ജൂൺ 1
ശബരിമല പ്രതിഷ്ഠാ ദിനം
ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി ധർമശാസ്താവാണ്. ധ്യാനഭാവത്തിൽ കിഴക്കോട്ട് ദർശനമായി പദ്മാസനത്തിൽ മരുവുന്നു. സ്വർണ്ണത്തിന് പ്രാധാന്യം നൽകി നിർമ്മിച്ച ഒന്നരയടി ഉയരം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് ഇവിടെയുള്ളത്. ആദ്യമുണ്ടായിരുന്ന ശിലാവിഗ്രഹം പിൽക്കാലത്ത് തകർക്കപ്പെടുകയും ക്ഷേത്രത്തിന് തീവയ്ക്കുകയും ചെയ്തശേഷമാണ് ഇപ്പോഴത്തെ വിഗ്രഹം പണിത് പ്രതിഷ്ഠിച്ചത്. മുഖ്യ ക്ഷേത്രത്തിൻറെ വടക്കുഭാഗത്ത് ഏകദേശം ഇരുനൂറ് മീറ്റർ മാറിയാണ് മാളികപ്പുറത്തമ്മക്ഷേത്രം. മാളികപ്പുറത്തമ്മയെ തുല്യപ്രാധാന്യമുള്ള ദേവിയായി കരുതുന്നു. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. ഇതുമൂലമാണ് ദേവിക്ക് ഈ പേരുവന്നത്. മഹിഷിക്ക് മോക്ഷം കിട്ടിയപ്പോൾ അവതരിച്ച ദേവിയാണെന്നും അതല്ല ആദിശക്തിയായ മധുര മീനാക്ഷിയാണ് മാളികപ്പുറത്തമ്മയെന്നും രണ്ട് അഭിപ്രായമുണ്ട്. ക്ഷേത്രത്തിലെ പ്രധാന ഉപപ്രതിഷ്ഠ ആദിമൂല ഗണപതിയാണ്. കൂടാതെ വാവരുസ്വാമിയുടെയും കടുത്തസ്വാമിയുടെയും സാന്നിദ്ധ്യവും അവിടെയുണ്ട്.
അയ്യപ്പ വിഗ്രഹത്തിൻറെ പ്രത്യേകതകൾ
1950 ലെ അഗ്നിബാധയ്ക്കു ശേഷം പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹമാണ് ഇന്ന് ഭക്തി കോടികൾ തൊഴുതു വണങ്ങുന്ന അയ്യപ്പവിഗ്രഹം. ദേവ ശില്പികൾ എന്നറിയപ്പെടുന്ന ചെങ്ങന്നൂർ തട്ടാവിള കുടുംബത്തിലെ അയ്യപ്പപണിക്കരും നീലകണ്ഠ പണിക്കരും.ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ ഊട്ടുപുരയിൽ വച്ച് കഠിനവ്രതാനുഷ്ഠാനത്തോടെയാണ് അയ്യപ്പ വിഗ്രഹം നിർമ്മിച്ചത്. ചിന്മുദ്രധരിച്ച് യോഗപട്ട ബന്ധനത്തോടെ സമാധിയിൽ സ്ഥിതിചെയ്യുന്ന അയ്യപ്പ രൂപത്തെ കുറിച്ചാണ് .
എന്താണ് മറ്റു വിഗ്രഹങ്ങളിൽ കാണാത്ത അപൂർവ്വമായ ഈ പ്രതിഷ്ഠയുടെ രഹസ്യം .?
ചിന്മുദ്രയോടും പട്ടബന്ധനത്തോടും കൂടിയ അയ്യപ്പവിഗ്രഹമാണു പരശുരാമൻ ശബരിമലയിൽ പ്രതിഷ്ഠിച്ചത് എന്ന് ഭൂതനാഥോപാഖ്യാനത്തിൽ പറയുന്നു. ചിന്മുദ്രധരിച്ച് യോഗപട്ട ബന്ധനത്തോടെ സമാധിയിൽ സ്ഥിതിചെയ്യുന്ന രൂപത്തിലാണു ശബരിമല ശാസ്താവിൻറെ വിഗ്രഹം. നരസിംഹമൂർത്തിയുടെ യോഗനരസിംഹ സങ്കൽപ്പത്തിലുള്ള വിഗ്രഹങ്ങളിലും യോഗപട്ടബന്ധനം കാണാം.യോഗപട്ടബന്ധത്തോടു കൂടിയ യോഗദക്ഷിണാമൂർത്തിയുടെയും അഗസ്ത്യമഹർഷിയുടേയും വിഗ്രഹങ്ങൾ ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിലും കാണാം. ഉത്കുടികാസനം എന്നാണു ഈ ആസനത്തിനു പേര് എന്ന് വൈഖാനസാഗമം (ഉത്കുടികാസനമസൈ്യത ഊരുമധ്യേ വസ്‌ത്രേണ ബന്ധ്യ).
യോഗപട്ടബന്ധനത്തോടു കൂടിയ രൂപത്തിൻറെ പ്രാധാന്യം എന്താണ് എന്നു നോക്കാം.
മുട്ടിനുമുകളിലൂടെ ശരീരം ചുറ്റി ബന്ധിച്ചിരിക്കുന്ന വസ്ത്രഖണ്ഡമാണു യോഗപട്ടം. ബാഹ്യലോകവുമായി ഒരു ബന്ധവുമില്ലാതെ ശരീരമനസ്സുകളുടെ സമ്ബൂർണ്ണ നിയന്ത്രണം സാധ്യമാകുന്ന യോഗാസനമാണു യോഗപട്ടബന്ധം. ശത്രുനിഗ്രഹം നടത്തിയശേഷം സമസ്തചിന്തകളേയും അടക്കി സമാധിഅവസ്ഥയിൽ സ്ഥിതിചെയ്യുന്ന മഹായോഗിമാരാണു ശാസ്താവും യോഗനരസിംഹമൂർത്തിയും. ലൈംഗികവികാരങ്ങളുടെ സമ്ബൂർണ്ണനിരോധനവും ഇതിലൂടെ സിദ്ധിക്കുന്നു. ശബരിമലയിൽ മഹായോഗിയായ ശാസ്താവാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.കാലുകൾ പിണച്ചുവെച്ച് യോഗപട്ടബന്ധനത്തോടെ ഇരിക്കുന്ന ചതുർബാഹുവായ വിഗ്രഹങ്ങളാണു യോഗനരസിംഹസ്വാമിയുടേത്. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമീ ക്ഷേത്രത്തിൽ യോഗനരസിംഹപ്രതിഷ്ഠ കാണാം. മിക്ക യോഗനരസിംഹസ്വാമീ ക്ഷേത്രങ്ങളും മലമുകളിൽ ആണ് എന്നതും ശ്രദ്ധേയമാണ്. തമിഴ്‌നാട്ടിലെ വെല്ലൂർജില്ലയിലെ പെരിയമലൈയിൽ ഉള്ള തിരുക്കഡിഗൈ (ശോലിംഗപുരം) ക്ഷേത്രം, മധുരയ്ക്കടുത്തുള്ള നരസിംഹം യാനമലൈ ഗുഹാക്ഷേത്രം, കർണ്ണാടകത്തിലെ മാണ്ഡ്യ ജില്ലയിലെ മേലുകോട്ടൈ(യാദുഗിരി) ക്ഷേത്രം എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.
ചിന്മുദ്രയോടുകൂടിയാണു ശബരിമല ശാസ്താവ് നിലകൊള്ളുന്നത്. വലതുകയ്യിലെ ചൂണ്ടുവിരൽ തള്ളവിരലിനോടു ചേർത്തു വൃത്താകാരമാക്കിയും ചെറുവിരൽ , മോതിരവിരൽ, നടുവിരൽ എന്നിവ നിവർത്തിയും പിടിക്കുന്നതാണു ചിന്മുദ്ര. നിവർത്തിപ്പിടിച്ചിരിക്കുന്ന മൂന്നുവിരലുകൾ ജാഗ്രത്, സ്വപ്‌ന,സുഷുപ്തി അവസ്ഥകളേയും, വൃത്താകാരത്തിൽ പിടിച്ചിരിക്കുന്ന ഇരുവിരലുകൾ തുരീയാവസ്ഥയേയും ദ്യോതിപ്പിക്കുന്നു. ചിന്മുദ്ര, ജ്ഞാന മുദ്ര, വ്യാഖ്യാന മുദ്ര എന്നിവയാണു വിദ്യാപ്രദായകനായ യോഗദക്ഷിണാമൂർത്തിയുടെയും വിഗ്രഹങ്ങളിൽ കാണാനാവുക. ചിന്മുദ്രാങ്കിതനായ ദേവൻ ആത്മവിദ്യ അരുളുന്ന ജഗദ്ഗുരുവാണ്. ചിന്മുദ്രയുടെ കായികമായ പ്രവർത്തനം മൂലം കുണ്ഡലിനീശക്തി ഉണർന്നു ഷഢാധാരചക്രങ്ങൾ കടന്നു യോഗിമാർ ബ്രഹ്മാനന്ദം അനുഭവിക്കുന്നു. ഏകാഗ്രത കൂട്ടുവാനും ശരീരത്തിൽ സവിശേഷമായ ഊർജ്ജപ്രവാഹം ഉണ്ടാക്കുവാനും ചിന്മുദ്ര സഹായിക്കുന്നു. ചിന്മുദ്രയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ച സ്വാമി വിവേകാനന്ദൻ 'കീദൃശീ ചിന്മുദ്ര?' എന്ന് ചട്ടമ്ബി സ്വാമികളോടു ചോദിച്ചുവെന്നും അതിനു ചട്ടമ്ബി സ്വാമികൾ പ്രമാണഗ്രന്ഥങ്ങളെ ഉദ്ധരിച്ചു മറുപടി നൽകിയെന്നും ചരിത്രം.
കേരളത്തിലെ പുരാതന ശാസ്താക്ഷേത്രങ്ങളിൽ നിൽക്കുന്ന രൂപത്തിലും ഇരിക്കുന്ന രൂപത്തിലും സ്വയം ഭൂലിംഗരൂപത്തിലും രൂപമില്ലാത്ത ശിലാഖണ്ഡരൂപത്തിലും ഒക്കെയുള്ള ശാസ്താ വിഗ്രഹങ്ങൾ കാണാം. ഇരുകരങ്ങളോടു കൂടിയ വിഗ്രഹങ്ങളാണു ബഹുഭൂരിപക്ഷവും. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രങ്ങളിൽ വില്ലും അമ്ബും ധരിച്ച രൂപമാണു കാണുന്നത് (എരുമേലി, തിരുവുള്ളക്കാവ്). ഇരിക്കുന്ന രൂപത്തിലുള്ള വിഗ്രഹങ്ങളിൽ ഒരു കാൽ മടക്കി വീരാസനത്തിൽ ഇരുന്ന് ഇടതു കൈ കാൽമുട്ടിനു മുകളിൽ വെച്ച് വലതുകയ്യിൽ അമൃതകലശം, താമരപ്പൂവ്,ചുരിക, ഗ്രന്ഥം, ശിവലിംഗം, അഭയ മുദ്ര, വരദ മുദ്ര എന്നിവയിൽ ഏതെങ്കിലും ധരിച്ച് ഇരിക്കുന്ന വിധമാണു കൂടുതലും. യോഗപട്ടബന്ധനവും വിഗ്രഹങ്ങളിൽ കാണാം. ശബരിമലയിലെ അതേ മാതൃക പിന്തുടർന്നാണു ഇപ്പോൾ ബഹുഭൂരിപക്ഷം ശാസ്താക്ഷേത്രങ്ങളിലും വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെടുന്നത്.താരതമേൃന ആധുനിക കാലഘട്ടത്തിൽ നിർമ്മിക്കുകയോ പുനഃപ്രതിഷ്ഠ നടത്തുകയോ ചെയ്തക്ഷേത്രങ്ങളിലാണു ശബരിമലയിലെ വിഗ്രഹത്തിനു സമാനമായ വിഗ്രഹങ്ങൾ കാണുന്നത്.

No comments:
Post a Comment