Monday, August 29, 2016

ഉറക്കത്തിൽ "ഞാൻ" പൊന്താതിരുന്നതാണ് സർവ്വരെയും ഏകമാക്കിത്തീർത്തത്. ഒരു മനുഷ്യന്റെ ആയുസ്സ് നൂറുവർഷമാണെന്നു സങ്കല്പിച്ചാൽ ഏകദേശം 40 വർഷത്തോളം അയാൾ ഉറങ്ങുന്നുണ്ട്; അതായത് തന്റെ അഹങ്കാരം താൻ അറിയാതെതന്നെ ഒരുവനിൽ ഇക്കാലയളവിൽ ഇല്ലാതാവുന്നുണ്ട്.
ഭഗവാൻ വേണമെന്നു വിചാരിച്ചുതന്നെ മനുഷ്യനു നൽകിയ ഒരു മഹാവരമാണ് ഉറക്കം. എന്നാൽ ഉറക്കത്തിൽ "ഞാൻ" പൊന്താതിരുന്നതിലെ ആനന്ദം, ഒരാവാരണാശക്തി മൂടിയിരിക്കുന്നതിനാൽ അല്പം മാത്രമാണ് അനുഭവിക്കുന്നത്. ജാഗ്രദാവസ്ഥയിൽ, ഇങ്ങനെ "ഞാൻ" പൊന്താതിരിക്കാൻ സാധിക്കുമെങ്കിൽ ആ അവസ്ഥയ്ക്കു പേരാണ് "സമാധി"; അതിലാവട്ടെ ഉറക്കത്തിൽ ഏതൊരു പരാമശാന്തമായ സുഖം അനുഭവിച്ചുവോ അതിനേക്കാൾ നൂറോ ആയിരമോ ഇരട്ടി സുഖാനുഭവമാണ് സമാധി അവസ്ഥയിലുണ്ടാവുക. ആയിരം സൂര്യചന്ദ്രന്മാർ ഒരുമിച്ചുടിച്ചാലുള്ള പ്രകാശമാണ് ആ സമയം ചിത്തിൽ അനുഭവപ്പെടുക.nochur venkataraman.