്തമ മന്ത്രങ്ങളും .മധ്യമ മന്ത്രങ്ങളും .അധമ മന്ത്രങ്ങളും ഉണ്ട് .. ശാന്തി പുഷ്ടി തുടങ്ങിയവ ഉത്തമം മന്ത്രങ്ങളും .വശ്യം ഉച്ചാടനം മധ്യമ മന്ത്രങ്ങളും .വിദ്വേഷണം മാരണം എന്നിവ അധമ മന്ത്രങ്ങൾ ആകുന്നു .ഈ മന്ത്രങ്ങൾ ജപിക്കുന്ന സംഖ്യയെയും ഇത് പോലെ തിരിച്ചിട്ടുണ്ട് ... 3,5,7,9,12,16,21,24,28,32,41,51,54,58,64,96,108,261,336,441,551,666,786,818,916,1008,തുടങ്ങിയ ഓരോ സംഖ്യയും മനുഷ്യ ശരീരത്തിലെ മന്ത്രോദ്വീപങ്ങളായ സെല്ലുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന അക്ഷരങ്ങൾ ആകുന്നു.അത് കൊണ്ടാകുന്നു ഏതു സംഖ്യാ ആണോ നമ്മൾ നിത്യവും ചെയുന്നത് അത് തന്നെ തുടരാൻ ഗുരുക്കന്മാർ പറയുന്നത് കാരണം .ഒരു പൂവ് വിടരുന്ന പോലെ ആണ് നമ്മുടെ അഹം ഉണരുന്നത് .ഒരേ രേഖയിൽ സാധകന്റെ മനസ് .ചിന്ത .ശരീരം .മന്ത്രം .എന്നിവ വരുമ്പോൾ ശരീരത്തിൽ നിന്ന് സെല്ലുകളുടെ പ്രവർത്തനം ശക്തമാകുകയും മന്ത്രത്തിന്റെ റ്റിയൂണും മനസിന്റെ റ്റിയൂണും നിശ്ചിത സംഖ്യാ ലെവലിൽ മന്ത്രവും ചേരുമ്പോൾ ആണ് മന്ത്ര സിദ്ധി കൈവരുന്നത് ..കൂടാതെ വലതു കയ്യിൽ ജപ മാല വച്ച് ജപിക്കുമ്പോൾ മറു കയ്യ് വിധി പ്രകാരമുള്ള ശാന്തി മുദ്രകൾ പിടിക്കുന്നത് ജപ തീവ്രതയിൽ വരുന്ന അമിത രക്ത സംമ്മര്ദം കൺട്രോൾ ചെയ്യാനുള്ള കഴിവ് നൽകുന്നു അതിലൂടെ മനസിനെ സ്വസ്ഥമായി വയ്ക്കാനും സാധിക്കുന്നു . അതിനാൽ മന്ത്രം ജപം ചെയ്യുമ്പോൾ ജപ സംഖ്യയ്ക്കും .ഇരിക്കുന്ന സ്ഥലത്തിനും .തുടങ്ങിയ മേല്പറഞ്ഞ വിധികൾകൊക്കോ പ്രസക്തി ഉണ്ട് ....

No comments: