ലഗ്നമാണ് ജാതകത്തിന്‍റെ ആരംഭ സ്ഥാനം ഒന്നാം ഭാവം ( ഭാവകാരകന്‍ രവി ) ജാതകനെക്കുറിച്ചുള്ള കാര്യങ്ങള്‍ : ആത്മ സ്ഥാനം, രൂപം, വര്‍ണ്ണം, സുഖദുഃഖങ്ങള്‍ സാഹസം, ശരീരത്തിന്‍റെ ഗുണ ദോഷങ്ങള്‍ കീര്‍ത്തി, വ്യവഹാരാദികളില്‍ വിജയം. രണ്ടാം ഭാവം ( ഭാവകാരകന്‍ ഗുരു ) വാക്ക് സ്ഥാനം, ആര്‍ജ്ജിക്കുന്ന ധനങ്ങള്‍ എല്ലാം, ധന നിക്ഷേപം, കുടുംബം, ഭരിക്കപ്പെടേണ്ടവര്‍, ഭാര്യാപുത്രാദികള്‍, മുഖം, മുഖത്തുള്ള എല്ലാ കാര്യങ്ങളും, വാക്ക്, വലത്തെ കണ്ണ്, പൂര്‍വ്വ ധനം, വിദ്യ ( പ്രാഥമിക വിദ്യാഭ്യാസം ), കൊടുക്കല്‍ വാങ്ങല്‍, സമ്പാദ്യം (Savings), ലഗ്നം മുതല്‍ 7ആം ഭാവം വരെ ( 180 ഡിഗ്രി വരെ ) വലത് ഭാഗം, അടുത്ത 180 ഡിഗ്രി ഇടത് ഭാഗത്തെക്കുറിച്ചും ചിന്തിക്കണം. മൂന്നാം ഭാവം ( വിക്രമസ്ഥാനം ) കാരകന്‍ കുജന്‍ ഇളയ സഹോദരീ സഹോദരന്മാര്‍, വീരപരാക്രമം, ഔഷധം, സഹായി, കഴുത്ത്, നെഞ്ച്, വലത്തെ ചെവി, ഭക്ഷ്യസാധനങ്ങള്‍, തന്നെ കൊണ്ട് ഉപജീവനം കഴിയുന്ന മറ്റ് ആളുകള്‍, ദുര്‍ബുദ്ധി. നാലാം ഭാവം ( കാരകന്‍ ബുധന്‍, ചന്ദ്രന്‍ ) കേന്ദ്രസ്ഥാനം, മാതൃസ്ഥാനം, ഗൃഹസ്ഥാനം, ബന്ധുക്കള്‍ ( അമ്മ വഴി ), കുടുംബം, അമ്മ, തന്‍റെ അഭിവൃദ്ധി, വാഹനം, ഹൃദയം ( Upper part ) ക്ഷേത്രം, എന്നും വ്യവഹരിച്ചുകൊണ്ടിരിക്കുന്ന സ്ഥലം, കൃഷിഭുമി, ഇരിക്കാനും, കിടക്കാനും ഉള്ള ഉപകരണം, സുഖം, ഗ്രാമം, പശു മുതലായ നാല്‍ക്കാലികള്‍, മാതുലന്‍, സഹോദരീ സന്താനങ്ങള്‍, സുഖ സൗകര്യങ്ങള്, ഉന്നത വിദ്യാഭ്യാസം. അഞ്ചാംഭാവം ( ത്രികോണ രാശി ) കാരകന്‍ ഗുരു ജീവിത യാഥാര്‍ത്ഥ്യം ( ആത്മീയ കാര്യം ), സന്താന ഭാവം - പുത്രന്‍, പുത്രി, ബുദ്ധി ( ചിന്ത ), മന്ത്രം, പൂര്‍വ്വജന്മം, ഭോജനം, പിതാവ്, ഹൃദയം ( Lower Part ), ഉദരം, വിദ്യ, ( ആത്മീയ വിദ്യ ) അല്ലെങ്കില്‍ ജ്യോതിഷം, നീതിന്യായം, ഗര്‍ഭസ്ഥിതി, ബുദ്ധിശക്തി, പൂര്‍വ്വ പുണ്യം, കാര്യാലോചന, ശീലം, ഭാവനാശക്തി. ആറാംഭാവം ( കാരകന്‍ ശനി, കുജന്‍ ) ശത്രു സ്ഥാനം. ബാധ്യത സ്ഥാനം, ശത്രു, ചോരന്‍, ക്ഷതം, ചതി, വിഘ്നം, ദുഃഖം, നാഭി, വയര്‍, ഷഡ്രസങ്ങള്‍, ക്രൂര പ്രവര്‍ത്തികള്‍, രോഗവിചാരം, സംശയം, അമ്മാവന്മാര്‍, കടം, യുദ്ധം, കള്ളന്മാര്‍, ദുഷ്കൃത്യങ്ങള്‍ക്ക് വിധേയനാവുക, പാപങ്ങള്‍, അപമാനം, ഭയം. ഏഴാം ഭാവം ( കാരകന്‍ ശുക്രന്‍ ) കേന്ദ്രസ്ഥാനം, ഭാര്യ / ഭർത്തൃ സ്ഥാനം, വിവാഹം, കാമവികാരം, വരവ് ( Income ), ഭാര്യ / ഭര്‍ത്താവ് പങ്കാളിത്തം, ദാമ്പത്യ സുഖം, ആഗ്രഹം, യുദ്ധം, വ്യവസായം ഭാവസംജ്ഞകള്‍ : ലഗ്നം - ആത്മസ്ഥാനം രണ്ടാം ഭാവം - ധനസ്ഥാനം, വിദ്യാസ്ഥാനം, കുടുംബസ്ഥാനം മൂന്നാം ഭാവം - സഹോദരസ്ഥാനം, വിക്രമസ്ഥാനം നാലാം ഭാവം - മാതൃസ്ഥാനം, സുഖസ്ഥാനം, വാഹന സ്ഥാനം അഞ്ചാം ഭാവം - പുത്ര സ്ഥാനം, ധനസ്ഥാനം, മന്ത്രിസ്ഥാനം ആറാം ഭാവം - ശത്രുസ്ഥാനം, രോഗസ്ഥാനം ഏഴാം ഭാവം - കളത്രസ്ഥാനം, നിവൃത്തിസ്ഥാനം എട്ടാം ഭാവം - ആയുര്സ്ഥാനം, അരിഷ്ട സ്ഥാനം ഒമ്പതാം ഭാവം - പിതൃസ്ഥാനം, ഭാഗ്യസ്ഥാനം പത്താം ഭാവം - കര്‍മ്മ സ്ഥാനം പതിനൊന്നാം ഭാവം - ലാഭ സ്ഥാനം പന്ത്രണ്ടാം ഭാവം - വ്യയസ്ഥാനം, നാശസ്ഥാനം ഗ്രഹദൃഷ്ടികള്‍ ( Aspects ) 1. എല്ലാ ഗ്രഹങ്ങള്‍ക്കും നില്‍ക്കുന്ന രാശിയില്‍ നിന്ന് 7 ലേക്ക് പൂര്‍ണ്ണ ദൃഷ്ടിയുണ്ട്. 2. വ്യാഴം - 5, 7, 9 ( 5,9 വിശേഷാല്‍ ദൃഷ്ടി ) 3. കുജന്‍ - 4, 7, 8 ( 4, 8 വിശേഷാല്‍ ദൃഷ്ടി ) 4. ശനി - 3, 7, 10, ( 3, 10 വിശേഷാല്‍ ദൃഷ്ടി ) 5. രാഹു - 6, 7, 9, 12 ( പൂര്‍ണ്ണ ദൃഷ്ടി ) 6. മാന്ദി - നില്‍ക്കുന്ന രാശിയുടെ 2 ലേക്കും, 12 ലേക്കും വിശേഷാല്‍ ദൃഷ്ടി. ജനന സമയത്ത് പാപഗ്രഹങ്ങള്‍ നില്‍ക്കുന്ന രാശി കാലപുരുഷന്‍റെ ഏത് അവയവത്തിലാണോ, ആ അംഗത്തില്‍ ജാതകന്‍ വൈകല്യമോ, അടയാളമോ ഉണ്ടായിരിക്കും. ഫലം ചെയ്യാത്ത ഗ്രഹങ്ങള്‍ 1. സൂര്യനോട് ചേര്‍ന്ന ചന്ദ്രന്‍ 2. ലഗ്നാല്‍ 2 ലെ ചൊവ്വ 3. ലഗ്നാല്‍ 4 ലെ ബുധന്‍ 4. ലഗ്നാല്‍ 5 ലെ വ്യാഴം 5. ലഗ്നാല്‍ 6 ലെ ശുക്രന്‍ 6. ലഗ്നാല്‍ 7 ലെ ശനി എന്നാല്‍ ഈ ഗ്രഹങ്ങള്‍ ല്ഗനാധിപനായാല്‍ വിഫലത ഉണ്ടാവുകയില്ല. 7 ലെ ശനിക്ക് ദിക്ക് ബലം ഉണ്ടെങ്കിലും ശനി പ്രയോജനം ചെയ്യുകയില്ല. കാരകഗ്രഹം കാരക ഭാവത്തില്‍ നിന്നാല്‍ ഫലം ലഭിക്കുകയില്ല. കാരകഗ്രഹങ്ങള്‍ പ്രത്യേകിച്ചു ശുഭ ഗ്രഹങ്ങള്‍ കാരക ഭാവത്തില്‍ നിന്നാല്‍ ദോഷഫലമാണ്. പ്രത്യേകിച്ച് ജീവനുള്ള വസ്തുക്കളെ ബാധിക്കുന്നു. ഉദാ: ശുക്രന്‍ 7 ല്‍ - കളത്രത്തിന്‍ ദോഷം എന്നാല്‍ ശുക്രന്‍ നില്‍ക്കുന്ന കലാപരമായ കഴിവുകളെ ബാധിക്കുകയില്ല. എന്നാല്‍ കളത്രകാരകനായ ശുക്രന്‍ 7 ആം ഭാവത്തില്‍ സ്വക്ഷേത്രത്തില്‍ നിന്നാല്‍ ഈ ദോഷം പറയരുത്. ഒന്നാം ഭാവം ഒന്നാം ഭാവത്തില്‍ ( ലഗ്നത്തില്‍ ) രവി : പൊക്കമുള്ള ആള്‍, തലമുടി കുറഞ്ഞ ആള്‍, നയനദോഷം ( കണ്ണാടി ധരിക്കുന്ന ആള്‍ ), ഉഷ്ണാധിക്യമുള്ള ശരീരം, കൂടുതല്‍ ടെന്ഷനുള്ള ആളായിരിക്കും, ഔന്നത്യവ്യം, അഭിമാനവുമുള്ള ആള്‍, ക്ഷമയും, ദയയും ഇല്ലാത്ത ആള്‍, രവി ലഗ്നത്തില്‍ ബലവാനും, 10 ആം ഭാവത്തില്‍ സര്‍വ്വോത്തമനും ആയിരിക്കും. ലഗ്നം ആദിത്യന്‍റെ സ്വക്ഷേത്രമോ, ഉച്ചമോ ആയി അവിടെ രവി നിന്നാല്‍ ശ്രേഷ്ഠ ഫലമായിരിക്കും. ലഗ്നത്തില്‍ ചന്ദ്രന്‍ : സുന്ദരന്‍ ആയിരിക്കും, കാര്യങ്ങള്‍ക്ക് ഉറപ്പില്ലാത്തയാളായിരിക്കും, ലഗ്നത്തില്‍ പൂര്‍ണ്ണ ചന്ദ്രന്‍ നിന്നാല്‍ ദീര്‍ഘായുസ്സ്, വിദ്യ ഇവയുണ്ടായിരിക്കും. ഇടവം, കര്‍ക്കിടകം ലഗ്നമായി അവിടെ ചന്ദ്രന്‍ നിന്നാല്‍ ജാതകന്‍ വലിയ ധനവാനായിത്തീരും, ചന്ദ്രന്‍ ബലമില്ലാതെ വന്നാല്‍ ബധിരനും, രോഗിയും ആകാം. ലഗ്നത്തില്‍ കുജന്‍ : ശരീരത്തില്‍ കൂടെക്കൂടെ മുറിവുണ്ടാകുന്ന ആളായിരിക്കും, കോപിയും, രോഗപീഡിതനും, അല്പായുസ്സുമായിരിക്കും, മേടം, വൃശ്ചികം, മകരം ഈ രാശികള്‍ ലഗ്നമായി അവിടെ കുജന്‍ നിന്നാല്‍ ഈ ദോഷം സംഭവിക്കുകയില്ല. ഇടവം - തുലാം ലഗ്നമായി അവിടെ കുജന്‍ നിന്നാല്‍ വലിയ സ്ത്രീസക്തനായിരിക്കും. ലഗ്നത്തില്‍ ബുധന്‍ : ദീര്‍ഘയുസ്സുള്ളവനും, ദേഹ സൗന്ദര്യവും, ബുദ്ധിയും, വിദ്യയുള്ളവനും, മധുര ഭാഷണത്തോട് കൂടിയവനുമായിരിക്കും. ലഗ്നത്തില്‍ വ്യാഴം : ദീര്‍ഘായുസ്സ്, സൗന്ദര്യം, സല്‍പുത്രലാഭം, വിദ്യാഗുണം, ദേഹസൗഖ്യം, ധനം ഇവയുള്ളവനായിരിക്കും. ലഗ്നത്തില്‍ ശുക്രന്‍ : ആസ്വാദകന്‍, രസികന്‍, കാണാന്‍ നല്ല ഭംഗിയുള്ളയാല്‍. ലഗ്നത്തില്‍ ശനി : അലസത, കാര്യങ്ങള്‍ താമസിപ്പിക്കാന്‍ കഴിവ്, തലയില്‍ മറുക് അല്ലെങ്കില്‍ അടയാളം, രോഗി, പ്രായക്കൂടുതലോ, അനുരൂപയോ അല്ലാത്ത ഭാര്യ / ഭര്‍ത്താവ് ലഗ്നത്തില്‍ രാഹു : അഭംഗി, ആയുര്‍ബലവും, ധര്‍മ്മവും പുത്രന്മാർ കുറഞ്ഞവനും ദുസ്വഭാവക്കാരനും ബലവും, ബുദ്ധിയും ഉള്ളവനും ആയിരിക്കും. രാഹുവിനു ബലമുള്ള രാശികളില്‍ ലഗ്നമായി അവിടെ രാഹു നിന്നാല്‍ നല്ല അനുഭവമായിരിക്കും. ലഗ്നത്തില്‍ കേതുസൗഭാഗ്യവും സുഖവും ഉള്ളവന്‍ ജനിച്ച ഗൃഹം വെടിയും, കലഹപ്രിയന്‍, ലഗ്നത്തില്‍ കേതു നില്‍ക്കുന്നത് പൊതുവേ ആരോഗ്യത്തിനു ഹാനികരമാണ്. മന:ക്ലേശം ഒഴിയുകയില്ല. ലഗ്നത്തില്‍ ഗുളികന്‍ : ഗുളികന്‍ ലഗ്നത്തില്‍ ഒറ്റക്ക് നിന്നാല്‍ രാജയോഗമുള്ളവനും, നല്ലവാഹനമുള്ളവനും വാഹനം കൈകാര്യം ചെയ്യുന്ന മേധാവിയോ ആകും. കൂടാതെ ജനങ്ങളാല്‍ മാനിക്കപ്പെടുന്നവനായിരിക്കും. ശരീരത്തില്‍ ഇടയ്ക്കിടെ മുറിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ലഗ്നത്തില്‍ ആരും ഇല്ലെങ്കില്‍ ല്ഗ്നാധിപന്‍റെ സ്വാധീനം അല്ലെങ്കില്‍ ലഗ്നത്തിലേക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹത്തിന്‍റെ സ്വഭാവമായിരിക്കും. ലഗ്നാധിപന്‍ ലഗ്നത്തില്‍ : ആത്മ ബലമുള്ളയാള്‍, സ്വന്തം അഭിവൃദ്ധിയെ നേടുന്നവന്‍, പ്രശസ്തന്‍, ബലവാന്‍, സ്വന്തം കാര്യങ്ങളില്‍ പിടിപ്പുള്ളവന്‍. ലഗ്നാധിപന്‍ രണ്ടില്‍ : ധാരാളം സമ്പാദ്യം, ചെറിയ നിലയില്‍ നിന്ന് വലിയ നിലയില്‍ എത്തുക, വാഹനം, ഭൂമി ഇവ ഉണ്ടാകുക, ഭംഗിയുള്ള മുഖം, വാഗ്മി, നല്ല പ്രാഥമിക വിദ്യാഭ്യാസമുള്ളയാള്‍. ലഗ്നാധിപന്‍ മൂന്നില്‍ : ആരോഗ്യഹീനന്‍, സന്തോഷമില്ലാത്തവന്‍, മറ്റുള്ളവര്‍ക്ക് ഉപദ്രവം ചെയ്യുന്നയാള്‍, ദുഷ്പ്രവര്‍ത്തികളില്‍ തല്‍പരന്‍ ലഗ്നാധിപന്‍ നാലില്‍ : ഭാരിച്ച കുടുംബ ചുമതല, സ്വന്തം പരിശ്രമം കൊണ്ട് ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചയാല്‍, ശ്രേഷ്ഠന്‍, പരോപകാരി. ലഗ്നാധിപന്‍ അഞ്ചില്‍ : ബുദ്ധിമാന്‍, സല്സന്താനങ്ങള്‍, സന്താനങ്ങളോടു കൂടുതല്‍ വാത്സല്യം, നല്ല കൈയ്യക്ഷരമുള്ളയാള്‍, പൂര്‍വ്വജന്മസുകൃതം, നീതിമാന്‍, ആത്മീയ വിഷയത്തില്‍ തല്‍പ്പരന്‍, ലഗ്നാധിപന്‍ ആറില്‍ : ഭാരിച്ച ബാധ്യത, മാറാത്ത അസുഖം, അന്തര്‍മുഖി, ധാരാളം യാത്ര ചെയ്യുന്നയാള്‍. ലഗ്നാധിപന്‍ എഴില്‍ : വളരെ പ്രിയപ്പെട്ട ഭാര്യ / ഭര്‍ത്താവ്, സജ്ജന സമ്മതന്‍, ധാരാളം സുഹൃത്തുക്കള്‍, ബഹുർമുഖി, സുഖിമാന്‍. ലഗ്നാധിപന്‍ എട്ടില്‍ : രോഗി, വിദേശവാസി, ക്രൂരത, ആജ്ഞാനുവര്‍ത്തി, ആത്മഹത്യാ പ്രവണതയുള്ളയാള്‍, ഭാര്യ / ഭര്‍ത്താവിനെ നേരത്തെ നഷ്ടപ്പെടുന്നയാള്‍. ലഗ്നാധിപന്‍ ഒമ്പതില്‍ : ഭാഗ്യവാന്‍, ഈശ്വര വിശ്വാസി, ക്ഷേത്ര കാര്യങ്ങളില്‍ തല്‍പ്പരന്‍, വിദേശയാത്ര, പൂര്‍വ്വ പുണ്യം, ആചാര്യന്‍. ലഗ്നാധിപന്‍ പത്തില്‍ : ഉന്നത സ്ഥാനലബ്ധി, ഏറ്റെടുക്കുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥത, അദ്ധ്വാനി, ചെറിയ നിലയില്‍ നിന്ന് ഉയര്‍ന്നുവന്നയാള്‍. ലഗ്നാധിപന്‍ പതിനൊന്നില്‍ : ധാരാളം സമ്പാദ്യം, അപ്രതീക്ഷിത ലാഭം, സ്വന്തം അദ്ധ്വാനം കൊണ്ട് നേട്ടം. ലഗ്നാധിപന്‍ പന്ത്രണ്ടില്‍ : ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പരാജയം / കൂടുതല്‍ ചിലവ് അനുഭവപ്പെടുക, വിദേശവാസി, കുടുംബ സ്വത്ത് നശിപ്പിക്കുക, ധൂർത്ത്, രാജ്യത്തിന് വേണ്ടി / മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ തയ്യാറുള്ളയാള്‍. രണ്ടാം ഭാവം രണ്ടാം ഭാവത്തില്‍ രവി : ധനവും, വിദ്യയും ഇല്ലാത്തവന്‍, സര്‍ക്കാരിനാലോ, കള്ളന്മാരലോ ധന നഷ്ടം, രണ്ടാമിടത്ത് സൂര്യന്‍ ശനിയോടും, കുജനോടും ചേര്‍ന്ന് നിന്നാല്‍ വലത് കണ്ണില്‍ കാഴ്ച ഇല്ലാതാകും. രണ്ടാം ഭാവത്തില്‍ ചന്ദ്രന്‍ : മധുരമായി സംസാരിക്കുന്നവന്‍, സമ്പന്നന്‍, വിദ്യ, ശാസ്ത്രജ്ഞാനം, സ്ത്രീകളില്‍ കൂടുതല്‍ ഭ്രമം, നല്ല ഭാര്യയോടു കൂടിയവന്‍, അമ്മ വഴി നേട്ടങ്ങള്‍. രണ്ടാം ഭാവത്തില്‍ കുജന്‍ : ആര്‍ക്കും ഇഷ്ടപ്പെടാത്ത രീതിയില്‍ സംസാരിക്കുന്നയാള്‍,, എപ്പോഴും തര്‍ക്കം, പിശുക്കന്‍, ദേഷ്യക്കാരന്‍ എന്തെല്ലാം യോഗമുണ്ടെങ്കിലും രണ്ടിലെ കുജന്‍ അവയുടെ ഫലം കെടുത്തിക്കളയും. രണ്ടാമിടത്ത് കുജന്‍ പാപയോഗം ചെയ്ത് നില്‍ക്കുന്നത് വിഭാര്യാ യോഗമാണ്. ബലമുള്ള രാശികളില്‍ ശുഭന്മാരുടെ യോഗദൃഷ്ടിയോടെ കുജന്‍ നില്‍ക്കുകയാണെങ്കില്‍ ദോഷഫലങ്ങള്‍ ഉണ്ടാവുകയില്ല. രണ്ടാം ഭാവത്തില്‍ ബുധന്‍ : വിദ്യ, ധനം, വിനയം മുതലായ ഗുണങ്ങളുള്ളയാള്‍ ആയിരിക്കും. വാഗ്മിയായും, ഭക്ഷണ സുഖമുള്ളവനായും, വിദ്യകൊണ്ടും, ബുദ്ധികൊണ്ടും സമ്പാദിക്കപ്പെട്ട ധനത്തോട് കൂടിയവനുമായിരിക്കും. രണ്ടില്‍ ബുധന്‍ പാപയോഗം ചെയ്ത്, ബലഹീനനായി, മൌഢ്യം പ്രാപിച്ച ശത്രുക്ഷേത്രത്തില്‍ നിന്നാല്‍ ജാതകന്‍ അനര്‍ത്ഥങ്ങള്‍, അകാല മരണം ഇവ സംഭവിക്കുന്നതാണ്. രണ്ടാം ഭാവത്തില്‍ വ്യാഴം : വിദ്യയും, ധനവും, കീര്‍ത്തിയും ഉള്ളവനും, വളരെ നന്നായി മാന്യമായ രീതിയില്‍ സംസാരിക്കുന്നയാളുമായിരിക്കും. നല്ല കുടുംബ ജീവിതവും തന്നെ ആശ്രയിക്കുന്നവരെ സഹായിക്കുന്നവനും ആയിരിക്കും. രണ്ടാം ഭാവത്തില്‍ ശുക്രന്‍ : കവിയും ഗായകനും ധനവാനും സുന്ദരനും ബുദ്ധിമാനും ആയിരിക്കും. രണ്ടില്‍ ശുക്രന്‍, വ്യാഴവുമായി യോഗം ചെയ്‌താല്‍ വിദ്യയും, ധനവും വര്‍ദ്ധിച്ചിരിക്കും. രണ്ടാം ഭാവത്തില്‍ ശനി : ശനി ബലവാനാണെങ്കില്‍ ജാതകന്‍ നല്ല ധനസ്ഥിതിയുള്ളവനാകും. മികച്ച വിദ്യാഭ്യാസം നേടും. മാന്യമായ കുടുംബ ജീവിതമായിരിക്കും. ശനി ദുര്‍ബ്ബലനാണെങ്കില്‍ വിദ്യാഗുണം കുറഞ്ഞിരിക്കും, മടിയാനോ, മടയനോ ആയിരിക്കും, ബന്ധുക്കളുമായി യോജിപ്പില്ലായ്മ, ശുഷ്കിച്ച വര്‍ത്തമാനം, സുഖത്തിന് വേണ്ടി കുടുംബം വെടിയുമെങ്കിലും സുഖം ലഭിക്കുകയില്ല. രണ്ടിലെ ശനി പൊതുവേ ഒരു ദുരിതമായിരിക്കും. രണ്ടാം ഭാവത്തില്‍ രാഹു : ജാതകന്‍ കടക്കാരനായിത്തീരും, കുടുംബ സുഖം കുറയും, സംസാരത്തില്‍ അപാകത, വിദ്യാ തടസ്സം ഏറ്റക്കുറച്ചിലോടുകൂടിയ ധനസ്ഥിതി, രാഹു ഗുളിക യോഗം ചെയ്ത് രണ്ടില്‍ നിന്നാല്‍ വിഷഭയം ഉണ്ടാകാം. രണ്ടാം ഭാവത്തില്‍ കേതു : വിശേഷ ബുദ്ധിയുള്ളയാള്‍, ഉന്നത വിദ്യക്ക് മുടക്കം സംഭവിക്കുന്നയാള്‍. എങ്കിലും സ്വപ്രയത്നം മൂലം ധനം സമ്പാദിക്കുന്നവാനും, എല്ലാവരോടും നല്ല വാക്കുകള്‍ പയുന്നവനും ആയിരിക്കും. രണ്ടാം ഭാവത്തില്‍ ഗുളികന്‍ : ധനംകുറഞ്ഞവനും, വിദ്യാഹീനനും കൊതിയുള്ള നാക്കുകാരന്‍, ചിലപ്പോള്‍ സംസാരത്തില്‍ അപാകത / വിക്കുണ്ടാകാം. പൂര്‍വ്വികസമ്പാദ്യം :- രണ്ടില്‍ രവി - അച്ചന്‍ വഴി രണ്ടില്‍ ചന്ദ്രന്‍ - അമ്മ വഴി പൂര്‍വ്വ സ്വത്തുക്കള്‍ കിട്ടുക രണ്ടില്‍ കുജന്‍ - സഹോദരന്‍ രണ്ടില്‍ ബുധന്‍ - സുഹൃത്തുക്കള്‍ വഴി രണ്ടില്‍ ഗുരു - അപ്രതീക്ഷിതമായി ( ഭാഗ്യം ) രണ്ടില്‍ ശുക്രന്‍ - ഭാര്യ വഴി ( ഭാര്യ ജോലിയുള്ളവളായിരിക്കും ) രണ്ടില്‍ ശനി - തന്നെക്കാള്‍ താഴ്ന്ന നിലയിലുള്ളവര്‍ മുഖേന സമ്പാദ്യം രണ്ടില്‍ രാഹു - അധികൃതമായ സമ്പാദ്യം വാക്ക് ( രണ്ട് വാക്ക് സ്ഥാനം ) രണ്ടില്‍ രവി - തീഷ്ണമായ സംസാരം രണ്ടില്‍ ചന്ദ്രന്‍ - ഉറപ്പില്ലാത്ത സംസാരം രണ്ടില്‍ കുജന്‍ - ചീത്ത പറയാന്‍ പ്രവണത, ദേഷ്യപ്പെട്ട് സംസാരിക്കുക. രണ്ടില്‍ ബുധന്‍ - ബുദ്ധി പൂര്‍വ്വം ആലോചിച്ചു സംസാരിക്കുന്നയാള്‍ രണ്ടില്‍ ഗുരു - പ്രിയങ്കരമായി ആലോചിച്ചു സംസാരിക്കുന്നയാള്‍ രണ്ടില്‍ ശുക്രന്‍ - കിളിനാദം, സംഗീതജ്ഞന്‍ ( സ്ത്രീകള്‍ക്ക് നല്ലതാണ് ) രണ്ടില്‍ ശനി - അധികം വര്‍ത്തമാനം പറയാത്തയാള്‍, ശുഷ്കിച്ച വര്‍ത്തമാനം രണ്ടില്‍ രാഹു - സംസാരത്തില്‍ അപാകത രണ്ടില്‍ കേതു - വര്‍ത്തമാനം പറയുവാനുള്ള കഴിവ് കുറഞ്ഞിരിക്കും രണ്ടില്‍ ഗുളികന്‍ - കള്ളം പറയുന്നയാള്‍ രണ്ടില്‍ ബുധന്‍ + കുജന്‍ - നല്ല പ്രാസംഗികന്‍ അവസരത്തിനൊത്ത് സംസാരിക്കാന്‍ കഴിയുന്നയാള്‍ രണ്ടാം ഭാവാധിപന്‍ ലഗ്നത്തില്‍ : ജാതകന് ഉറച്ച നല്ല വിദ്യാഭ്യാസം. രണ്ടാം ഭാവാധിപന്‍ രണ്ടില്‍ : നല്ല സംസാരം, വാക്ചാതുര്യം, ധനാട്യന്‍ നല്ല വിദ്യാഭ്യാസം ( പ്രാധമിക വിദ്യാഭ്യാസം ), സ്വര്‍ണ്ണം, തുടങ്ങിയ ആഭരണ വസ്തുക്കള്‍ ധാരാളമുണ്ടാകുക. രണ്ടാം ഭാവാധിപന്‍ മുന്നില്‍ : മ്ലാനന്‍, വിദ്യാഭ്യാസം കുറവ്, മുഖത്തിന് എന്തെങ്കിലും അപാകതകള്‍, ധനാഗമം ഇല്ലായ്മ, ശുഷ്കിച്ച സമ്പാദ്യം. രണ്ടാം ഭാവാധിപന്‍ നാലില്‍ : കുടുംബത്തില്‍ നിന്നും ധാരാളം സമ്പാദ്യം, നല്ല ഉന്നത വിദ്യാഭ്യാസം, കുടുംബത്തിന് വേണ്ടി ചിലവാക്കുക, നല്ല കൈയ്യഷരം, മാതാവില്‍ നിന്ന് ധനമാര്‍ജ്ജിക്കുക. രണ്ടാം ഭാവാധിപന്‍ അഞ്ചില്‍ : സല്‍സന്താനങ്ങള്‍, സന്താനങ്ങള്‍ മുഖേന ധനം ആർജ്ജിക്കുക, പൂര്‍വ്വ പുണ്യ സുകൃതം. രണ്ടാം ഭാവാധിപന്‍ ആറില്‍ : വര്‍ത്തമാനം പറയാന്‍ തടസ്സം ( അപാകതകള്‍ ), ചീത്ത വാക്കുകള്‍ പറയുക, കള്ളം പറയുക, കടം, വാക്കിന് ശുദ്ധിക്കുറവ്, പൂര്‍വ്വ ധനം അപഹരിക്കപ്പെടുക. രണ്ടാം ഭാവാധിപന്‍ ഏഴില്‍ : ഭാര്യ / ഭര്‍ത്താവ് വഴി ധനം ആർജ്ജിക്കുക, കൂട്ടു കച്ചവടം മുഖേന സമ്പാദ്യം, ഭര്‍ത്താവ് / ഭാര്യ മരണം മൂലം സ്വത്തുക്കള്‍ക്ക് ഉടമയാവുക. രണ്ടാം ഭാവാധിപന്‍ എട്ടില്‍ : ഭാരിച്ച കടം, തിരിച്ചു കിട്ടാക്കടം, വാക്ക് ദോഷം, വിദ്യാഹീനത. രണ്ടാം ഭാവാധിപന്‍ ഒമ്പതില്‍ : നിധികള്‍ കിട്ടുക, ലോട്ടറി കിട്ടുക, വര്‍ദ്ധിച്ച സമ്പത്തിന്‍റെ ഉടമയാവുക, മത്സരങ്ങള്‍ മൂലം സമ്പാദ്യം, ദൈവാനുകൂല്യം, അനുനയിപ്പിക്കുന്ന വര്‍ത്തമാനം, ദൈവീക കാര്യങ്ങളില്‍ താല്‍പ്പര്യം. രണ്ടാം ഭാവാധിപന്‍ പത്തില്‍ : പ്രാഥമിക വിദ്യാഭ്യാസം കൊണ്ടുള്ള ഉപജീവനം, തൊഴില്‍ മുഖേന ധാരാളം സമ്പാദ്യം, പ്രാസംഗീകന്‍, ശബ്ദം കൊടുക്കല്‍ ( Dubbing Artist ), സെയില്‍സ്മാന്‍, പാട്ടുകാരന്‍ / പാട്ടുകാരി. രണ്ടാം ഭാവാധിപന്‍ പതിനൊന്നില്‍ : നിക്ഷേപങ്ങള്‍ മൂലം ധാരാളം സമ്പാദിക്കുക / വര്‍ദ്ധിപ്പിക്കുക, ബിസിനസ്സ്, സ്കോളര്‍ഷിപ്പ്, പുരസ്കാരം, കവിത. രണ്ടാം ഭാവാധിപന്‍ പന്ത്രണ്ടില്‍ : വിദേശ ഭാഷ, ദ്വിഭാഷി ( പരിഭാഷകന്‍ ), നിക്ഷേപങ്ങള്‍ ധൂർത്തടിക്കല്‍, ആഡംബര ജീവിതം, വഴക്ക്. വിദ്യ പ്രാഥമിക വിദ്യാഭ്യാസം -- രണ്ടാം ഭാവം ശുഭൻമാര്‍ -- നല്ല വിദ്യാഭ്യാസം പാപികള്‍ -- നല്ല വിദ്യാഭ്യാസം ഉണ്ടാകുകയില്ല രണ്ടില്‍ ശനി -- പരിക്ഷകളില്‍ കുറഞ്ഞ മാര്‍ക്ക് വാങ്ങിക്കുന്നയാള്‍ രണ്ടില്‍ വ്യാഴം + ശുക്രന്‍ -- റാങ്ക് ജേതാവ് ( Rank holder) ഭക്ഷ്യ വിശേഷങ്ങള്‍ രണ്ടില്‍ രവി -- ചൂടുള്ള ഭക്ഷണം കഴിക്കുന്നയാള്‍ രണ്ടില്‍ ചന്ദ്രന്‍ -- ദ്രവ ഭക്ഷണം കൂടാതെ മത്സ്യത്തോട് താല്‍പ്പര്യം. രണ്ടില്‍ കുജന്‍ -- എരിവുള്ള ഭക്ഷണം രണ്ടില്‍ ബുധന്‍ -- എരിവു കുറഞ്ഞ്, ഉപ്പ് കുടുതല്‍ രണ്ടില്‍ വ്യാഴം -- സ്വാത്തിക ഭക്ഷണം, Veg രണ്ടില്‍ ശുക്രന്‍ -- മധുര ഭക്ഷണപ്രിയന്‍ രണ്ടില്‍ ശനി -- പഴകിയ ഭക്ഷണം കഴിക്കുന്നയാള്‍ രണ്ടില്‍ രാഹു -- എന്ത് ഭക്ഷണവും കഴിക്കുന്നയാള്‍ രണ്ടില്‍ കേതു - അധികം ഭക്ഷണം കഴിക്കുന്നയാള്‍ രണ്ടില്‍ ഗുളികന്‍ -- മത്സ്യ മാംസാദി ഭക്ഷണം കഴിക്കുന്ന ആളായിരിക്കും. വിരുതുള്ളവനായിരിക്കും. മൂന്നാം ഭാവം ( സഹോദരീ സഹോദരന്മാര്‍ ) ആശ്രിതൻമാര്‍, ധൈര്യം, ശാസ്ത്രബുദ്ധി, ഉപജീവനമാര്‍ഗ്ഗം, സാഹസീകത മുതലായവ മൂന്നാം ഭാവം കൊണ്ട് ചിന്തിക്കുന്നു. മൂന്നില്‍ രവി നിന്നാല്‍ : ഐശ്വര്യം, ബലം, ഉത്സാഹം എന്നിവ ഉള്ളവനും ശത്രു ജേതാവായും എല്ലാ കാര്യത്തിലും നല്ല തന്റേടമുള്ളവനുമായിരിക്കും. ബലവാനായ രവി മൂന്നില്‍ നിന്നാല്‍ നല്ല രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ സാദ്ധ്യതയുണ്ട്. കൂടാതെ പ്രശസ്തരായ സഹോദരീ / സഹോദരന്മാര്‍ ഉണ്ടാകും. മൂന്നില്‍ ചന്ദ്രന്‍ നിന്നാല്‍ : ധനവും, വിദ്യയും ശരീരബലവും നല്ല സഹോദരന്മാരോട് കൂടിയവനും പണം ചിലവാക്കുന്ന കാര്യത്തില്‍ ലുബ്ധത ഉള്ളവനും ആയിരിക്കും. ധൈര്യമില്ലാത്തവനും സ്ത്രീസ്വഭാവക്കാരനും ആയിരിക്കും. നല്ല കൈയ്യക്ഷരമായിരിക്കും. മൂന്നില്‍ കുജന്‍ നിന്നാല്‍ : എപ്പോഴും സന്തോഷത്തോടു കൂടിയവനും, പ്രശസ്തിയും ദേഹശക്തിയും തന്റേടം ഉള്ളവനും, പട്ടാളം / പോലീസ് വകുപ്പില്‍ ജോലി സാദ്ധ്യത, സ്വപ്രയത്നം കൊണ്ട് ഭാഗ്യം നേടുന്നയാളും ആയിരിക്കും. മൂന്നില്‍ ബുധന്‍ നിന്നാല്‍ : ഇളയ സഹോദരീ / സഹോദരന്മാരില്‍ നിന്നും ആനുകുല്യം, സൗമ്യശീലനും ഉപദേഷ്ടാവുമായിരിക്കും, കപട പ്രവര്‍ത്തികള്‍ ചെയ്യാന്‍ വിരുതുള്ളവനുമായിരിക്കും. മൂന്നില്‍ വ്യാഴം നിന്നാല്‍ : അലസ മനോഭാവക്കാരന്‍, സാധു, ദൈവാധീനക്കുറവ്, നല്ല ഭാര്യ / ഭര്‍ത്താവ് ( സല്‍സ്വഭാവം ), വരുമാന വര്‍ദ്ധന, പൂര്‍വ്വ ദോഷം, അല്‍പ സന്താനം. നല്ല കൈയ്യക്ഷരമുള്ളയാള്‍ ആയിരിക്കും. മൂന്നില്‍ ശുക്രന്‍ നിന്നാല്‍ : ഭാര്യ / ഭര്‍ത്താവ് തമ്മില്‍ യോജിപ്പ് ഇല്ലായ്മ, ലൗകീകകാര്യങ്ങളില്‍ താല്പര്യക്കുറവ്, സാമ്പത്തിക നേട്ടം, സ്ത്രീകള്‍ മുഖേന ലാഭം, ആത്മീയ കാര്യങ്ങളില്‍ അഭിരുചി, ഭാര്യയുടെ ഹിതത്തിന്‍ അനുസരിച്ചു ജീവിക്കുന്നയാള്‍, ഭംഗിയുള്ള സഹോദരീ സഹോദരന്മാര്‍ മൂന്നില്‍ ശനി നിന്നാല്‍ : ദീര്‍ഘായുസ്സ്, ബുദ്ധിസാമര്‍ത്ഥ്യം, നല്ല ഭാര്യ, സുഖസാമഗ്രികള്‍ ഉള്ള ഗൃഹം, ഇളയ സഹോദരീ സഹോദരന്മാര്‍ക്ക് സാദ്ധ്യതക്കുറവ്, മൂന്നിലെ ശനി യോഗകാരകനാണ്. ശനി ല്ഗ്നാധിപനായി മൂന്നില്‍ നിന്നാല്‍ സഹോദര നാശം സംഭവിക്കുകയില്ല. മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള കഴിവ് ഉണ്ടായിരിക്കും. മൂന്നില്‍ രാഹു നിന്നാല്‍ : ദീര്‍ഘയുസ്സുള്ളവനും ധനപരമായി നേട്ടം ഉള്ളവനും ബുദ്ധിക്കുറവുള്ളവനാണെങ്കിലും നല്ല ശരീരബലവും ഭാഗ്യവാനുമായിരിക്കും. ചെവിക്കോ, കണ്ണിനോ വൈകല്യം സംഭവിക്കാം. കുടുംബത്തില്‍ അവസാനത്തെ സന്താനമായിരിക്കും. പൊതുവേ മൂന്നാം ഭാവത്തില്‍ രാഹു നില്‍ക്കുന്നത് എല്ലാപ്രകാരത്തിലും ഐശ്വര്യപ്രദമായിരിക്കും. മൂന്നില്‍ കേതു നിന്നാല്‍ : സമ്പത്തും ഔദാര്യവും ഉള്ളവനും താഴെ സഹോദരനില്ലാത്തവനായും ദീര്‍ഘായുസ്സുള്ളവനും മാതാപിതാക്കള്‍ക്ക് മാനോദുഃഖം ഉണ്ടാക്കുന്നവനും വലിയ പ്രതിഭാ ശാലിയും ഉന്നതിയെ പ്രാപിക്കുന്നവനുമായിരിക്കും. മൂന്നില്‍ ഗുളികന്‍ നിന്നാല്‍ : വലിയ ഈശ്വരവിശ്വാസി, താഴെ സഹോദരീ സഹോദരന്മാര്‍ ഉണ്ടായി മരിച്ചു പോകുക, ദുഷ്കര്‍മ്മം ചെയ്യുവാനുള്ള പ്രവണത, മതപരിവര്‍ത്തനത്തിനു വിധേയനാകുക. Combinations മൂന്നില്‍ ഗുരു + കുജന്‍ നിന്നാല്‍ : ആദ്യകാലങ്ങളില്‍ സമുദായവിരോധി. പില്‍ക്കാലങ്ങളില്‍ സമുദായ സ്നേഹി. മൂന്നില്‍ ഗുരു + മാന്ദീ : വലിയ ആചാര്യന്‍ ആകും. മൂന്നില്‍ രാഹു + മാന്ദീ : ഏത് ക്രൂരത ചെയ്യാനും മടിക്കാത്ത ആള്‍. കൊലപാതകി വരെ ആകാം. മൂന്നാം ഭാവാധിപന്‍ ലഗ്നത്തില്‍ നിന്നാല്‍ : ജാതകന്‍ സഹോദരീ സഹോദരന്മാരോട് വളരെ സ്നേഹമായിരിക്കും. കൂടാതെ അപവാദങ്ങള്‍, ധിക്കാരി, സാഹസപ്രവര്‍ത്തികള്‍ ചെയ്യുന്ന ആളായിരിക്കും. സ്വപ്രയത്നം കൊണ്ട് ധനം സമ്പാദിക്കുന്നയാള്‍. മൂന്നാം ഭാവാധിപന്‍ രണ്ടില്‍ : നിക്ഷേപം ഇല്ലായ്മ, ലഭിക്കുന്ന വസ്തുക്കള്‍ തടസ്സം, മുഖത്തിന് അപാകത, കുടുംബത്തിന്‍ ദോഷം, വാക്ക് ദോഷം. ശുഭഗ്രഹമായാല്‍ വളരെ ഐശ്വര്യത്തോട് കൂടിയവനായും ധനവാനായും ഭവിക്കും. പരസ്ത്രീ സക്തനായിരിക്കും. ജീവിതത്തില്‍ പൊതുവേ സുഖം കുറഞ്ഞിരിക്കും. മൂന്നാം ഭാവാധിപന്‍ മൂന്നില്‍ : സര്‍ക്കാരില്‍ നിന്ന് ധനലാഭം, പ്രവൃത്തി സാമര്‍ത്ഥ്യം, സന്തോഷം, സുഖം ഇവ സിദ്ധിക്കും. ഇളയ സഹോദരന്‍ ഉണ്ടാകാന്‍ സാദ്ധ്യതക്കുറവ്. മൂന്നാം ഭാവാധിപന്‍ നാലില്‍ : മാതാവില്‍ നിന്ന് വിട്ടുനില്‍ക്കുന്നവനും ( വേര്‍പെട്ടു നില്‍ക്കേണ്ടുന്ന സാഹചര്യം ഉണ്ടാവുക) പിതൃധനം നശിപ്പിക്കുന്നവനും, കുടുംബത്തില്‍ നിന്ന് വിട്ടുമാറി നില്‍ക്കുന്നവനും വിദ്യാഭ്യാസം കുറവുള്ളവനുമായിരിക്കും. മൂന്നാം ഭാവാധിപന്‍ അഞ്ചില്‍ : സുഖാനുഭവവും ധനവും ബുദ്ധിശക്തിയും സിദ്ധിക്കും, ഉദാരശീലനും ദീര്‍ഘായുസ്സുള്ളവനും സഹോദരന്മാരാലും പുത്രന്മാരാലും പരിരക്ഷിക്കപ്പെടുന്നവനുമായിരിക്കും. മൂന്നാം ഭാവാധിപന്‍ ആറില്‍ : ഒളിവില്‍ പോവുക, കടബാദ്ധ്യതകള്‍, കളവ്, ചതിവ് മുതലായവയ്ക്ക് വശംവദനാവുക. ഉദര സംബന്ധമായ രോഗങ്ങള്‍ നയന രോഗങ്ങള്‍ സഹോദര ശത്രുവായും വരാവുന്നതാണ്. മൂന്നാം ഭാവാധിപന്‍ ഏഴില്‍ : ഭാര്യ ശീലഗുണവും സൗഭാഗ്യമുള്ളവളുമായിരിക്കും. വിജയകരമല്ലാത്ത / സുഖകരമല്ലാത്ത വിവാഹ ജീവിതം, സഹോദര പത്നിയെ വിവാഹം കഴിക്കുക. സഹോദരന്മാരുമായുള്ള വ്യവസായ ലംഘനം, സ്നേഹിതന്മാര്‍ കുറവായിരിക്കും. മൂന്നാം ഭാവാധിപന്‍ എട്ടില്‍ : ദീര്‍ഘായുസ്സ്, സഹോദരീ സഹോദരന്മാര്‍ മുഖേനയുള്ള മരണം, അക്രമ പ്രവണത, ശത്രുവിജയം, പരസ്ത്രീ സക്തന്‍, സഹോദരനാശം മൂന്നാം ഭാവാധിപന്‍ ഒന്‍പതില്‍ : ഭാഗ്യഹീനത, പിതാവുമായി പിണക്കം, സന്താന പ്രാപ്തിക്കുറവ് നിരീശ്വരവാദി, ബഹുമാനക്കുറവ്, പൂര്‍വ്വ പുണ്യദോഷം ചരരാശിയായാല്‍ പിതൃകര്‍മ്മം, സാദ്ധ്യമല്ലാതെ വരിക, ശുഭക്ഷേത്രമായാല്‍ സഹോദരങ്ങള്‍ക്ക് പ്രിയങ്കരന്‍, പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍, സ്ത്രീകള്‍ നിമിത്തം ഭാഗ്യവര്‍ദ്ധന. മൂന്നാം ഭാവാധിപന്‍ പത്തില്‍ : രാജ പൂജിതനാകും, മാതൃപിതൃ ഭക്തിയുള്ളവന്‍, സുഖാനുഭവവും, കുടുംബ ക്ഷേമവും ധനപുഷ്ടിയും ഉണ്ടാകും. വിദേശവാസിയും സഞ്ചാരിയും ആയിരിക്കും. മൂന്നാം ഭാവാധിപന്‍ പതിനൊന്നില്‍ : സഹോദരങ്ങള്‍ മുഖേന സമ്പാദ്യം, ഇഷ്ട സിദ്ധി എല്ലാ കാര്യങ്ങളിലും, വിജയശ്രീലാളിതനാകും. സുഖ സൗകര്യങ്ങള്‍ അനുഭവിക്കും. സ്വപ്രയത്നം കൊണ്ട് ധനം സമ്പാദിക്കും. മൂന്നാം ഭാവാധിപന്‍ പന്ത്രണ്ടില്‍ : അന്യദേശവാസം ചെയ്യും. അകാല മരണം, വര്‍ദ്ധിച്ച ചിലവുകള്‍, ഇളയ സഹോദരന്മാരുടെ മരണം. സഹോദരങ്ങള്‍ക്ക് അപകടം. സഹോദരങ്ങളുമായി ശത്രുത. കൂടാതെ അനാഥ മരണത്തിനും സാദ്ധ്യത. നാലാം ഭാവം ( കേന്ദ്ര സ്ഥാനം, മാതൃ സ്ഥാനം ) 1, 4, 7, 10 ഭാവങ്ങള്‍ ലൗകികാര്യങ്ങള്‍ ( ഭൗതീകപരമായ കാര്യങ്ങള്‍ ) 1, 5, 9 സ്ഥായിയായ സുഖം ആത്മീയ കാര്യങ്ങള്‍ നാലില്‍ രവി നിന്നാല്‍ : ബന്ധുക്കളും ഭുസ്വത്തുക്കളും കുറവുള്ളവന്‍, കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നയാള്‍. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസം, മനസുഖമില്ലാത്തവന്‍, വീട് വിട്ടു താമസിക്കും. നാലാമിടത്ത് സൂര്യന്‍ അന്തിമകാലത്ത് ജാതകന്‍ ഗുണത്തെ ചെയ്യും. നാലില്‍ ചന്ദ്രന്‍ : മനസ്സിന് ബലമില്ലായ്മ മാതാവിന് ദോഷം കുടുംബ കാര്യങ്ങളില്‍ വ്യത്യസ്ഥത ( ഉയര്‍ച്ചയും താഴ്ചയും ) സുഖവും സമ്പത്തും അനുഭവത്തില്‍ വരുന്നവന്‍ നല്ല ഗൃഹം, ബന്ധുബലം, കീര്‍ത്തി, ഔദാര്യം എന്നിവ ഉള്ളവനായിരിക്കും. നാലില്‍ കുജന്‍ : മനസ്സുഖം കുറവുള്ളവന്‍, വീട്, ബന്ധുക്കള്‍, ഭൂസ്വത്ത്, മാതൃസുഖം, ഇവ ഇല്ലാത്തവന്‍ വാഹനങ്ങള്‍ മൂലം അപകടം, വിദ്യാഭ്യാസക്കുറവ്, കുടുംബകാര്യങ്ങളില്‍ അശ്രദ്ധ, കുടുംബാംഗങ്ങളുമായി ശത്രുത നാലില്‍ ബുധന്‍ : ഉന്നത വിദ്യാഭ്യാസ യോഗ്യത, കീർത്തിമാന്‍, ഉന്നത വിദ്യാഭ്യാസമുള്ള പൂര്‍വ്വികര്‍ സര്‍വ്വ സമ്മതന്‍,മാതൃസ്നേഹിയും മാതൃ ഭക്തനും ആയിരിക്കും. ശാന്തമായ പ്രകൃതം എല്ലാവിധ സുഖ സൗകര്യങ്ങള്‍ ഉള്ളവന്‍. നാലില്‍ വ്യാഴം : ബഹുമാനാര്‍ജ്ജിതരായ പൂര്‍വ്വികര്‍ നല്ല കുടുംബം. ഈശ്വര വിശ്വാസി വിദ്യാഭ്യാസ രംഗത്ത് കീര്‍ത്തി ( ഉന്നത വിദ്യാഭ്യാസ രംഗത്ത് ) സമ്പത്ത്, സൗഭാഗ്യം, കീര്‍ത്തി,, ഗൃഹ സൗഖ്യം, സല്‍കളത്രം ഇവ ഉണ്ടാകും. ജാതകന്‍ സദാചാര നിരതനും ധര്‍മ്മ ശീലനുമായിരിക്കും ശത്രുക്കളെ തോല്‍പ്പിക്കും. പരിതസ്ഥിതിയോട് ഇണങ്ങി ജീവിക്കാനും ലൗകീകാഭിലാഷങ്ങള്‍ നേടിയെടുക്കാനും കഴിയും. നാലില്‍ ശുക്രന്‍ : വാഹനഭാഗ്യം, സമ്പത്ത്, സല്‍കളത്രം, വിദ്യയും ഉദ്യോഗവും ലഭിക്കുന്നവനും ഭാര്യയുടെ ഭാഗത്ത് നിന്ന് ഉറച്ച പിന്തുണ ലഭിക്കുന്നവനുമായിരിക്കും. പരധനം ധാരാളം ലഭിക്കുന്നവനും, ഭംഗിയുള്ള ഗൃഹം ഉള്ളവനുമായിരിക്കും. സ്വന്തം ബന്ധുക്കള്‍ക്ക് നേതാവും ഉപദേഷ്ടാവും പ്രസിദ്ധനും ഭയമില്ലാത്തവനുമായിരിക്കും. നാലില്‍ ശനി : ദാരിദ്ര്യമേറിയ കുടുംബം, ശുഷ്കിച്ച വിദ്യാഭ്യാസം, വാഹനം, ഗൃഹം, മുഖേന നഷ്ടം, പാപ്പരത്വം, വിദേശവാസം ( വിദേശത്ത് നിന്ന് വിവാഹം ) ഗൃഹമാറ്റം. നാലില്‍ രാഹു : പാപഗ്രഹമാകയാലും മാതൃകാരകനായ ചന്ദ്രന്‍റെ ശത്രുവാകയാലും രാഹുവിന്‍റെ നാലാം ഭാവം സ്ഥിതി ജാതകന്‍ അനുകുലമല്ല. കുപ്രസിദ്ധിയാര്‍ജ്ജിച്ച കുടുംബം, അപകടം മൂലം കുടുംബാംഗങ്ങള്‍ നഷ്ടപ്പെടുക. മാതാവിന്‍ മാറാരോഗം, കടബാധ്യത, വിദേശവാസം, ദുര്‍ജ്ജന സഹവാസം ഉദ്യോഗത്തില്‍ ഉയര്‍ച്ചയില്ലായ്മ മനസ്വസ്ഥത ഇല്ലായ്മ മനസ്സിലുള്ളത് മറച്ചു വച്ച് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. നാലില്‍ കേതു : പാരമ്പര്യമായി വൈദ്യകുടുംബം, ദുര്‍മന്ത്രവാദങ്ങള്‍ ചെയ്യുന്ന കുടുംബം, കാല്‍നട യാത്രക്കാരന്‍, അംഗവൈകല്യം, മാനസിക വിഭ്രാന്തി, അധികൃതമായ രീതിയില്‍ വാഹന ഗൃഹ സമ്പാദ്യം, അനാഥന്‍, കുടുംബ സൗഖ്യമില്ലായ്മ, ദയനീയമായ കുടുംബ സ്ഥിതി. നാലില്‍ ഗുളികന്‍ : മാതൃസുഖവും ബന്ധു സഹായവും ധനവും ഇല്ലാത്തവനായി ഭവിക്കും. വാഹന്‍ ഭാഗ്യവും ഉണ്ടാവുകയില്ല. വാഹനങ്ങളില്‍ വച്ച് അപകടം സംഭവിക്കാം ഗുളികന്‍ ശുഭരാശിയില്‍ നില്‍ക്കുകയോ ശുഭഗ്രഹത്താല്‍ വീക്ഷിക്കപ്പെടുകയോ ചെയ്‌താല്‍ ദോഷഫലം വളരെ കുറവായിരിക്കും. നാലാം ഭാവാധിപന്‍ ലഗ്നത്തില്‍ : ഉറച്ച കുടുംബ ബന്ധം, കുടുംബത്തില്‍ നിന്നും ഉറച്ച പിന്തുണ, മാതൃസ്നേഹം, അമ്മാവന്മാരില്‍ നിന്ന് സഹായം. നാലാം ഭാവാധിപന്‍ രണ്ടില്‍ : പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്ന് വരുമാനം, കുടുംബത്തില്‍ നിന്നും പൂര്‍വ്വീകന്മാരില്‍ നിന്നും ധാരാളം സ്വത്തുക്കള്‍, വാഹനങ്ങള്‍ മുഖേന വരുമാനം, സ്നേഹിതന്‍ മുഖേന നേട്ടം. നാലാം ഭാവാധിപന്‍ മൂന്നില്‍ : കുടുംബവുമായി അഭിപ്രായ ഭിന്നത കുടുംബത്തില്‍ അസ്വസ്ഥത, ( കുടുംബാംഗങ്ങള്‍ തമ്മില്‍ ) പാര്‍ട്ടീഷന്‍ മുഖേന ജാതകന് നഷ്ടം, കുടുംബ ചിദ്രം പുര്‍വ്വീക സമ്പത്തിനു ക്ഷതം, എന്നാല്‍ സ്വപ്രയത്നം കൊണ്ടുള്ള ധനത്തോടു കൂടിയവനായും ഗുണവാനായും ദാനശീലനായും ഭവിക്കും. നാലാം ഭാവാധിപന്‍ നാലില്‍ : ഉറച്ച കുടുംബ ബന്ധം കുടുംബത്തില്‍ നിന്നും ഉറച്ച പിന്തുണ, മാതൃ സ്നേഹം അമ്മാവന്മാരില്‍ നിന്ന് സഹായം. കുടുംബസൗഖ്യം, വാഹനം, കൃഷി മുതലായവയില്‍ നിന്ന് ലാഭം, ഉപരിപഠനത്തില്‍ നേട്ടം, സര്‍ക്കാര്‍ ജോലിയ്ക്ക് സാദ്ധ്യതയും ഉണ്ടാകും. നാലാം ഭാവാധിപന്‍ അഞ്ചില്‍ : കുടുംബത്തില്‍ ബഹു സന്താനം, ഐശ്വര്യമുള്ള കുടുംബം ബഹുമാന്യതയും വിദ്യയും ധനപ്രാപ്തിയും ഉള്ളവനായിരിയ്ക്കും പിതൃധനം, കീര്‍ത്തി, ദീര്‍ഘായുസ്സ്, സല്‍പുത്രലാഭം ഇവ സിദ്ധിക്കും. ദൈവീക / പുരാണ പരമായ കാര്യങ്ങളില്‍ അറിവുള്ളവര്‍ കുടുംബത്തില്‍ ഉണ്ടായിരിക്കും (ആചാര്യന്മാര്‍) നാലാം ഭാവാധിപന്‍ ആറില്‍ : കുടുംബത്തില്‍ ദാരിദ്ര്യം, വിദ്യാഭ്യാസക്കുറവ്, മാതാവിന് അസുഖം, കുടുംബക്ഷയം വാഹനങ്ങള്‍ മൂലം അപകടം, ധനനഷ്ടം ഇവയും, നാലാം ഭാവാധിപന്‍ ശുഭാനാണെങ്കില്‍ ദോഷഫലത്തിന്‍ കുറവ് ഉണ്ടായിരിക്കും. നാലാം ഭാവാധിപന്‍ ഏഴില്‍ : വിദ്യയും ധനവും ഗൃഹലാഭ യോഗവും ഉണ്ടാകും, കൂടാതെ മുറപ്പെണ്ണിനെ വിവാഹം ചെയ്യുക, പ്രേമ വിവാഹത്തിന് യോഗം, സന്തുഷടമായ കുടുംബം, കുടുംബാംഗങ്ങള്‍ തമ്മില്‍ നല്ല ബന്ധം. നാലാം ഭാവാധിപന്‍ എട്ടില്‍ : ജാതകന്‍ ഏതെങ്കിലും തരത്തില്‍ സ്ഥിര രോഗിയായിരിക്കും. മാതൃസുഖം കുറയും, അനേകം ശത്രുക്കള്‍, കുടുംബത്തില്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകും. ദുരന്തങ്ങള്‍, ആതമഹത്യകള്‍ മൂലം കുടുംബത്തില്‍ മരണം. നാലാം ഭാവാധിപന്‍ ഒമ്പതില്‍ : ഭാഗ്യമുള്ള കുടുംബം, ദൈവീകത്വം, ജനസമ്മതന്‍, സന്തോഷവും ധനപ്രാപ്തിയും നല്ല വിദ്യയുള്ളവനും പിതാവില്‍ ഭക്തിയും ഭാഗ്യവാനും, ആയിരിക്കും. ആചാര്യന്മാര്‍ ഉള്ള കുടുംബം. ജാതകനു പുരാണ വിഷയങ്ങളില്‍ അറിവ്, സഞ്ചാരിയായിരിയ്ക്കും ( യാത്ര കുടുതല്‍ ചെയ്യുന്ന ആള്‍ ആയിരിക്കും ) നാലാം ഭാവാധിപന്‍ പത്തില്‍ : സല്‍കര്‍മ്മം ചെയ്യല്‍, പാരമ്പര്യമായ തൊഴില്‍ ചെയ്യല്‍, കുടുംബ സംബന്ധമായ വ്യവസായം ചെയ്യുക. സര്‍ക്കാര്‍ വഴി നേട്ടങ്ങള്‍. സര്‍ക്കാര്‍ ജോലി, സുഖ ജീവിതം നയിക്കുന്ന ആളായിരിക്കും. നാലാം ഭാവാധിപന്‍ പതിനൊന്നില്‍ : സ്വപ്രയത്നത്താലുണ്ടാക്കിയ ധനത്തോടുകുടിയവനും, പിതൃ ഭക്തിയും, ആരോഗ്യവും ധനവും ദീര്‍ഘായുസ്സും ഉള്ളവനായിരിക്കും. ധർമ്മിഷ്ടനുമായിരിക്കും. നാലാം ഭാവാധിപന്‍ പന്ത്രണ്ടില്‍ : അനാഥന്‍, അന്യദേശവാസി, ദാരിദ്ര്യം അനുഭവിക്കുന്ന ആള്‍. കുടുംബ മഹിമ ഇല്ലാത്ത ആള്‍. അഞ്ചാം ഭാവം ( സന്താനഭാവം ) അഞ്ചില്‍ രവി നിന്നാല്‍ : പ്രസിദ്ധനായ പുത്രന്‍ ( സുപ്രസിദ്ധന്‍ ), സ്ത്രീ ജാതകത്തിലാണെങ്കില്‍ അല്‍പ സന്താനം, തീഷ്ണമായ ആലോചന എടുത്തു ചാട്ടം ധനവും സുഖവും കുറവായിരിക്കും. ദീര്‍ഘായുസ്സില്ലാത്തവാനും പുത്രാ ദുഃഖം അനുഭവിക്കുന്നവനുമാകും. അഞ്ചില്‍ ചന്ദ്രന്‍ : ബുദ്ധിമാനായിരിക്കും സന്താനങ്ങളെക്കൊണ്ട് സുഖം അനുഭവിക്കുന്നവനായും സമ്പന്നനായും എല്ലാവരിലും ദയയുള്ളവനായും സുമുഖനായും ഭവിക്കും. ചന്ദ്രന് ബലമില്ലെങ്കില്‍ അസ്ഥിര ബുദ്ധയായിരിയ്ക്കും. അഞ്ചില്‍ കുജന്‍ : സന്താനഹീനത, പൂര്‍വ്വജൻമാന്തര പാപങ്ങള്‍, കുറ്റാന്വേഷണ ബുദ്ധി, അധര്‍മ്മം ചെയ്യാന്‍ മടിയില്ലാത്തവന്‍, കോപശീലനും ബുദ്ധിക്ക് ഉറപ്പില്ലാത്തവനും ആയിരിക്കും. സ്ത്രീയാണെങ്കില്‍ ഗര്‍ഭാശയ രോഗത്തിന്‍ സാദ്ധ്യത അഞ്ചില്‍ കുജന്‍ + മന്ദന്‍ + രാഹു ആത്മഹത്യാ പ്രവണത. ( പ്രത്യേകിച്ച് കര്‍ക്കിടകം, വൃശ്ചികം രാശിയായിരുന്നാല്‍ ) അഞ്ചില്‍ ബുധന്‍ : ഏറ്റവും കീർത്തിമാനും,ബുദ്ധിമാനും, ഉന്നതവിദ്യാസമ്പന്നനും നല്ല പുത്രന്മാരും ധനവും സുഖവും ഉള്ളവനായിരിക്കും. സന്താനങ്ങളിൽ പുത്രിമാരായിരിക്കും കൂടുതല്‍. കവിത, കലാവാസന, കാര്യങ്ങള്‍ മുന്കുട്ടി കാണാനുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കും. അഞ്ചില്‍ വ്യാഴം : ആത്മീയകാര്യങ്ങളില്‍ നിപുണത, പൂര്‍വ്വ പുണ്യസുകൃതം, സന്താനങ്ങള്‍, ദീര്‍ഘ വീക്ഷണം ധനം, സുഖം, ബന്ധുക്കള്‍ ഇവ ഉണ്ടാകും . അഞ്ചിലെ വ്യാഴം സന്താന ക്ലേശം അനുഭവിക്കാന്‍ ഇടയാക്കും. അഞ്ചില്‍ ശുക്രന്‍ : നല്ല സന്താങ്ങങ്ങളും ഭാഗ്യവും വിദ്യയും വലിയ സമ്പത്തും പ്രഭുത്വവും ഉള്ളവനും കഥാകൃത്ത്, ചിത്രരചന, നല്ല സംഭാഷണം, കലാവാസന ആസ്വാദന ശേഷി എന്നിവ ഉള്ളവനുമായിരിക്കും. അഞ്ചില്‍ ശനി : ബുദ്ധിമാന്ദ്യത കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രാപ്തിയില്ലായ്മ സുഖവും പുത്രന്മാരും കുറഞ്ഞിരിക്കും. ഭാര്യയില്ലാത്തവനോ ഭാര്യാസുഖം ലഭിക്കാത്തവനോ ഭാര്യ രോഗിണിയോ ആയിത്തീരും. കാര്യങ്ങള്‍ തീരുമാനിക്കാനുള്ള പ്രാപ്തി ഇല്ലായ്മ, സന്താനഹാനി, ചഞ്ചല ചിന്തിതനുമായിരിക്കും. അഞ്ചില്‍ രാഹു : ക്ലേശകരമായ ദാമ്പത്യം, പുത്ര ദുഃഖം അനുഭവിക്കേണ്ടി വരിക., ബന്ധുക്കളില്‍ പരിത്യക്തന്‍, അഞ്ചില്‍ രാഹു ചന്ദ്രനോടു കൂടി നിന്നാല്‍ പുത്രനാശം നിശ്ചയമായിരിക്കും. ഉദരരോഗത്തിനു സാദ്ധ്യത അഞ്ചില്‍ കേതു : സന്താനസുഖം കുറവുള്ളവനായിരിക്കും. സന്താനം ഉണ്ടായി മരണപ്പെടുക, അന്യരെ ആശ്രയിച്ചു കഴിയുന്നവന്‍, നശീകരണ കാര്യങ്ങള്‍ രഹസ്യമായി ചെയ്യാനുള്ള കഴിവ്, കൃത്രിമ സ്വഭാവക്കാരന്‍, ഉദരരോഗിയുമായിരിക്കും. അഞ്ചില്‍ ഗുളികന്‍ : സന്താനങ്ങള്‍ എണ്ണത്തില്‍ കുറഞ്ഞും അല്പായുസ്സുമായിരിക്കും. ഗുളികന്‍ ബുധനോട് യോഗം ചെയ്താല്‍ ഉന്മാദരോഗിയാകാം. അഞ്ചാം ഭാവാധിപന്‍ ലഗ്നത്തില്‍ : ഏറ്റവും പ്രിയങ്കരനായ പുത്രന്‍ ഉണ്ടായിരിക്കും. പ്രസിദ്ധനും, എല്ലാ കാര്യത്തിലും ആലോചിച്ചു തീരുമാനിക്കാനുള്ള കഴിവ്, ബുദ്ധിമാന്‍, ഉപദേഷ്ടാവ് . അഞ്ചാം ഭാവാധിപന്‍ രണ്ടില്‍ : സന്താനങ്ങളെക്കൊണ്ട് അഭിവൃദ്ധി, സാമ്പത്തികാഭിവൃദ്ധി, വാക്ക് സാമര്‍ത്ഥ്യം , ഉപദേഷ്ടാവ്, വിദ്യാഗുനം ഇവ ഉള്ള ആളായിരിക്കും. അഞ്ചാം ഭാവാധിപന്‍ മൂന്നില്‍ : സന്താനക്കുറവ് ( ഇല്ലായ്മ ), ബുദ്ധിഹീനന്‍, ഉന്നത വിദ്യാഭ്യാസക്കുറവ്, ആത്മീയ വിഷയത്തില്‍ താല്പര്യമില്ലാത്ത ആളും, പ്രസിദ്ധനും, സരസമായി സംസാരിക്കുന്ന ആളുമായിരിക്കും. അഞ്ചാം ഭാവാധിപന്‍ നാലില്‍ : സമ്പത്തും ബുദ്ധിയും സംതൃപ്ത കുടുംബത്തോട് കൂടിയും സന്താനങ്ങളെക്കൊണ്ട് കീര്‍ത്തിയും സ്ത്രീകളാണെങ്കില്‍ കുടുംബകാര്യങ്ങളില്‍ അതീവ ശ്രദ്ധ, വിശാല ഹൃദയം പാരമ്പര്യ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുമായിരിക്കും. അഞ്ചാം ഭാവാധിപന്‍ അഞ്ചില്‍ : നല്ല സന്താനം, അമിത ആത്മ വിശ്വാസമുള്ള ആള്‍, ഏതു കാര്യവും നേടിയെടുക്കാന്‍ കഴിവുള്ളയാള്‍ ആത്മീയ വിഷയങ്ങളില്‍ ജ്ഞാനമുള്ളയാള്‍. അഞ്ചാം ഭാവാധിപന്‍ ആറില്‍ : യോഗ്യന്മാരും ധന്യന്മാരുമായ പുത്രന്മാരുണ്ടാകും. സന്താനങ്ങള്‍ ചിലപ്പോള്‍ ശത്രുക്കളായേക്കാം. സന്താനങ്ങളില്‍ നിന്ന് വേര്‍പെട്ടു കഴിയെണ്ടുന്ന അവസ്ഥ. സന്താനങ്ങള്‍ക്ക് അനാരോഗ്യം, വികലമായ ചിന്ത. അഞ്ചാം ഭാവാധിപന്‍ ഏഴില്‍ : നല്ല ഭാര്യയും സന്താനങ്ങളും ഉള്ളയാള്‍, ഭാര്യയുടെ / ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് സ്വീകാര്യന്‍, ധാരാളം സുഹൃത്തുക്കള്‍, പൊതുപ്രവര്‍ത്തനങ്ങളില്‍ താല്പര്യം. സകലവിധ ഐശ്വര്യവും ഉള്ളയാളയിരിക്കും. അഞ്ചാം ഭാവാധിപന്‍ എട്ടില്‍ : ധാരാളം ശത്രുക്കള്‍ ഉണ്ടാവുക, ശത്രുക്കളെ അതിജീവിക്കാനുള്ള കഴിവ് കോപശീലന്‍, താരതമ്യേന സുഖക്കുറവ്, ഭാര്യാവിയോഗം, ദു:ശ്ശീലത്തിന്‍ അടിമയാവുക, മത്സരങ്ങളില്‍ പരാജയം, ശത്രുക്കളുടെ നോട്ടപ്പുള്ളിയാവുക. അഞ്ചാം ഭാവാധിപന്‍ ഒമ്പതില്‍ : ആത്മീയ കാര്യങ്ങളില്‍ അത്യുന്നതി, സന്താനങ്ങള്‍ ആത്മീയ കാര്യങ്ങളില്‍ ഉന്നതരാവുക, ആചാര്യന്‍, ക്ഷേത്രാചാരങ്ങളില്‍ അറിവ്, ജ്യോതിഷി, പുരോഹിതന്‍, കവി, പണ്ഡിതന്‍, സാഹിത്യകാരന്‍, ഭാഗ്യവാന്‍, മുജ്ജന്മ സുകൃതം ധാരാളം യാത്ര. അഞ്ചാം ഭാവാധിപന്‍ പത്തില്‍ : കീർത്തിമാന്‍, വംശമുഖ്യന്‍, സാഹിത്യവാസനയുള്ള ആള്‍, ഉപദേഷ്ടാവ്. സന്താനങ്ങള്‍ക്ക് ഉന്നത ഉദ്യോഗം, സല്‍കര്‍മ്മങ്ങള്‍ യാഗങ്ങള്‍, പൂജ മുതലായവ ചെയ്യല്‍, അസുയാവഹമായ സ്ഥാനമാനങ്ങള്‍, മാതൃഭക്തന്‍, അമ്മയ്ക്ക് ദീര്‍ഘായുസ്സ്. അഞ്ചാം ഭാവാധിപന്‍ പതിനൊന്നില്‍ : ഊഹക്കച്ചവടം മൂലം ധാരാളം സമ്പാദ്യം, കലരസികന്‍, സര്‍ക്കാര്‍ ജോലിക്ക് അര്‍ഹന്‍, ധനവാന്‍, വിദ്വാന്‍ ജനസമ്മതന്‍, ഗ്രന്ഥരചയിതാവ് ഈ വിധത്തില്‍ ഗുണങ്ങളുള്ളയാലായിരിക്കും. അഞ്ചാം ഭാവാധിപന്‍ പന്ത്രണ്ടില്‍ : ദുര്‍വ്യയം ചെയ്യുന്ന ആള്‍, സ്ഥാനമാനങ്ങളില്‍ നിന്നും പുറത്താക്കപ്പെടുന്ന ആള്‍, ഭാവാധിപന്‍ പാപനാണെങ്കില്‍ പുത്രഹീനത, ശുഭനനാണെങ്കില്‍ പുത്രന്മാരെ വെടിഞ്ഞു വിദേശത്ത് വസിക്കേണ്ടി വരികയും ഉണ്ടാകുന്ന പുത്രന്മാര്‍ യോഗ്യന്മാരുമായിരിക്കും സന്താനം കാരകന്‍ വ്യാഴം - കാരകഗ്രഹം കാരകസ്ഥാനത്ത് വന്നാല്‍ ജീവപരമായ കാര്യങ്ങള്‍ക്ക് ദോഷമാണ്. കൂടെ ഗുളികന്‍ നിന്നാല്‍ - സന്താനഭാവം ബലഹീനമാവും ( കുട്ടികള്‍ ഉണ്ടാകുവാന്‍ പ്രയാസങ്ങളോ കാലതാമസമോ നേരിടാം ) ബുദ്ധി കാരകന്‍ ബുധന്‍ 6ല്‍ മറിഞ്ഞാല്‍ - സാമാന്യബുദ്ധി മാത്രം. ( ഗുരു + ശുക്രന്‍ ), അല്ലെങ്കില്‍ ( ഗുരു + ബുധന്‍ ) ബുദ്ധിമാന്‍, ഇവര്‍ അഞ്ചില്‍ നിന്നാല്‍ അതി ബുദ്ധിമാനായിരിക്കും. (രവി + ബുധന്‍ ) - നിപുണ യോഗം. ആറാം ഭാവം ( ദുസ്ഥാനം, ശത്രുസ്ഥാനം ( ബാദ്ധ്യസ്ഥാനം )) 6, 8, 12 എന്നീ മൂന്നു ഭാവങ്ങളെയാണ് ദുസ്ഥാനം എന്നുപറയുന്നത്. ജീവിതത്തിലെ നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ ആറാം ഭാവം കൊണ്ട് ചിന്തിക്കുന്നു. കള്ളന്മാര്‍, ശത്രുക്കള്‍, കാര്യതടസ്സം, കടബാദ്ധ്യത, രോഗ ദുരിതങ്ങള്‍, അപകടം, ആയുധം, കൊണ്ടുള്ള മുറിവ് തുടങ്ങിയവ ഈ ഭാവം കൊണ്ട് ചിന്തിക്കണം ആറില്‍ രവി നിന്നാല്‍ : ജാതകന്‍ സമ്പത്തും കീർത്തിയുമുള്ളവനാകും. കാമിയും ഗുണവാനും പ്രഭുത്വവും ഉണ്ടാകും. കടക്കാരനാകുകയില്ല. രോഗമുക്തനും ബാലവാനുമായിരിക്കും. ( ആറില്‍ രവി + കുജന്‍ നിന്നാല്‍ ശത്രു ജേതാവായിരിക്കും ) ആറില്‍ ചന്ദ്രന്‍ : മാനസിക ബലക്കുറവ്, ആയുര്‍ബലം കുറഞ്ഞവന്‍, മാനസിക വിഭ്രാന്തി, എവിടെയും തോല്‍വിയും മടിയനുമായിരിക്കും. എന്നാല്‍ ആറില്‍ ക്ഷീണ ചന്ദ്രന്‍ നിന്നാല്‍ മേല്പറഞ്ഞ ദോഷങ്ങള്‍ക്ക് കുറവുണ്ടാകും. കാരണം ക്ഷീണചന്ദ്രന്‍ പാപനായിത്തീരുന്നു. പാപന്മാര്‍ ഗുണം ചെയ്യുന്ന സ്ഥാനമാണ് ആര്‍.. ആറില്‍ കുജന്‍ : അതികായന്‍, ദൃഡഗാത്രന്‍, പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന്‍ കഴിവുള്ളവന്‍, വരുമാനക്കുറവ്, ശത്രുജേതാവ്, പൂര്‍വ്വികമായ കുടുംബസ്വത്ത് കിട്ടാത്തവനും സ്വപ്രയത്നം മുഖേന ധനം സമ്പാദിക്കുന്നവാനും ആയിരിക്കും. ആറില്‍ ബുധന്‍ : വിദ്യാഭ്യാസക്കുറവ്, അല്പായുസ്സു, ആയുർദോഷം, ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലായ്മ, പ്രസ്ഥാനങ്ങളില്‍ ഭീഷണി നേരിടേണ്ടി വരിക ( ആരോപണങ്ങള്‍ ), ശരാശരി വരുമാനം, ത്വക്ക് രോഗങ്ങള്‍, കഠിനവാക്കുകള്‍ പറയുന്നവനും, ആറാമിടത്ത് നില്‍ക്കുന്ന ബുധന്‍ ശുഭയോഗമോ ദൃഷ്ടിയോ ഇല്ലെങ്കില്‍ ജാതകന്‍ കടക്കാരനാകും. ആറിലെ ബുധന്‍ ജാതകനെ നല്ല വിദ്യയുള്ളവനാകും. ആറില്‍ വ്യാഴം : ദൈവാധീനക്കുറവ്, കൂടുതല്‍ ചിലവ് ചെയ്യുന്ന ആള്‍, ദുർമാര്‍ഗ്ഗങ്ങളില്‍ക്കൂടി വരുമാനം, സ്ത്രീകള്‍ക്ക് വശംവദന്‍, ശത്രുജേതാവ്, ദേഹസുഖവും ഭാര്യാസുഖവും കുറവുള്ളവനും ആയിരിക്കും. ഗുരുജന വിരോധിയും ആകാം. ആറില്‍ ശുക്രന്‍ : വരവിനേക്കാള്‍ കൂടുതല്‍ ചിലവുള്ള ആള്‍, കടവും ശത്രുക്കളും രോഗവും ഇല്ലാത്ത ആള്‍, വൈധവ്യയോഗം ( പുരുഷന്‍ ഭാര്യാവിയോഗം ), അനാരോഗ്യ വതിയായ ഭാര്യ / ഭര്‍ത്താവ്, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍, ആഡംബര കാര്യങ്ങളില്‍ താല്പര്യക്കുറവ് ഭാര്യ മുഖേന വരുമാനം. ആറില്‍ ശനി : ഉച്ചം, സ്വക്ഷേത്ര ബലവാനായി ആറില്‍ നില്‍ക്കുന്ന ശനി ജാതകന്‍ ധനം, ഐശ്വര്യം, മേന്മ, മേധാവിത്വം, ശത്രു ജയവും ശനി ബലഹീനനായി നീചം ശത്രു ക്ഷേത്രം ഇവയില്‍ നിന്നാല്‍ തന്‍റെ വംശത്തിന്‍ നാശവും ഫലമായിരിക്കും, ഇരുമ്പുമായി ബന്ധപ്പെട്ട് ജോലി, അനേകം ഭൃത്യന്‍മാര്‍ / അനുയായികള്‍ ഉണ്ടാവുക. ആത്മഹത്യാ പ്രവണത, നടുവേദന ഉണ്ടാകാന്‍ സാദ്ധ്യത. ആറില്‍ രാഹു : ദേഹ ബലവും ബുദ്ധി ശക്തിയും ധനസമൃദ്ധിയും, ദീര്‍ഘായുസ്സുമുണ്ടാകും. ശത്രുഭയം ഉണ്ടാകുന്നതല്ല. സര്‍ക്കാര്‍ സേവനത്തിന്‍ സാദ്ധ്യതയും ഉണ്ടാകും, രാഹു ആറില്‍ ഉച്ചത്തില്‍ നിന്നാല്‍ അനര്‍ത്ഥത്തെ ഉണ്ടാക്കും. ആറില്‍ രാഹുവിന് ബലം കുറയുന്നത് നല്ലതാണ്. ആറില്‍ കേതു : വിദേശ വാസിയും വിദേശത്ത് നിന്ന് ധാരാളം വരുമാനവും ഉണ്ടാകും. ആരോഗ്യവും ബലവുമുള്ള ശരീരവും സമുദായ നേതാവായും ഏത് കാര്യവും വിഘ്നം കൂടാതെ നടത്തുന്നവനും കുല ശ്രേഷ്ഠനായും ബന്ധു സ്നേഹിയും സമ്പന്നനും ആയിരിക്കും. ആറിലെ കേതു യോഗകാരകനാണ്. ആറില്‍ ഗുളികന്‍ : ആരോഗ്യവാന്‍, നല്ല പുത്രന്മാരോടു കൂടിയവന്‍, ശത്രുക്കള്‍ ഇല്ലാത്തവന്‍, സ്വജനങ്ങളെ ദ്വേഷിക്കുന്നവനായും, കള്ളന്മാരെ നേരിടുന്നവനായും, ആളുകളെ വശപ്പെടുത്താന്‍ സമര്‍ത്ഥനായും ധനപരമായി ഉന്നതസ്ഥാനത്ത് എത്തുകയും ചെയ്യും. Note: ആറാം ഭാവം പുഷ്ടിപ്പെട്ടാല്‍ ജാതകന്‍ ദോഷഫലമാണ്. ദുരിതങ്ങള്‍ കൂടും. ഒരു ജാതകത്തില്‍ ഏതു ഗ്രഹവും നീചനായി വന്നാല്‍ പാപിയോ ബലഹീനനോ ആയിത്തീരുന്നു. ശുഭയോഗം, കേന്ദ്രാധിപത്യം, ത്രീകോണാധിപത്യം, അംശകത്തിലെ ഉച്ചസ്ഥിതി, നീചഭംഗയോഗങ്ങള്‍ ഇവയില്‍ ഏതെങ്കിലും സംഭവിച്ചാല്‍ പ്രസ്തുത ഗ്രഹം ജാതകന്‍ നല്ല ഫലത്തെ കൊടുക്കുന്നു.. ആറാം ഭാവാധിപന്‍ ലഗ്നത്തില്‍ നിന്നാല്‍ : മനക്കരുത്ത് ഇല്ലായ്മ, അസുഖങ്ങള്‍ നേരിടുക, പരിശ്രമശാലി. ധനപുഷ്ടിയും മാന്യതയും സിദ്ധിക്കും, പുത്രഹീനയോഗം ഭവിക്കാവുന്നതാണ്. ആറാം ഭാവാധിപന്‍ രണ്ടില്‍ : ധന സമ്പാദന സാമര്‍ത്ഥ്യമുള്ളവനും പ്രസിദ്ധനും പ്രമുഖസ്ഥാനമുള്ളവനും അന്യനാട്ടില്‍ താമസിക്കുന്നവനും ആയിരിക്കും. ആറാം ഭാവാധിപന്‍ മൂന്നില്‍ : പൊതു ജനങ്ങള്‍ക്ക് അപ്രിയന്‍, പിതൃദ്വേഷിയും, സഹോദരീ സഹോദരന്മാരുമായി നല്ല ബന്ധം ഇല്ലാത്തവനും ധനത്തിന്‍ നാശം ഇല്ലാത്തവനും ആയിരിക്കും. ആറാം ഭാവാധിപന്‍ നാലില്‍ : പിതാവുമായോ മാതാവുമായോ സ്വരച്ചേര്‍ച്ച ഇല്ലാതെ വരികയും കുടുംബത്തിന്‍ അപമാനവും കുടുംബ ചിദ്രവും ഉണ്ടാകാം. ആറാം ഭാവാധിപന്‍ അഞ്ചില്‍ : ധനത്തിന്‍ കുറവ്, ബന്ധുകലഹം, സന്താനനഷ്ടം, സന്താനങ്ങളെക്കൊണ്ട് ദുഷ്പേര്‍, സന്താനങ്ങളുമായി വേര്‍പെട്ട് കഴിയുക (പാപനാണെങ്കില്‍ പിതാവും പുത്രനും തമ്മില്‍ വൈരാഖ്യം ), ശുഭനാണെങ്കില്‍ ധനനാശത്തെ പറയണം. മനസ്സറിയാതെ കടം ബാധിക്കും. ആറാം ഭാവാധിപന്‍ ആറില്‍ : രോഗമില്ലാത്തവന്‍, ശത്രുക്കള്‍പോലും സ്നേഹിക്കുന്നവനും ദീര്‍ഘായുസ്സുള്ളവനും ആയിരിക്കും, ഓര്‍ക്കാപ്പുറത്ത് ഭാഗ്യവും ഉണ്ടാകാം. ആറാം ഭാവാധിപന്‍ ഏഴില്‍ : ധനപുഷ്ടിയും ബഹുമാനവും ഉണ്ടാകും. പാപഗ്രഹമാണെങ്കില്‍ ഭാര്യാ / ഭര്‍ത്തൃ കലഹവും ശുഭനാണെങ്കില്‍ ഭാര്യയ്ക്ക് വന്ധ്യത്വ്വും വരാം. ആറാം ഭാവാധിപന്‍ എട്ടില്‍ : ഇടയ്ക്കിടെ രോഗമുണ്ടാവുക, അപമാനം, രോഗങ്ങള്‍, അകാലമരണം, വിദേശവാസം, കാരാഗ്രഹയോഗം,സര്ക്കാരിന്‍റെ ശിക്ഷ മൂലം മരണം ഇവയുണ്ടാകും. ആറാം ഭാവാധിപന്‍ ഒമ്പതില്‍ : വ്യവഹാരപ്രിയന്‍, വ്യവഹാരം മൂലം നഷ്ടം, ധാരാളം യാത്രകള്‍, സ്ഥിരത ഇല്ലാത്ത ആള്‍, ഭാഗ്യഹീനന്‍, സ്വന്തം പിതാവിനെ വഞ്ചിക്കുന്ന ആളും ആകാം. ആറാം ഭാവാധിപന്‍ പത്തില്‍ : താഴ്ന്ന തരം ജോലികള്‍, ജോലിയില്‍ കൃത്രിമം ചെയ്യുക, എല്ലാക്കാര്യങ്ങളിലും അതൃപ്തി, ഭംഗിയായും ചിട്ടയായും കാര്യങ്ങള്‍ ചെയ്യാന്‍ കഴിവില്ലായ്മ, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ നഷ്ടം വരാന്‍ സാദ്ധ്യത എന്നിവയുണ്ടാകും. ആറാം ഭാവാധിപന്‍ പതിനൊന്നില്‍ : വരുമാനക്കുറവ്, ഉദ്യോഗരംഗത്ത് പദവിയില്ലായ്മ, ശത്രുക്കള്‍ മുഖേന നേട്ടം. ആറാം ഭാവാധിപന്‍ പന്ത്രണ്ടില്‍ : ധാരാളം വ്യയം ചെയ്യുക, ചികിത്സക്ക് ധാരാളം ചിലവ്, ഈശ്വര ഭക്തിയുള്ളവന്‍,വിദേശത്ത് താമസിക്കുന്നവന്‍, ഇടയ്ക്കിടെ രോഗം ബാധിക്കാവുന്ന ശരീര പ്രകൃതി. സ്ഥാനഭ്രംശവും സംഭവിക്കാം. ഏഴാം ഭാവം (കളത്ര ഭാവം ) കേന്ദ്രരാശി, ഭാര്യ / ഭര്‍ത്തൃ / പങ്കാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം. ലഗ്നത്തിലേക്ക് ദൃഷ്ടി ചെയ്യുന്നു. ലഗ്നത്തെ സംബന്ധിച്ചു ആത്മ സ്ഥാനം, വിവാഹം, ദാമ്പത്യ ജീവിതം, കാമവികാരം, ആഗ്രഹം, വ്യവഹാരം, ക്രയവിക്രയം, ഔദാര്യം, ബഹുമാനം, സഞ്ചാരം, പാര്ട്ടണറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏഴാം ഭാവം കൊണ്ട് ചിന്തിക്കണം. ഭാര്യയുടെ / ഭര്‍ത്താവിന്‍റെ വീട് ( ഏഴിന്‍റെ നാലാം ഭാവം നോക്കുക - ഭാവാള്‍ ഭാവിചിന്ത ). ഏഴാം ഭാവാധിപന്‍ ലഗ്നത്തില്‍ വരികയോ ലഗ്നാധിപന്‍ ഏഴില്‍ പോകുകയോ ചെയ്‌താല്‍ ഭാര്യ / ഭര്‍ത്താവ് തമ്മില്‍ നല്ല സ്നേഹമായിരിക്കും. ഏഴില്‍ കൂടുതല്‍ പാപ ഗ്രഹങ്ങള്‍, പാപയോഗം, പാപ മദ്ധ്യസ്ഥിതി ഇവ വന്നാല്‍ വിവാഹത്തിന് തടസ്സമായിരിക്കും ( വ്യാഴ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ദോഷഫലം കുറയുന്നു.). ഏഴില്‍ വ്യാഴം, ശനി, രാഹു ഉണ്ടെങ്കില്‍ വിവാഹത്തിനു താമസ്സമുണ്ടാകും. ഏഴില്‍ കുജന്‍ ഉണ്ടെങ്കില്‍ ഭാര്യാ / ഭര്‍ത്താവിനു ആയുര്ദോഷം (ശുഭ ദൃഷ്ടി ഇല്ലെങ്കില്‍ ). ഒരു ജാതകത്തില്‍ ഏറ്റവും കുടുതല്‍ ശുഭത്വം കൊടുക്കുന്നത് ലഗ്നാധിപനാണ്. ഏഴാം ഭാവാധിപന്‍റെ ദശ / ദശാപഹാരകാലങ്ങളില്‍ വിവാഹം നടക്കുന്നു. ചന്ദ്രനും ശനിയും പരസ്പരം ദൃഷ്ടി ചെയ്യുകയാണെങ്കില്‍ ( ഏഴില്‍ ഒന്നിച്ചു നിന്നാലും മതി ), ശുഭ ദൃഷ്ടി കുടി ഇല്ലെങ്കില്‍ ജാതകന്‍ / ജാതകയ്ക്ക് പ്രേമ വിവാഹമായിരിക്കും. ഏഴില്‍ പാപികള്‍ കൂടിയുണ്ടെങ്കില്‍ അന്തസ്സിനു അനുയോജ്യമല്ലാത്ത വിവാഹമായിരിക്കും. ശുക്രന്‍ വിവാഹകാരകനാണ്. ശുക്രന്‍ നീചരാശിയില്‍ ( കന്നിയില്‍ ) എങ്കില്‍ ( ഉച്ചാംശകം ഇല്ലെങ്കില്‍ ) പദവിക്ക് കുറഞ്ഞ സ്ഥാനത്ത് നിന്ന് വിവാഹം. ശുക്രന്‍ ഉച്ചരാശിയില്‍ ( മീനം ) വന്നാല്‍ തന്നീക്കള്‍ ഉയര്‍ന്ന കുടുംബത്തില്‍ നിന്ന് വിവാഹം. 1. 7ല്‍ ശുക്രന്‍ + കുജന്‍ : ശുഭവീക്ഷണം ഇല്ലെങ്കില്‍ - വിവാഹ മോചനം 2. 7ല്‍ ശുക്രന്‍ + ശനി : ( ശുഭ വീക്ഷണം ഇല്ലാതെ ) - വിവാഹ തടസ്സം 3. 7ല്‍ ശുക്രന്‍ + രവി : ചെറിയ വഴക്കുകള്‍ 4. 7ല്‍ ശുക്രന്‍ + എന്നും പിണക്കങ്ങള്‍ 5. 7ല്‍ ശുക്രന്‍ + സംശയാലൂ ഏഴില്‍ രവി : ബാല്വാനാണെങ്കില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച കുടുംബത്തില്‍ നിന്ന് ഭാര്യ / ഭര്‍ത്താവ്, രവി നീചനെങ്കില്‍ വിവാഹത്തിന്‍ താമസം, ഗുഹ്യരോഗം, ശിരോരോഗം, പിതാവുമായി കുട്ടു കച്ചവടം ഏഴില്‍ ചന്ദ്രന്‍ : ബലവാനായ ചന്ദ്രന്‍ എങ്കില്‍ സമ്പത്തും സത്കീർത്തിയും സൗഭാഗ്യവും ഉള്ള ഭാര്യ / ഭര്‍ത്താവ്, കാമിയായും സുന്ദരിയായ ഭാര്യയോടു കൂടിയവനും ആകും. ചന്ദ്രന്‍ ബാലമില്ലാതെയും പാപവീക്ഷിതനുമാണെങ്കില്‍ ദുഷ്കരമായ വിവാഹ ജീവിതം, ദുര്‍ബലമായ മനസ്സ്, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലായ്മ, രോഗിണിയായ ഭാര്യ / ഭര്‍ത്താവ്, സ്ത്രീകള്‍ നിമിത്തം ധനനാശവും സംഭവിക്കാം. ഏഴില്‍ കുജന്‍ : ക്രൂരസ്വഭാവം, കലഹപ്രിയന്‍, ഉചിതമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവന്‍, വിവാഹം നടക്കാന്‍ കാലതാമസം, ഭാര്യ / ഭര്‍ത്താവിന്‍റെ അകാലമരണം, വിവാഹത്തിന്‍ മുന്പ് പരസ്ത്രീ ബന്ധം, സ്ത്രീ ജാതകത്തില്‍ ഏഴാമിടത്ത് നില്‍ക്കുന്ന ചൊവ്വയെ കൊണ്ട് വൈധവ്യത്തെ പറയണം. ചൊവ്വ സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ നിന്നാല്‍ ഭര്‍ത്തൃ മരണം സംഭവിക്കുകയില്ല. ഏഴില്‍ ബുധന്‍ : കണ്ണിന് ചഞ്ചലത്വം ( ഇളകുന്ന മിഴികള്‍ ), കുലീന കുടുംബത്തില്‍ ജനിച്ചവന്‍, അങ്ങിനെയുള്ള കുടുംബത്തില്‍ ജനിച്ച ഭാര്യയോടു കൂടിയവന്‍, തണുത്ത വിവാഹ ജീവിതം, മിതഭാഷി, അനേകം ബിരുദങ്ങള്‍ ഉള്ളയാള്‍, ഭവ്യതയോടെയുള്ള പെരുമാറ്റം, വിശേഷ ബുദ്ധി, അധികാര സ്ഥാനത്തിരിക്കുന്ന ആള്‍. ഏഴില്‍ വ്യാഴം : ഭംഗിയുള്ള ഭാര്യ / ഭര്‍ത്താവ്, ഔചിത്യബോധമുള്ള പെരുമാറ്റം, അറിവുള്ളവന്‍, സല്‍സന്താനങ്ങള്‍ ചിട്ടയുള്ള വിവാഹജീവിതം , സത്യസന്ധന്‍, ധാരാളം വരുമാനം, ജാതകന്‍ ദീര്‍ഘയുസ്സുള്ളവനായിരിക്കും. ഏഴില്‍ ശുക്രന്‍ : വിവാഹത്തിന്‍ പല തടസ്സങ്ങളും നേരിടും. നല്ല കളത്രാനുഭവം ഉണ്ടാകുമെങ്കിലും ഭാര്യ മിക്കവാറും കലഹപ്രിയ ആയിരിക്കും. സമ്പത്തും ഐശ്വര്യവും പ്രഭുത്വവും ഉള്ളവനായിഭവിക്കും. സ്ത്രീകള്‍ക്ക് വിധേയന്‍. സ്ത്രീ ജാതകത്തില്‍ ഏഴിലെ ശുക്രന്‍ ഏറ്റവും ഗുണപ്രദമാണ്. ഏഴില്‍ ശനി : വിവാഹത്തിന് താമസം, മടിയന്‍, തന്നെക്കാള്‍ കൂടുതല്‍ പ്രായമുള്ളയാളെ / പ്രായക്കൂടുതല്‍ തോന്നിക്കുന്ന ആളെ വിവാഹം കഴിക്കുക, സഞ്ചാര ശീലനം ധനരഹിതന്‍, സന്താനഭാഗ്യം ഇല്ലായ്മ, ഏഴില്‍ ശനി ഉച്ചമോ, സ്വക്ഷേത്ര സ്ഥിതിയോ ബലവാനോ ആണെങ്കില്‍ ദോഷം സംഭവിക്കുകയില്ല. ഏഴില്‍ രാഹു : ഭാര്യ / ഭര്‍ത്തൃ നാശം, വിവാഹതടസ്സം, വൈധവ്യം, ദുർനടപ്പ്, തന്‍റെ നിലവാരത്തില്‍ താഴ്ന്ന സ്ത്രീ / പുരുഷനുമായി ബന്ധം, വഞ്ചിക്കപ്പെടുക, പുനര്‍ വിവാഹം, ഭാര്യ / ഭര്‍ത്താവുമായി വേര്‍പ്പെട്ട് ജീവിക്കേണ്ടി വരിക, രാഹുവിന്‍ ബലമുള്ള രാശിളാണെങ്കില്‍ ദോഷം കുറഞ്ഞിരിക്കും. ഏഴില്‍ കേതു : തന്‍റെ മഹിമയ്ക്ക് ചേരാത്ത സ്ത്രീകളുമായി ബന്ധം, സഞ്ചാര പ്രിയന്‍, വിരൂപിയായ ഭാര്യ / ഭര്‍ത്താവ് അംഗഹീനമുള്ള ഭാര്യ / ഭര്‍ത്താവ്, ഭാര്യ പതിവ്രതയായിരിക്കും. ഏഴില്‍ ഗുളികന്‍ : വിവാഹ പ്രാപ്തി ഇല്ലായ്മ, ഭാര്യ / ഭര്‍ത്താവിനെ സംശയിക്കുന്നയാള്‍, കളത്ര ദുരിതം, ഏതു ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്ത ആള്‍, മലിനമായ സ്ത്രീ / പുരുഷ ബന്ധം. വിവാഹകാലം 1. ഏഴാം ഭാവാധിപന്‍റെ ദശ / അപഹാര കാലങ്ങളില്‍ 2. ഏഴാം ഭാവാധിപന്‍റെ അംശകാധിപന്‍റെ ദശ / അപഹാര കാലങ്ങളില്‍ 3. ഗ്രഹ നിലയില്‍ രണ്ടാം ഭാവാധിപന്‍ നില്‍ക്കുന്ന രാശിയുടെ അധിപന്‍റെ ദശ / അപഹാര കാലങ്ങളില്‍ 4. ഒമ്പതാം ഭാവാധിപന്‍റെ ദശ / അപഹാര കാലങ്ങളില്‍ 5. പത്താം ഭാവാധിപന്‍റെ ദശ / അപഹാര കാലങ്ങളില്‍ 6. ഏഴാം ഭാവത്തിലേയ്ക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹത്തിന്‍റെ ദശ / അപഹാര കാലങ്ങളില്‍ 7. ഏഴാം ഭാവാധിപന്‍റെ കൂടെ നില്‍ക്കുന്ന ഗ്രഹത്തിന്‍റെ / ഗ്രഹങ്ങളുടെ ദശ / അപഹാര കാലങ്ങളില്‍ 8. ശുക്രന്‍റെ ദശ / അപഹാര കാലങ്ങളില്‍ Note: 1. ഏഴാം ഭാവത്തില്‍ കേതുവിന്‍റെ കൂടെ വേറെ ഒരു പാപഗ്രഹം നോക്കുകയോ ചെയ്യുക അഥവാ ഏഴാം ഭാവത്തിന്‍ പാപമദ്ധ്യസ്ഥിതി വരിക എങ്കില്‍ വിവാഹം നടക്കുകയില്ല. 2. ഏഴാം ഭാവത്തില്‍ ഒന്നില്‍ കൂടുതല്‍ പാപികള്‍ നില്‍ക്കുകയും ശുഭഗ്രഹയോഗ / ദൃഷ്ടി ഇല്ലാതെയും വന്നാല്‍ അഥവാ കാരക ഗ്രഹമായ ശുക്രന്‍ നീച സ്ഥിതിയും വന്നാല്‍ വിവാഹം നടക്കുകയില്ല. 3. ഏഴാം ഭാവത്തിലേക്ക് ഗുരു ദൃഷ്ടിയോ / ശനി ദൃഷ്ടിയോ, ഗുരുവോ / ശനിയോ നിന്നാലും വിവാഹം താമസിക്കും. 4. ഏഴാം ഭാവത്തില്‍ ഗുളികന്‍റെ കൂടെ ചന്ദ്രന്‍ യോഗം ചെയ്തു നിന്നാല്‍ സ്വന്തം അന്തസ്സിനു ചേരാത്ത സ്ത്രീ / പുരുഷനെ വിവാഹം ചെയ്യും. 5. ഏഴില്‍ നില്‍ക്കുന്ന ശുക്രന് ഗുളിക ബന്ധം വന്നാല്‍ വ്യഭിചര സ്വഭാവം ഉണ്ടാകും 6. ഏഴില്‍ നില്‍ക്കുന്ന ശുക്രന് കേതുവിന്‍റെയും ഗുളികന്‍റെയും ബന്ധം വന്നാല്‍ വിദേശിയെ വിവാഹം കഴിക്കും / അന്യജാതിയില്‍പ്പെട്ട സ്ത്രീ / പുരുഷനെ വിവാഹം കഴിക്കും 7. Partnership / friendship നോക്കുന്നത് ഏഴാം ഭാവം കൊണ്ടാണ്. 8. ഏഴാം ഭാവാധിപന്‍ 9 ഭാവത്തില്‍ നിന്നാല്‍ വിവാഹ ശേഷം ഉയര്‍ച്ച / ഭാഗ്യം ഉണ്ടാകും മഹാഭാഗ്യയോഗം പുരുഷ ജാതകത്തില്‍ ലഗ്നം ഓജരാശിയാവുകയും, പകല്‍ ജനിക്കുകയും ചെയതാല്‍ മഹാഭാഗ്യ യോഗമാണ്. സ്ത്രീ ജാതകത്തില്‍ ല്ഗനം യുഗ്മ രാശിയാവുകയും, യുഗ്മ രാശിയില്‍ ല്ഗനം അംശിക്കുകയും രാത്രിയില്‍ ജനിക്കുകയും ചെയതാല്‍ മഹാഭാഗ്യ യോഗമാണ്. ഏഴാം ഭാവാധിപന്‍ ലഗ്നത്തില്‍ നിന്നാല്‍ : വളരെയധികം സ്നേഹിക്കുന്ന ഭാര്യ / ഭര്‍ത്താവ്, ധാരാളം സുഹൃത്തുക്കള്‍, സുഹൃത്തുക്കള്‍ മുഖേന നേട്ടങ്ങള്‍, കൂട്ടു വ്യവസായത്തില്‍ നിജയം, വിദൃത്വം , സൗന്ദര്യം, മുതലായ ഗുണങ്ങള്‍ ഉണ്ടായിരിക്കും. ഏഴാം ഭാവാധിപന്‍ രണ്ടില്‍ : ഉദ്യോഗമുള്ള ഭാര്യ, ഭാര്യ മുഖേന വരവ്, കൂടുതല്‍ സമ്പാദ്യങ്ങള്‍, സുഹൃത്തുക്കള്‍ മുഖേന നേട്ടം, എങ്കിലും ഭാര്യാസുഖം കുറവും ആയിരിക്കും. ഏഴാം ഭാവാധിപന്‍ മൂന്നില്‍ : ആരോഗ്യമുള്ളവനും ബന്ധുജന സ്നേഹിയും ആയിരിക്കും, സുഖകരമല്ലാത്ത ദാമ്പത്യ ജീവിതം, സഹോദരീ സഹോദരന്മാരെക്കൊണ്ട് ദോഷങ്ങള്‍, പങ്കു കച്ചവടങ്ങളില്‍ പരാജയം, സുഖസൌകര്യക്കുറവ് , ഭാര്യ / ഭര്‍ത്താവിന്‍റെ ആയുസ്സിനു ഹാനി. ഏഴാം ഭാവാധിപന്‍ നാലില്‍ : ഭാര്യ / ഭര്‍ത്താവ് മുഖേന സമ്പാദ്യം ( വാഹനങ്ങള്‍, സ്ഥലം മുതലായവ്), കുടുംബ ക്ഷേമം, പ്രൌഡിയുള്ള കുടുംബം, ഭാര്യ / ഭര്‍ത്താവിന്‍റെ ഉദ്യോഗത്തിന്‍ അഭിവൃദ്ധി, മാതാവിന് ക്ഷേമം, ഉന്നത വിദ്യാഭ്യാസം. ഏഴാം ഭാവാധിപന്‍ അഞ്ചില്‍ : ഉന്നതകാര്യസിദ്ധി, നല്ല ആലോചന ശക്തി, സല്‍സന്താനങ്ങള്‍, ഉപദേശിക്കാനുള്ള കഴിവ്, മുന്‍ജന്മ സുകൃതം, പോയ ജന്മത്തിന്‍റെ തുടര്‍ച്ചയായ വിവാഹം. അല്ലെങ്കില്‍ പ്രേമ വിവാഹം. ഏഴാം ഭാവാധിപന്‍ ആറില്‍ : രോഗിണിയായ ഭാര്യ, ഭാര്യ / ഭര്‍ത്താവിനു അന്യ പുരുഷ / സ്ത്രീ യുമായി ബന്ധം, കോപശീലന്‍, അല്പസുഖം, സുഹൃത്തുക്കളുടെ ബാദ്ധ്യതകള്‍ ഏറ്റെടുക്കല്‍, വിദേശവാസം, ജാതകന്‍ ധാരാളം ബാദ്ധ്യതകള്‍. ഏഴാം ഭാവാധിപന്‍ ഏഴില്‍ : സുന്ദരിയായ ഭാര്യ, ശ്രേഷ്ഠയായ ഭാര്യ സുഖകരമായ വിവാഹ ജീവിതം, ദൃഡ നിശ്ചയമുള്ളവന്‍, ധാരാളം സഞ്ചരിക്കുന്നവന്‍, സല്‍പേരുള്ളവന്‍, നല്ല സുഹൃത്തുക്കള്‍, വളരെ നേരത്തെയുള്ള വിവാഹം. ഏഴാം ഭാവാധിപന്‍ അഷ്ടമത്തില്‍ : വൈധവ്യം, വിഭാര്യായോഗം, അല്പായുസ്സ്, ഭാര്യയുമായി വേര്‍പെട്ട് ജീവിക്കുക, സുഖകരമല്ലാത്ത വിവാഹ ജീവിതം, സുഹൃത്തുക്കള്‍ മൂലം അസ്വസ്ഥത, ഇടുങ്ങിയ മനസ്സ്, മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള പ്രവണത, ഗുഹ്യരോഗം വൈകിയ വിവാഹം അല്‍പ സന്താനങ്ങള്‍. ഏഴാം ഭാവാധിപന്‍ ഒന്‍പതില്‍ : ഭാര്യ / ഭര്‍ത്താവിന്‍ വിവാഹ ശേഷം ഉയര്‍ച്ച, വിദേശവാസം, ദൈവാധീനം, പുണ്യസ്ഥല ദര്‍ശനം. ഏഴാം ഭാവാധിപനെ ല്ഗനാധിപന്‍ നോക്കിയാല്‍ ജാതകന്‍ വലിയ നീതിമാനായിരിക്കും. ഏഴാം ഭാവാധിപന്‍ പത്തില്‍ : ഉയര്‍ന്ന ഉദ്യോഗം, ഉന്നത സ്ഥാനലബ്ധി, സര്‍ക്കാരിലോ തത്തുല്യ സ്ഥാപനങ്ങളിലോ ജോലി, വിദേശസഞ്ചാരം, വിശാലഹൃദയന്‍, ഭാര്യയുടെ കുടുംബഭാരം ഏറ്റെടുക്കും. ഉദ്യോഗത്തില്‍ അഭിവൃദ്ധി, പത്താം ഭാവത്തില്‍ പാപഗ്രഹങ്ങള്‍ കൂടെ നിന്നാല്‍ ഹൃദയ സംബന്ധമായ അസുഖവും വരാവുന്നതാണ് ഏഴാം ഭാവാധിപന്‍ പതിനൊന്നില്‍ : ധാരാളം നേട്ടങ്ങള്‍, നല്ല വരുമാനം, മുതിര്‍ന്നവരോട് കൂടുതല്‍ ബഹുമാനം, ദീര്‍ഘായുസ്സ്, ബാല്യകാലം ദുഃഖകരവും പില്‍ക്കാലം സുഖകരവുമായിരിക്കും ഏഴാം ഭാവാധിപന്‍ പന്ത്രണ്ടില്‍ : ഭാര്യ / ഭര്‍ത്താവ് ഉപേക്ഷിച്ചു പോകും, വിദേശവാസം, വിദേശത്ത് വച്ച് മരണം, സുഹൃത്തുക്കള്‍ ഇല്ലായ്മ, കുടുംബക്കാരും അയല്‍ക്കാരുമായി മോശമായ ബന്ധം, ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരു സ്ത്രീയുമായി സഹവാസം, സന്താനപ്രാപ്തി ഇല്ലായ്മ. എട്ടാം ഭാവം ( ആയുർസ്ഥാനം, ദുസ്ഥാനം ) ജാതകം നോക്കുമ്പോള്‍ ആദ്യം ആയുസ്സ് അതായത് എട്ടാം ഭാവം നോക്കണം, ആയുസ്സ് കൂടാതെ ദാരിദ്ര്യം, സ്ഥിരമായുള്ള അസുഖം, അപമാനം, നിരാശ, ബുദ്ധിമുട്ടുകള്‍, depression etc. അഷ്ടമം ഒമ്പതിന്‍റെ വ്യയസ്ഥാനമാണ് ( 9 ന്‍റെ 12 ) അഷ്ടമത്തില്‍ ശുഭഗ്രഹം നല്ലതല്ല. ശുഭഗ്രഹത്തി ദൃഷ്ടിയും നല്ലതല്ല. പാപി നല്ലതാണു. അഷ്ടമരാശിക്കുറില്‍ ജനിച്ചവരുമായി സൗഹൃദം സ്ഥാപിച്ചാല്‍ / തൊഴില്‍ തുടങ്ങിയാല്‍ കുഴപ്പത്തിലാകും. ജന്മരാശിയുടെ അഷ്ടമത്തില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന ദിവസങ്ങളില്‍ ശുഭകാര്യങ്ങള്‍ ചെയ്യരുത്. അഷ്ടമത്തില്‍ ശനി സഞ്ചരിക്കുന്ന കാലത്ത് രോഗങ്ങള്‍ കാര്യവിഘ്നം, അപകട ഭീതി, അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടികള്‍ മുതലായവ സംഭവ്യമാണ്. അഷ്ടമത്തില്‍ രവി നിന്നാല്‍ : ദീര്‍ഘായുസ്സ്, ജാതകന്‍ കീര്‍ത്തി ഇല്ലായ്മ, ദുര്‍വ്യയ ശീലം, കണ്ണിന്‍ രോഗമുള്ളവനും കലഹപ്രിയനും ആയിരിക്കും. പിതൃനാശം ( പിതാവിനെ വിട്ടു താമസിക്കാന്‍ യോഗം ), ദ്വിഭാര്യായോഗം, അനാദരവ്, ഹൃദയ സംബന്ധമായ രോഗം, രക്തസമ്മര്‍ദ്ദം, ഉഷ്ന്നാധിക്യം മൂലമുള്ള അസുഖങ്ങള്‍ കൂടാതെ കലഹ സ്വഭാവിയും ഒന്നിലും തൃപ്തി വരാത്തവനുമായിരിക്കും. അഷ്ടമത്തില്‍ ചന്ദ്രന്‍ : ആയുര്‍ബലം കുറഞ്ഞവന്‍, ഏതെങ്കിലും സ്ഥിരമായ രോഗമുള്ളവന്‍, മാനസിക വിഭ്രാന്തി, കൂടിയും കുറഞ്ഞുമിരിക്കുന്ന സമ്പാദ്യം, ജലത്തില്‍ നിന്ന് ഭയം, ആപത്ത്, അതിസാരം, ഗ്രന്ഥികളുടെ പ്രവര്‍ത്തനക്ഷയം, ത്യാഗശീലനും വിദ്യാഭ്യാസത്തിന്‍ തടസ്സം നേരിടുന്നവനുമായിരിക്കും. അഷ്ടമത്തില്‍ കുജന്‍ : ദീര്‍ഘായുസ്സ്, ക്രൂര മനോഭാവം, സഹോദര നാശം, നീചകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നവനും പലവിധത്തില്‍ ദുഃഖം അനുഭവിക്കുന്നവനും, ഉള്ള സമ്പാദ്യങ്ങള്‍ / സ്വത്തുക്കള്‍ ഇല്ലാതാക്കുക, ഭാര്യാമരണം, സ്ത്രീകള്‍ക്ക് മംഗല്യദോഷം, ക്യാന്‍സര്‍, ട്യുമര്‍, അള്‍സര്‍ മുതലായ ( രക്തസംബന്ധമായ ) അസുഖങ്ങള്‍ക്ക് സാദ്ധ്യത. അഷ്ടമത്തില്‍ ബുധന്‍ : ദീര്‍ഘായുസ്സ്, വിദ്യ കൊണ്ട് കീര്‍ത്തിയും ധനവും ലഭിക്കുന്നവനും സാഹിത്യ കലയില്‍ പ്രാവീണ്യം, എല്ലാവരാലും ആദരിക്കപ്പെടുന്നവന്‍, രാജതുല്യനും സമ്പത്തും വിശിഷ്ട ഗുണങ്ങള്‍ ഉള്ളവനും ത്വക്ക് രോഗത്തിനു സാദ്ധ്യതയുള്ള ആളുമായിരിക്കും. അഷ്ടമത്തില്‍ വ്യാഴം : മദ്ധ്യായുസ്സ്, ഉന്നത നിലയിലുള്ള കുടുംബത്തില്‍ ജനിക്കുക, എല്ലാവർക്കും പ്രിയമുള്ളവന്‍, പരോപകാരി, സന്താനങ്ങള്‍ നല്ല നിലയില്‍ എത്താത്തവന്‍, ധാരാളം ചെലവു ചെയ്യുന്നവന്‍, ഈശ്വരവിശ്വാസം കുറഞ്ഞവന്‍ , സ്വജനങ്ങളുടെ ഉപദേശം സ്വീകരിക്കാത്തവനും ദുഷിച്ച സ്ത്രീയില്‍ ആസ്ക്തിയുള്ളവനും മന:സുഖം ഇല്ലാത്തവന്‍, മജ്ജ സംബന്ധമായ അസുഖം. അഷ്ടമത്തില്‍ ശുക്രന്‍ : ഭാര്യയില്‍ നിന്ന് വേര്‍പെട്ട് ജീവിക്കുന്നവന്‍, സുഖ സൗകര്യങ്ങളില്‍ താല്പര്യക്കുറവ്, ധന സമൃദ്ധി, മൂത്രാശയ സംബന്ധമായ അസുഖം, ഭാര്യ / ഭര്‍ത്താവില്‍ നിന്ന് ധാരാളം സ്ഥാവര ജംഗമ സ്വത്ത് ലഭിക്കുക, കലാപരമായ വിഷയങ്ങളില്‍ താല്പര്യക്കുറവ്, ദേവീ കോപം. അഷ്ടമത്തില്‍ ശനി : ദീര്‍ഘായുസ്സ്, സ്വത്തുക്കള്‍ ഇല്ലാത്തവന്‍ , ദാരിദ്ര്യത അനുഭവിക്കുന്നവന്‍, കീഴ്ജീവനക്കാരന്‍, ധാരണാശക്തി ഇല്ലാത്തവന്‍, വിദേശവാസി, ധാരാളം യാത്ര ചെയ്യുന്നയാള്‍. അര്‍ശസ്സ്, കുഷ്ടം മുതലായ രോഗങ്ങള്‍, അഷ്ടമത്തിലെ ശനിയെ പാപന്‍ വീക്ഷിച്ചാല്‍ ശനി അത്യന്തം ദുരിത കാരകനാകും. വ്യാഴം വീക്ഷിച്ചാല്‍ അനിഷ്ട ഫലം കുറയും. അഷ്ടമത്തില്‍ രാഹു : ദീര്‍ഘായുസ്സ്, വിദേശ വാസി, ഓര്‍ക്കാപ്പുറത്ത് ധനം ലഭിക്കുന്നവന്‍, ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉയര്‍ച്ച ലഭിക്കുന്നവന്‍, സാഹിത്യവാസന, കുടെക്കുടെ തൊഴില്‍ മാറ്റം, വൈദ്യവൃത്തി ചെയ്യുന്നവന്‍, മോഷണത്തില്‍ വിരുതുള്ളവന്‍, ഭാര്യ രോഗിണി, ദ്വിഭാര്യായോഗം, ശുചിത്വക്കുറവ്, വാത സംബന്ധമായ രോഗങ്ങള്‍, അംഗ വൈകല്യമുള്ളവനുമാകാം. അഷ്ടമത്തില്‍ കേതു : വിദേശവാസി, സഞ്ചാരി, അന്യായമായ രീതിയില്‍ ധനസമ്പാദനം, അനേകം സ്ത്രീ / പുരുഷന്മാരെ വശീകരിക്കാന്‍ കഴിവുള്ളവന്‍, ഭൂതപ്രേത പിശാചുക്കളെ ഭയപ്പെടുന്നവന്‍, ദേഹത്തില്‍ വ്രണങ്ങളോട് കൂടിയവന്‍, ഭക്ഷണത്തോട് താല്പര്യക്കുറവ്, വൈധവ്യയോഗം. കുടുംബത്തില്‍ നിത്യ ശല്യക്കാരന്‍, നേത്രരോഗം, പരാധനത്തിലും അന്യ സ്ത്രീകളിലും ആസ്ക്തന്‍. അഷ്ടമത്തില്‍ ഗുളികന്‍ : രോഗത്താല്‍ ക്ലേശിക്കുന്നവന്‍, അപമൃത്യു സംഭവിക്കാന്‍ ഇടയുള്ളവന്‍, വിഷം കൈകാര്യം ചെയ്യുന്നവനോ ( വിഷപാനത്തിനിട വരികയോ ചെയ്യാം ), പരോപകാരി, അതി രഹസ്യങ്ങളായ വിഷയത്തെ അറിയുന്നവന്‍, അഷ്ടമത്തില്‍ ഗുളികന്‍ അല്പായുസ്സു ലക്ഷണമാണ്. ശുഭ ഗ്രഹ വീക്ഷണം പരിഹാരമാണ്. ജാതകത്തില്‍ അഷ്ടമത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ട് ജാതകന്‍റെ അസുഖങ്ങളെ പറയാവുന്നതാണ്. 1. എട്ടില്‍ രവിയെങ്കില്‍ ഹൃദയ സംബന്ധമായ രോഗം, രക്തസമ്മര്‍ദ്ദം ( Blood Pressure ), ഉഷ്ണ സംബന്ധമായ രോഗം, ശിരോരോഗം, കണ്ണിനു അസുഖം മുതലായവ 2. എട്ടില്‍ ചന്ദ്രന്‍ എങ്കില്‍ മാനസിക അസ്വസ്ഥകള്‍, ശരീരത്തിന്‍റെ അന്തര്‍ ഭാഗത്തുള്ള ഗ്രന്ഥികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ ( പാന്‍ക്രിയാസ്, തൈറോയിഡ് ) കഫാധിക്യം, വലിവ്, അതിസാരം മുതലായവ 3. എട്ടില്‍ കുജന്‍ എങ്കില്‍ രക്ത സംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍, small pox, Surgery, Appendicitis, എല്ലുരോഗം മുതലായവ 4. എട്ടില്‍ ബുധന്‍ എങ്കില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ത്വക്ക് രോഗങ്ങള്‍, കഠിനമായ പണി, പകര്‍ച്ച വ്യാധികള്‍ അപസ്മാരം. ചുഴലി ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍ ബുദ്ധിഭ്രംശം മുതലായവ 5. എട്ടില്‍ വ്യാഴം എങ്കില്‍ മജ്ജ സംബന്ധമായ അസുഖങ്ങള്‍ കൊഴുപ്പ് സംബന്ധമായ ( കൊളസ്ട്രോള്‍ ) അസുഖങ്ങള്‍. 6. എട്ടില്‍ ശുക്രന്‍ എങ്കില്‍ കിഡ്നി സംബന്ധമായ അസുഖങ്ങള്‍, ബ്ലാഡര്‍ സ്റ്റോണ്‍, ലിവര്‍ സംബന്ധമായ അസുഖങ്ങള്‍, കുടാതെ ജനനേന്ദ്രിയങ്ങള്‍ സംബന്ധമായ അസുഖങ്ങള്‍ മുതലായവ. 7. എട്ടില്‍ ശനി എങ്കില്‍ പക്ഷാഘാതം, വാതം, തണുപ്പ് കൊണ്ടുള്ള അസുഖങ്ങള്‍, വായു സംബന്ധമായ അസുഖങ്ങള്‍ മുതലായവ. Note: 1. അഷ്ടമാധിപന്‍ ലഗ്നത്തിലോ ല്ഗനാധിപന്‍ അഷ്ടമത്തിലോ വന്നാല്‍ ദാരിദ്ര്യമാണ്. കൂടാതെ വഴക്ക്, കേസ്സ്, ശിക്ഷ. അഷ്ടമാധിപന്‍ നാലില്‍ വന്നാല്‍ കുടുംബക്കെസ്സു. 2. ഏഴാം ഭാവാധിപന്‍ അഷ്ടമത്തില്‍ വന്നാല്‍ ജീവിതപങ്കാളിയോട് വഴക്ക് ( ശത്രുത ) ഉണ്ടാകും. 3. ലഗ്നാധിപനും അഷ്ടമാധിപനും ഒന്നായാല്‍ ( കുജന്‍ അഥവാ ശുക്രന്‍ മാത്രം ) ദോഷം ഇല്ല. 4. അഷ്ടമത്തില്‍ പാപികള്‍ നില്‍ക്കുകയും പാപ ദൃഷ്ടി ഉണ്ടാവുകയും ഭാവാധിപന്‍ ദുസ്ഥാനത്ത് പോവുകയും ചെയ്യുന്നത് ഭാവത്തിന്‍ കൂടുതല്‍ ദോഷം വരുന്നത് വഴി ഭാവത്തിന്‍ ദോഷം ( നാശം ) സംഭവിക്കുന്നു. ഇത് ജാതകന്‍ നല്ലതാകുന്നു. ദീര്‍ഘായുസ്സ് ഉണ്ടാകും. 5. എട്ടില്‍ പാപികള്‍ പ്രത്യേകിച്ചു ശനി ഉണ്ടെങ്കില്‍ ദീര്‍ഘായുസ്സ് ഉണ്ടാകും. 6. എട്ടില്‍ ശുഭഗ്രഹം ( പ്രത്യേകിച്ചു വ്യാഴം ) - മദ്ധ്യായുസ്സ് ഏട്ടാ ഭാവാധിപന്‍ ലഗ്നത്തില്‍ : ധാരാളം വീരോധികള്‍, രോഗി, അനാരോഗ്യവാന്‍, മറ്റുള്ളവരാല്‍ / ശത്രുക്കളാല്‍ കൊല്ലപ്പെടുന്നവന്‍ ദാരിദ്ര്യത, കുടുംബമഹത്വം കളഞ്ഞു കളിക്കുന്നവന്‍,, സര്‍ക്കാര്‍ ജോലിക്കോ തത്തുല്യ ജോലിക്കോ അര്‍ഹന്‍, സര്‍ക്കാര്‍ ധനം ലഭിക്കാനിടവരും. ഏട്ടാ ഭാവാധിപന്‍ രണ്ടില്‍ : ശുഷ്കിച്ച സമ്പാദ്യം, ധാരാളം കടബാദ്ധ്യതയുള്ളവന്‍, നയന രോഗം, ശുഭ ഗ്രഹമാണെങ്കില്‍ ഐശ്വര്യവും ധനവും ദേഹസൗഖ്യവും ഉള്ളവനാകും. ഏട്ടാ ഭാവാധിപന്‍ മൂന്നില്‍ : ധൈര്യശാലികളായ സഹോദരങ്ങള്‍, സഹോദരന്മാരുടെ ആദരവ്, ധൈര്യശാലി, സാഹസ പ്രവര്‍ത്തികള്‍ ചെയ്യുന്നവന്‍ എന്തിനെയും നേരിടാനുള്ള കഴിവ്, സഹോദരന്മാര്‍ക്ക് / സഹോദരിമാര്‍ക്ക് അപകടം മൂലം മരണം സംഭവിക്കാവുന്നതാണ്. ലഗ്നമാണ് ജാതകത്തിന്‍റെ ആരംഭ സ്ഥാനം ഒന്നാം ഭാവം ( ഭാവകാരകന്‍ രവി ) ജാതകനെക്കുറിച്ചുള്ള കാര്യങ്ങള്‍ : ആത്മ സ്ഥാനം, രൂപം, വര്‍ണ്ണം, സുഖദുഃഖങ്ങള്‍ സാഹസം, ശരീരത്തിന്‍റെ ഗുണ ദോഷങ്ങള്‍ കീര്‍ത്തി, വ്യവഹാരാദികളില്‍ വിജയം. രണ്ടാം ഭാവം ( ഭാവകാരകന്‍ ഗുരു ) വാക്ക് സ്ഥാനം, ആര്‍ജ്ജിക്കുന്ന ധനങ്ങള്‍ എല്ലാം, ധന നിക്ഷേപം, കുടുംബം, ഭരിക്കപ്പെടേണ്ടവര്‍, ഭാര്യാപുത്രാദികള്‍, മുഖം, മുഖത്തുള്ള എല്ലാ കാര്യങ്ങളും, വാക്ക്, വലത്തെ കണ്ണ്, പൂര്‍വ്വ ധനം, വിദ്യ ( പ്രാഥമിക വിദ്യാഭ്യാസം ), കൊടുക്കല്‍ വാങ്ങല്‍, സമ്പാദ്യം (Savings), ലഗ്നം മുതല്‍ 7ആം ഭാവം വരെ ( 180 ഡിഗ്രി വരെ ) വലത് ഭാഗം, അടുത്ത 180 ഡിഗ്രി ഇടത് ഭാഗത്തെക്കുറിച്ചും ചിന്തിക്കണം. മൂന്നാം ഭാവം ( വിക്രമസ്ഥാനം ) കാരകന്‍ കുജന്‍ ഇളയ സഹോദരീ സഹോദരന്മാര്‍, വീരപരാക്രമം, ഔഷധം, സഹായി, കഴുത്ത്, നെഞ്ച്, വലത്തെ ചെവി, ഭക്ഷ്യസാധനങ്ങള്‍, തന്നെ കൊണ്ട് ഉപജീവനം കഴിയുന്ന മറ്റ് ആളുകള്‍, ദുര്‍ബുദ്ധി. നാലാം ഭാവം ( കാരകന്‍ ബുധന്‍, ചന്ദ്രന്‍ ) കേന്ദ്രസ്ഥാനം, മാതൃസ്ഥാനം, ഗൃഹസ്ഥാനം, ബന്ധുക്കള്‍ ( അമ്മ വഴി ), കുടുംബം, അമ്മ, തന്‍റെ അഭിവൃദ്ധി, വാഹനം, ഹൃദയം ( Upper part ) ക്ഷേത്രം, എന്നും വ്യവഹരിച്ചുകൊണ്ടിരിക്കുന്ന സ്ഥലം, കൃഷിഭുമി, ഇരിക്കാനും, കിടക്കാനും ഉള്ള ഉപകരണം, സുഖം, ഗ്രാമം, പശു മുതലായ നാല്‍ക്കാലികള്‍, മാതുലന്‍, സഹോദരീ സന്താനങ്ങള്‍, സുഖ സൗകര്യങ്ങള്, ഉന്നത വിദ്യാഭ്യാസം. അഞ്ചാംഭാവം ( ത്രികോണ രാശി ) കാരകന്‍ ഗുരു ജീവിത യാഥാര്‍ത്ഥ്യം ( ആത്മീയ കാര്യം ), സന്താന ഭാവം - പുത്രന്‍, പുത്രി, ബുദ്ധി ( ചിന്ത ), മന്ത്രം, പൂര്‍വ്വജന്മം, ഭോജനം, പിതാവ്, ഹൃദയം ( Lower Part ), ഉദരം, വിദ്യ, ( ആത്മീയ വിദ്യ ) അല്ലെങ്കില്‍ ജ്യോതിഷം, നീതിന്യായം, ഗര്‍ഭസ്ഥിതി, ബുദ്ധിശക്തി, പൂര്‍വ്വ പുണ്യം, കാര്യാലോചന, ശീലം, ഭാവനാശക്തി. ആറാംഭാവം ( കാരകന്‍ ശനി, കുജന്‍ ) ശത്രു സ്ഥാനം. ബാധ്യത സ്ഥാനം, ശത്രു, ചോരന്‍, ക്ഷതം, ചതി, വിഘ്നം, ദുഃഖം, നാഭി, വയര്‍, ഷഡ്രസങ്ങള്‍, ക്രൂര പ്രവര്‍ത്തികള്‍, രോഗവിചാരം, സംശയം, അമ്മാവന്മാര്‍, കടം, യുദ്ധം, കള്ളന്മാര്‍, ദുഷ്കൃത്യങ്ങള്‍ക്ക് വിധേയനാവുക, പാപങ്ങള്‍, അപമാനം, ഭയം. ഏഴാം ഭാവം ( കാരകന്‍ ശുക്രന്‍ ) കേന്ദ്രസ്ഥാനം, ഭാര്യ / ഭർത്തൃ സ്ഥാനം, വിവാഹം, കാമവികാരം, വരവ് ( Income ), ഭാര്യ / ഭര്‍ത്താവ് പങ്കാളിത്തം, ദാമ്പത്യ സുഖം, ആഗ്രഹം, യുദ്ധം, വ്യവസായം ഭാവസംജ്ഞകള്‍ : ലഗ്നം - ആത്മസ്ഥാനം രണ്ടാം ഭാവം - ധനസ്ഥാനം, വിദ്യാസ്ഥാനം, കുടുംബസ്ഥാനം മൂന്നാം ഭാവം - സഹോദരസ്ഥാനം, വിക്രമസ്ഥാനം നാലാം ഭാവം - മാതൃസ്ഥാനം, സുഖസ്ഥാനം, വാഹന സ്ഥാനം അഞ്ചാം ഭാവം - പുത്ര സ്ഥാനം, ധനസ്ഥാനം, മന്ത്രിസ്ഥാനം ആറാം ഭാവം - ശത്രുസ്ഥാനം, രോഗസ്ഥാനം ഏഴാം ഭാവം - കളത്രസ്ഥാനം, നിവൃത്തിസ്ഥാനം എട്ടാം ഭാവം - ആയുര്സ്ഥാനം, അരിഷ്ട സ്ഥാനം ഒമ്പതാം ഭാവം - പിതൃസ്ഥാനം, ഭാഗ്യസ്ഥാനം പത്താം ഭാവം - കര്‍മ്മ സ്ഥാനം പതിനൊന്നാം ഭാവം - ലാഭ സ്ഥാനം പന്ത്രണ്ടാം ഭാവം - വ്യയസ്ഥാനം, നാശസ്ഥാനം ഗ്രഹദൃഷ്ടികള്‍ ( Aspects ) 1. എല്ലാ ഗ്രഹങ്ങള്‍ക്കും നില്‍ക്കുന്ന രാശിയില്‍ നിന്ന് 7 ലേക്ക് പൂര്‍ണ്ണ ദൃഷ്ടിയുണ്ട്. 2. വ്യാഴം - 5, 7, 9 ( 5,9 വിശേഷാല്‍ ദൃഷ്ടി ) 3. കുജന്‍ - 4, 7, 8 ( 4, 8 വിശേഷാല്‍ ദൃഷ്ടി ) 4. ശനി - 3, 7, 10, ( 3, 10 വിശേഷാല്‍ ദൃഷ്ടി ) 5. രാഹു - 6, 7, 9, 12 ( പൂര്‍ണ്ണ ദൃഷ്ടി ) 6. മാന്ദി - നില്‍ക്കുന്ന രാശിയുടെ 2 ലേക്കും, 12 ലേക്കും വിശേഷാല്‍ ദൃഷ്ടി. ജനന സമയത്ത് പാപഗ്രഹങ്ങള്‍ നില്‍ക്കുന്ന രാശി കാലപുരുഷന്‍റെ ഏത് അവയവത്തിലാണോ, ആ അംഗത്തില്‍ ജാതകന്‍ വൈകല്യമോ, അടയാളമോ ഉണ്ടായിരിക്കും. ഫലം ചെയ്യാത്ത ഗ്രഹങ്ങള്‍ 1. സൂര്യനോട് ചേര്‍ന്ന ചന്ദ്രന്‍ 2. ലഗ്നാല്‍ 2 ലെ ചൊവ്വ 3. ലഗ്നാല്‍ 4 ലെ ബുധന്‍ 4. ലഗ്നാല്‍ 5 ലെ വ്യാഴം 5. ലഗ്നാല്‍ 6 ലെ ശുക്രന്‍ 6. ലഗ്നാല്‍ 7 ലെ ശനി എന്നാല്‍ ഈ ഗ്രഹങ്ങള്‍ ല്ഗനാധിപനായാല്‍ വിഫലത ഉണ്ടാവുകയില്ല. 7 ലെ ശനിക്ക് ദിക്ക് ബലം ഉണ്ടെങ്കിലും ശനി പ്രയോജനം ചെയ്യുകയില്ല. കാരകഗ്രഹം കാരക ഭാവത്തില്‍ നിന്നാല്‍ ഫലം ലഭിക്കുകയില്ല. കാരകഗ്രഹങ്ങള്‍ പ്രത്യേകിച്ചു ശുഭ ഗ്രഹങ്ങള്‍ കാരക ഭാവത്തില്‍ നിന്നാല്‍ ദോഷഫലമാണ്. പ്രത്യേകിച്ച് ജീവനുള്ള വസ്തുക്കളെ ബാധിക്കുന്നു. ഉദാ: ശുക്രന്‍ 7 ല്‍ - കളത്രത്തിന്‍ ദോഷം എന്നാല്‍ ശുക്രന്‍ നില്‍ക്കുന്ന കലാപരമായ കഴിവുകളെ ബാധിക്കുകയില്ല. എന്നാല്‍ കളത്രകാരകനായ ശുക്രന്‍ 7 ആം ഭാവത്തില്‍ സ്വക്ഷേത്രത്തില്‍ നിന്നാല്‍ ഈ ദോഷം പറയരുത്. ഒന്നാം ഭാവം ഒന്നാം ഭാവത്തില്‍ ( ലഗ്നത്തില്‍ ) രവി : പൊക്കമുള്ള ആള്‍, തലമുടി കുറഞ്ഞ ആള്‍, നയനദോഷം ( കണ്ണാടി ധരിക്കുന്ന ആള്‍ ), ഉഷ്ണാധിക്യമുള്ള ശരീരം, കൂടുതല്‍ ടെന്ഷനുള്ള ആളായിരിക്കും, ഔന്നത്യവ്യം, അഭിമാനവുമുള്ള ആള്‍, ക്ഷമയും, ദയയും ഇല്ലാത്ത ആള്‍, രവി ലഗ്നത്തില്‍ ബലവാനും, 10 ആം ഭാവത്തില്‍ സര്‍വ്വോത്തമനും ആയിരിക്കും. ലഗ്നം ആദിത്യന്‍റെ സ്വക്ഷേത്രമോ, ഉച്ചമോ ആയി അവിടെ രവി നിന്നാല്‍ ശ്രേഷ്ഠ ഫലമായിരിക്കും. ലഗ്നത്തില്‍ ചന്ദ്രന്‍ : സുന്ദരന്‍ ആയിരിക്കും, കാര്യങ്ങള്‍ക്ക് ഉറപ്പില്ലാത്തയാളായിരിക്കും, ലഗ്നത്തില്‍ പൂര്‍ണ്ണ ചന്ദ്രന്‍ നിന്നാല്‍ ദീര്‍ഘായുസ്സ്, വിദ്യ ഇവയുണ്ടായിരിക്കും. ഇടവം, കര്‍ക്കിടകം ലഗ്നമായി അവിടെ ചന്ദ്രന്‍ നിന്നാല്‍ ജാതകന്‍ വലിയ ധനവാനായിത്തീരും, ചന്ദ്രന്‍ ബലമില്ലാതെ വന്നാല്‍ ബധിരനും, രോഗിയും ആകാം. ലഗ്നത്തില്‍ കുജന്‍ : ശരീരത്തില്‍ കൂടെക്കൂടെ മുറിവുണ്ടാകുന്ന ആളായിരിക്കും, കോപിയും, രോഗപീഡിതനും, അല്പായുസ്സുമായിരിക്കും, മേടം, വൃശ്ചികം, മകരം ഈ രാശികള്‍ ലഗ്നമായി അവിടെ കുജന്‍ നിന്നാല്‍ ഈ ദോഷം സംഭവിക്കുകയില്ല. ഇടവം - തുലാം ലഗ്നമായി അവിടെ കുജന്‍ നിന്നാല്‍ വലിയ സ്ത്രീസക്തനായിരിക്കും. ലഗ്നത്തില്‍ ബുധന്‍ : ദീര്‍ഘയുസ്സുള്ളവനും, ദേഹ സൗന്ദര്യവും, ബുദ്ധിയും, വിദ്യയുള്ളവനും, മധുര ഭാഷണത്തോട് കൂടിയവനുമായിരിക്കും. ലഗ്നത്തില്‍ വ്യാഴം : ദീര്‍ഘായുസ്സ്, സൗന്ദര്യം, സല്‍പുത്രലാഭം, വിദ്യാഗുണം, ദേഹസൗഖ്യം, ധനം ഇവയുള്ളവനായിരിക്കും. ലഗ്നത്തില്‍ ശുക്രന്‍ : ആസ്വാദകന്‍, രസികന്‍, കാണാന്‍ നല്ല ഭംഗിയുള്ളയാല്‍. ലഗ്നത്തില്‍ ശനി : അലസത, കാര്യങ്ങള്‍ താമസിപ്പിക്കാന്‍ കഴിവ്, തലയില്‍ മറുക് അല്ലെങ്കില്‍ അടയാളം, രോഗി, പ്രായക്കൂടുതലോ, അനുരൂപയോ അല്ലാത്ത ഭാര്യ / ഭര്‍ത്താവ് ലഗ്നത്തില്‍ രാഹു : അഭംഗി, ആയുര്‍ബലവും, ധര്‍മ്മവും പുത്രന്മാർ കുറഞ്ഞവനും ദുസ്വഭാവക്കാരനും ബലവും, ബുദ്ധിയും ഉള്ളവനും ആയിരിക്കും. രാഹുവിനു ബലമുള്ള രാശികളില്‍ ലഗ്നമായി അവിടെ രാഹു നിന്നാല്‍ നല്ല അനുഭവമായിരിക്കും. ലഗ്നത്തില്‍ കേതുസൗഭാഗ്യവും സുഖവും ഉള്ളവന്‍ ജനിച്ച ഗൃഹം വെടിയും, കലഹപ്രിയന്‍, ലഗ്നത്തില്‍ കേതു നില്‍ക്കുന്നത് പൊതുവേ ആരോഗ്യത്തിനു ഹാനികരമാണ്. മന:ക്ലേശം ഒഴിയുകയില്ല. ലഗ്നത്തില്‍ ഗുളികന്‍ : ഗുളികന്‍ ലഗ്നത്തില്‍ ഒറ്റക്ക് നിന്നാല്‍ രാജയോഗമുള്ളവനും, നല്ലവാഹനമുള്ളവനും വാഹനം കൈകാര്യം ചെയ്യുന്ന മേധാവിയോ ആകും. കൂടാതെ ജനങ്ങളാല്‍ മാനിക്കപ്പെടുന്നവനായിരിക്കും. ശരീരത്തില്‍ ഇടയ്ക്കിടെ മുറിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ലഗ്നത്തില്‍ ആരും ഇല്ലെങ്കില്‍ ല്ഗ്നാധിപന്‍റെ സ്വാധീനം അല്ലെങ്കില്‍ ലഗ്നത്തിലേക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹത്തിന്‍റെ സ്വഭാവമായിരിക്കും. ലഗ്നാധിപന്‍ ലഗ്നത്തില്‍ : ആത്മ ബലമുള്ളയാള്‍, സ്വന്തം അഭിവൃദ്ധിയെ നേടുന്നവന്‍, പ്രശസ്തന്‍, ബലവാന്‍, സ്വന്തം കാര്യങ്ങളില്‍ പിടിപ്പുള്ളവന്‍. ലഗ്നാധിപന്‍ രണ്ടില്‍ : ധാരാളം സമ്പാദ്യം, ചെറിയ നിലയില്‍ നിന്ന് വലിയ നിലയില്‍ എത്തുക, വാഹനം, ഭൂമി ഇവ ഉണ്ടാകുക, ഭംഗിയുള്ള മുഖം, വാഗ്മി, നല്ല പ്രാഥമിക വിദ്യാഭ്യാസമുള്ളയാള്‍. ലഗ്നാധിപന്‍ മൂന്നില്‍ : ആരോഗ്യഹീനന്‍, സന്തോഷമില്ലാത്തവന്‍, മറ്റുള്ളവര്‍ക്ക് ഉപദ്രവം ചെയ്യുന്നയാള്‍, ദുഷ്പ്രവര്‍ത്തികളില്‍ തല്‍പരന്‍ ലഗ്നാധിപന്‍ നാലില്‍ : ഭാരിച്ച കുടുംബ ചുമതല, സ്വന്തം പരിശ്രമം കൊണ്ട് ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചയാല്‍, ശ്രേഷ്ഠന്‍, പരോപകാരി. ലഗ്നാധിപന്‍ അഞ്ചില്‍ : ബുദ്ധിമാന്‍, സല്സന്താനങ്ങള്‍, സന്താനങ്ങളോടു കൂടുതല്‍ വാത്സല്യം, നല്ല കൈയ്യക്ഷരമുള്ളയാള്‍, പൂര്‍വ്വജന്മസുകൃതം, നീതിമാന്‍, ആത്മീയ വിഷയത്തില്‍ തല്‍പ്പരന്‍, ലഗ്നാധിപന്‍ ആറില്‍ : ഭാരിച്ച ബാധ്യത, മാറാത്ത അസുഖം, അന്തര്‍മുഖി, ധാരാളം യാത്ര ചെയ്യുന്നയാള്‍. ലഗ്നാധിപന്‍ എഴില്‍ : വളരെ പ്രിയപ്പെട്ട ഭാര്യ / ഭര്‍ത്താവ്, സജ്ജന സമ്മതന്‍, ധാരാളം സുഹൃത്തുക്കള്‍, ബഹുർമുഖി, സുഖിമാന്‍. ലഗ്നാധിപന്‍ എട്ടില്‍ : രോഗി, വിദേശവാസി, ക്രൂരത, ആജ്ഞാനുവര്‍ത്തി, ആത്മഹത്യാ പ്രവണതയുള്ളയാള്‍, ഭാര്യ / ഭര്‍ത്താവിനെ നേരത്തെ നഷ്ടപ്പെടുന്നയാള്‍. ലഗ്നാധിപന്‍ ഒമ്പതില്‍ : ഭാഗ്യവാന്‍, ഈശ്വര വിശ്വാസി, ക്ഷേത്ര കാര്യങ്ങളില്‍ തല്‍പ്പരന്‍, വിദേശയാത്ര, പൂര്‍വ്വ പുണ്യം, ആചാര്യന്‍. ലഗ്നാധിപന്‍ പത്തില്‍ : ഉന്നത സ്ഥാനലബ്ധി, ഏറ്റെടുക്കുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥത, അദ്ധ്വാനി, ചെറിയ നിലയില്‍ നിന്ന് ഉയര്‍ന്നുവന്നയാള്‍. ലഗ്നാധിപന്‍ പതിനൊന്നില്‍ : ധാരാളം സമ്പാദ്യം, അപ്രതീക്ഷിത ലാഭം, സ്വന്തം അദ്ധ്വാനം കൊണ്ട് നേട്ടം. ലഗ്നാധിപന്‍ പന്ത്രണ്ടില്‍ : ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പരാജയം / കൂടുതല്‍ ചിലവ് അനുഭവപ്പെടുക, വിദേശവാസി, കുടുംബ സ്വത്ത് നശിപ്പിക്കുക, ധൂർത്ത്, രാജ്യത്തിന് വേണ്ടി / മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ തയ്യാറുള്ളയാള്‍. രണ്ടാം ഭാവം രണ്ടാം ഭാവത്തില്‍ രവി : ധനവും, വിദ്യയും ഇല്ലാത്തവന്‍, സര്‍ക്കാരിനാലോ, കള്ളന്മാരലോ ധന നഷ്ടം, രണ്ടാമിടത്ത് സൂര്യന്‍ ശനിയോടും, കുജനോടും ചേര്‍ന്ന് നിന്നാല്‍ വലത് കണ്ണില്‍ കാഴ്ച ഇല്ലാതാകും. രണ്ടാം ഭാവത്തില്‍ ചന്ദ്രന്‍ : മധുരമായി സംസാരിക്കുന്നവന്‍, സമ്പന്നന്‍, വിദ്യ, ശാസ്ത്രജ്ഞാനം, സ്ത്രീകളില്‍ കൂടുതല്‍ ഭ്രമം, നല്ല ഭാര്യയോടു കൂടിയവന്‍, അമ്മ വഴി നേട്ടങ്ങള്‍. രണ്ടാം ഭാവത്തില്‍ കുജന്‍ : ആര്‍ക്കും ഇഷ്ടപ്പെടാത്ത രീതിയില്‍ സംസാരിക്കുന്നയാള്‍,, എപ്പോഴും തര്‍ക്കം, പിശുക്കന്‍, ദേഷ്യക്കാരന്‍ എന്തെല്ലാം യോഗമുണ്ടെങ്കിലും രണ്ടിലെ കുജന്‍ അവയുടെ ഫലം കെടുത്തിക്കളയും. രണ്ടാമിടത്ത് കുജന്‍ പാപയോഗം ചെയ്ത് നില്‍ക്കുന്നത് വിഭാര്യാ യോഗമാണ്. ബലമുള്ള രാശികളില്‍ ശുഭന്മാരുടെ യോഗദൃഷ്ടിയോടെ കുജന്‍ നില്‍ക്കുകയാണെങ്കില്‍ ദോഷഫലങ്ങള്‍ ഉണ്ടാവുകയില്ല. രണ്ടാം ഭാവത്തില്‍ ബുധന്‍ : വിദ്യ, ധനം, വിനയം മുതലായ ഗുണങ്ങളുള്ളയാള്‍ ആയിരിക്കും. വാഗ്മിയായും, ഭക്ഷണ സുഖമുള്ളവനായും, വിദ്യകൊണ്ടും, ബുദ്ധികൊണ്ടും സമ്പാദിക്കപ്പെട്ട ധനത്തോട് കൂടിയവനുമായിരിക്കും. രണ്ടില്‍ ബുധന്‍ പാപയോഗം ചെയ്ത്, ബലഹീനനായി, മൌഢ്യം പ്രാപിച്ച ശത്രുക്ഷേത്രത്തില്‍ നിന്നാല്‍ ജാതകന്‍ അനര്‍ത്ഥങ്ങള്‍, അകാല മരണം ഇവ സംഭവിക്കുന്നതാണ്. രണ്ടാം ഭാവത്തില്‍ വ്യാഴം : വിദ്യയും, ധനവും, കീര്‍ത്തിയും ഉള്ളവനും, വളരെ നന്നായി മാന്യമായ രീതിയില്‍ സംസാരിക്കുന്നയാളുമായിരിക്കും. നല്ല കുടുംബ ജീവിതവും തന്നെ ആശ്രയിക്കുന്നവരെ സഹായിക്കുന്നവനും ആയിരിക്കും. രണ്ടാം ഭാവത്തില്‍ ശുക്രന്‍ : കവിയും ഗായകനും ധനവാനും സുന്ദരനും ബുദ്ധിമാനും ആയിരിക്കും. രണ്ടില്‍ ശുക്രന്‍, വ്യാഴവുമായി യോഗം ചെയ്‌താല്‍ വിദ്യയും, ധനവും വര്‍ദ്ധിച്ചിരിക്കും. രണ്ടാം ഭാവത്തില്‍ ശനി : ശനി ബലവാനാണെങ്കില്‍ ജാതകന്‍ നല്ല ധനസ്ഥിതിയുള്ളവനാകും. മികച്ച വിദ്യാഭ്യാസം നേടും. മാന്യമായ കുടുംബ ജീവിതമായിരിക്കും. ശനി ദുര്‍ബ്ബലനാണെങ്കില്‍ വിദ്യാഗുണം കുറഞ്ഞിരിക്കും, മടിയാനോ, മടയനോ ആയിരിക്കും, ബന്ധുക്കളുമായി യോജിപ്പില്ലായ്മ, ശുഷ്കിച്ച വര്‍ത്തമാനം, സുഖത്തിന് വേണ്ടി കുടുംബം വെടിയുമെങ്കിലും സുഖം ലഭിക്കുകയില്ല. രണ്ടിലെ ശനി പൊതുവേ ഒരു ദുരിതമായിരിക്കും. രണ്ടാം ഭാവത്തില്‍ രാഹു : ജാതകന്‍ കടക്കാരനായിത്തീരും, കുടുംബ സുഖം കുറയും, സംസാരത്തില്‍ അപാകത, വിദ്യാ തടസ്സം ഏറ്റക്കുറച്ചിലോടുകൂടിയ ധനസ്ഥിതി, രാഹു ഗുളിക യോഗം ചെയ്ത് രണ്ടില്‍ നിന്നാല്‍ വിഷഭയം ഉണ്ടാകാം. രണ്ടാം ഭാവത്തില്‍ കേതു : വിശേഷ ബുദ്ധിയുള്ളയാള്‍, ഉന്നത വിദ്യക്ക് മുടക്കം സംഭവിക്കുന്നയാള്‍. എങ്കിലും സ്വപ്രയത്നം മൂലം ധനം സമ്പാദിക്കുന്നവാനും, എല്ലാവരോടും നല്ല വാക്കുകള്‍ പയുന്നവനും ആയിരിക്കും. രണ്ടാം ഭാവത്തില്‍ ഗുളികന്‍ : ധനംകുറഞ്ഞവനും, വിദ്യാഹീനനും കൊതിയുള്ള നാക്കുകാരന്‍, ചിലപ്പോള്‍ സംസാരത്തില്‍ അപാകത / വിക്കുണ്ടാകാം. പൂര്‍വ്വികസമ്പാദ്യം :- രണ്ടില്‍ രവി - അച്ചന്‍ വഴി രണ്ടില്‍ ചന്ദ്രന്‍ - അമ്മ വഴി പൂര്‍വ്വ സ്വത്തുക്കള്‍ കിട്ടുക രണ്ടില്‍ കുജന്‍ - സഹോദരന്‍ രണ്ടില്‍ ബുധന്‍ - സുഹൃത്തുക്കള്‍ വഴി രണ്ടില്‍ ഗുരു - അപ്രതീക്ഷിതമായി ( ഭാഗ്യം ) രണ്ടില്‍ ശുക്രന്‍ - ഭാര്യ വഴി ( ഭാര്യ ജോലിയുള്ളവളായിരിക്കും ) രണ്ടില്‍ ശനി - തന്നെക്കാള്‍ താഴ്ന്ന നിലയിലുള്ളവര്‍ മുഖേന സമ്പാദ്യം രണ്ടില്‍ രാഹു - അധികൃതമായ സമ്പാദ്യം വാക്ക് ( രണ്ട് വാക്ക് സ്ഥാനം ) രണ്ടില്‍ രവി - തീഷ്ണമായ സംസാരം രണ്ടില്‍ ചന്ദ്രന്‍ - ഉറപ്പില്ലാത്ത സംസാരം രണ്ടില്‍ കുജന്‍ - ചീത്ത പറയാന്‍ പ്രവണത, ദേഷ്യപ്പെട്ട് സംസാരിക്കുക. രണ്ടില്‍ ബുധന്‍ - ബുദ്ധി പൂര്‍വ്വം ആലോചിച്ചു സംസാരിക്കുന്നയാള്‍ രണ്ടില്‍ ഗുരു - പ്രിയങ്കരമായി ആലോചിച്ചു സംസാരിക്കുന്നയാള്‍ രണ്ടില്‍ ശുക്രന്‍ - കിളിനാദം, സംഗീതജ്ഞന്‍ ( സ്ത്രീകള്‍ക്ക് നല്ലതാണ് ) രണ്ടില്‍ ശനി - അധികം വര്‍ത്തമാനം പറയാത്തയാള്‍, ശുഷ്കിച്ച വര്‍ത്തമാനം രണ്ടില്‍ രാഹു - സംസാരത്തില്‍ അപാകത രണ്ടില്‍ കേതു - വര്‍ത്തമാനം പറയുവാനുള്ള കഴിവ് കുറഞ്ഞിരിക്കും രണ്ടില്‍ ഗുളികന്‍ - കള്ളം പറയുന്നയാള്‍ രണ്ടില്‍ ബുധന്‍ + കുജന്‍ - നല്ല പ്രാസംഗികന്‍ അവസരത്തിനൊത്ത് സംസാരിക്കാന്‍ കഴിയുന്നയാള്‍ രണ്ടാം ഭാവാധിപന്‍ ലഗ്നത്തില്‍ : ജാതകന് ഉറച്ച നല്ല വിദ്യാഭ്യാസം. രണ്ടാം ഭാവാധിപന്‍ രണ്ടില്‍ : നല്ല സംസാരം, വാക്ചാതുര്യം, ധനാട്യന്‍ നല്ല വിദ്യാഭ്യാസം ( പ്രാധമിക വിദ്യാഭ്യാസം ), സ്വര്‍ണ്ണം, തുടങ്ങിയ ആഭരണ വസ്തുക്കള്‍ ധാരാളമുണ്ടാകുക. രണ്ടാം ഭാവാധിപന്‍ മുന്നില്‍ : മ്ലാനന്‍, വിദ്യാഭ്യാസം കുറവ്, മുഖത്തിന് എന്തെങ്കിലും അപാകതകള്‍, ധനാഗമം ഇല്ലായ്മ, ശുഷ്കിച്ച സമ്പാദ്യം. രണ്ടാം ഭാവാധിപന്‍ നാലില്‍ : കുടുംബത്തില്‍ നിന്നും ധാരാളം സമ്പാദ്യം, നല്ല ഉന്നത വിദ്യാഭ്യാസം, കുടുംബത്തിന് വേണ്ടി ചിലവാക്കുക, നല്ല കൈയ്യഷരം, മാതാവില്‍ നിന്ന് ധനമാര്‍ജ്ജിക്കുക. രണ്ടാം ഭാവാധിപന്‍ അഞ്ചില്‍ : സല്‍സന്താനങ്ങള്‍, സന്താനങ്ങള്‍ മുഖേന ധനം ആർജ്ജിക്കുക, പൂര്‍വ്വ പുണ്യ സുകൃതം. രണ്ടാം ഭാവാധിപന്‍ ആറില്‍ : വര്‍ത്തമാനം പറയാന്‍ തടസ്സം ( അപാകതകള്‍ ), ചീത്ത വാക്കുകള്‍ പറയുക, കള്ളം പറയുക, കടം, വാക്കിന് ശുദ്ധിക്കുറവ്, പൂര്‍വ്വ ധനം അപഹരിക്കപ്പെടുക. രണ്ടാം ഭാവാധിപന്‍ ഏഴില്‍ : ഭാര്യ / ഭര്‍ത്താവ് വഴി ധനം ആർജ്ജിക്കുക, കൂട്ടു കച്ചവടം മുഖേന സമ്പാദ്യം, ഭര്‍ത്താവ് / ഭാര്യ മരണം മൂലം സ്വത്തുക്കള്‍ക്ക് ഉടമയാവുക. രണ്ടാം ഭാവാധിപന്‍ എട്ടില്‍ : ഭാരിച്ച കടം, തിരിച്ചു കിട്ടാക്കടം, വാക്ക് ദോഷം, വിദ്യാഹീനത. രണ്ടാം ഭാവാധിപന്‍ ഒമ്പതില്‍ : നിധികള്‍ കിട്ടുക, ലോട്ടറി കിട്ടുക, വര്‍ദ്ധിച്ച സമ്പത്തിന്‍റെ ഉടമയാവുക, മത്സരങ്ങള്‍ മൂലം സമ്പാദ്യം, ദൈവാനുകൂല്യം, അനുനയിപ്പിക്കുന്ന വര്‍ത്തമാനം, ദൈവീക കാര്യങ്ങളില്‍ താല്‍പ്പര്യം. രണ്ടാം ഭാവാധിപന്‍ പത്തില്‍ : പ്രാഥമിക വിദ്യാഭ്യാസം കൊണ്ടുള്ള ഉപജീവനം, തൊഴില്‍ മുഖേന ധാരാളം സമ്പാദ്യം, പ്രാസംഗീകന്‍, ശബ്ദം കൊടുക്കല്‍ ( Dubbing Artist ), സെയില്‍സ്മാന്‍, പാട്ടുകാരന്‍ / പാട്ടുകാരി. രണ്ടാം ഭാവാധിപന്‍ പതിനൊന്നില്‍ : നിക്ഷേപങ്ങള്‍ മൂലം ധാരാളം സമ്പാദിക്കുക / വര്‍ദ്ധിപ്പിക്കുക, ബിസിനസ്സ്, സ്കോളര്‍ഷിപ്പ്, പുരസ്കാരം, കവിത. രണ്ടാം ഭാവാധിപന്‍ പന്ത്രണ്ടില്‍ : വിദേശ ഭാഷ, ദ്വിഭാഷി ( പരിഭാഷകന്‍ ), നിക്ഷേപങ്ങള്‍ ധൂർത്തടിക്കല്‍, ആഡംബര ജീവിതം, വഴക്ക്. വിദ്യ പ്രാഥമിക വിദ്യാഭ്യാസം -- രണ്ടാം ഭാവം ശുഭൻമാര്‍ -- നല്ല വിദ്യാഭ്യാസം പാപികള്‍ -- നല്ല വിദ്യാഭ്യാസം ഉണ്ടാകുകയില്ല രണ്ടില്‍ ശനി -- പരിക്ഷകളില്‍ കുറഞ്ഞ മാര്‍ക്ക് വാങ്ങിക്കുന്നയാള്‍ രണ്ടില്‍ വ്യാഴം + ശുക്രന്‍ -- റാങ്ക് ജേതാവ് ( Rank holder) ഭക്ഷ്യ വിശേഷങ്ങള്‍ രണ്ടില്‍ രവി -- ചൂടുള്ള ഭക്ഷണം കഴിക്കുന്നയാള്‍ രണ്ടില്‍ ചന്ദ്രന്‍ -- ദ്രവ ഭക്ഷണം കൂടാതെ മത്സ്യത്തോട് താല്‍പ്പര്യം. രണ്ടില്‍ കുജന്‍ -- എരിവുള്ള ഭക്ഷണം രണ്ടില്‍ ബുധന്‍ -- എരിവു കുറഞ്ഞ്, ഉപ്പ് കുടുതല്‍ രണ്ടില്‍ വ്യാഴം -- സ്വാത്തിക ഭക്ഷണം, Veg രണ്ടില്‍ ശുക്രന്‍ -- മധുര ഭക്ഷണപ്രിയന്‍ രണ്ടില്‍ ശനി -- പഴകിയ ഭക്ഷണം കഴിക്കുന്നയാള്‍ രണ്ടില്‍ രാഹു -- എന്ത് ഭക്ഷണവും കഴിക്കുന്നയാള്‍ രണ്ടില്‍ കേതു - അധികം ഭക്ഷണം കഴിക്കുന്നയാള്‍ രണ്ടില്‍ ഗുളികന്‍ -- മത്സ്യ മാംസാദി ഭക്ഷണം കഴിക്കുന്ന ആളായിരിക്കും. വിരുതുള്ളവനായിരിക്കും. മൂന്നാം ഭാവം ( സഹോദരീ സഹോദരന്മാര്‍ ) ആശ്രിതൻമാര്‍, ധൈര്യം, ശാസ്ത്രബുദ്ധി, ഉപജീവനമാര്‍ഗ്ഗം, സാഹസീകത മുതലായവ മൂന്നാം ഭാവം കൊണ്ട് ചിന്തിക്കുന്നു. മൂന്നില്‍ രവി നിന്നാല്‍ : ഐശ്വര്യം, ബലം, ഉത്സാഹം എന്നിവ ഉള്ളവനും ശത്രു ജേതാവായും എല്ലാ കാര്യത്തിലും നല്ല തന്റേടമുള്ളവനുമായിരിക്കും. ബലവാനായ രവി മൂന്നില്‍ നിന്നാല്‍ നല്ല രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ സാദ്ധ്യതയുണ്ട്. കൂടാതെ പ്രശസ്തരായ സഹോദരീ / സഹോദരന്മാര്‍ ഉണ്ടാകും. മൂന്നില്‍ ചന്ദ്രന്‍ നിന്നാല്‍ : ധനവും, വിദ്യയും ശരീരബലവും നല്ല സഹോദരന്മാരോട് കൂടിയവനും പണം ചിലവാക്കുന്ന കാര്യത്തില്‍ ലുബ്ധത ഉള്ളവനും ആയിരിക്കും. ധൈര്യമില്ലാത്തവനും സ്ത്രീസ്വഭാവക്കാരനും ആയിരിക്കും. നല്ല കൈയ്യക്ഷരമായിരിക്കും. മൂന്നില്‍ കുജന്‍ നിന്നാല്‍ : എപ്പോഴും സന്തോഷത്തോടു കൂടിയവനും, പ്രശസ്തിയും ദേഹശക്തിയും തന്റേടം ഉള്ളവനും, പട്ടാളം / പോലീസ് വകുപ്പില്‍ ജോലി സാദ്ധ്യത, സ്വപ്രയത്നം കൊണ്ട് ഭാഗ്യം നേടുന്നയാളും ആയിരിക്കും. മൂന്നില്‍ ബുധന്‍ നിന്നാല്‍ : ഇളയ സഹോദരീ / സഹോദരന്മാരില്‍ നിന്നും ആനുകുല്യം, സൗമ്യശീലനും ഉപദേഷ്ടാവുമായിരിക്കും, കപട പ്രവര്‍ത്തികള്‍ ചെയ്യാന്‍ വിരുതുള്ളവനുമായിരിക്കും. മൂന്നില്‍ വ്യാഴം നിന്നാല്‍ : അലസ മനോഭാവക്കാരന്‍, സാധു, ദൈവാധീനക്കുറവ്, നല്ല ഭാര്യ / ഭര്‍ത്താവ് ( സല്‍സ്വഭാവം ), വരുമാന വര്‍ദ്ധന, പൂര്‍വ്വ ദോഷം, അല്‍പ സന്താനം. നല്ല കൈയ്യക്ഷരമുള്ളയാള്‍ ആയിരിക്കും. മൂന്നില്‍ ശുക്രന്‍ നിന്നാല്‍ : ഭാര്യ / ഭര്‍ത്താവ് തമ്മില്‍ യോജിപ്പ് ഇല്ലായ്മ, ലൗകീകകാര്യങ്ങളില്‍ താല്പര്യക്കുറവ്, സാമ്പത്തിക നേട്ടം, സ്ത്രീകള്‍ മുഖേന ലാഭം, ആത്മീയ കാര്യങ്ങളില്‍ അഭിരുചി, ഭാര്യയുടെ ഹിതത്തിന്‍ അനുസരിച്ചു ജീവിക്കുന്നയാള്‍, ഭംഗിയുള്ള സഹോദരീ സഹോദരന്മാര്‍ മൂന്നില്‍ ശനി നിന്നാല്‍ : ദീര്‍ഘായുസ്സ്, ബുദ്ധിസാമര്‍ത്ഥ്യം, നല്ല ഭാര്യ, സുഖസാമഗ്രികള്‍ ഉള്ള ഗൃഹം, ഇളയ സഹോദരീ സഹോദരന്മാര്‍ക്ക് സാദ്ധ്യതക്കുറവ്, മൂന്നിലെ ശനി യോഗകാരകനാണ്. ശനി ല്ഗ്നാധിപനായി മൂന്നില്‍ നിന്നാല്‍ സഹോദര നാശം സംഭവിക്കുകയില്ല. മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള കഴിവ് ഉണ്ടായിരിക്കും. മൂന്നില്‍ രാഹു നിന്നാല്‍ : ദീര്‍ഘയുസ്സുള്ളവനും ധനപരമായി നേട്ടം ഉള്ളവനും ബുദ്ധിക്കുറവുള്ളവനാണെങ്കിലും നല്ല ശരീരബലവും ഭാഗ്യവാനുമായിരിക്കും. ചെവിക്കോ, കണ്ണിനോ വൈകല്യം സംഭവിക്കാം. കുടുംബത്തില്‍ അവസാനത്തെ സന്താനമായിരിക്കും. പൊതുവേ മൂന്നാം ഭാവത്തില്‍ രാഹു നില്‍ക്കുന്നത് എല്ലാപ്രകാരത്തിലും ഐശ്വര്യപ്രദമായിരിക്കും. മൂന്നില്‍ കേതു നിന്നാല്‍ : സമ്പത്തും ഔദാര്യവും ഉള്ളവനും താഴെ സഹോദരനില്ലാത്തവനായും ദീര്‍ഘായുസ്സുള്ളവനും മാതാപിതാക്കള്‍ക്ക് മാനോദുഃഖം ഉണ്ടാക്കുന്നവനും വലിയ പ്രതിഭാ ശാലിയും ഉന്നതിയെ പ്രാപിക്കുന്നവനുമായിരിക്കും. മൂന്നില്‍ ഗുളികന്‍ നിന്നാല്‍ : വലിയ ഈശ്വരവിശ്വാസി, താഴെ സഹോദരീ സഹോദരന്മാര്‍ ഉണ്ടായി മരിച്ചു പോകുക, ദുഷ്കര്‍മ്മം ചെയ്യുവാനുള്ള പ്രവണത, മതപരിവര്‍ത്തനത്തിനു വിധേയനാകുക. Combinations മൂന്നില്‍ ഗുരു + കുജന്‍ നിന്നാല്‍ : ആദ്യകാലങ്ങളില്‍ സമുദായവിരോധി. പില്‍ക്കാലങ്ങളില്‍ സമുദായ സ്നേഹി. മൂന്നില്‍ ഗുരു + മാന്ദീ : വലിയ ആചാര്യന്‍ ആകും. മൂന്നില്‍ രാഹു + മാന്ദീ : ഏത് ക്രൂരത ചെയ്യാനും മടിക്കാത്ത ആള്‍. കൊലപാതകി വരെ ആകാം. മൂന്നാം ഭാവാധിപന്‍ ലഗ്നത്തില്‍ നിന്നാല്‍ : ജാതകന്‍ സഹോദരീ സഹോദരന്മാരോട് വളരെ സ്നേഹമായിരിക്കും. കൂടാതെ അപവാദങ്ങള്‍, ധിക്കാരി, സാഹസപ്രവര്‍ത്തികള്‍ ചെയ്യുന്ന ആളായിരിക്കും. സ്വപ്രയത്നം കൊണ്ട് ധനം സമ്പാദിക്കുന്നയാള്‍. മൂന്നാം ഭാവാധിപന്‍ രണ്ടില്‍ : നിക്ഷേപം ഇല്ലായ്മ, ലഭിക്കുന്ന വസ്തുക്കള്‍ തടസ്സം, മുഖത്തിന് അപാകത, കുടുംബത്തിന്‍ ദോഷം, വാക്ക് ദോഷം. ശുഭഗ്രഹമായാല്‍ വളരെ ഐശ്വര്യത്തോട് കൂടിയവനായും ധനവാനായും ഭവിക്കും. പരസ്ത്രീ സക്തനായിരിക്കും. ജീവിതത്തില്‍ പൊതുവേ സുഖം കുറഞ്ഞിരിക്കും. മൂന്നാം ഭാവാധിപന്‍ മൂന്നില്‍ : സര്‍ക്കാരില്‍ നിന്ന് ധനലാഭം, പ്രവൃത്തി സാമര്‍ത്ഥ്യം, സന്തോഷം, സുഖം ഇവ സിദ്ധിക്കും. ഇളയ സഹോദരന്‍ ഉണ്ടാകാന്‍ സാദ്ധ്യതക്കുറവ്. മൂന്നാം ഭാവാധിപന്‍ നാലില്‍ : മാതാവില്‍ നിന്ന് വിട്ടുനില്‍ക്കുന്നവനും ( വേര്‍പെട്ടു നില്‍ക്കേണ്ടുന്ന സാഹചര്യം ഉണ്ടാവുക) പിതൃധനം നശിപ്പിക്കുന്നവനും, കുടുംബത്തില്‍ നിന്ന് വിട്ടുമാറി നില്‍ക്കുന്നവനും വിദ്യാഭ്യാസം കുറവുള്ളവനുമായിരിക്കും. മൂന്നാം ഭാവാധിപന്‍ അഞ്ചില്‍ : സുഖാനുഭവവും ധനവും ബുദ്ധിശക്തിയും സിദ്ധിക്കും, ഉദാരശീലനും ദീര്‍ഘായുസ്സുള്ളവനും സഹോദരന്മാരാലും പുത്രന്മാരാലും പരിരക്ഷിക്കപ്പെടുന്നവനുമായിരിക്കും. മൂന്നാം ഭാവാധിപന്‍ ആറില്‍ : ഒളിവില്‍ പോവുക, കടബാദ്ധ്യതകള്‍, കളവ്, ചതിവ് മുതലായവയ്ക്ക് വശംവദനാവുക. ഉദര സംബന്ധമായ രോഗങ്ങള്‍ നയന രോഗങ്ങള്‍ സഹോദര ശത്രുവായും വരാവുന്നതാണ്. മൂന്നാം ഭാവാധിപന്‍ ഏഴില്‍ : ഭാര്യ ശീലഗുണവും സൗഭാഗ്യമുള്ളവളുമായിരിക്കും. വിജയകരമല്ലാത്ത / സുഖകരമല്ലാത്ത വിവാഹ ജീവിതം, സഹോദര പത്നിയെ വിവാഹം കഴിക്കുക. സഹോദരന്മാരുമായുള്ള വ്യവസായ ലംഘനം, സ്നേഹിതന്മാര്‍ കുറവായിരിക്കും. മൂന്നാം ഭാവാധിപന്‍ എട്ടില്‍ : ദീര്‍ഘായുസ്സ്, സഹോദരീ സഹോദരന്മാര്‍ മുഖേനയുള്ള മരണം, അക്രമ പ്രവണത, ശത്രുവിജയം, പരസ്ത്രീ സക്തന്‍, സഹോദരനാശം മൂന്നാം ഭാവാധിപന്‍ ഒന്‍പതില്‍ : ഭാഗ്യഹീനത, പിതാവുമായി പിണക്കം, സന്താന പ്രാപ്തിക്കുറവ് നിരീശ്വരവാദി, ബഹുമാനക്കുറവ്, പൂര്‍വ്വ പുണ്യദോഷം ചരരാശിയായാല്‍ പിതൃകര്‍മ്മം, സാദ്ധ്യമല്ലാതെ വരിക, ശുഭക്ഷേത്രമായാല്‍ സഹോദരങ്ങള്‍ക്ക് പ്രിയങ്കരന്‍, പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍, സ്ത്രീകള്‍ നിമിത്തം ഭാഗ്യവര്‍ദ്ധന. മൂന്നാം ഭാവാധിപന്‍ പത്തില്‍ : രാജ പൂജിതനാകും, മാതൃപിതൃ ഭക്തിയുള്ളവന്‍, സുഖാനുഭവവും, കുടുംബ ക്ഷേമവും ധനപുഷ്ടിയും ഉണ്ടാകും. വിദേശവാസിയും സഞ്ചാരിയും ആയിരിക്കും. മൂന്നാം ഭാവാധിപന്‍ പതിനൊന്നില്‍ : സഹോദരങ്ങള്‍ മുഖേന സമ്പാദ്യം, ഇഷ്ട സിദ്ധി എല്ലാ കാര്യങ്ങളിലും, വിജയശ്രീലാളിതനാകും. സുഖ സൗകര്യങ്ങള്‍ അനുഭവിക്കും. സ്വപ്രയത്നം കൊണ്ട് ധനം സമ്പാദിക്കും. മൂന്നാം ഭാവാധിപന്‍ പന്ത്രണ്ടില്‍ : അന്യദേശവാസം ചെയ്യും. അകാല മരണം, വര്‍ദ്ധിച്ച ചിലവുകള്‍, ഇളയ സഹോദരന്മാരുടെ മരണം. സഹോദരങ്ങള്‍ക്ക് അപകടം. സഹോദരങ്ങളുമായി ശത്രുത. കൂടാതെ അനാഥ മരണത്തിനും സാദ്ധ്യത. നാലാം ഭാവം ( കേന്ദ്ര സ്ഥാനം, മാതൃ സ്ഥാനം ) 1, 4, 7, 10 ഭാവങ്ങള്‍ ലൗകികാര്യങ്ങള്‍ ( ഭൗതീകപരമായ കാര്യങ്ങള്‍ ) 1, 5, 9 സ്ഥായിയായ സുഖം ആത്മീയ കാര്യങ്ങള്‍ നാലില്‍ രവി നിന്നാല്‍ : ബന്ധുക്കളും ഭുസ്വത്തുക്കളും കുറവുള്ളവന്‍, കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നയാള്‍. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസം, മനസുഖമില്ലാത്തവന്‍, വീട് വിട്ടു താമസിക്കും. നാലാമിടത്ത് സൂര്യന്‍ അന്തിമകാലത്ത് ജാതകന്‍ ഗുണത്തെ ചെയ്യും. നാലില്‍ ചന്ദ്രന്‍ : മനസ്സിന് ബലമില്ലായ്മ മാതാവിന് ദോഷം കുടുംബ കാര്യങ്ങളില്‍ വ്യത്യസ്ഥത ( ഉയര്‍ച്ചയും താഴ്ചയും ) സുഖവും സമ്പത്തും അനുഭവത്തില്‍ വരുന്നവന്‍ നല്ല ഗൃഹം, ബന്ധുബലം, കീര്‍ത്തി, ഔദാര്യം എന്നിവ ഉള്ളവനായിരിക്കും. നാലില്‍ കുജന്‍ : മനസ്സുഖം കുറവുള്ളവന്‍, വീട്, ബന്ധുക്കള്‍, ഭൂസ്വത്ത്, മാതൃസുഖം, ഇവ ഇല്ലാത്തവന്‍ വാഹനങ്ങള്‍ മൂലം അപകടം, വിദ്യാഭ്യാസക്കുറവ്, കുടുംബകാര്യങ്ങളില്‍ അശ്രദ്ധ, കുടുംബാംഗങ്ങളുമായി ശത്രുത നാലില്‍ ബുധന്‍ : ഉന്നത വിദ്യാഭ്യാസ യോഗ്യത, കീർത്തിമാന്‍, ഉന്നത വിദ്യാഭ്യാസമുള്ള പൂര്‍വ്വികര്‍ സര്‍വ്വ സമ്മതന്‍,മാതൃസ്നേഹിയും മാതൃ ഭക്തനും ആയിരിക്കും. ശാന്തമായ പ്രകൃതം എല്ലാവിധ സുഖ സൗകര്യങ്ങള്‍ ഉള്ളവന്‍. നാലില്‍ വ്യാഴം : ബഹുമാനാര്‍ജ്ജിതരായ പൂര്‍വ്വികര്‍ നല്ല കുടുംബം. ഈശ്വര വിശ്വാസി വിദ്യാഭ്യാസ രംഗത്ത് കീര്‍ത്തി ( ഉന്നത വിദ്യാഭ്യാസ രംഗത്ത് ) സമ്പത്ത്, സൗഭാഗ്യം, കീര്‍ത്തി,, ഗൃഹ സൗഖ്യം, സല്‍കളത്രം ഇവ ഉണ്ടാകും. ജാതകന്‍ സദാചാര നിരതനും ധര്‍മ്മ ശീലനുമായിരിക്കും ശത്രുക്കളെ തോല്‍പ്പിക്കും. പരിതസ്ഥിതിയോട് ഇണങ്ങി ജീവിക്കാനും ലൗകീകാഭിലാഷങ്ങള്‍ നേടിയെടുക്കാനും കഴിയും. നാലില്‍ ശുക്രന്‍ : വാഹനഭാഗ്യം, സമ്പത്ത്, സല്‍കളത്രം, വിദ്യയും ഉദ്യോഗവും ലഭിക്കുന്നവനും ഭാര്യയുടെ ഭാഗത്ത് നിന്ന് ഉറച്ച പിന്തുണ ലഭിക്കുന്നവനുമായിരിക്കും. പരധനം ധാരാളം ലഭിക്കുന്നവനും, ഭംഗിയുള്ള ഗൃഹം ഉള്ളവനുമായിരിക്കും. സ്വന്തം ബന്ധുക്കള്‍ക്ക് നേതാവും ഉപദേഷ്ടാവും പ്രസിദ്ധനും ഭയമില്ലാത്തവനുമായിരിക്കും. നാലില്‍ ശനി : ദാരിദ്ര്യമേറിയ കുടുംബം, ശുഷ്കിച്ച വിദ്യാഭ്യാസം, വാഹനം, ഗൃഹം, മുഖേന നഷ്ടം, പാപ്പരത്വം, വിദേശവാസം ( വിദേശത്ത് നിന്ന് വിവാഹം ) ഗൃഹമാറ്റം. നാലില്‍ രാഹു : പാപഗ്രഹമാകയാലും മാതൃകാരകനായ ചന്ദ്രന്‍റെ ശത്രുവാകയാലും രാഹുവിന്‍റെ നാലാം ഭാവം സ്ഥിതി ജാതകന്‍ അനുകുലമല്ല. കുപ്രസിദ്ധിയാര്‍ജ്ജിച്ച കുടുംബം, അപകടം മൂലം കുടുംബാംഗങ്ങള്‍ നഷ്ടപ്പെടുക. മാതാവിന്‍ മാറാരോഗം, കടബാധ്യത, വിദേശവാസം, ദുര്‍ജ്ജന സഹവാസം ഉദ്യോഗത്തില്‍ ഉയര്‍ച്ചയില്ലായ്മ മനസ്വസ്ഥത ഇല്ലായ്മ മനസ്സിലുള്ളത് മറച്ചു വച്ച് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. നാലില്‍ കേതു : പാരമ്പര്യമായി വൈദ്യകുടുംബം, ദുര്‍മന്ത്രവാദങ്ങള്‍ ചെയ്യുന്ന കുടുംബം, കാല്‍നട യാത്രക്കാരന്‍, അംഗവൈകല്യം, മാനസിക വിഭ്രാന്തി, അധികൃതമായ രീതിയില്‍ വാഹന ഗൃഹ സമ്പാദ്യം, അനാഥന്‍, കുടുംബ സൗഖ്യമില്ലായ്മ, ദയനീയമായ കുടുംബ സ്ഥിതി. നാലില്‍ ഗുളികന്‍ : മാതൃസുഖവും ബന്ധു സഹായവും ധനവും ഇല്ലാത്തവനായി ഭവിക്കും. വാഹന്‍ ഭാഗ്യവും ഉണ്ടാവുകയില്ല. വാഹനങ്ങളില്‍ വച്ച് അപകടം സംഭവിക്കാം ഗുളികന്‍ ശുഭരാശിയില്‍ നില്‍ക്കുകയോ ശുഭഗ്രഹത്താല്‍ വീക്ഷിക്കപ്പെടുകയോ ചെയ്‌താല്‍ ദോഷഫലം വളരെ കുറവായിരിക്കും. നാലാം ഭാവാധിപന്‍ ലഗ്നത്തില്‍ : ഉറച്ച കുടുംബ ബന്ധം, കുടുംബത്തില്‍ നിന്നും ഉറച്ച പിന്തുണ, മാതൃസ്നേഹം, അമ്മാവന്മാരില്‍ നിന്ന് സഹായം. നാലാം ഭാവാധിപന്‍ രണ്ടില്‍ : പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്ന് വരുമാനം, കുടുംബത്തില്‍ നിന്നും പൂര്‍വ്വീകന്മാരില്‍ നിന്നും ധാരാളം സ്വത്തുക്കള്‍, വാഹനങ്ങള്‍ മുഖേന വരുമാനം, സ്നേഹിതന്‍ മുഖേന നേട്ടം. നാലാം ഭാവാധിപന്‍ മൂന്നില്‍ : കുടുംബവുമായി അഭിപ്രായ ഭിന്നത കുടുംബത്തില്‍ അസ്വസ്ഥത, ( കുടുംബാംഗങ്ങള്‍ തമ്മില്‍ ) പാര്‍ട്ടീഷന്‍ മുഖേന ജാതകന് നഷ്ടം, കുടുംബ ചിദ്രം പുര്‍വ്വീക സമ്പത്തിനു ക്ഷതം, എന്നാല്‍ സ്വപ്രയത്നം കൊണ്ടുള്ള ധനത്തോടു കൂടിയവനായും ഗുണവാനായും ദാനശീലനായും ഭവിക്കും. നാലാം ഭാവാധിപന്‍ നാലില്‍ : ഉറച്ച കുടുംബ ബന്ധം കുടുംബത്തില്‍ നിന്നും ഉറച്ച പിന്തുണ, മാതൃ സ്നേഹം അമ്മാവന്മാരില്‍ നിന്ന് സഹായം. കുടുംബസൗഖ്യം, വാഹനം, കൃഷി മുതലായവയില്‍ നിന്ന് ലാഭം, ഉപരിപഠനത്തില്‍ നേട്ടം, സര്‍ക്കാര്‍ ജോലിയ്ക്ക് സാദ്ധ്യതയും ഉണ്ടാകും. നാലാം ഭാവാധിപന്‍ അഞ്ചില്‍ : കുടുംബത്തില്‍ ബഹു സന്താനം, ഐശ്വര്യമുള്ള കുടുംബം ബഹുമാന്യതയും വിദ്യയും ധനപ്രാപ്തിയും ഉള്ളവനായിരിയ്ക്കും പിതൃധനം, കീര്‍ത്തി, ദീര്‍ഘായുസ്സ്, സല്‍പുത്രലാഭം ഇവ സിദ്ധിക്കും. ദൈവീക / പുരാണ പരമായ കാര്യങ്ങളില്‍ അറിവുള്ളവര്‍ കുടുംബത്തില്‍ ഉണ്ടായിരിക്കും (ആചാര്യന്മാര്‍) നാലാം ഭാവാധിപന്‍ ആറില്‍ : കുടുംബത്തില്‍ ദാരിദ്ര്യം, വിദ്യാഭ്യാസക്കുറവ്, മാതാവിന് അസുഖം, കുടുംബക്ഷയം വാഹനങ്ങള്‍ മൂലം അപകടം, ധനനഷ്ടം ഇവയും, നാലാം ഭാവാധിപന്‍ ശുഭാനാണെങ്കില്‍ ദോഷഫലത്തിന്‍ കുറവ് ഉണ്ടായിരിക്കും. നാലാം ഭാവാധിപന്‍ ഏഴില്‍ : വിദ്യയും ധനവും ഗൃഹലാഭ യോഗവും ഉണ്ടാകും, കൂടാതെ മുറപ്പെണ്ണിനെ വിവാഹം ചെയ്യുക, പ്രേമ വിവാഹത്തിന് യോഗം, സന്തുഷടമായ കുടുംബം, കുടുംബാംഗങ്ങള്‍ തമ്മില്‍ നല്ല ബന്ധം. നാലാം ഭാവാധിപന്‍ എട്ടില്‍ : ജാതകന്‍ ഏതെങ്കിലും തരത്തില്‍ സ്ഥിര രോഗിയായിരിക്കും. മാതൃസുഖം കുറയും, അനേകം ശത്രുക്കള്‍, കുടുംബത്തില്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകും. ദുരന്തങ്ങള്‍, ആതമഹത്യകള്‍ മൂലം കുടുംബത്തില്‍ മരണം. നാലാം ഭാവാധിപന്‍ ഒമ്പതില്‍ : ഭാഗ്യമുള്ള കുടുംബം, ദൈവീകത്വം, ജനസമ്മതന്‍, സന്തോഷവും ധനപ്രാപ്തിയും നല്ല വിദ്യയുള്ളവനും പിതാവില്‍ ഭക്തിയും ഭാഗ്യവാനും, ആയിരിക്കും. ആചാര്യന്മാര്‍ ഉള്ള കുടുംബം. ജാതകനു പുരാണ വിഷയങ്ങളില്‍ അറിവ്, സഞ്ചാരിയായിരിയ്ക്കും ( യാത്ര കുടുതല്‍ ചെയ്യുന്ന ആള്‍ ആയിരിക്കും ) നാലാം ഭാവാധിപന്‍ പത്തില്‍ : സല്‍കര്‍മ്മം ചെയ്യല്‍, പാരമ്പര്യമായ തൊഴില്‍ ചെയ്യല്‍, കുടുംബ സംബന്ധമായ വ്യവസായം ചെയ്യുക. സര്‍ക്കാര്‍ വഴി നേട്ടങ്ങള്‍. സര്‍ക്കാര്‍ ജോലി, സുഖ ജീവിതം നയിക്കുന്ന ആളായിരിക്കും. നാലാം ഭാവാധിപന്‍ പതിനൊന്നില്‍ : സ്വപ്രയത്നത്താലുണ്ടാക്കിയ ധനത്തോടുകുടിയവനും, പിതൃ ഭക്തിയും, ആരോഗ്യവും ധനവും ദീര്‍ഘായുസ്സും ഉള്ളവനായിരിക്കും. ധർമ്മിഷ്ടനുമായിരിക്കും. നാലാം ഭാവാധിപന്‍ പന്ത്രണ്ടില്‍ : അനാഥന്‍, അന്യദേശവാസി, ദാരിദ്ര്യം അനുഭവിക്കുന്ന ആള്‍. കുടുംബ മഹിമ ഇല്ലാത്ത ആള്‍. അഞ്ചാം ഭാവം ( സന്താനഭാവം ) അഞ്ചില്‍ രവി നിന്നാല്‍ : പ്രസിദ്ധനായ പുത്രന്‍ ( സുപ്രസിദ്ധന്‍ ), സ്ത്രീ ജാതകത്തിലാണെങ്കില്‍ അല്‍പ സന്താനം, തീഷ്ണമായ ആലോചന എടുത്തു ചാട്ടം ധനവും സുഖവും കുറവായിരിക്കും. ദീര്‍ഘായുസ്സില്ലാത്തവാനും പുത്രാ ദുഃഖം അനുഭവിക്കുന്നവനുമാകും. അഞ്ചില്‍ ചന്ദ്രന്‍ : ബുദ്ധിമാനായിരിക്കും സന്താനങ്ങളെക്കൊണ്ട് സുഖം അനുഭവിക്കുന്നവനായും സമ്പന്നനായും എല്ലാവരിലും ദയയുള്ളവനായും സുമുഖനായും ഭവിക്കും. ചന്ദ്രന് ബലമില്ലെങ്കില്‍ അസ്ഥിര ബുദ്ധയായിരിയ്ക്കും. അഞ്ചില്‍ കുജന്‍ : സന്താനഹീനത, പൂര്‍വ്വജൻമാന്തര പാപങ്ങള്‍, കുറ്റാന്വേഷണ ബുദ്ധി, അധര്‍മ്മം ചെയ്യാന്‍ മടിയില്ലാത്തവന്‍, കോപശീലനും ബുദ്ധിക്ക് ഉറപ്പില്ലാത്തവനും ആയിരിക്കും. സ്ത്രീയാണെങ്കില്‍ ഗര്‍ഭാശയ രോഗത്തിന്‍ സാദ്ധ്യത അഞ്ചില്‍ കുജന്‍ + മന്ദന്‍ + രാഹു ആത്മഹത്യാ പ്രവണത. ( പ്രത്യേകിച്ച് കര്‍ക്കിടകം, വൃശ്ചികം രാശിയായിരുന്നാല്‍ ) അഞ്ചില്‍ ബുധന്‍ : ഏറ്റവും കീർത്തിമാനും,ബുദ്ധിമാനും, ഉന്നതവിദ്യാസമ്പന്നനും നല്ല പുത്രന്മാരും ധനവും സുഖവും ഉള്ളവനായിരിക്കും. സന്താനങ്ങളിൽ പുത്രിമാരായിരിക്കും കൂടുതല്‍. കവിത, കലാവാസന, കാര്യങ്ങള്‍ മുന്കുട്ടി കാണാനുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കും. അഞ്ചില്‍ വ്യാഴം : ആത്മീയകാര്യങ്ങളില്‍ നിപുണത, പൂര്‍വ്വ പുണ്യസുകൃതം, സന്താനങ്ങള്‍, ദീര്‍ഘ വീക്ഷണം ധനം, സുഖം, ബന്ധുക്കള്‍ ഇവ ഉണ്ടാകും . അഞ്ചിലെ വ്യാഴം സന്താന ക്ലേശം അനുഭവിക്കാന്‍ ഇടയാക്കും. അഞ്ചില്‍ ശുക്രന്‍ : നല്ല സന്താങ്ങങ്ങളും ഭാഗ്യവും വിദ്യയും വലിയ സമ്പത്തും പ്രഭുത്വവും ഉള്ളവനും കഥാകൃത്ത്, ചിത്രരചന, നല്ല സംഭാഷണം, കലാവാസന ആസ്വാദന ശേഷി എന്നിവ ഉള്ളവനുമായിരിക്കും. അഞ്ചില്‍ ശനി : ബുദ്ധിമാന്ദ്യത കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രാപ്തിയില്ലായ്മ സുഖവും പുത്രന്മാരും കുറഞ്ഞിരിക്കും. ഭാര്യയില്ലാത്തവനോ ഭാര്യാസുഖം ലഭിക്കാത്തവനോ ഭാര്യ രോഗിണിയോ ആയിത്തീരും. കാര്യങ്ങള്‍ തീരുമാനിക്കാനുള്ള പ്രാപ്തി ഇല്ലായ്മ, സന്താനഹാനി, ചഞ്ചല ചിന്തിതനുമായിരിക്കും. അഞ്ചില്‍ രാഹു : ക്ലേശകരമായ ദാമ്പത്യം, പുത്ര ദുഃഖം അനുഭവിക്കേണ്ടി വരിക., ബന്ധുക്കളില്‍ പരിത്യക്തന്‍, അഞ്ചില്‍ രാഹു ചന്ദ്രനോടു കൂടി നിന്നാല്‍ പുത്രനാശം നിശ്ചയമായിരിക്കും. ഉദരരോഗത്തിനു സാദ്ധ്യത അഞ്ചില്‍ കേതു : സന്താനസുഖം കുറവുള്ളവനായിരിക്കും. സന്താനം ഉണ്ടായി മരണപ്പെടുക, അന്യരെ ആശ്രയിച്ചു കഴിയുന്നവന്‍, നശീകരണ കാര്യങ്ങള്‍ രഹസ്യമായി ചെയ്യാനുള്ള കഴിവ്, കൃത്രിമ സ്വഭാവക്കാരന്‍, ഉദരരോഗിയുമായിരിക്കും. അഞ്ചില്‍ ഗുളികന്‍ : സന്താനങ്ങള്‍ എണ്ണത്തില്‍ കുറഞ്ഞും അല്പായുസ്സുമായിരിക്കും. ഗുളികന്‍ ബുധനോട് യോഗം ചെയ്താല്‍ ഉന്മാദരോഗിയാകാം. അഞ്ചാം ഭാവാധിപന്‍ ലഗ്നത്തില്‍ : ഏറ്റവും പ്രിയങ്കരനായ പുത്രന്‍ ഉണ്ടായിരിക്കും. പ്രസിദ്ധനും, എല്ലാ കാര്യത്തിലും ആലോചിച്ചു തീരുമാനിക്കാനുള്ള കഴിവ്, ബുദ്ധിമാന്‍, ഉപദേഷ്ടാവ് . അഞ്ചാം ഭാവാധിപന്‍ രണ്ടില്‍ : സന്താനങ്ങളെക്കൊണ്ട് അഭിവൃദ്ധി, സാമ്പത്തികാഭിവൃദ്ധി, വാക്ക് സാമര്‍ത്ഥ്യം , ഉപദേഷ്ടാവ്, വിദ്യാഗുനം ഇവ ഉള്ള ആളായിരിക്കും. അഞ്ചാം ഭാവാധിപന്‍ മൂന്നില്‍ : സന്താനക്കുറവ് ( ഇല്ലായ്മ ), ബുദ്ധിഹീനന്‍, ഉന്നത വിദ്യാഭ്യാസക്കുറവ്, ആത്മീയ വിഷയത്തില്‍ താല്പര്യമില്ലാത്ത ആളും, പ്രസിദ്ധനും, സരസമായി സംസാരിക്കുന്ന ആളുമായിരിക്കും. അഞ്ചാം ഭാവാധിപന്‍ നാലില്‍ : സമ്പത്തും ബുദ്ധിയും സംതൃപ്ത കുടുംബത്തോട് കൂടിയും സന്താനങ്ങളെക്കൊണ്ട് കീര്‍ത്തിയും സ്ത്രീകളാണെങ്കില്‍ കുടുംബകാര്യങ്ങളില്‍ അതീവ ശ്രദ്ധ, വിശാല ഹൃദയം പാരമ്പര്യ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുമായിരിക്കും. അഞ്ചാം ഭാവാധിപന്‍ അഞ്ചില്‍ : നല്ല സന്താനം, അമിത ആത്മ വിശ്വാസമുള്ള ആള്‍, ഏതു കാര്യവും നേടിയെടുക്കാന്‍ കഴിവുള്ളയാള്‍ ആത്മീയ വിഷയങ്ങളില്‍ ജ്ഞാനമുള്ളയാള്‍. അഞ്ചാം ഭാവാധിപന്‍ ആറില്‍ : യോഗ്യന്മാരും ധന്യന്മാരുമായ പുത്രന്മാരുണ്ടാകും. സന്താനങ്ങള്‍ ചിലപ്പോള്‍ ശത്രുക്കളായേക്കാം. സന്താനങ്ങളില്‍ നിന്ന് വേര്‍പെട്ടു കഴിയെണ്ടുന്ന അവസ്ഥ. സന്താനങ്ങള്‍ക്ക് അനാരോഗ്യം, വികലമായ ചിന്ത. അഞ്ചാം ഭാവാധിപന്‍ ഏഴില്‍ : നല്ല ഭാര്യയും സന്താനങ്ങളും ഉള്ളയാള്‍, ഭാര്യയുടെ / ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് സ്വീകാര്യന്‍, ധാരാളം സുഹൃത്തുക്കള്‍, പൊതുപ്രവര്‍ത്തനങ്ങളില്‍ താല്പര്യം. സകലവിധ ഐശ്വര്യവും ഉള്ളയാളയിരിക്കും. അഞ്ചാം ഭാവാധിപന്‍ എട്ടില്‍ : ധാരാളം ശത്രുക്കള്‍ ഉണ്ടാവുക, ശത്രുക്കളെ അതിജീവിക്കാനുള്ള കഴിവ് കോപശീലന്‍, താരതമ്യേന സുഖക്കുറവ്, ഭാര്യാവിയോഗം, ദു:ശ്ശീലത്തിന്‍ അടിമയാവുക, മത്സരങ്ങളില്‍ പരാജയം, ശത്രുക്കളുടെ നോട്ടപ്പുള്ളിയാവുക. അഞ്ചാം ഭാവാധിപന്‍ ഒമ്പതില്‍ : ആത്മീയ കാര്യങ്ങളില്‍ അത്യുന്നതി, സന്താനങ്ങള്‍ ആത്മീയ കാര്യങ്ങളില്‍ ഉന്നതരാവുക, ആചാര്യന്‍, ക്ഷേത്രാചാരങ്ങളില്‍ അറിവ്, ജ്യോതിഷി, പുരോഹിതന്‍, കവി, പണ്ഡിതന്‍, സാഹിത്യകാരന്‍, ഭാഗ്യവാന്‍, മുജ്ജന്മ സുകൃതം ധാരാളം യാത്ര. അഞ്ചാം ഭാവാധിപന്‍ പത്തില്‍ : കീർത്തിമാന്‍, വംശമുഖ്യന്‍, സാഹിത്യവാസനയുള്ള ആള്‍, ഉപദേഷ്ടാവ്. സന്താനങ്ങള്‍ക്ക് ഉന്നത ഉദ്യോഗം, സല്‍കര്‍മ്മങ്ങള്‍ യാഗങ്ങള്‍, പൂജ മുതലായവ ചെയ്യല്‍, അസുയാവഹമായ സ്ഥാനമാനങ്ങള്‍, മാതൃഭക്തന്‍, അമ്മയ്ക്ക് ദീര്‍ഘായുസ്സ്. അഞ്ചാം ഭാവാധിപന്‍ പതിനൊന്നില്‍ : ഊഹക്കച്ചവടം മൂലം ധാരാളം സമ്പാദ്യം, കലരസികന്‍, സര്‍ക്കാര്‍ ജോലിക്ക് അര്‍ഹന്‍, ധനവാന്‍, വിദ്വാന്‍ ജനസമ്മതന്‍, ഗ്രന്ഥരചയിതാവ് ഈ വിധത്തില്‍ ഗുണങ്ങളുള്ളയാലായിരിക്കും. അഞ്ചാം ഭാവാധിപന്‍ പന്ത്രണ്ടില്‍ : ദുര്‍വ്യയം ചെയ്യുന്ന ആള്‍, സ്ഥാനമാനങ്ങളില്‍ നിന്നും പുറത്താക്കപ്പെടുന്ന ആള്‍, ഭാവാധിപന്‍ പാപനാണെങ്കില്‍ പുത്രഹീനത, ശുഭനനാണെങ്കില്‍ പുത്രന്മാരെ വെടിഞ്ഞു വിദേശത്ത് വസിക്കേണ്ടി വരികയും ഉണ്ടാകുന്ന പുത്രന്മാര്‍ യോഗ്യന്മാരുമായിരിക്കും സന്താനം കാരകന്‍ വ്യാഴം - കാരകഗ്രഹം കാരകസ്ഥാനത്ത് വന്നാല്‍ ജീവപരമായ കാര്യങ്ങള്‍ക്ക് ദോഷമാണ്. കൂടെ ഗുളികന്‍ നിന്നാല്‍ - സന്താനഭാവം ബലഹീനമാവും ( കുട്ടികള്‍ ഉണ്ടാകുവാന്‍ പ്രയാസങ്ങളോ കാലതാമസമോ നേരിടാം ) ബുദ്ധി കാരകന്‍ ബുധന്‍ 6ല്‍ മറിഞ്ഞാല്‍ - സാമാന്യബുദ്ധി മാത്രം. ( ഗുരു + ശുക്രന്‍ ), അല്ലെങ്കില്‍ ( ഗുരു + ബുധന്‍ ) ബുദ്ധിമാന്‍, ഇവര്‍ അഞ്ചില്‍ നിന്നാല്‍ അതി ബുദ്ധിമാനായിരിക്കും. (രവി + ബുധന്‍ ) - നിപുണ യോഗം. ആറാം ഭാവം ( ദുസ്ഥാനം, ശത്രുസ്ഥാനം ( ബാദ്ധ്യസ്ഥാനം )) 6, 8, 12 എന്നീ മൂന്നു ഭാവങ്ങളെയാണ് ദുസ്ഥാനം എന്നുപറയുന്നത്. ജീവിതത്തിലെ നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ ആറാം ഭാവം കൊണ്ട് ചിന്തിക്കുന്നു. കള്ളന്മാര്‍, ശത്രുക്കള്‍, കാര്യതടസ്സം, കടബാദ്ധ്യത, രോഗ ദുരിതങ്ങള്‍, അപകടം, ആയുധം, കൊണ്ടുള്ള മുറിവ് തുടങ്ങിയവ ഈ ഭാവം കൊണ്ട് ചിന്തിക്കണം ആറില്‍ രവി നിന്നാല്‍ : ജാതകന്‍ സമ്പത്തും കീർത്തിയുമുള്ളവനാകും. കാമിയും ഗുണവാനും പ്രഭുത്വവും ഉണ്ടാകും. കടക്കാരനാകുകയില്ല. രോഗമുക്തനും ബാലവാനുമായിരിക്കും. ( ആറില്‍ രവി + കുജന്‍ നിന്നാല്‍ ശത്രു ജേതാവായിരിക്കും ) ആറില്‍ ചന്ദ്രന്‍ : മാനസിക ബലക്കുറവ്, ആയുര്‍ബലം കുറഞ്ഞവന്‍, മാനസിക വിഭ്രാന്തി, എവിടെയും തോല്‍വിയും മടിയനുമായിരിക്കും. എന്നാല്‍ ആറില്‍ ക്ഷീണ ചന്ദ്രന്‍ നിന്നാല്‍ മേല്പറഞ്ഞ ദോഷങ്ങള്‍ക്ക് കുറവുണ്ടാകും. കാരണം ക്ഷീണചന്ദ്രന്‍ പാപനായിത്തീരുന്നു. പാപന്മാര്‍ ഗുണം ചെയ്യുന്ന സ്ഥാനമാണ് ആര്‍.. ആറില്‍ കുജന്‍ : അതികായന്‍, ദൃഡഗാത്രന്‍, പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന്‍ കഴിവുള്ളവന്‍, വരുമാനക്കുറവ്, ശത്രുജേതാവ്, പൂര്‍വ്വികമായ കുടുംബസ്വത്ത് കിട്ടാത്തവനും സ്വപ്രയത്നം മുഖേന ധനം സമ്പാദിക്കുന്നവാനും ആയിരിക്കും. ആറില്‍ ബുധന്‍ : വിദ്യാഭ്യാസക്കുറവ്, അല്പായുസ്സു, ആയുർദോഷം, ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലായ്മ, പ്രസ്ഥാനങ്ങളില്‍ ഭീഷണി നേരിടേണ്ടി വരിക ( ആരോപണങ്ങള്‍ ), ശരാശരി വരുമാനം, ത്വക്ക് രോഗങ്ങള്‍, കഠിനവാക്കുകള്‍ പറയുന്നവനും, ആറാമിടത്ത് നില്‍ക്കുന്ന ബുധന്‍ ശുഭയോഗമോ ദൃഷ്ടിയോ ഇല്ലെങ്കില്‍ ജാതകന്‍ കടക്കാരനാകും. ആറിലെ ബുധന്‍ ജാതകനെ നല്ല വിദ്യയുള്ളവനാകും. ആറില്‍ വ്യാഴം : ദൈവാധീനക്കുറവ്, കൂടുതല്‍ ചിലവ് ചെയ്യുന്ന ആള്‍, ദുർമാര്‍ഗ്ഗങ്ങളില്‍ക്കൂടി വരുമാനം, സ്ത്രീകള്‍ക്ക് വശംവദന്‍, ശത്രുജേതാവ്, ദേഹസുഖവും ഭാര്യാസുഖവും കുറവുള്ളവനും ആയിരിക്കും. ഗുരുജന വിരോധിയും ആകാം. ആറില്‍ ശുക്രന്‍ : വരവിനേക്കാള്‍ കൂടുതല്‍ ചിലവുള്ള ആള്‍, കടവും ശത്രുക്കളും രോഗവും ഇല്ലാത്ത ആള്‍, വൈധവ്യയോഗം ( പുരുഷന്‍ ഭാര്യാവിയോഗം ), അനാരോഗ്യ വതിയായ ഭാര്യ / ഭര്‍ത്താവ്, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍, ആഡംബര കാര്യങ്ങളില്‍ താല്പര്യക്കുറവ് ഭാര്യ മുഖേന വരുമാനം. ആറില്‍ ശനി : ഉച്ചം, സ്വക്ഷേത്ര ബലവാനായി ആറില്‍ നില്‍ക്കുന്ന ശനി ജാതകന്‍ ധനം, ഐശ്വര്യം, മേന്മ, മേധാവിത്വം, ശത്രു ജയവും ശനി ബലഹീനനായി നീചം ശത്രു ക്ഷേത്രം ഇവയില്‍ നിന്നാല്‍ തന്‍റെ വംശത്തിന്‍ നാശവും ഫലമായിരിക്കും, ഇരുമ്പുമായി ബന്ധപ്പെട്ട് ജോലി, അനേകം ഭൃത്യന്‍മാര്‍ / അനുയായികള്‍ ഉണ്ടാവുക. ആത്മഹത്യാ പ്രവണത, നടുവേദന ഉണ്ടാകാന്‍ സാദ്ധ്യത. ആറില്‍ രാഹു : ദേഹ ബലവും ബുദ്ധി ശക്തിയും ധനസമൃദ്ധിയും, ദീര്‍ഘായുസ്സുമുണ്ടാകും. ശത്രുഭയം ഉണ്ടാകുന്നതല്ല. സര്‍ക്കാര്‍ സേവനത്തിന്‍ സാദ്ധ്യതയും ഉണ്ടാകും, രാഹു ആറില്‍ ഉച്ചത്തില്‍ നിന്നാല്‍ അനര്‍ത്ഥത്തെ ഉണ്ടാക്കും. ആറില്‍ രാഹുവിന് ബലം കുറയുന്നത് നല്ലതാണ്. ആറില്‍ കേതു : വിദേശ വാസിയും വിദേശത്ത് നിന്ന് ധാരാളം വരുമാനവും ഉണ്ടാകും. ആരോഗ്യവും ബലവുമുള്ള ശരീരവും സമുദായ നേതാവായും ഏത് കാര്യവും വിഘ്നം കൂടാതെ നടത്തുന്നവനും കുല ശ്രേഷ്ഠനായും ബന്ധു സ്നേഹിയും സമ്പന്നനും ആയിരിക്കും. ആറിലെ കേതു യോഗകാരകനാണ്. ആറില്‍ ഗുളികന്‍ : ആരോഗ്യവാന്‍, നല്ല പുത്രന്മാരോടു കൂടിയവന്‍, ശത്രുക്കള്‍ ഇല്ലാത്തവന്‍, സ്വജനങ്ങളെ ദ്വേഷിക്കുന്നവനായും, കള്ളന്മാരെ നേരിടുന്നവനായും, ആളുകളെ വശപ്പെടുത്താന്‍ സമര്‍ത്ഥനായും ധനപരമായി ഉന്നതസ്ഥാനത്ത് എത്തുകയും ചെയ്യും. Note: ആറാം ഭാവം പുഷ്ടിപ്പെട്ടാല്‍ ജാതകന്‍ ദോഷഫലമാണ്. ദുരിതങ്ങള്‍ കൂടും. ഒരു ജാതകത്തില്‍ ഏതു ഗ്രഹവും നീചനായി വന്നാല്‍ പാപിയോ ബലഹീനനോ ആയിത്തീരുന്നു. ശുഭയോഗം, കേന്ദ്രാധിപത്യം, ത്രീകോണാധിപത്യം, അംശകത്തിലെ ഉച്ചസ്ഥിതി, നീചഭംഗയോഗങ്ങള്‍ ഇവയില്‍ ഏതെങ്കിലും സംഭവിച്ചാല്‍ പ്രസ്തുത ഗ്രഹം ജാതകന്‍ നല്ല ഫലത്തെ കൊടുക്കുന്നു.. ആറാം ഭാവാധിപന്‍ ലഗ്നത്തില്‍ നിന്നാല്‍ : മനക്കരുത്ത് ഇല്ലായ്മ, അസുഖങ്ങള്‍ നേരിടുക, പരിശ്രമശാലി. ധനപുഷ്ടിയും മാന്യതയും സിദ്ധിക്കും, പുത്രഹീനയോഗം ഭവിക്കാവുന്നതാണ്. ആറാം ഭാവാധിപന്‍ രണ്ടില്‍ : ധന സമ്പാദന സാമര്‍ത്ഥ്യമുള്ളവനും പ്രസിദ്ധനും പ്രമുഖസ്ഥാനമുള്ളവനും അന്യനാട്ടില്‍ താമസിക്കുന്നവനും ആയിരിക്കും. ആറാം ഭാവാധിപന്‍ മൂന്നില്‍ : പൊതു ജനങ്ങള്‍ക്ക് അപ്രിയന്‍, പിതൃദ്വേഷിയും, സഹോദരീ സഹോദരന്മാരുമായി നല്ല ബന്ധം ഇല്ലാത്തവനും ധനത്തിന്‍ നാശം ഇല്ലാത്തവനും ആയിരിക്കും. ആറാം ഭാവാധിപന്‍ നാലില്‍ : പിതാവുമായോ മാതാവുമായോ സ്വരച്ചേര്‍ച്ച ഇല്ലാതെ വരികയും കുടുംബത്തിന്‍ അപമാനവും കുടുംബ ചിദ്രവും ഉണ്ടാകാം. ആറാം ഭാവാധിപന്‍ അഞ്ചില്‍ : ധനത്തിന്‍ കുറവ്, ബന്ധുകലഹം, സന്താനനഷ്ടം, സന്താനങ്ങളെക്കൊണ്ട് ദുഷ്പേര്‍, സന്താനങ്ങളുമായി വേര്‍പെട്ട് കഴിയുക (പാപനാണെങ്കില്‍ പിതാവും പുത്രനും തമ്മില്‍ വൈരാഖ്യം ), ശുഭനാണെങ്കില്‍ ധനനാശത്തെ പറയണം. മനസ്സറിയാതെ കടം ബാധിക്കും. ആറാം ഭാവാധിപന്‍ ആറില്‍ : രോഗമില്ലാത്തവന്‍, ശത്രുക്കള്‍പോലും സ്നേഹിക്കുന്നവനും ദീര്‍ഘായുസ്സുള്ളവനും ആയിരിക്കും, ഓര്‍ക്കാപ്പുറത്ത് ഭാഗ്യവും ഉണ്ടാകാം. ആറാം ഭാവാധിപന്‍ ഏഴില്‍ : ധനപുഷ്ടിയും ബഹുമാനവും ഉണ്ടാകും. പാപഗ്രഹമാണെങ്കില്‍ ഭാര്യാ / ഭര്‍ത്തൃ കലഹവും ശുഭനാണെങ്കില്‍ ഭാര്യയ്ക്ക് വന്ധ്യത്വ്വും വരാം. ആറാം ഭാവാധിപന്‍ എട്ടില്‍ : ഇടയ്ക്കിടെ രോഗമുണ്ടാവുക, അപമാനം, രോഗങ്ങള്‍, അകാലമരണം, വിദേശവാസം, കാരാഗ്രഹയോഗം,സര്ക്കാരിന്‍റെ ശിക്ഷ മൂലം മരണം ഇവയുണ്ടാകും. ആറാം ഭാവാധിപന്‍ ഒമ്പതില്‍ : വ്യവഹാരപ്രിയന്‍, വ്യവഹാരം മൂലം നഷ്ടം, ധാരാളം യാത്രകള്‍, സ്ഥിരത ഇല്ലാത്ത ആള്‍, ഭാഗ്യഹീനന്‍, സ്വന്തം പിതാവിനെ വഞ്ചിക്കുന്ന ആളും ആകാം. ആറാം ഭാവാധിപന്‍ പത്തില്‍ : താഴ്ന്ന തരം ജോലികള്‍, ജോലിയില്‍ കൃത്രിമം ചെയ്യുക, എല്ലാക്കാര്യങ്ങളിലും അതൃപ്തി, ഭംഗിയായും ചിട്ടയായും കാര്യങ്ങള്‍ ചെയ്യാന്‍ കഴിവില്ലായ്മ, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ നഷ്ടം വരാന്‍ സാദ്ധ്യത എന്നിവയുണ്ടാകും. ആറാം ഭാവാധിപന്‍ പതിനൊന്നില്‍ : വരുമാനക്കുറവ്, ഉദ്യോഗരംഗത്ത് പദവിയില്ലായ്മ, ശത്രുക്കള്‍ മുഖേന നേട്ടം. ആറാം ഭാവാധിപന്‍ പന്ത്രണ്ടില്‍ : ധാരാളം വ്യയം ചെയ്യുക, ചികിത്സക്ക് ധാരാളം ചിലവ്, ഈശ്വര ഭക്തിയുള്ളവന്‍,വിദേശത്ത് താമസിക്കുന്നവന്‍, ഇടയ്ക്കിടെ രോഗം ബാധിക്കാവുന്ന ശരീര പ്രകൃതി. സ്ഥാനഭ്രംശവും സംഭവിക്കാം. ഏഴാം ഭാവം (കളത്ര ഭാവം ) കേന്ദ്രരാശി, ഭാര്യ / ഭര്‍ത്തൃ / പങ്കാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം. ലഗ്നത്തിലേക്ക് ദൃഷ്ടി ചെയ്യുന്നു. ലഗ്നത്തെ സംബന്ധിച്ചു ആത്മ സ്ഥാനം, വിവാഹം, ദാമ്പത്യ ജീവിതം, കാമവികാരം, ആഗ്രഹം, വ്യവഹാരം, ക്രയവിക്രയം, ഔദാര്യം, ബഹുമാനം, സഞ്ചാരം, പാര്ട്ടണറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏഴാം ഭാവം കൊണ്ട് ചിന്തിക്കണം. ഭാര്യയുടെ / ഭര്‍ത്താവിന്‍റെ വീട് ( ഏഴിന്‍റെ നാലാം ഭാവം നോക്കുക - ഭാവാള്‍ ഭാവിചിന്ത ). ഏഴാം ഭാവാധിപന്‍ ലഗ്നത്തില്‍ വരികയോ ലഗ്നാധിപന്‍ ഏഴില്‍ പോകുകയോ ചെയ്‌താല്‍ ഭാര്യ / ഭര്‍ത്താവ് തമ്മില്‍ നല്ല സ്നേഹമായിരിക്കും. ഏഴില്‍ കൂടുതല്‍ പാപ ഗ്രഹങ്ങള്‍, പാപയോഗം, പാപ മദ്ധ്യസ്ഥിതി ഇവ വന്നാല്‍ വിവാഹത്തിന് തടസ്സമായിരിക്കും ( വ്യാഴ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ദോഷഫലം കുറയുന്നു.). ഏഴില്‍ വ്യാഴം, ശനി, രാഹു ഉണ്ടെങ്കില്‍ വിവാഹത്തിനു താമസ്സമുണ്ടാകും. ഏഴില്‍ കുജന്‍ ഉണ്ടെങ്കില്‍ ഭാര്യാ / ഭര്‍ത്താവിനു ആയുര്ദോഷം (ശുഭ ദൃഷ്ടി ഇല്ലെങ്കില്‍ ). ഒരു ജാതകത്തില്‍ ഏറ്റവും കുടുതല്‍ ശുഭത്വം കൊടുക്കുന്നത് ലഗ്നാധിപനാണ്. ഏഴാം ഭാവാധിപന്‍റെ ദശ / ദശാപഹാരകാലങ്ങളില്‍ വിവാഹം നടക്കുന്നു. ചന്ദ്രനും ശനിയും പരസ്പരം ദൃഷ്ടി ചെയ്യുകയാണെങ്കില്‍ ( ഏഴില്‍ ഒന്നിച്ചു നിന്നാലും മതി ), ശുഭ ദൃഷ്ടി കുടി ഇല്ലെങ്കില്‍ ജാതകന്‍ / ജാതകയ്ക്ക് പ്രേമ വിവാഹമായിരിക്കും. ഏഴില്‍ പാപികള്‍ കൂടിയുണ്ടെങ്കില്‍ അന്തസ്സിനു അനുയോജ്യമല്ലാത്ത വിവാഹമായിരിക്കും. ശുക്രന്‍ വിവാഹകാരകനാണ്. ശുക്രന്‍ നീചരാശിയില്‍ ( കന്നിയില്‍ ) എങ്കില്‍ ( ഉച്ചാംശകം ഇല്ലെങ്കില്‍ ) പദവിക്ക് കുറഞ്ഞ സ്ഥാനത്ത് നിന്ന് വിവാഹം. ശുക്രന്‍ ഉച്ചരാശിയില്‍ ( മീനം ) വന്നാല്‍ തന്നീക്കള്‍ ഉയര്‍ന്ന കുടുംബത്തില്‍ നിന്ന് വിവാഹം. 1. 7ല്‍ ശുക്രന്‍ + കുജന്‍ : ശുഭവീക്ഷണം ഇല്ലെങ്കില്‍ - വിവാഹ മോചനം 2. 7ല്‍ ശുക്രന്‍ + ശനി : ( ശുഭ വീക്ഷണം ഇല്ലാതെ ) - വിവാഹ തടസ്സം 3. 7ല്‍ ശുക്രന്‍ + രവി : ചെറിയ വഴക്കുകള്‍ 4. 7ല്‍ ശുക്രന്‍ + എന്നും പിണക്കങ്ങള്‍ 5. 7ല്‍ ശുക്രന്‍ + സംശയാലൂ ഏഴില്‍ രവി : ബാല്വാനാണെങ്കില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച കുടുംബത്തില്‍ നിന്ന് ഭാര്യ / ഭര്‍ത്താവ്, രവി നീചനെങ്കില്‍ വിവാഹത്തിന്‍ താമസം, ഗുഹ്യരോഗം, ശിരോരോഗം, പിതാവുമായി കുട്ടു കച്ചവടം ഏഴില്‍ ചന്ദ്രന്‍ : ബലവാനായ ചന്ദ്രന്‍ എങ്കില്‍ സമ്പത്തും സത്കീർത്തിയും സൗഭാഗ്യവും ഉള്ള ഭാര്യ / ഭര്‍ത്താവ്, കാമിയായും സുന്ദരിയായ ഭാര്യയോടു കൂടിയവനും ആകും. ചന്ദ്രന്‍ ബാലമില്ലാതെയും പാപവീക്ഷിതനുമാണെങ്കില്‍ ദുഷ്കരമായ വിവാഹ ജീവിതം, ദുര്‍ബലമായ മനസ്സ്, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലായ്മ, രോഗിണിയായ ഭാര്യ / ഭര്‍ത്താവ്, സ്ത്രീകള്‍ നിമിത്തം ധനനാശവും സംഭവിക്കാം. ഏഴില്‍ കുജന്‍ : ക്രൂരസ്വഭാവം, കലഹപ്രിയന്‍, ഉചിതമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവന്‍, വിവാഹം നടക്കാന്‍ കാലതാമസം, ഭാര്യ / ഭര്‍ത്താവിന്‍റെ അകാലമരണം, വിവാഹത്തിന്‍ മുന്പ് പരസ്ത്രീ ബന്ധം, സ്ത്രീ ജാതകത്തില്‍ ഏഴാമിടത്ത് നില്‍ക്കുന്ന ചൊവ്വയെ കൊണ്ട് വൈധവ്യത്തെ പറയണം. ചൊവ്വ സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ നിന്നാല്‍ ഭര്‍ത്തൃ മരണം സംഭവിക്കുകയില്ല. ഏഴില്‍ ബുധന്‍ : കണ്ണിന് ചഞ്ചലത്വം ( ഇളകുന്ന മിഴികള്‍ ), കുലീന കുടുംബത്തില്‍ ജനിച്ചവന്‍, അങ്ങിനെയുള്ള കുടുംബത്തില്‍ ജനിച്ച ഭാര്യയോടു കൂടിയവന്‍, തണുത്ത വിവാഹ ജീവിതം, മിതഭാഷി, അനേകം ബിരുദങ്ങള്‍ ഉള്ളയാള്‍, ഭവ്യതയോടെയുള്ള പെരുമാറ്റം, വിശേഷ ബുദ്ധി, അധികാര സ്ഥാനത്തിരിക്കുന്ന ആള്‍. ഏഴില്‍ വ്യാഴം : ഭംഗിയുള്ള ഭാര്യ / ഭര്‍ത്താവ്, ഔചിത്യബോധമുള്ള പെരുമാറ്റം, അറിവുള്ളവന്‍, സല്‍സന്താനങ്ങള്‍ ചിട്ടയുള്ള വിവാഹജീവിതം , സത്യസന്ധന്‍, ധാരാളം വരുമാനം, ജാതകന്‍ ദീര്‍ഘയുസ്സുള്ളവനായിരിക്കും. ഏഴില്‍ ശുക്രന്‍ : വിവാഹത്തിന്‍ പല തടസ്സങ്ങളും നേരിടും. നല്ല കളത്രാനുഭവം ഉണ്ടാകുമെങ്കിലും ഭാര്യ മിക്കവാറും കലഹപ്രിയ ആയിരിക്കും. സമ്പത്തും ഐശ്വര്യവും പ്രഭുത്വവും ഉള്ളവനായിഭവിക്കും. സ്ത്രീകള്‍ക്ക് വിധേയന്‍. സ്ത്രീ ജാതകത്തില്‍ ഏഴിലെ ശുക്രന്‍ ഏറ്റവും ഗുണപ്രദമാണ്. ഏഴില്‍ ശനി : വിവാഹത്തിന് താമസം, മടിയന്‍, തന്നെക്കാള്‍ കൂടുതല്‍ പ്രായമുള്ളയാളെ / പ്രായക്കൂടുതല്‍ തോന്നിക്കുന്ന ആളെ വിവാഹം കഴിക്കുക, സഞ്ചാര ശീലനം ധനരഹിതന്‍, സന്താനഭാഗ്യം ഇല്ലായ്മ, ഏഴില്‍ ശനി ഉച്ചമോ, സ്വക്ഷേത്ര സ്ഥിതിയോ ബലവാനോ ആണെങ്കില്‍ ദോഷം സംഭവിക്കുകയില്ല. ഏഴില്‍ രാഹു : ഭാര്യ / ഭര്‍ത്തൃ നാശം, വിവാഹതടസ്സം, വൈധവ്യം, ദുർനടപ്പ്, തന്‍റെ നിലവാരത്തില്‍ താഴ്ന്ന സ്ത്രീ / പുരുഷനുമായി ബന്ധം, വഞ്ചിക്കപ്പെടുക, പുനര്‍ വിവാഹം, ഭാര്യ / ഭര്‍ത്താവുമായി വേര്‍പ്പെട്ട് ജീവിക്കേണ്ടി വരിക, രാഹുവിന്‍ ബലമുള്ള രാശിളാണെങ്കില്‍ ദോഷം കുറഞ്ഞിരിക്കും. ഏഴില്‍ കേതു : തന്‍റെ മഹിമയ്ക്ക് ചേരാത്ത സ്ത്രീകളുമായി ബന്ധം, സഞ്ചാര പ്രിയന്‍, വിരൂപിയായ ഭാര്യ / ഭര്‍ത്താവ് അംഗഹീനമുള്ള ഭാര്യ / ഭര്‍ത്താവ്, ഭാര്യ പതിവ്രതയായിരിക്കും. ഏഴില്‍ ഗുളികന്‍ : വിവാഹ പ്രാപ്തി ഇല്ലായ്മ, ഭാര്യ / ഭര്‍ത്താവിനെ സംശയിക്കുന്നയാള്‍, കളത്ര ദുരിതം, ഏതു ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്ത ആള്‍, മലിനമായ സ്ത്രീ / പുരുഷ ബന്ധം. വിവാഹകാലം 1. ഏഴാം ഭാവാധിപന്‍റെ ദശ / അപഹാര കാലങ്ങളില്‍ 2. ഏഴാം ഭാവാധിപന്‍റെ അംശകാധിപന്‍റെ ദശ / അപഹാര കാലങ്ങളില്‍ 3. ഗ്രഹ നിലയില്‍ രണ്ടാം ഭാവാധിപന്‍ നില്‍ക്കുന്ന രാശിയുടെ അധിപന്‍റെ ദശ / അപഹാര കാലങ്ങളില്‍ 4. ഒമ്പതാം ഭാവാധിപന്‍റെ ദശ / അപഹാര കാലങ്ങളില്‍ 5. പത്താം ഭാവാധിപന്‍റെ ദശ / അപഹാര കാലങ്ങളില്‍ 6. ഏഴാം ഭാവത്തിലേയ്ക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹത്തിന്‍റെ ദശ / അപഹാര കാലങ്ങളില്‍ 7. ഏഴാം ഭാവാധിപന്‍റെ കൂടെ നില്‍ക്കുന്ന ഗ്രഹത്തിന്‍റെ / ഗ്രഹങ്ങളുടെ ദശ / അപഹാര കാലങ്ങളില്‍ 8. ശുക്രന്‍റെ ദശ / അപഹാര കാലങ്ങളില്‍ Note: 1. ഏഴാം ഭാവത്തില്‍ കേതുവിന്‍റെ കൂടെ വേറെ ഒരു പാപഗ്രഹം നോക്കുകയോ ചെയ്യുക അഥവാ ഏഴാം ഭാവത്തിന്‍ പാപമദ്ധ്യസ്ഥിതി വരിക എങ്കില്‍ വിവാഹം നടക്കുകയില്ല. 2. ഏഴാം ഭാവത്തില്‍ ഒന്നില്‍ കൂടുതല്‍ പാപികള്‍ നില്‍ക്കുകയും ശുഭഗ്രഹയോഗ / ദൃഷ്ടി ഇല്ലാതെയും വന്നാല്‍ അഥവാ കാരക ഗ്രഹമായ ശുക്രന്‍ നീച സ്ഥിതിയും വന്നാല്‍ വിവാഹം നടക്കുകയില്ല. 3. ഏഴാം ഭാവത്തിലേക്ക് ഗുരു ദൃഷ്ടിയോ / ശനി ദൃഷ്ടിയോ, ഗുരുവോ / ശനിയോ നിന്നാലും വിവാഹം താമസിക്കും. 4. ഏഴാം ഭാവത്തില്‍ ഗുളികന്‍റെ കൂടെ ചന്ദ്രന്‍ യോഗം ചെയ്തു നിന്നാല്‍ സ്വന്തം അന്തസ്സിനു ചേരാത്ത സ്ത്രീ / പുരുഷനെ വിവാഹം ചെയ്യും. 5. ഏഴില്‍ നില്‍ക്കുന്ന ശുക്രന് ഗുളിക ബന്ധം വന്നാല്‍ വ്യഭിചര സ്വഭാവം ഉണ്ടാകും 6. ഏഴില്‍ നില്‍ക്കുന്ന ശുക്രന് കേതുവിന്‍റെയും ഗുളികന്‍റെയും ബന്ധം വന്നാല്‍ വിദേശിയെ വിവാഹം കഴിക്കും / അന്യജാതിയില്‍പ്പെട്ട സ്ത്രീ / പുരുഷനെ വിവാഹം കഴിക്കും 7. Partnership / friendship നോക്കുന്നത് ഏഴാം ഭാവം കൊണ്ടാണ്. 8. ഏഴാം ഭാവാധിപന്‍ 9 ഭാവത്തില്‍ നിന്നാല്‍ വിവാഹ ശേഷം ഉയര്‍ച്ച / ഭാഗ്യം ഉണ്ടാകും മഹാഭാഗ്യയോഗം പുരുഷ ജാതകത്തില്‍ ലഗ്നം ഓജരാശിയാവുകയും, പകല്‍ ജനിക്കുകയും ചെയതാല്‍ മഹാഭാഗ്യ യോഗമാണ്. സ്ത്രീ ജാതകത്തില്‍ ല്ഗനം യുഗ്മ രാശിയാവുകയും, യുഗ്മ രാശിയില്‍ ല്ഗനം അംശിക്കുകയും രാത്രിയില്‍ ജനിക്കുകയും ചെയതാല്‍ മഹാഭാഗ്യ യോഗമാണ്. ഏഴാം ഭാവാധിപന്‍ ലഗ്നത്തില്‍ നിന്നാല്‍ : വളരെയധികം സ്നേഹിക്കുന്ന ഭാര്യ / ഭര്‍ത്താവ്, ധാരാളം സുഹൃത്തുക്കള്‍, സുഹൃത്തുക്കള്‍ മുഖേന നേട്ടങ്ങള്‍, കൂട്ടു വ്യവസായത്തില്‍ നിജയം, വിദൃത്വം , സൗന്ദര്യം, മുതലായ ഗുണങ്ങള്‍ ഉണ്ടായിരിക്കും. ഏഴാം ഭാവാധിപന്‍ രണ്ടില്‍ : ഉദ്യോഗമുള്ള ഭാര്യ, ഭാര്യ മുഖേന വരവ്, കൂടുതല്‍ സമ്പാദ്യങ്ങള്‍, സുഹൃത്തുക്കള്‍ മുഖേന നേട്ടം, എങ്കിലും ഭാര്യാസുഖം കുറവും ആയിരിക്കും. ഏഴാം ഭാവാധിപന്‍ മൂന്നില്‍ : ആരോഗ്യമുള്ളവനും ബന്ധുജന സ്നേഹിയും ആയിരിക്കും, സുഖകരമല്ലാത്ത ദാമ്പത്യ ജീവിതം, സഹോദരീ സഹോദരന്മാരെക്കൊണ്ട് ദോഷങ്ങള്‍, പങ്കു കച്ചവടങ്ങളില്‍ പരാജയം, സുഖസൌകര്യക്കുറവ് , ഭാര്യ / ഭര്‍ത്താവിന്‍റെ ആയുസ്സിനു ഹാനി. ഏഴാം ഭാവാധിപന്‍ നാലില്‍ : ഭാര്യ / ഭര്‍ത്താവ് മുഖേന സമ്പാദ്യം ( വാഹനങ്ങള്‍, സ്ഥലം മുതലായവ്), കുടുംബ ക്ഷേമം, പ്രൌഡിയുള്ള കുടുംബം, ഭാര്യ / ഭര്‍ത്താവിന്‍റെ ഉദ്യോഗത്തിന്‍ അഭിവൃദ്ധി, മാതാവിന് ക്ഷേമം, ഉന്നത വിദ്യാഭ്യാസം. ഏഴാം ഭാവാധിപന്‍ അഞ്ചില്‍ : ഉന്നതകാര്യസിദ്ധി, നല്ല ആലോചന ശക്തി, സല്‍സന്താനങ്ങള്‍, ഉപദേശിക്കാനുള്ള കഴിവ്, മുന്‍ജന്മ സുകൃതം, പോയ ജന്മത്തിന്‍റെ തുടര്‍ച്ചയായ വിവാഹം. അല്ലെങ്കില്‍ പ്രേമ വിവാഹം. ഏഴാം ഭാവാധിപന്‍ ആറില്‍ : രോഗിണിയായ ഭാര്യ, ഭാര്യ / ഭര്‍ത്താവിനു അന്യ പുരുഷ / സ്ത്രീ യുമായി ബന്ധം, കോപശീലന്‍, അല്പസുഖം, സുഹൃത്തുക്കളുടെ ബാദ്ധ്യതകള്‍ ഏറ്റെടുക്കല്‍, വിദേശവാസം, ജാതകന്‍ ധാരാളം ബാദ്ധ്യതകള്‍. ഏഴാം ഭാവാധിപന്‍ ഏഴില്‍ : സുന്ദരിയായ ഭാര്യ, ശ്രേഷ്ഠയായ ഭാര്യ സുഖകരമായ വിവാഹ ജീവിതം, ദൃഡ നിശ്ചയമുള്ളവന്‍, ധാരാളം സഞ്ചരിക്കുന്നവന്‍, സല്‍പേരുള്ളവന്‍, നല്ല സുഹൃത്തുക്കള്‍, വളരെ നേരത്തെയുള്ള വിവാഹം. ഏഴാം ഭാവാധിപന്‍ അഷ്ടമത്തില്‍ : വൈധവ്യം, വിഭാര്യായോഗം, അല്പായുസ്സ്, ഭാര്യയുമായി വേര്‍പെട്ട് ജീവിക്കുക, സുഖകരമല്ലാത്ത വിവാഹ ജീവിതം, സുഹൃത്തുക്കള്‍ മൂലം അസ്വസ്ഥത, ഇടുങ്ങിയ മനസ്സ്, മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള പ്രവണത, ഗുഹ്യരോഗം വൈകിയ വിവാഹം അല്‍പ സന്താനങ്ങള്‍. ഏഴാം ഭാവാധിപന്‍ ഒന്‍പതില്‍ : ഭാര്യ / ഭര്‍ത്താവിന്‍ വിവാഹ ശേഷം ഉയര്‍ച്ച, വിദേശവാസം, ദൈവാധീനം, പുണ്യസ്ഥല ദര്‍ശനം. ഏഴാം ഭാവാധിപനെ ല്ഗനാധിപന്‍ നോക്കിയാല്‍ ജാതകന്‍ വലിയ നീതിമാനായിരിക്കും. ഏഴാം ഭാവാധിപന്‍ പത്തില്‍ : ഉയര്‍ന്ന ഉദ്യോഗം, ഉന്നത സ്ഥാനലബ്ധി, സര്‍ക്കാരിലോ തത്തുല്യ സ്ഥാപനങ്ങളിലോ ജോലി, വിദേശസഞ്ചാരം, വിശാലഹൃദയന്‍, ഭാര്യയുടെ കുടുംബഭാരം ഏറ്റെടുക്കും. ഉദ്യോഗത്തില്‍ അഭിവൃദ്ധി, പത്താം ഭാവത്തില്‍ പാപഗ്രഹങ്ങള്‍ കൂടെ നിന്നാല്‍ ഹൃദയ സംബന്ധമായ അസുഖവും വരാവുന്നതാണ് ഏഴാം ഭാവാധിപന്‍ പതിനൊന്നില്‍ : ധാരാളം നേട്ടങ്ങള്‍, നല്ല വരുമാനം, മുതിര്‍ന്നവരോട് കൂടുതല്‍ ബഹുമാനം, ദീര്‍ഘായുസ്സ്, ബാല്യകാലം ദുഃഖകരവും പില്‍ക്കാലം സുഖകരവുമായിരിക്കും ഏഴാം ഭാവാധിപന്‍ പന്ത്രണ്ടില്‍ : ഭാര്യ / ഭര്‍ത്താവ് ഉപേക്ഷിച്ചു പോകും, വിദേശവാസം, വിദേശത്ത് വച്ച് മരണം, സുഹൃത്തുക്കള്‍ ഇല്ലായ്മ, കുടുംബക്കാരും അയല്‍ക്കാരുമായി മോശമായ ബന്ധം, ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരു സ്ത്രീയുമായി സഹവാസം, സന്താനപ്രാപ്തി ഇല്ലായ്മ. എട്ടാം ഭാവം ( ആയുർസ്ഥാനം, ദുസ്ഥാനം ) ജാതകം നോക്കുമ്പോള്‍ ആദ്യം ആയുസ്സ് അതായത് എട്ടാം ഭാവം നോക്കണം, ആയുസ്സ് കൂടാതെ ദാരിദ്ര്യം, സ്ഥിരമായുള്ള അസുഖം, അപമാനം, നിരാശ, ബുദ്ധിമുട്ടുകള്‍, depression etc. അഷ്ടമം ഒമ്പതിന്‍റെ വ്യയസ്ഥാനമാണ് ( 9 ന്‍റെ 12 ) അഷ്ടമത്തില്‍ ശുഭഗ്രഹം നല്ലതല്ല. ശുഭഗ്രഹത്തി ദൃഷ്ടിയും നല്ലതല്ല. പാപി നല്ലതാണു. അഷ്ടമരാശിക്കുറില്‍ ജനിച്ചവരുമായി സൗഹൃദം സ്ഥാപിച്ചാല്‍ / തൊഴില്‍ തുടങ്ങിയാല്‍ കുഴപ്പത്തിലാകും. ജന്മരാശിയുടെ അഷ്ടമത്തില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന ദിവസങ്ങളില്‍ ശുഭകാര്യങ്ങള്‍ ചെയ്യരുത്. അഷ്ടമത്തില്‍ ശനി സഞ്ചരിക്കുന്ന കാലത്ത് രോഗങ്ങള്‍ കാര്യവിഘ്നം, അപകട ഭീതി, അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടികള്‍ മുതലായവ സംഭവ്യമാണ്. അഷ്ടമത്തില്‍ രവി നിന്നാല്‍ : ദീര്‍ഘായുസ്സ്, ജാതകന്‍ കീര്‍ത്തി ഇല്ലായ്മ, ദുര്‍വ്യയ ശീലം, കണ്ണിന്‍ രോഗമുള്ളവനും കലഹപ്രിയനും ആയിരിക്കും. പിതൃനാശം ( പിതാവിനെ വിട്ടു താമസിക്കാന്‍ യോഗം ), ദ്വിഭാര്യായോഗം, അനാദരവ്, ഹൃദയ സംബന്ധമായ രോഗം, രക്തസമ്മര്‍ദ്ദം, ഉഷ്ന്നാധിക്യം മൂലമുള്ള അസുഖങ്ങള്‍ കൂടാതെ കലഹ സ്വഭാവിയും ഒന്നിലും തൃപ്തി വരാത്തവനുമായിരിക്കും. അഷ്ടമത്തില്‍ ചന്ദ്രന്‍ : ആയുര്‍ബലം കുറഞ്ഞവന്‍, ഏതെങ്കിലും സ്ഥിരമായ രോഗമുള്ളവന്‍, മാനസിക വിഭ്രാന്തി, കൂടിയും കുറഞ്ഞുമിരിക്കുന്ന സമ്പാദ്യം, ജലത്തില്‍ നിന്ന് ഭയം, ആപത്ത്, അതിസാരം, ഗ്രന്ഥികളുടെ പ്രവര്‍ത്തനക്ഷയം, ത്യാഗശീലനും വിദ്യാഭ്യാസത്തിന്‍ തടസ്സം നേരിടുന്നവനുമായിരിക്കും. അഷ്ടമത്തില്‍ കുജന്‍ : ദീര്‍ഘായുസ്സ്, ക്രൂര മനോഭാവം, സഹോദര നാശം, നീചകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നവനും പലവിധത്തില്‍ ദുഃഖം അനുഭവിക്കുന്നവനും, ഉള്ള സമ്പാദ്യങ്ങള്‍ / സ്വത്തുക്കള്‍ ഇല്ലാതാക്കുക, ഭാര്യാമരണം, സ്ത്രീകള്‍ക്ക് മംഗല്യദോഷം, ക്യാന്‍സര്‍, ട്യുമര്‍, അള്‍സര്‍ മുതലായ ( രക്തസംബന്ധമായ ) അസുഖങ്ങള്‍ക്ക് സാദ്ധ്യത. അഷ്ടമത്തില്‍ ബുധന്‍ : ദീര്‍ഘായുസ്സ്, വിദ്യ കൊണ്ട് കീര്‍ത്തിയും ധനവും ലഭിക്കുന്നവനും സാഹിത്യ കലയില്‍ പ്രാവീണ്യം, എല്ലാവരാലും ആദരിക്കപ്പെടുന്നവന്‍, രാജതുല്യനും സമ്പത്തും വിശിഷ്ട ഗുണങ്ങള്‍ ഉള്ളവനും ത്വക്ക് രോഗത്തിനു സാദ്ധ്യതയുള്ള ആളുമായിരിക്കും. അഷ്ടമത്തില്‍ വ്യാഴം : മദ്ധ്യായുസ്സ്, ഉന്നത നിലയിലുള്ള കുടുംബത്തില്‍ ജനിക്കുക, എല്ലാവർക്കും പ്രിയമുള്ളവന്‍, പരോപകാരി, സന്താനങ്ങള്‍ നല്ല നിലയില്‍ എത്താത്തവന്‍, ധാരാളം ചെലവു ചെയ്യുന്നവന്‍, ഈശ്വരവിശ്വാസം കുറഞ്ഞവന്‍ , സ്വജനങ്ങളുടെ ഉപദേശം സ്വീകരിക്കാത്തവനും ദുഷിച്ച സ്ത്രീയില്‍ ആസ്ക്തിയുള്ളവനും മന:സുഖം ഇല്ലാത്തവന്‍, മജ്ജ സംബന്ധമായ അസുഖം. അഷ്ടമത്തില്‍ ശുക്രന്‍ : ഭാര്യയില്‍ നിന്ന് വേര്‍പെട്ട് ജീവിക്കുന്നവന്‍, സുഖ സൗകര്യങ്ങളില്‍ താല്പര്യക്കുറവ്, ധന സമൃദ്ധി, മൂത്രാശയ സംബന്ധമായ അസുഖം, ഭാര്യ / ഭര്‍ത്താവില്‍ നിന്ന് ധാരാളം സ്ഥാവര ജംഗമ സ്വത്ത് ലഭിക്കുക, കലാപരമായ വിഷയങ്ങളില്‍ താല്പര്യക്കുറവ്, ദേവീ കോപം. അഷ്ടമത്തില്‍ ശനി : ദീര്‍ഘായുസ്സ്, സ്വത്തുക്കള്‍ ഇല്ലാത്തവന്‍ , ദാരിദ്ര്യത അനുഭവിക്കുന്നവന്‍, കീഴ്ജീവനക്കാരന്‍, ധാരണാശക്തി ഇല്ലാത്തവന്‍, വിദേശവാസി, ധാരാളം യാത്ര ചെയ്യുന്നയാള്‍. അര്‍ശസ്സ്, കുഷ്ടം മുതലായ രോഗങ്ങള്‍, അഷ്ടമത്തിലെ ശനിയെ പാപന്‍ വീക്ഷിച്ചാല്‍ ശനി അത്യന്തം ദുരിത കാരകനാകും. വ്യാഴം വീക്ഷിച്ചാല്‍ അനിഷ്ട ഫലം കുറയും. അഷ്ടമത്തില്‍ രാഹു : ദീര്‍ഘായുസ്സ്, വിദേശ വാസി, ഓര്‍ക്കാപ്പുറത്ത് ധനം ലഭിക്കുന്നവന്‍, ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉയര്‍ച്ച ലഭിക്കുന്നവന്‍, സാഹിത്യവാസന, കുടെക്കുടെ തൊഴില്‍ മാറ്റം, വൈദ്യവൃത്തി ചെയ്യുന്നവന്‍, മോഷണത്തില്‍ വിരുതുള്ളവന്‍, ഭാര്യ രോഗിണി, ദ്വിഭാര്യായോഗം, ശുചിത്വക്കുറവ്, വാത സംബന്ധമായ രോഗങ്ങള്‍, അംഗ വൈകല്യമുള്ളവനുമാകാം. അഷ്ടമത്തില്‍ കേതു : വിദേശവാസി, സഞ്ചാരി, അന്യായമായ രീതിയില്‍ ധനസമ്പാദനം, അനേകം സ്ത്രീ / പുരുഷന്മാരെ വശീകരിക്കാന്‍ കഴിവുള്ളവന്‍, ഭൂതപ്രേത പിശാചുക്കളെ ഭയപ്പെടുന്നവന്‍, ദേഹത്തില്‍ വ്രണങ്ങളോട് കൂടിയവന്‍, ഭക്ഷണത്തോട് താല്പര്യക്കുറവ്, വൈധവ്യയോഗം. കുടുംബത്തില്‍ നിത്യ ശല്യക്കാരന്‍, നേത്രരോഗം, പരാധനത്തിലും അന്യ സ്ത്രീകളിലും ആസ്ക്തന്‍. അഷ്ടമത്തില്‍ ഗുളികന്‍ : രോഗത്താല്‍ ക്ലേശിക്കുന്നവന്‍, അപമൃത്യു സംഭവിക്കാന്‍ ഇടയുള്ളവന്‍, വിഷം കൈകാര്യം ചെയ്യുന്നവനോ ( വിഷപാനത്തിനിട വരികയോ ചെയ്യാം ), പരോപകാരി, അതി രഹസ്യങ്ങളായ വിഷയത്തെ അറിയുന്നവന്‍, അഷ്ടമത്തില്‍ ഗുളികന്‍ അല്പായുസ്സു ലക്ഷണമാണ്. ശുഭ ഗ്രഹ വീക്ഷണം പരിഹാരമാണ്. ജാതകത്തില്‍ അഷ്ടമത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ട് ജാതകന്‍റെ അസുഖങ്ങളെ പറയാവുന്നതാണ്. 1. എട്ടില്‍ രവിയെങ്കില്‍ ഹൃദയ സംബന്ധമായ രോഗം, രക്തസമ്മര്‍ദ്ദം ( Blood Pressure ), ഉഷ്ണ സംബന്ധമായ രോഗം, ശിരോരോഗം, കണ്ണിനു അസുഖം മുതലായവ 2. എട്ടില്‍ ചന്ദ്രന്‍ എങ്കില്‍ മാനസിക അസ്വസ്ഥകള്‍, ശരീരത്തിന്‍റെ അന്തര്‍ ഭാഗത്തുള്ള ഗ്രന്ഥികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ ( പാന്‍ക്രിയാസ്, തൈറോയിഡ് ) കഫാധിക്യം, വലിവ്, അതിസാരം മുതലായവ 3. എട്ടില്‍ കുജന്‍ എങ്കില്‍ രക്ത സംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍, small pox, Surgery, Appendicitis, എല്ലുരോഗം മുതലായവ 4. എട്ടില്‍ ബുധന്‍ എങ്കില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ത്വക്ക് രോഗങ്ങള്‍, കഠിനമായ പണി, പകര്‍ച്ച വ്യാധികള്‍ അപസ്മാരം. ചുഴലി ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍ ബുദ്ധിഭ്രംശം മുതലായവ 5. എട്ടില്‍ വ്യാഴം എങ്കില്‍ മജ്ജ സംബന്ധമായ അസുഖങ്ങള്‍ കൊഴുപ്പ് സംബന്ധമായ ( കൊളസ്ട്രോള്‍ ) അസുഖങ്ങള്‍. 6. എട്ടില്‍ ശുക്രന്‍ എങ്കില്‍ കിഡ്നി സംബന്ധമായ അസുഖങ്ങള്‍, ബ്ലാഡര്‍ സ്റ്റോണ്‍, ലിവര്‍ സംബന്ധമായ അസുഖങ്ങള്‍, കുടാതെ ജനനേന്ദ്രിയങ്ങള്‍ സംബന്ധമായ അസുഖങ്ങള്‍ മുതലായവ. 7. എട്ടില്‍ ശനി എങ്കില്‍ പക്ഷാഘാതം, വാതം, തണുപ്പ് കൊണ്ടുള്ള അസുഖങ്ങള്‍, വായു സംബന്ധമായ അസുഖങ്ങള്‍ മുതലായവ. Note: 1. അഷ്ടമാധിപന്‍ ലഗ്നത്തിലോ ല്ഗനാധിപന്‍ അഷ്ടമത്തിലോ വന്നാല്‍ ദാരിദ്ര്യമാണ്. കൂടാതെ വഴക്ക്, കേസ്സ്, ശിക്ഷ. അഷ്ടമാധിപന്‍ നാലില്‍ വന്നാല്‍ കുടുംബക്കെസ്സു. 2. ഏഴാം ഭാവാധിപന്‍ അഷ്ടമത്തില്‍ വന്നാല്‍ ജീവിതപങ്കാളിയോട് വഴക്ക് ( ശത്രുത ) ഉണ്ടാകും. 3. ലഗ്നാധിപനും അഷ്ടമാധിപനും ഒന്നായാല്‍ ( കുജന്‍ അഥവാ ശുക്രന്‍ മാത്രം ) ദോഷം ഇല്ല. 4. അഷ്ടമത്തില്‍ പാപികള്‍ നില്‍ക്കുകയും പാപ ദൃഷ്ടി ഉണ്ടാവുകയും ഭാവാധിപന്‍ ദുസ്ഥാനത്ത് പോവുകയും ചെയ്യുന്നത് ഭാവത്തിന്‍ കൂടുതല്‍ ദോഷം വരുന്നത് വഴി ഭാവത്തിന്‍ ദോഷം ( നാശം ) സംഭവിക്കുന്നു. ഇത് ജാതകന്‍ നല്ലതാകുന്നു. ദീര്‍ഘായുസ്സ് ഉണ്ടാകും. 5. എട്ടില്‍ പാപികള്‍ പ്രത്യേകിച്ചു ശനി ഉണ്ടെങ്കില്‍ ദീര്‍ഘായുസ്സ് ഉണ്ടാകും. 6. എട്ടില്‍ ശുഭഗ്രഹം ( പ്രത്യേകിച്ചു വ്യാഴം ) - മദ്ധ്യായുസ്സ് ഏട്ടാ ഭാവാധിപന്‍ ലഗ്നത്തില്‍ : ധാരാളം വീരോധികള്‍, രോഗി, അനാരോഗ്യവാന്‍, മറ്റുള്ളവരാല്‍ / ശത്രുക്കളാല്‍ കൊല്ലപ്പെടുന്നവന്‍ ദാരിദ്ര്യത, കുടുംബമഹത്വം കളഞ്ഞു കളിക്കുന്നവന്‍,, സര്‍ക്കാര്‍ ജോലിക്കോ തത്തുല്യ ജോലിക്കോ അര്‍ഹന്‍, സര്‍ക്കാര്‍ ധനം ലഭിക്കാനിടവരും. ഏട്ടാ ഭാവാധിപന്‍ രണ്ടില്‍ : ശുഷ്കിച്ച സമ്പാദ്യം, ധാരാളം കടബാദ്ധ്യതയുള്ളവന്‍, നയന രോഗം, ശുഭ ഗ്രഹമാണെങ്കില്‍ ഐശ്വര്യവും ധനവും ദേഹസൗഖ്യവും ഉള്ളവനാകും. ഏട്ടാ ഭാവാധിപന്‍ മൂന്നില്‍ : ധൈര്യശാലികളായ സഹോദരങ്ങള്‍, സഹോദരന്മാരുടെ ആദരവ്, ധൈര്യശാലി, സാഹസ പ്രവര്‍ത്തികള്‍ ചെയ്യുന്നവന്‍ എന്തിനെയും നേരിടാനുള്ള കഴിവ്, സഹോദരന്മാര്‍ക്ക് / സഹോദരിമാര്‍ക്ക് അപകടം മൂലം മരണം സംഭവിക്കാവുന്നതാണ്. keralaonline