അഗ്നിമൂര്‍ധാ ചക്ഷുഷീ ചന്ദ്രസൂര്യൗ
ദിശഃ ശ്രോത്രേ വാഗ് വിവൃതാശ്ച വേദാഃ
വായുഃ പ്രാണോ ഹൃദയം വിശ്വമസ്യ
പദ്ഭ്യാം പൃഥിവീ ഹ്യേഷ സര്‍വ്വഭൂതാന്തരാത്മാ.
ദിശഃ ശ്രോത്രേ വാഗ് വിവൃതാശ്ച വേദാഃ
വായുഃ പ്രാണോ ഹൃദയം വിശ്വമസ്യ
പദ്ഭ്യാം പൃഥിവീ ഹ്യേഷ സര്‍വ്വഭൂതാന്തരാത്മാ.
മറ്റു മന്ത്രങ്ങളില്‍ യാതൊരു പരമേശ്വരന്‍ നിരാകാരസ്വരൂപനായി വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു വോ അദ്ദേഹ ത്തിന്റേതു തന്നെയാണ് ഈ പ്രത്യക്ഷമായി കാണപ്പെടുന്ന ജഗത്തിന്റെ വിരാട് സ്വരൂപം. ഈ വിരാട് സ്വരൂപം അദ്ദേഹത്തിന്റെ അഗ്നി അതായത് ദ്യുലോകം മസ്തകവും ചന്ദ്രനും സൂര്യനും രണ്ടുനേത്രങ്ങളും സമസ്ത ദിക്കുകള്‍ കര്‍ണ്ണങ്ങളും നാനാവിധങ്ങളായ ഛന്ദസ്സുകള്‍ മന്ത്രങ്ങളുടെ രൂപത്തില്‍ വിസ്തൃതമായിരിക്കുന്ന നാലു വേദവാണികളും വായുപ്രാണനും സമ്പൂര്‍ണ്ണചരാചരജഗത്ത് ഹൃദയവും പൃഥ്വി അദ്ദേഹത്തിന്റെ പാദങ്ങളും ആകുന്നു. ഈ പരബ്രഹ്മ പരമേശ്വരന്‍ സകല ജീവികളുടേയും അന്തര്യാമിയായ പരമാത്മാവാകുന്നു.