Friday, November 21, 2025

സന്ധ്യാ വന്ദന മന്ത്രങ്ങളില്‍ വൈകുന്നേരം വരുണനെ പ്രാര്‍ഥിച്ചു ചൊല്ലുന്ന മന്ത്രങ്ങളുടെ ഒരു സാമാന്യ അര്‍ഥം: മണ്ഡലം 1, സൂക്തം 25 –ഋക്ക് 19: ഇമം മേ വരുണ! ശ്രുദ്ധി ഹവം അദ്യാച മൃളയ ത്വാം അവസ്യുരാചകേ ഹേ വരുണ!-( അല്ലയോ വരുണ) മേ –മദീയം (എന്‍റെ) ഇമം ഹവം –ഈ ആഹ്വാനം ( പ്രാത്ഥന-വിളി) ശ്രുധി- ശ്രുണു ( കേട്ടാലും) അദ്യ-അസ്മിന്‍ ദിനേ ( ഈ ദിവസം) ഋളയ –സുഖയ എനിയ്ക്ക് ഇന്നു സുഖം തരണമേ!അവസ്യു: ( അവിടുത്തെ) രക്ഷണേഛു: രക്ഷണം മോഹിയ്ക്കുന്ന ( അഹം-ഞാന്‍ ) ത്വാം- അവിടുത്തെ- അഭിമുഖ്യേന-നേരിട്ട് ആചകേ-ശബ്ദയാമി- സൌമി-സ്തുതിയ്ക്കുന്നു. ഹേ വരുണ! എന്‍റെ ഈ അഭ്യര്‍ത്ഥന കേട്ട് എനിയ്ക്ക് എക്കാലത്തെയ്ക്കും സുഖം തരണമേ! മണ്ഡലം 1, സൂക്തം 24 –ഋക്ക് 11 തത്വായാമി ബ്രഹ്മണാ വന്ദമാന:തദാശാസ്തേ യജമാനോ ഹവിര്ഭി: ആഹേളമാനോ വരുണേഹ ബോധി ഉരുശംസ മാ ന ആയു:പ്രമോഷീ: ഹേ വരുണ! മുമൂര്‍ഷു: അഹം (ആസന്നമരണനായ ഞാന്‍) ബ്രഹ്മണാ- പ്റൌഢേണ സ്തോത്രേണ –പ്രൌഢസ്തോത്രങ്ങളാല്‍ വന്ദമാന: സ്തുതിച്ചുകൊണ്ട് ത്വാ- തം പ്രതി- അങ്ങയെ തല്‍- ആയു: ആയുസ്സ്‌- ആശാസ്തേ- പ്രാര്‍ഥയതെ- പ്രാര്‍ഥിയ്ക്കുന്നു.ത്വം ച –അങ്ങ് ഇഹ-ഇവിടെ കര്‍മ്മണി-കര്‍മ്മങ്ങളില്‍- ആഹെളമാന: അനാദരവ് കരുതാതെ-ആദരപൂര്‍വ്വം സന്നിഹിതന്‍ ആയി ബോധി- അനുപെക്ഷനീയം -ഉപേക്ഷ കൂടാതെ ബുധ്യസ്വ- എന്റെ പ്രാര്‍ഥനയെ സ്വീകരിച്ചലുമ്.ഹേ ഉരുശംസ!-ബഹുഭി: സ്തുത്യ: എല്ലാവരാലും സ്തുതിയ്ക്കപ്പെടുന്നവനായ അങ്ങ് ന: -അസ്മദീയമ്-ഞങ്ങളുടെ ആയു: ആയുസ്സ്- മാ പ്രമൊഷീ: -പ്രമോഷിതം മാ കുരു- നശിപ്പിയ്ക്കരുതേ ഈ മന്ത്രം യജ്ഞത്തില്‍ യജമാനന്റെ അഭ്യര്‍ത്ഥന യാണെന്നും ഒക്കെ വായിച്ചിട്ടുണ്ട്. (ബഹുമാന്യരായ O.M.C.Narayanan നമ്ബൂതിരിപ്പാട്, കൊടനാട്ട് നാരായണന്‍ നമ്പൂതിരി മുതലായവരോടു കടപ്പാട്)

No comments: