ദഹിക്കാത്ത ആഹാരം ശരീരത്തിന് അസുഖം വരുത്തുന്നു.
അതു പോലെ തന്നെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം പകരുന്ന ദഹിക്കാത്ത വിജ്ഞാനം പല അസുഖങ്ങളും സാമൂഹ്യ ഘടനയിലും, സംഘടിത രാഷ്ട്രീയ സമ്പ്രദായത്തിലും വരുത്തിയിരിക്കുന്നു.
ഈ അസുഖങ്ങൾ വിരുദ്ധമായ വൈകാരികത വളർത്തി പരസ്പരം സംഘർഷങ്ങളിൽ പ്രകടമാക്കുന്നു.
അസൂയ കലർന്ന വികാരത്തോടെ ജോലി ലഭിച്ചവരോട് വിദ്യാസമ്പന്നർ പ്രതികരിക്കുന്നു. ജോലി ലഭിക്കാതെ വരുമ്പോൾ സ്വജനപക്ഷപാതം മുതലായവ ആരോപിക്കുന്നു.
എതിർപ്പും കോപവും, വിദ്വേഷവും വളർത്തുന്നു.ഇന്നു നിലവിലുള്ള അസംതൃപ്തിക്കും അമർഷത്തിനും മൂലകാരണം വിദ്യാഭ്യാസ സമ്പ്രദായമാണ്.
ശ്രീ സത്യസായി ബാബ
No comments:
Post a Comment