Saturday, November 22, 2025

മയാ തതമിദം സർവം,ജഗദവ്യക്തമൂർത്തിനാ, മത് സ്ഥാനി, സർവ ഭൂതാനി, ന ചാഹം, തേഷ്വവസ്ഥിതംശ്രീമത്"ഭഗവത് ഗീത അദ്ധ്യായം 9 "രാജാവിദ്യ രാജഗുഹ്യയോഗം..ശ്ലോകം..4 ഇന്ദ്രിയങ്ങൾക് ആഗോചരമായ, രൂപത്തോട് കൂടിയ എന്നാൽ, ഈ ജഗത് ആസകലവും, എന്നിൽ സ്‌ഥിതിചെയ്യുന്നു .എന്നാൽ "ഞാൻ ആകട്ടെ അവയിൽ ഒതുങ്ങുന്നതുമില്ല...ഈ പ്രപഞ്ചം മുഴുവൻ എന്റെ അസ്തിത്വം ആണ്...ഉറ കൂടിയ പാലിനെ തൈര് എന്നു വിളിക്കുന്നു.. ഉരുക്കിയ സ്വർണം ആഭരണം ആയി തീരുന്നു..വിത്തിൽ നിന്നു മുളച്ച ചെടി, മരമായി വളരുന്നു.... എന്നാൽ അതിൽ എല്ലാം അടങ്ങിയ ...ഉണ്മ ഒന്നു തന്നെയാണ്... അതേ വിശ്വമായി വ്യാപിച്ചു കിടക്കുന്നത് എന്റെ പര ബ്രഹ്മ സ്വരൂപം തമ്പ ആണ്.. എന്നാൽ "പത ജലം അല്ലാത്ത പോലെ, ഇവയിൽ ഒന്നും ഞാൻ ഇല്ല...ഇവ എന്നിൽ ആണ് സ്ഥിതി ചെയ്യുന്നത്...എന്നു അറിഞ്ഞാലും... "ന ച മൽസ്ഥാനി ഭൂതാനി, പശ്യമേ, യോഗമൈശ്വര്യം, ഭൂതഭ്യന്ന,ച ഭൂതസ്ഥോ മമാത് ഭൂത ഭാവന.. ശ്ലോകം 5.. പക്ഷെ ഭൂതങ്ങളിൽ ഞാൻ ഇരിക്കുന്നില്ല...എന്നാൽ അവ എന്നിൽ ആണ് ഇരിക്കുന്നത്..അവയെ ധരിച്ചു പരിപാലിക്കുന്നത് ഞാൻ ആണ്...അവ എന്നിൽ സ്ഥിതി ചെയ്യുന്നു....ഞാൻ ആണ് മൂല കാരണം.. ഈ കാണുന്ന എല്ലാം..കാര്യം മാത്രം... ഒരു പഞ്ഞി കെട്ടിൽ വസ്ത്രം ഇരിക്കുന്നില്ല.എന്ന പോലെ..ഒരു മണ് കുടം, സ്വഴ്യമേവ മണ്ണിൽ നിന്നും ഉണ്ടാക്കുന്ന ഒന്നല്ല...ഒരു കുശവന്റെ കരവിരുതും... മനസ്സും ഉണ്ടതിൽ... അത് പോലെ...എന്റെ മനസു കാരണം ആണ് ഇവയെല്ലാം... ആഴി അലയെ ഉണ്ടാക്കുന്നില്ല... കാറ്റിന്റെ ചലനം, ആണ്, അലക്ക് കാരണം.... ഒരു ആഭരണം അത് സ്വർണം ആണ് എങ്കിലും... അണിയുന്ന ആൾക്ക് അത് ആഭരണം മാത്രം ആണ്... ആത്യന്തികമായി ഞാൻ മാത്രമേ ഉള്ളൂ ..ഇവിടെ.. അധ്യാരോപം മായായിൽ നിന്നു ഉടലെടുക്കുന്ന, വെറും തെറ്റിധാരണ മാത്രമാണ്.. ആ അബദ്ധ ധാരണ മാറുമ്പോൾ, ആദ്ധ്യാരോപം മാറുകയും, നിരാകാരം ആയ എന്റെ സ്വ രൂപം മാത്രം അവശേഷിക്കയും ചെയ്യും നിന്നിൽ....ഞാൻ ഈ കാണുന്ന സൃഷ്ടിയിൽ നിന്ന് ഭിന്നമല്ല

No comments: