Sunday, August 28, 2016

വേദങ്ങളുടെ പ്രാധാന്യത്തേക്കുറിച്ചും അവ നിലനിർത്തുന്നതിന്റെ അവശ്യകതയെക്കുറിച്ചും ഞാൻ നിങ്ങളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ, വേദവും, അതിൽ തന്നെയുളള ഉന്നത പഠനത്തിനും കൂടുതൽ ഉയർന്ന ഗവേഷണങ്ങൾക്കും ഉതകും വിധം മികച്ചൊരു സ്ഥാപനം കേരളത്തിലില്ലെന്ന് തന്നെ പറയാം. വിരലിലെണ്ണാവുന്ന (ഒന്നോ രണ്ടോ ) പാoശാലകളിൽ വേദസംഹിതയും അതോടൊപ്പം സ്കൂൾ വിദ്യാഭ്യാസവും നൽകുന്നുണ്ട്. അത്രയും ആശ്വാസകരം എന്നേ പറയാനാവൂ.  എന്നാൽ, കുറച്ചു കൂടി ആധുനിക ചിന്തകളോടെ കൃത്യമായ പദ്ധതിയാവിഷ്കാരത്തോടെ പുതിയൊരു വേദപാഠശാല ആരംഭം കുറിക്കുകയാണ്. അതും വേദമൂർത്തിയായ ശ്രീ, കൂടൽമാണിക്യ സാമിയുടെ തിരുമുമ്പിൽ. തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യ ക്ഷേത്രം വേദ യജ്ഞങ്ങൾക്കു പ്രസിദ്ധമാണല്ലോ! ഈ ക്ഷേത്രത്തിന്റെ മുൻപിൽ ഗോപുരത്തോട് അടുത്ത് നിൽക്കുന്ന നെടുമ്പിള്ളി തരണനെല്ലൂർ മഠത്തിലാണ് പുതിയ വേദപാഠശാല ആരംഭം കുറിക്കുന്നത്. ഇവിടെ യജുർവ്വേദ സംഹിതാപഠനത്തിനു ശേഷം അതിന്റെ ശാഖയും അഭ്യസിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്‌. വേദപഠനത്തോടൊപ്പം  ഔപചാരിക വിദ്യാഭ്യാസം നിർബ്ബന്ധമായും നൽകുന്നുണ്ട്. പഠനത്തിനും പരീക്ഷകൾക്കുമായി ചേർപ്പ് CNNസ്കൂളുമായി ധാരണയായിട്ടുണ്ട്. നാം മുമ്പൊക്കെ അൽപമെങ്കിലും ഭയപ്പെട്ടിരുന്നതു പോലെ, ഓത്ത് ചൊല്ലിക്കാനയക്കുന്ന കുട്ടികളുടെ ഭാവിയെക്കുറിച്ച് ഒട്ടുമേ ആശങ്കപ്പെടേണ്ടതില്ല. സുചിന്തിതവും ദീർഘവീക്ഷണത്തോടെയും കൃത്യമായ പദ്ധതികൾ തന്നെയാണാവിഷ്കരിച്ചിട്ടുള്ളത്. കുട്ടികൾക്ക് ശാരീരിക-മാനസോല്ലാസങ്ങളായ ബാഡ്മിന്റൺ, ചെസ്സ് തുടങ്ങിയ കളികൾക്കും, ആവശ്യമെങ്കിൽ, ഇവകളിൽ അക്കാഡമിക് പരിശീലനങ്ങൾക്കും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അഭിരുചികൾക്കനുസരിച്ച് സംഗീതം, പെയിന്റിംഗ് തുടങ്ങിയ കലകളുടെ പരിശീലനത്തിനും അവസരമുണ്ട്. ഇതു കൂടാതെ ഇന്ന് ഏറ്റവും വരുമാനമാർഗ്ഗവും, ശാസ്ത്ര വിജ്ഞാന കുതുകികൾക്ക് ' അതിനവസരവും നൽകുന്ന തന്ത്രം, ജ്യോതിഷം, തച്ചുശാസ്ത്രം എന്നിവയും ആഗ്രഹമനുസരിച്ച് പഠിക്കാൻ സൗകര്യം എർപ്പെടുത്തിയിട്ടുണ്ട്. ഇവ്വിധം ഏറെ നാളത്തെ ആലോചനകൾക്കും പദ്ധതിയാവിഷ്കാരങ്ങൾക്കും ശേഷം തുടക്കം കുറിക്കുന്ന ശ്രീ. കൂടൽമാണിക്യം വേദപാoശാലയിലേക്കയക്കപ്പെടുന്ന കുട്ടികൾ, എതാണ്ട് 15-16 വയസ്സാകുമ്പോഴേക്കും വേദവും എതെങ്കിലുമൊരു ശാസ്ത്രവും +2 വരെയുള്ള ഓപചാരിക വിദ്യാഭ്യാസവും പൂർത്തിയാക്കി സമൂഹത്തിൽ ആരാധ്യമായ ഒരു വ്യക്തിത്വത്തോടെ എത്തപ്പെടണം എന്നതാണ് ഈ പാoശാലയുടെ ലക്ഷ്യം. തുടർന്ന് അവരവർക്ക് ഇഷ്ടമുള്ള മേഖലയിലേക്ക് പ്രവേശിക്കുകയുമാവാം. ഏത് രംഗത്തേക്ക് കടന്നാലും മുമ്പ് ചെയ്ത വേദപoനവും ശാസ്ത്ര പoനവും അവരെ ഏറ്റവും മുമ്പിലെത്തിക്കുമെന്നത് നിസ്തർക്കമാണ്. ഇതോടൊപ്പം, അവരിൽ ഉറങ്ങിക്കിടക്കുന്ന സ്പോർട്സ് - കലാ- സാഹിത്യ അഭിരുചികളെ കണ്ടെത്താതെയോ പരിപോഷിപ്പിക്കാതേയോ പോകുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഏറ്റവും പ്രധാനം, യജ്ഞ പുരുഷനായ ശ്രീ കൂടൽമാണിക്യ സ്വാമിയുടെ സന്നിധിയിൽ നിത്യം കുളിച്ച് തൊഴുത്, ക്ഷേത്രത്തിനകത്തും ആ അന്തരീക്ഷത്തിലും ഉള്ള വേദ പഠനം കുട്ടികൾക്കേകുന്ന ആന്തരീക- ബൗദ്ധീക- ആത്മീയ പരിശുദ്ധി തന്നെയാണ്.
സുചിന്തിതവും ശ്രമകരവുമായ ഈ മഹദ് സംരഭത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത് തന്ത്രി മുഖ്യൻമാരും മഹത്തുക്കളുമായ നെടുമ്പിള്ളി തരണനെല്ലൂർ സജി നമ്പൂതിരിപ്പാട്, അണിമംഗലത്ത് ശ്രീവല്ലഭൻ നമ്പൂതിരി, അണിമംഗലത്ത് നാരായണൻ നമ്പൂതിരി, കാവനാട് കൃഷ്ണൻ നമ്പൂതിരി, കാവനാട് പരമേശ്വരൻ നമ്പൂതിരി, കാവനാട് രാമൻ നമ്പൂതിരി, പഴങ്ങാപ്പറമ്പ് ദിവാകരൻ നമ്പൂതിരി, അഴകം ശ്രീകുമാർ (അനിയൻ) നമ്പൂതിരി
പറപ്പൂക്കര ഹരി നമ്പൂതിരി ,അണിമംഗലം ശ്രീവല്ലഭൻ നമ്പൂതിരി തുടങ്ങിയവരാണ്..
യജുർവ്വേദം പഠിപ്പിക്കുന്നത് ( ഓത്ത് ചൊല്ലിക്കുന്നത് ) വേദജ്ഞനും നിരവധി യാഗങ്ങൾക്ക്  വിശിഷ്ട സ്ഥാനം വഹിച്ചിട്ടുള്ളയാളുമായ കടലൂർ നാരായണനാണ്. അക്കാദമിക് വിദ്യാഭ്യാസത്തിന് മേൽനോട്ടം വഹിക്കുന്നത് തന്ത്രി മുഖ്യനും, ചേർപ്പ് CNN ഹൈസ്കൂൾ അദ്ധ്യാപകനുമായ നെടുമ്പിള്ളി തരണനെല്ലൂർ സജി നമ്പൂതിരിപ്പാടും പത്നി അഗ്രജയുമാണ്. സംസ്കൃത പoനത്തിന് സംസ്കൃതാദ്ധ്യാപകനായ അണിമംഗലം നാരായണൻ നമ്പൂതിരി നേതൃത്വം നൽകുന്നു.
അഞ്ചും എട്ടും വർഷം നീണ്ടു നിൽക്കുന്നതും, ആവശ്യമെങ്കിൽ കൂടുതൽ പഠനങ്ങൾക്കായി കൂടുതൽ കാലം പഠിക്കേണ്ടി വന്നാലും അതെല്ലാം ഇവിടെ പരിപൂർണ്ണമായും സൗജന്യമാണ്. ഇതു കൊണ്ട് മറ്റൊരവസരവും നഷ്ടപ്പെടുന്നില്ലെന്ന് പ്രത്യേകം ഓർമ്മിക്കുക. പുതു തലമുറയെ ബൗദ്ധീക പാപ്പരത്തത്തിനിടയാക്കാതെ, മൂല്യവത്തും അവശ്യവുമായ ഇത്തരം വിദ്യാഭ്യാസം നൽകാനാഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
1. നെടുമ്പിള്ളി തരണനെല്ലൂർ സജി നമ്പൂതിരിപ്പാട് - 9447994056
2. കാവനാട് പരമേശ്വരൻ നമ്പൂതിരി - 9946394632
3. ഹരി പറപ്പൂക്കര - 9249731644
4. കാവനാട് കൃഷ്ണൻ
9946582 555