സവിതാ
സവിതാ എന്ന പദത്തിന്റെ അര്‍ത്ഥം സൂര്യന്‍ എന്ന് ആണ് പൊതുവായ ധാരണ.പുസ്തകങ്ങളും അതെ അര്‍ത്ഥം തന്നെ കാണിക്കുന്നു .ചിലയിടത്ത് സൂര്യനെ ഭഗവാന്‍ വിഷ്ണു എന്ന് വ്യാഖ്യാനിച്ചിരിക്കുന്നു .എന്നാല്‍ സവിത സൂര്യനിലും ഉയര്‍ന്ന ഒരു അര്‍ത്ഥം ആണ് ഋഷികള്‍ ഋഗ്വേദത്തില്‍ നല്‍കിയിരിക്കുന്നത് .
"ആ കൃഷ്ണേന രജസാ വര്‍തമാനോ
നിവെശയന്നമൃതം മര്‍ത്യശ്ച
ഹിരണ്യയെന സവിതാ രധേന
ദേവായാതി ഭുവനാനി പശ്യന്‍ "
നിവെശയന്നമൃതം മര്‍ത്യശ്ച
ഹിരണ്യയെന സവിതാ രധേന
ദേവായാതി ഭുവനാനി പശ്യന്‍ "
ഋ വേ 1-3-5
സവിതാവ് ആയ ദേവന്‍ തന്റെ വരവിനു മുന്‍പ് അന്ധകാരം ആയ ലോകത്തിലെ ആകാശ മാര്‍ഗത്തില്‍ കൂടി നിത്യവും വന്നു ദേവനേയും മനുഷ്യനെയും സ്വ സ്ഥാനങ്ങളില്‍ സ്ഥാപിച്ചു എല്ലാ ലോകത്തെയും പ്രകാശിപിച്ചു സ്വര്‍ണ മയം ആയ തേരില്‍ വരുന്നു .രാത്രിയുടെ അന്തിമ യാമത്തില്‍ ആണ് സവിതാ വരുന്നത് .ദേവന്‍ മാരെ സ്വരഗത്ത്തിലും മനുഷ്യനെ ഭൂമിയിലും ഇരിക്കാന്‍ അനുവദിക്കുന്നത് സവിത തന്നെ .അത് മഹാ വിഷ്ണു തന്നെ .വാമന മൂര്‍ത്തി ആയി അവതരിച്ചു മഹാബലിയില്‍ നിന്നും ഭൂമി മനുഷ്യന് തിരിച്ചു നല്കിയതും ,സ്വര്‍ഗം ദേവന്മാര്‍ക്ക് നല്കിയതും വിഷ്ണു തന്നെ .ഭഗവാന്‍ വിഷ്ണു തന്നെ ആണ് സവിത ആയി മനുഷ്യന് നിത്യവും ദര്‍ശനം നല്‍കുന്നതും
"ഹിരണ്യ പാണി സവിതാ വിചര്ഷിണി
രുഭേദ്യാവാ പ്രുധ്വി അന്തരീയതെ
അപാമിവാം ബാധതെ വേതി സൂര്യ
മഭി കൃഷ്ണേനരജസാദ്യാമൃണോതി "
രുഭേദ്യാവാ പ്രുധ്വി അന്തരീയതെ
അപാമിവാം ബാധതെ വേതി സൂര്യ
മഭി കൃഷ്ണേനരജസാദ്യാമൃണോതി "
ഋ വേ 1-3-vii
ഉപാസകന്മാര്‍ക്ക് നല്‍കാന്‍ കൈ നിറയെ സ്വര്‍ണ്ണവും ഐശ്വര്യവും ധരിച്ചു വിവിധ ദ്ര്‍ഷനങ്ങളോടു കൂടിയവന്‍ ആയ സവിതാവ് ദ്യോവിന്റെയും ഭൂമിയുടെയും മദ്ധ്യത്തില്‍ സൂര്യ രൂപത്തില്‍ സഞ്ചരിക്കുന്നു .അന്ധകാരത്തെ -അജ്ഞാനത്തെ -അകറ്റുന്ന തേജസ് കൊണ്ടു ആകാശം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു .
സവിതവും സൂര്യനും വ്യത്യസ്തം ആണ് എന്നാ സൂചന ഈ മന്ത്രങ്ങളില്‍ ഉണ്ട് .
സൂര്യന് ചൈതന്യം പകരുന്ന സവിതാവ് മഹാവിഷ്ണു ആണ് .
ഋഷിമാര്‍ സൂര്യന് പകരം ചൈതന്യ സ്രോതസ് ആയ സവിതാവ് -മഹാ വിഷ്ണു -വിനെ ആണ് സ്മരിക്കുന്നത്
ഋഷിമാര്‍ സൂര്യന് പകരം ചൈതന്യ സ്രോതസ് ആയ സവിതാവ് -മഹാ വിഷ്ണു -വിനെ ആണ് സ്മരിക്കുന്നത്
സവിതാവ് സര്‍വ പ്രേരകന്‍ ആണ് .സൂര്യന്‍ ആകട്ടെ ബാഹ്യ പ്രകാശ കാരകന്‍ ആണ് .
ഋഗ്വേദത്തിലെ ഗായത്രി സര്‍വ പ്രേരകന്‍ ആയ സവിതാവ് ആണ് -മഹാ വിഷ്ണു .ഗായത്രിയെ സൂര്യഉപാസന ആയി കാണുന്നത് താഴ്ന്ന ഉപാസന ആണ് .
ഗായത്രി ജപിക്കുന്നവര്‍ക്ക് ഈ രഹസ്യം മനസ്സില്‍ ആയി കാണും എന്ന് വിശ്വസിക്കുന്നു .
ഇത് ആണ് ഗായത്രി രഹസ്യം.by Govindan Namboodiri