വ്യാസന്‍ എന്തിന് അഞ്ച്‍ ലക്ഷം + ശ്ലോകങ്ങള്‍ എഴുതി. !!!!
ഒറ്റവാക്കില്‍ ഉത്തരം ഒന്നേ ഉള്ളു, എഴുതാതിരിയ്ക്കാന്‍ പറ്റാത്തതുകൊണ്ട്‍....
ശ്രീ ബുദ്ധന് ആത്മജ്ഞാനമുണ്ടായതിന് ശേഷം അദ്ദേഹം തീര്‍ത്തും മൗനിയായിത്തീര്‍ന്നു. അത്യന്തം ശാന്തനായി അദ്ദേഹം അദ്ദേഹത്തില്‍ത്തന്നെ ഇരുന്നു. തനിയ്ക്ക്‍ ഒന്നും ചെയ്യാനില്ലെന്നും, എന്തെങ്കിലും ചെയ്താല്‍ അതൊക്കെ അജ്ഞാനമായിത്തീരുമെന്നും പിന്നീട്‍ തനിയ്ക്ക്‍ കിട്ടിയ ആത്മജ്ഞാനത്തില്‍ രമിയ്ക്കാന്‍ സാധ്യമാവുകയില്ലെന്നും, കര്‍മ്മകലാപങ്ങളില്‍ പെട്ട്‍ ജീവിതം വീണ്ടും ദു:ഖപൂരിതമാക്കേണ്ടതില്ലെന്നുമൊക്കെ അദ്ദേഹത്തിന് തോന്നി. ആ സമയത്ത്‍ ദേവതകള്‍ ഇറങ്ങിവന്ന്‍ ശ്രീ ബുദ്ധനോട്‍ പറയുന്നുണ്ട്‍. താങ്കള്‍ക്ക്‍ കിട്ടിയിരിക്കുന്നത്‍ ആത്മജ്ഞാനമാണ്, ഇത്‍ താങ്കള്‍ ലോകത്തോട്‍ വിളിച്ച്‍ കൂവണം, ഇത്‍ പ്രചരിപ്പിയ്ക്കണം, ലോകരുടെ അജ്ഞാനം നീങ്ങാന്‍ അത്‍ സഹായിയ്ക്കും എന്നൊക്കെ. അപ്പോള്‍ ബുദ്ധന്‍ പറയുന്നു, ജ്ഞാനികള്‍ക്ക്‍ ഇതിന്റെ ആവശ്യമില്ല, അജ്ഞാനികളോട്‍ ഇതൊന്നും പറഞ്ഞിട്ട്‍ യാതൊരു കാര്യവുമില്ല. അതുകൊണ്ട്‍ ഞാനിപ്പോള്‍ എവിടെയാണോ അവിടെത്തന്നെ ഇരുന്നോട്ടെ. ഇത്തരത്തിലുള്ള രണ്ട്‍ കൂട്ടര്‍ ലോകത്ത്‍ അല്പസംഖ്യയാണ്, അത്‍ രണ്ടുമല്ലാത്തവരാണ് ഭൂരിഭാഗവും. അവര്‍ക്ക്‍ ഇത്‍ ഉപകാരപ്രദമാകും. അതനുസരിച്ചാണ് ബുദ്ധന്‍ ധര്‍മ്മപ്രചരണത്തിനായി തുടങ്ങുന്നത്‍.
ലോകം മുഴുവനും ധര്‍മ്മത്താല്‍ ഉണ്ടാകുന്നു, ധര്‍മ്മത്തില്‍ നിലനില്‍ക്കുന്നു, ധര്‍മ്മത്തില്‍തന്നെ വിലീനമാകുന്നു, അതുകൊണ്ട്‍ ധര്‍മ്മം ഒന്നുമാത്രം, അതാണ് ധരിയ്ക്കേണ്ടത്‍... ഇത്‍ എത്രതന്നെ പറഞ്ഞാലും ആരും കേള്‍ക്കുന്നില്ലല്ലോ !! എന്ന്‍ പരിതപിക്കുന്ന വ്യാസഭഗവാനെ നമുക്ക്‍ കാണാം.. വ്യാസവിരചിതങ്ങളെല്ലാം ഈശ്വരന്‍ തന്നെ നിശ്ചയിച്ചിട്ടുള്ളതാണ്. ഓരോ കല്പത്തിലും ഓരോ വ്യാസന്മാരാണ്. ഇപ്പോള്‍ ഇരുപത്തേഴാമത്തെ വ്യാസനാണ് (ഓര്‍മ്മപ്പിശകുണ്ടെങ്കില്‍ മാപ്പ്‍). ഓരോ വ്യാസനും ഒരേ പണിതന്നെ, രചനകളില്‍ അല്പാല്പം ഭേദങ്ങള്‍ ഉണ്ടായേയ്ക്കാം. വ്യാസന് വിധിച്ചിട്ടുള്ളത്‍ അദ്ദേഹം തന്നെ വ്യസിയ്ക്കണമല്ലൊ. അത്‍ വ്യസിച്ചു, എന്ന് മാത്രം. വ്യസിച്ചതിലും അധികം വ്യസിയ്ക്കാനോ, അതില്‍ കുറച്ച്‍ വ്യസിയ്ക്കാനോ വ്യാസനാല്‍ സാധ്യമല്ല.
നമ്മുടെ തുച്ഛവും ഖണ്ഡിതവുമായ ബുദ്ധികൊണ്ട്‍, വ്യാസ പ്രതിഭയെ അറിയാന്‍ ശ്രമിയ്ക്കുക എന്നുത്‍ സൂര്യന് ടോര്‍ച്ച്‍ കാണിച്ചുകൊടുക്കുന്നപോലെയായിത്തീരും. വ്യാസപ്രതിഭയെ നമിച്ചുകൊണ്ട്‍ അദ്ദേഹത്തിന്റെ ക്ര്‌തികള്‍ പഠനവിധേയമാക്കുക, പഠിപ്പിക്കുക, അതായിരിക്കും നമുക്ക്‍ ചെയ്യാനുള്ളത്‍. ഋഷിഋണം അങ്ങിനെയാണല്ലോ വീടുന്നത്‍....vijayan
No comments:
Post a Comment