Saturday, November 29, 2025

*#മൗനവ്രതവും #ഉപവാസവും* *_രചന: #ഹരികുമാർകല്ലൂർമഠം_* *വാക്ക് അഗ്നിയാണ് സൂക്ഷിച്ചുപയോഗിക്കുക.* *മൗനവ്രതം അനുഷ്ഠിക്കുക, സ്വയം തിരിച്ചറിയുക...* *ഏതൊരു മനുഷ്യൻ്റെയും ഉയർച്ചയ്ക്കും താഴ്ച്ചയ്ക്കും പിന്നിൽ അവനവൻ്റെ നാവിന് വലിയ പങ്കാണുള്ളത്.* *ഇന്ദ്രിയങ്ങളുടെ എല്ലാ ഗുണങ്ങളും നമുക്ക് മനസ്സിലാകുന്നത് അവയില്ലാതാകുമ്പോഴാണ്.* *കർമ്മേന്ദ്രിയം എന്ന നിലയിൽ നാവിന് വിശ്രമം കൊടുക്കുന്ന വ്രതമാണ് മൗനവ്രതം* *"മൗനം വിദ്വാന് ഭൂഷണം" എന്ന് പ്രമാണം.* *എങ്കിലും! ചില അവസരങ്ങളിൽ വിഡ്ഢികൾക്കും അലങ്കാരമായി തീരാറുണ്ട്.* *മൗനത്തിന്; മധുരം, നൊമ്പരം, വിഷാദം, എന്നി ഭാവങ്ങൾ ഉണ്ടെങ്കിലും, മൗനം വാചാലവും അനിർവ്വചനീയവുമായ ഊർജ്ജത്തിൻ്റെ ഉറവിടവുമാണ്.* *ഇരുട്ടിൽ നിന്നും വെളിച്ചത്തിലെയ്ക്ക് എന്നത് പോലെയാണ്, മൗനത്തിൽ നിന്നും ശബ്ദം ഉത്ഭവിച്ചത്!.* *"രാത്രി നമുക്ക് എത്രമാത്രം ശാന്തിയും സമാധാനവും നൽകുന്നുവോ, അത്രമാത്രം ശാന്തിയും സമാധാനവും മൗനവും നൽകുന്നു."* *പ്രകോപനമുണ്ടാക്കുന്ന വാക്കുകൾ കേൾക്കുമ്പോഴും, മൗനം പാലിക്കുന്നത്, ജീവതത്തിൽ ശാന്തിയും സമാധാനവും ലഭിക്കുവാൻ നല്ലതാണ്.* *സംസാരം എന്ന ഭൗതിക കർത്തവ്യം നിശ്ചിത സമയത്തേയ്ക്ക് ഉപേക്ഷിക്കുകയെന്നത്, മനുഷ്യന് അവനവൻ്റെ ഉള്ളിലേയ്ക്ക് നോക്കുവാനുള്ള അവസരം കൂടിയാണ്.* *പലതരം വ്രതങ്ങളെപ്പറ്റി ഋഷ്യവര്യന്മാർ നമുക്ക് ഉപദേശിച്ചിട്ടുണ്ട്. അതിൽ പരമപ്രധാനമാണ് മൗനവ്രതം.* *കുറച്ച് നേരത്തെ മൗനത്തിന് ശേഷം, അതുപേക്ഷിക്കുമ്പോൾ കിട്ടുന്ന അനുഭൂതി/ആനന്ദം പറഞ്ഞറിയിക്കുവാൻ സാധിക്കില്ല.* *മനുഷ്യൻ്റെ സാമൂഹിക ജീവിതത്തിൽ മൗനത്തിന് ശബ്ദത്തേക്കാൾ വലിയ സ്ഥാനമാണുള്ളത്.* *ശബ്ദം കേട്ടാസ്വദിക്കുമ്പോൾ, മൗനം സ്വയം അനുഭവിച്ചറിയുന്നു.* *നമ്മുടെ ഉള്ളിലെ മണിച്ചെപ്പാണ് മൗനം; അത് ശരിയായി സംരക്ഷിക്കപ്പെടേണ്ടതുമാണ്.* *മൗനവ്രതത്തിൻ്റെ പ്രാധാന്യവും അന്തരാർത്ഥവും പ്രചരിപ്പിച്ചവരിൽ പ്രമുഖൻ ശ്രീബുദ്ധനാണ്.* *പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിൽ മൗനത്തിന് വലിയ സ്വാധീനമാണുള്ളത്.* *മനഃസിനും ഏകാഗ്രതയ്ക്കും ശക്തി ലഭിക്കുന്നതിനോടൊപ്പം, അദ്വൈതമായൊരു പദ്ധതി കൂടിയായ മൗനം, ഐശ്വര്യവും ശാന്തിയും നൽകുന്നു.* *ഉപവാസത്തിനോടൊപ്പം മൗനവ്രതം കൂടിയാകുമ്പോൾ, ശരീരത്തിലെ ദുർമേധസ്സുകളെ അകറ്റുവാനും, ആഹാരത്തിനോട് ഒരു മമത വളർത്തുന്നതിനും (വിശപ്പിന് മാത്രം ആഹാരം) പല അവസ്ഥകളിലൂടെ ജീവിക്കുന്ന ജീവജാലങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥന കൂടിയാണ്...* *"മൗനവ്രതം ദാരിദ്ര്യം അകറ്റുന്നതിന്, ഉത്തമമാണെന്നാണ് പൊതുവായ വിശ്വാസം"* *ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലോ, കറുത്തവാവ് മുതൽ വെളുത്ത വാവ് വരെ മുഴുവനുമായോ, അതിൽ ഏകാദശിയ്ക്കോ, ചന്ദ്രഗ്രഹണത്തിൻ്റെ തലേന്ന് മുതൽ പത്ത് ദിവസം വരെയോ, സൂര്യഗ്രഹണത്തിൻ്റെ മൂന്ന് ദിവസം മുമ്പ് മുതൽ 18 ദിവസം വരെയും മൗനവ്രതം ആചരിക്കാം.* *2025ഡിസംബർ #1* തിങ്കളാഴ്ച്ചയാണ് #ഗുരുവായൂർഏകാദശി *#സ്വർഗ്ഗവാതിൽ_ഏകാദശി #ശ്രീപത്മനാഭൻ്റെപുണ്യദിനമാണ്. 2025ഡിസംബർ#31 ഈ രണ്ട് ഏകാദശികളും #ശുദ്ധവ്രതത്തിനോടൊപ്പം #മൗനവ്രതവും ആചരിച്ചു വരുന്നു.* *കറുത്തപക്ഷത്തു വരുന്ന ഏകാദശികൾ വ്രതമായി മാത്രമേ നോക്കാറുള്ളൂ. എങ്കിലും, തൃപ്രയാർ ഏകാദശി ശുദ്ധ ഏകാദശി ആയാണ് ആചരിക്കുന്നത്. 2025 ഡിസംബർ #15 തിങ്കളാഴ്ച്ച* *ദശമി ഉച്ചയ്ക്കോ, രാത്രിയിലോ ലളിതമായ പലഹാരം ( ഗോതമ്പ്) കഴിച്ചു കഴിഞ്ഞാൽ ദ്വാദശി രാവിലെ 9 മണിയ്ക്ക് പരദേവതയുടെ നിവേദ്യം കഴിഞ്ഞേ, പാരണ നടത്താറുള്ളു.* *എന്നതിനാൽ എൻ്റെ ഉപവാസത്തിൻ്റെ ധൈർഘ്യം 36 മുതൽ 42മണിക്കൂർ വരെയാകും...* *പലവിധ പരീക്ഷണങ്ങൾ നേരിട്ടുണ്ടെങ്കിലും, അതിനെ തരണം ചെയ്യുവാനുള്ള ശക്തിയും ഭഗവാൻ തന്നെ നൽകി സഹായിക്കുന്നു.* * 2015-ൽ എൻ്റെ ഗുരുനാഥൻ സ്വർഗ്ഗപ്രാപ്തി നേടിയതിന് (മാർച്ച് 8 ഞായർ) ശേഷമുള്ള ഗുരുവായൂർ ഏകാദശി മുതൽക്കാണ് ''മൗനവ്രതം'' കൂടി ആചരിച്ചു തുടങ്ങിയത്...* *ഓം നമോ ഭഗവതേ വാസുദേവായ.. ഓം നമോ നാരായണായ..*

No comments: