Saturday, November 29, 2025

*ഏകാദശി നാളിൽ പൊതുവരി നിൽക്കുന്ന ഭക്തർക്ക് ക്ഷേത്ര ദർശനത്തിൽ പ്രഥമ പരിഗണന* .... ഗുരുവായൂർ ക്ഷേത്ര ദർശത്തിന് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത് ഏകാദശി ദിവസമാണ്. ഏകാദശി നാളിൽ ഗുരുവായൂരപ്പനെ ഒരു നോക്ക് കണ്ടു തൊഴുത് പ്രാർത്ഥിക്കുക എന്നത് ഭക്തരുടെ ജീവിതാഭിലാഷമാണ്. അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പൊതുവരി നിന്ന് (ക്യൂ) ശ്രീഗുരുവായൂരപ്പനെ കണ്ടു തൊഴാനെത്തുന്ന ഭക്തർക്ക് ദർശനത്തിന് പ്രഥമ പരിഗണന നൽകും. രാവിലെ 5 മണി മുതൽ വൈകിട്ട് 5 മണിവരെ സ്പെഷ്യൽ ദർശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയന പ്രദക്ഷിണം, ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവയും ഉണ്ടാകില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ എന്നിവരുടെ ദർശനം പുലർച്ചെ 3.30 ന് തുടങ്ങി കാലത്ത് 4.30ന് അവസാനിക്കും. ശ്രീകോവിൽ നെയ്യ് വിളക്ക് ഓൺലൈനായും, അഡ്വാൻസായും ശീട്ടാക്കിയവർക്ക് ഉദയാസ്ത‌മയ പൂജയുടെ 5 പൂജകൾ കഴിയുന്ന മുറയ്ക്ക് 1 മണിക്കൂർ ദർശനത്തിനിടെ 15 മിനിറ്റ് ദർശനം അനുവദിക്കും. ബാക്കി 45 മിനിറ്റും പൊതുവരി നിൽക്കുന്ന ഭക്തർക്ക് ദർശനം അനുവദിക്കും. ..... ദശമി നാൾ മുതൽ ദ്വാദശി ദിനം രാവിലെ വരെ തുടർച്ചയായ ദർശനം ..... ദശമി ദിവസമായ നവംബർ 30 ന് പുലർച്ചെ നിർമ്മാല്യത്തോടെ തുടങ്ങുന്ന ദർശന സൗകര്യം (പൂജാസമയങ്ങൾ ഒഴികെ) ദ്വാദശി ദിവസമായ ഡിസംബർ 2ന് രാവിലെ 8 മണി വരെ തുടരും. ദ്വാദശി ദിവസം രാവിലെ ക്ഷേത്രനട അടച്ചതിന് ശേഷം വിവാഹം, ചോറൂൺ, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ഏകാദശി, ദ്വാദശി ദിവസങ്ങളിൽ നിർമ്മാല്യ ദർശനം ഉണ്ടാവില്ല.

No comments: