Tuesday, April 11, 2017

ശ്രീരാമൻ ആരാണെന്നു ഹനുമാന്‍ പറയുന്നു..ദേഹബുദ്ധ്യാ വീക്ഷിച്ചാല്‍ രാമന്‍ എന്റെ യജമാനാണ്...ഞാന്‍ രാമന്റെ ദാസനുമാണ്..യഥാര്‍ത്ഥത്തില്‍ എല്ലാ ജീവാത്മാക്കള്‍ക്കും ഹനുമാന്‍ ഒരു ഗുണപാഠം തരുന്നു...നാമെല്ലാം പരമാത്മാവിന്റെ ദാസന്മാരാണ് ....
ഈ ശരീരത്തിന്റെ ഉടമസ്ഥാവകാശം ദൈവത്തിനുള്ളതാണ് .....ദൈവത്തിന്റെ ആജ്ഞ ശിരസാവഹിക്കുക എന്നതല്ലാതെ ഒരു ജീവാത്മാവിനും ഒന്നും ചെയ്യുവാനില്ല....ആര്‍ക്കും ഒന്നും ആവശ്യപ്പെട്ടിട്ടല്ല കിട്ടിയിരിക്കുന്നത്,...
ജീവബുദ്ധ്യാചിന്തിച്ചാല്‍ ഞാന്‍ രാമന്റെ സ്നേഹിതനാനെന്നുഹനുമാന്‍ പറയുന്നു...പരമാത്മാവായ രാമന്‍ ഇപ്പോള്‍ ജീവാത്മാവായിട്ടാണ് ഹനുമാന്റെ മുമ്പില്‍ നില്‍ക്കുന്നത്,,,രാമന്‍ നമ്മുടെയെല്ലാം സ്നേഹിതനാണ്...സ്നേഹിതനോട് നമുക്കെന്തും തുറന്നുപറയാം..സാധാരണ ഗതിയില്‍ ഒന്നും ഒളിച്ചുവേക്കാത്ത സത്യങ്ങള്‍ വെളിപ്പെടുന്നത് സ്നേഹിതന്റെ മുമ്പിലാണ് ...രാമന്‍ നമ്മെ സഹായിക്കുന്ന സ്നേഹിതനാണ്..കരുണാവാരിധിയാണ്...ഹനുമാന്‍ ശ്രീരാമന്റെ ആജ്ഞനുവര്‍ത്തിയായിരിക്കെ തന്നെ ജീവബുദ്ധിയോടെ ചിന്തിക്കുംവോള്‍ സ്നേഹിതനുമായിരുന്നു...
ആത്മബുദ്ധിയോടെ സങ്കല്പ്പിചാലോ ...?..ഞാനും രാമനും ഒന്നുതന്നെയാണ് എന്ന് ഹനുമാന്‍ വെളിപ്പെടുത്തുന്നു..ഹനുമാന്‍ എന്നത് നമ്മുടെയെല്ലാം ഒരു അവസ്ഥയാണ്...അഹങ്കാരമില്ലാത്ത അവസ്ഥയാണത്‌.അഹത്തിനു ആകാരമുണ്ടാകുന്നതാണ് അഹങ്കാരം...സകലതും രാമനില്‍ അര്‍പ്പിച്ചു ഹനുമാന്‍ ശക്തിനേടി...കര്‍മ്മങ്ങളുടെ കര്‍ത്ത്യത്വം ഹനുമാന്‍ സങ്കല്പ്പിക്കുന്നില്ല...എല്ലാം ചെയൂനതു രാമനാണ്...അതിനാല്‍ ഹനുമാന്‍ ഏറ്റവും ചെറിയവനാണ്....അതേസമയം ഏറ്റവും വലിയവനാകാനും ഹനുമാന് കഴിയും...Ramayana.

No comments: