ഞാന്‍ ലോകപരിപാലനത്തിനായി നാരായണനായി രൂപമെടുത്തു. പാഞ്ചജന്യം എന്ന ശംഖും, സുദര്‍ശന ചക്രവും, താമരയും, ഗദയും കൈകളില്‍ പിടിച്ച് അനന്ത നാഗത്തില്‍ ഞാന്‍ ശയിക്കുന്നു.
ഞാന്‍ പാല്‍ക്കടലില്‍ വസിക്കുന്നു. വെള്ളനിറം എല്ലാം പ്രതിഫലിപ്പിക്കുന്നു. പാലില്‍ ജീവന്‍ നിലനില്‍ക്കാനാവശ്യമായ എല്ലാം അടങ്ങിയിരിക്കുന്നു. ഞാന്‍ സമ്പൂര്‍ണ്ണതയില്‍ വസിക്കുന്നു എന്ന അര്‍ത്ഥമാണ് പാല്‍ക്കടലിലെ വാസം കൊണ്ട് ഉദ്ദേശിക്കുന്നത്.
അനന്ത നാഗം അനന്തമായ സ്ഥലകാലങ്ങള്‍ ആകുന്നു. ദ്രവ്യവും ഊര്‍ജ്ജവും ആകുന്നു. ഞാന്‍ പ്രപഞ്ചം ആകുന്നു.
അനേകം കാര്യങ്ങള്‍ ഒരേസമയം ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അനേകം കൈകളുള്ളവനായി സങ്കല്‍പ്പിക്കപെടുന്നു.

പാഞ്ചജന്യം എന്നാല്‍ പഞ്ചഭൂതങ്ങളില്‍ നിന്നും ജനിച്ചത് എന്നര്‍ത്ഥം . പഞ്ചഭൂതങ്ങളാല്‍ ജനിച്ച ജീവനാണ് എന്‍റെ ശംഖ്. അതിന്‍റെ ശബ്ദം സമൂഹത്തിന്‍റെ ശബ്ദമാണ്. സു എന്നാല്‍ നല്ലത് എന്നര്‍ത്ഥം . ദര്‍ശനം എന്നാല്‍ കാഴ്ച എന്നര്‍ത്ഥം . സുദര്‍ശനം എന്നാല്‍ നല്ല കാഴ്ച എന്നാണു അര്‍ഥം. തിരിയുന്ന ചക്രത്തെ ഏത് കോണില്‍ നിന്ന് നോക്കിയാലും ഒരേപോലെ മാത്രമേ കാണൂ, ഏത് കോണില്‍ നിന്ന് നോക്കിയാലും നല്ലതുമാത്രം എന്നാണു സുദര്‍ശന ചക്രം കൊണ്ട് അര്‍ത്ഥമാക്കുന്നത്. തിന്മയെ നശിപ്പിക്കാന്‍ ഞാന്‍ സുദര്‍ശനം ഉപയോഗിക്കുന്നു.
ധര്‍മ്മത്തെ നിലനിര്‍ത്തുക എന്‍റെ ധര്‍മ്മമാണ് . ധര്‍മ്മം മറന്നിട്ട് അനേക പ്രശ്നങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന ജീവന് ധാര്‍മ്മികത മനസിലാക്കി കൊടുത്ത് രക്ഷിക്കുവാന്‍ ഞാന്‍ അവരില്‍ ഒരുവനായി ജനിക്കുന്നു. ഇതിനെ അവതാരം എന്ന് പറയുന്നു. ജീവന്‍ പരിണാമ പ്രക്രിയയിലൂടെ മനുഷ്യനായി മാറി. എന്‍റെ അവതാരങ്ങളും ആ പരിണാമഘട്ടത്തില്‍ ഉണ്ടായി.

മത്സ്യം, കൂര്‍മം , വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി ഇവയാണ് എന്‍റെ ദശാവതാരങ്ങള്‍. പരിണാമ പ്രക്രിയയിലൂടെയാണ് ജീവന്‍ മനുഷ്യനായത് എന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഞാന്‍ ഈ ക്രമത്തില്‍ അവതരിച്ചത്.
ജലത്തില്‍ ജീവിക്കുന്ന മത്സ്യം, ജലത്തിലും കരയിലും ജീവിക്കുന്ന ആമ, കരയില്‍ ചെളിയില്‍ ജീവിക്കുന്ന വരാഹം, മൃഗത്തില്‍നിന്നും മനുഷ്യനി ലേക്കുള്ള മാറ്റമായ നരസിംഹം, ആദ്യ മനുഷ്യരൂപമായ വാമനന്‍, ആയുധങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയ പരശുരാമന്‍, ത്യാഗിയും ധര്‍മ്മിഷ്ടനുമായ ശ്രീരാമന്‍, കൃഷി, ജലസേചനം എന്നിവ ഉപയോഗിച്ച ബലരാമന്‍, ബുദ്ധിയുടെ ആള്‍രൂപമായ ശ്രീകൃഷ്ണന്‍, ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കല്‍ക്കി തുടങ്ങിയ അവതാരങ്ങള്‍ ധര്‍മ്മ സംസ്ഥാപനത്തിന് വേണ്ടി ആയിരുന്നു. ശ്രീകൃഷ്ണനും കല്‍ക്കിയുമാണ് എന്‍റെ പൂര്‍ണ്ണാവതാരങ്ങള്‍
കല്‍ക്കി എന്‍റെ അവസാനത്തെ മഹാ അവതാരമാണ്. ഏറ്റവും ശക്തിയേറിയ അവതാരമാണ് കല്‍ക്കി. വളരെയധികം ബുദ്ധിമാനായ, ശക്തനായ, ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന അനേകം ആയുധങ്ങള്‍ ഉപയോഗിക്കുന്ന ഒരു യുവാവായി ഞാന്‍ വരും. ലോകം മുഴുവന്‍ അക്രമവും തീവ്രവാദവും അലസതയും പടര്‍ന്നു സകല ജീവികള്‍ക്കും ബുദ്ധിമുട്ടനുഭവപ്പെടുമ്പോള്‍ ഞാന്‍ അതില്‍ നിന്നും ലോകത്തെ രക്ഷിക്കാനായി കല്‍ക്കിയായി അവതരിക്കും.(Jayan Kaviyoor