ഈശ്വരാംശങ്ങളായിരിക്കുന്ന ദേവീ ദേവന്മാരെല്ലാം. കാനനമദ്ധ്യത്തിലെ വൃക്ഷച്ചുവടുകളിനാണ് പൂർവിക ക്ഷേത്രങ്ങളുടെ മുൻകാല ചരിത്രങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാം. ആരാധനാലയങ്ങളുടെയെല്ലാം മുൻകാല അവസ്ഥ അങ്ങനെയായിരുന്നു. പ്രത്യേകിച്ച് കാളീകാവുകളും കലിയുഗവരദനായ സാക്ഷാൽ അയ്യപ്പൻ പോലും കാനനവാസം ഇഷ്ടപ്പെട്ടതിനാലാണല്ലോ ശബരിമലയിൽ കുടികൊണ്ടത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ളതും എണ്ണത്തിലേറ്റവും കൂടുതലുള്ളതുമായ കാളികാവുകളിൽ ഭൂരിഭാഗവും, പാമ്പിൻ കാവുകളും തുറസ്സായ സ്ഥലങ്ങളിൽ വൃക്ഷച്ചുവടുകളിൽ തന്നെയാണ് നാം കണ്ടുവരുന്നത്. അതുകൊണ്ടൊക്കെത്തന്നെയാണ് നാം പറയുന്നത് പ്രകൃതിയെ ഒരിക്കലും നശിപ്പിക്കരുതെന്ന്.
കാണായവസ്തുക്കളൊക്കെയും പഞ്ചഭൂതങ്ങളെക്കൊണ്ട് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണെന്ന് പണ്ടുമുതലേ ഭാരതീയർ വിശ്വസിക്കുന്നു അതുകൊണ്ടാണല്ലോ പഞ്ചഭൂതങ്ങളെിൽപ്പെട്ട ഓരോന്നിനേയും നാം ഓരോദൈവങ്ങളായി പൂജിച്ചാരാധിക്കുവാൻ തുടങ്ങിയത്. അങ്ങനെയാണ് വായു, വരുണൻ, അഗ്നി എന്നീദേവന്മാരും ഭൂമിദേവിയും നമ്മുടെ ആരാധനാമൂർത്തികളായി മാറിയത്.
ബ്രഹ്മാണ്ഡം പിളർന്നപ്പോഴുണ്ടായ ശബ്ദമാണ് ഓംങ്കാരം. എന്നാണ് നമ്മുടെ വിശ്വാസം. ഈ ഓംങ്കാരം ബ്രഹ്മമാണ്. ബ്രഹ്മത്തിന് ആത്മാവ് എന്നു കൂടി പറയാം. ആത്മാവിന്റെ സാന്നിദ്ധ്യം കൊണ്ടു തന്നെയാണ് പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് നമുക്ക് കാണാനും ,കേൾക്കാനും, പറയാനും ശ്വസിക്കാനും കഴിയുന്നു. എന്നാൽ ഈ പഞ്ചേന്ദ്രിയങ്ങൾകൊണ്ട് ആത്മാവിലെത്തിച്ചേരാൻ കഴിയില്ല. ആത്മാവ് ഇന്ദ്രിയങ്ങൾക്കും അതീതമാണ്. എന്താണ് ബ്രഹ്മം ആത്മാവ് എന്നു പറയാൻ പരമവിദ്വാന്മാർക്കുപേലും പറയാൻ പ്രയാസമാണ്. അതുവാക്കുകൊണ്ട് പറഞ്ഞറിയിക്കാൻ പ്രയാസമാണ്. എന്നാൽ വാക്കിനെ പ്രവർത്തിപ്പിക്കുന്നത് ബ്രഹ്മമാണ്.
ബ്രഹ്മത്തെ കണ്ണുകൊണ്ട് കാണാൻ കഴിയില്ല. എന്നാൽ കണ്ണുകൊണ്ട് കാണാനുള്ള ശക്തിനൽകുന്നത് ആത്മാവാണ്. അങ്ങനെ എത്രപറഞ്ഞാലും പരബ്രഹ്മത്തെ അഥവാ ആത്മാവിനെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരണം സാദ്ധ്യമല്ല. പരബ്രഹ്മത്തിന് – ഈശ്വരന് രൂപങ്ങളോ ഭാവങ്ങളോ ഇല്ല. എന്നാൽ അത് സകല ചരാചരങ്ങളിലും അന്തര്യാമിയായിരിക്കുന്നു. നിർഗ്ഗുണ നിരകാരമായ പരബ്രഹ്മത്തെക്കുറിച്ച് എളുപ്പത്തിൽ പറഞ്ഞു മനസ്സിലാക്കാൻ മഹാജ്ഞാനികൾപോലും അശക്തരാണ്.
അതിസൂക്ഷമതരങ്ങളായ മാത്രകളടങ്ങിയതാണ്ഓം .എന്ന പ്രണവമന്ത്രം. അത് അവിഭാജ്യമാണ്. എന്നാൽ ഭാഷാശാസ്ത്ര പരമായി അതിനെ ആ, ഉ, മ് എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. അതിൽ അകാരം, ഉകാരം, മകാരം എന്നിവ സൃഷ്ടി ,സ്ഥിതി, ലയ നിയന്താക്കളായ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ പര്യയങ്ങളായും പറയാറുണ്ട്.
അകാരോ വിഷ്ണുരുദ്ദിഷ്ട
ഉകാരസ്തു മഹേശ്വര
മകാരസ്തു സ്മൃതോ ബ്രഹ്മാ
പ്രണവസ്തുത്രയാത്മകം
എന്നാണ് വായു പുരാണത്തിൽ പറയുന്നത്. എങ്കിലും ഒരുപക്ഷേ ആദ്യം പറഞ്ഞ പ്രകാരമാകാനാണ് സാദ്ധ്യത. കാരണം ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ- സൃഷ്ടി, സ്ഥിതി, ലയം എന്നീ ക്രമപ്രകാരമാണല്ലോ നാം കാലങ്ങളായി പറഞ്ഞു വരുന്നത്. എന്നാൽ അകാരത്തിനും, ഉകാരത്തിനും, മകാരത്തിനും നിഘണ്ഡുവിൽ ബ്രഹ്മാവെന്നും, വിഷ്ണുവെന്നും മഹേശ്വരനെന്നുമാണ് അർത്ഥം കൽപ്പിച്ചു നൽകിയിരിക്കുന്നത്. അതുകൊണ്ട് എങ്ങനെനോക്കിയാലും നമ്മുടെ വിശ്വാസവും സങ്കൽപ്പവും ശരിയയാവുന്നു. അപ്പോൾ വേറെ ഒരു സംശയത്തിനും പ്രസക്തിയില്ല.
ഉകാരസ്തു മഹേശ്വര
മകാരസ്തു സ്മൃതോ ബ്രഹ്മാ
പ്രണവസ്തുത്രയാത്മകം
എന്നാണ് വായു പുരാണത്തിൽ പറയുന്നത്. എങ്കിലും ഒരുപക്ഷേ ആദ്യം പറഞ്ഞ പ്രകാരമാകാനാണ് സാദ്ധ്യത. കാരണം ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ- സൃഷ്ടി, സ്ഥിതി, ലയം എന്നീ ക്രമപ്രകാരമാണല്ലോ നാം കാലങ്ങളായി പറഞ്ഞു വരുന്നത്. എന്നാൽ അകാരത്തിനും, ഉകാരത്തിനും, മകാരത്തിനും നിഘണ്ഡുവിൽ ബ്രഹ്മാവെന്നും, വിഷ്ണുവെന്നും മഹേശ്വരനെന്നുമാണ് അർത്ഥം കൽപ്പിച്ചു നൽകിയിരിക്കുന്നത്. അതുകൊണ്ട് എങ്ങനെനോക്കിയാലും നമ്മുടെ വിശ്വാസവും സങ്കൽപ്പവും ശരിയയാവുന്നു. അപ്പോൾ വേറെ ഒരു സംശയത്തിനും പ്രസക്തിയില്ല.
ഇത്രയും പറഞ്ഞതിൽനിന്നും പഞ്ചഭൂതങ്ങളെക്കൊണ്ട് സൃഷ്ടിച്ചിച്ട്ടുള്ള വയാണ് പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും എന്നു വ്യക്തമാകുന്നു. പഞ്ചഭൂതങ്ങൾ എന്നാൽ പ്രകൃതി. പുരുഷൻ എന്നാൽ ജീവാത്മാവ്. പ്രകൃതിയും പുരുഷനും കൂടിയതാണ് ഇവിടെക്കാണുന്ന സകല ജീവജാലങ്ങളും. പ്രകൃതി പുരുഷ സംയോഗം തന്നെയാണ് സംസാരമെന്നർത്ഥം. അപ്പോൾ പ്രകൃതിയും പുരുഷനുമില്ലെങ്കിൽ ഈ ജഗത്തിൽ ജീവജാലങ്ങളോ, മറ്റേതെങ്കിലും ചരാചരങ്ങളോ ഉണ്ടാകില്ലെന്ന് നിശ്ചയം. അതുപോലെത്തന്നെ ജീവജാലങ്ങളിലേയ്ക്ക് ജീവസന്ധാരണത്തിന് ആവശ്യമായ വസ്തുക്കളും പ്രകൃതിയിൽ നിന്നുതന്നെ ലഭിക്കണം. പ്രകൃതിയാകട്ടേ ഓരോജീവിക്കും ആവശ്യമായതെന്തും യഥേഷ്ടം നൽകുകയും ചെയ്യുന്നു. അപ്പോൾ പകൃതിയില്ലെങ്കിൽ ഇവിടെ ഒന്നുമില്ലാത്ത അവസ്ഥവരും. അതുകൊണ്ടാണ് പ്രകൃതി ദൈവം തന്നെയാണെന്നാണ് പറഞ്ഞത്. പ്രകൃതിയെ ആരാധിക്കുന്നത് ഈശ്വരനെ ആരാധിക്കുന്നതിന് തുല്യംതന്നെയാണ്. അക്കാര്യം ശ്രീ മഹാഭാഗവതത്തിൽ ഭഗവാൻ തന്നെ പറയുന്നതായ കഥയുണ്ട്. ഗോവർദ്ധനോദ്ധാരണത്തിനെ കുറിച്ചുപറയുന്നിടത്താണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആ കഥ ഇങ്ങനെയാണ്. : എല്ലാവർഷവും നന്ദഗോപൻ ഇന്ദ്രപ്രീതിക്കുവേണ്ടി. യാഗം നടത്തുക പതിവായിരുന്നു. ഒരിക്കൽ അതിനുവേണ്ട ഒരുക്കങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഭഗവാൻ ശ്രീകൃഷ്ണൻ ഒന്നുമറിയാത്തവെനപ്പോലെ ഈ യാഗം നടത്തുന്ന താർക്കുവേണ്ടിയാണ്.?അതിന്റെ ഫലമെന്താണ്? അങ്ങനെ ചെയ്തില്ലെങ്കിൽ എന്തുദോഷമാണുണ്ടാവുക? എന്നൊക്കെ നന്ദഗോപരോടാരാഞ്ഞു. യാഗംനടത്തുന്നത് ഇന്ദ്രനുവേണ്ടിയാണെന്നും ദേവേന്ദ്രൻ പ്രസാദിച്ചില്ലെങ്കിൽ മഴലഭിക്കില്ലെന്നും മഴലഭിക്കാഞ്ഞാൽ നമ്മുടെ പശുക്കൾക്ക് ആവശ്യമായ പച്ചപുല്ലു ലഭിക്കാതെ അവ ചത്തുപോകാനിടവരുമെന്നും അതുകൊണ്ടാണ് ദേവേന്ദ്രനെ പ്രീതിപ്പെടുത്താൻ നാമീ യാഗം നടത്തിക്കൊണ്ടിരിക്കുന്നതെന്നും നന്ദഗോപൻ മറുപടിപറഞ്ഞു. എന്നാൽ മഴ നൽകുന്നത് കാർമേഘങ്ങളാണെന്നും ആ മഴവെള്ളം സ്വീകരിച്ച് തൃപ്തയാകുന്ന ഗോവർദ്ധനഗിരിയിലെ മണ്ണാണ് നമ്മുടെ പശുക്കൾക്കാവശ്യമായ പുല്ലുനൽകുന്നതെന്നും അതുകൊണ്ടാണ് ഗോവർദ്ധനഗിരിയെയാണ് നാം പൂജിക്കേണ്ടതെന്നും ശ്രീകൃഷ്ണൻ അഭിപ്രാടപ്പെട്ടു.
ഭഗവാന്റെ അഭിപ്രായത്തോട് എല്ലാവർക്കും യോജിപ്പുതോന്നി. അതുകൊണ്ടെല്ലാവരും കൂടി ആലോചിച്ച് ആ ഗോവർദ്ധനഗിരിയെത്തന്നെ പൂജിക്കുവാൻ തീരുമാനിച്ചു. വിവരമറിഞ്ഞദേവേന്ദ്രൻ കോപാകുലനായി. ആപ്രദേശത്തെ മുക്കുവാൻതക്കവണ്ണം തുടർച്ചയായി ഏഴുനാൾനീണ്ട പോമാരി അവിടമാകെ തകർത്തു. അതുകണ്ട് ഗോപന്മാരെല്ലാം ഭയന്നുവലിറച്ച് ശ്രീകൃഷ്ണനെത്തന്നെ അഭയം പ്രാപിച്ചു. അന്നേരം ഭഗവാൻ ഗോവർദ്ധനത്തിനെ പൊക്കിയെടുത്ത് തന്റെ ചെറുവിരൽതുമ്പത്ത് ഒരുകുടകണക്കെ പൊക്കിപ്പിടിച്ചു. ഗോകുലവാസികളെല്ലാം ആകുടക്കുകീഴിൽവന്ന് സുഖമായി വസിച്ചു. ആർക്കും അപകടമെന്നും വന്നില്ല. മഴതോർന്നപ്പോൾ എല്ലാം സുരക്ഷിതമായി. അങ്ങനെ ഒരുമഴപെയ്തിട്ടുതന്നെഇല്ല എന്നമട്ടായിരുന്നു. ഇതപുകണ്ട ദേവേന്ദ്രൻ തന്റെ ദിവ്യദൃഷ്ടികൊണ്ട് കാര്യം മനല്ലിലാക്കി. ഉടനെ ഗോകുലത്തിലെത്തി ശ്രീകൃഷ്ണ ഭഗവാനെകണ്ടു മാപ്പിരന്നു. ഇതിൽനിന്നും നാം മനസ്സിലാക്കേണ്ടത് ഭഗവാൻ ശ്രീകൃഷ്ണൻപോലും പ്രകൃതിയെ ദൈവമായിക്കണ്ട് ആരാധിച്ചിരുന്നുവെന്നാണ്.
അതുപോലെത്തന്നെ ഈശ്വരാംശങ്ങളായിരിക്കുന്ന ദേവീ ദേവന്മാരെല്ലാം. കാനനമദ്ധ്യത്തിലെ വൃക്ഷച്ചുവടുകളിലാണ് പൂർവിക ക്ഷേത്രങ്ങളുടെ മുൻകാല ചരിത്രങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാം. ആരാധനാലയങ്ങളുടെയെല്ലാം മുൻകാല അവസ്ഥ അങ്ങനെയായിരുന്നു. പ്രത്യേകിച്ച് കാളീകാവുകളും കലിയുഗവരദനായ സാക്ഷാൽ അയ്യപ്പൻ പോലും കാനനവാസം ഇഷ്ടപ്പെട്ടതിനാലാണല്ലോ ശബരിമലയിൽ കുടികൊണ്ടത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ളതും എണ്ണത്തിലേറ്റവും കൂടുതലുള്ളതുമായ കാളികാവുകളിൽ ഭൂരിഭാഗവും, പാമ്പിൻ കാവുകളും തുറസ്സായ സ്ഥലങ്ങളിൽ വൃക്ഷച്ചുവടുകളിൽ തന്നെയാണ് നാം കണ്ടുവരുന്നത്. അതുകൊണ്ടൊക്കെത്തന്നെയാണ് നാം പറയുന്നത് പ്രകൃതിയെ ഒരിക്കലും നശിപ്പിക്കരുത്. ഏങ്ങനെയായാലും പകൃതി ദൈവംതന്നെ അഥവാ ദൈവം പ്രകൃതിതന്നെയെന്ന് ഉറപ്പിച്ചുപറയാൻ നാം ഒട്ടും ശങ്കിക്കേണ്ടതില്ല.janmabumi