പ്രാണികളെ മുഴുവൻ പ്രവർത്തിപ്പിക്കുന്നത് വായുവാണ്.
എല്ലാവരെയും പ്രീണിപ്പിക്കുന്നതുകൊണ്ടാണ് പ്രാണൻ എന്ന പേര് വന്നത് .
ധൂമംകൊണ്ടുണ്ടായതും ചൂടുകൊണ്ടുണ്ടായതുമായ മേഘപടലങ്ങളെ ശരിയായ വഴിക്ക് തിരിച്ച് വിടുന്നതുകൊണ്ടാണ് വായുവിന് "പ്രവഹൻ ''
എന്ന പേരു് വന്നത്,
ആകാശത്തിൽ വിദ്യുത് പ്രവാഹമുണ്ടാക്കുന്ന വായുവിനെ "ആവഹൻ '' എന്ന് പറയുന്നു.
ആകാശത്ത് ശബ്ദമുണ്ടാക്കുന്ന വായുവിനെയാണ് "ശ്വസനൻ " എന്ന് പറയുന്നത്.
ചന്ദ്രൻ മുതലായ ജ്യോതിസ്സുകളുടെ ഉദയത്തിന് കാരണമാകുന്നതും ശരീരത്തിനകത്ത് സഞ്ചരിക്കുന്നതുമായ വായുവിനെയാണ് "ഉദാൻ " എന്ന് പറയുന്നത്.
സമുദ്രത്തിൽ നിന്ന് ജലമെടുത്ത് മേഘത്തിന് കൊടുത്ത് വനത്തിലെത്തിക്കുന്നത് "ഉദ്വഹൻ" എന്ന് അറിയപ്പെടുന്നു.
കടുത്ത നീലമേഘങ്ങളെ അതാത് സ്ഥലങ്ങളിലെത്തിച്ച് മഴപെയ്യിക്കാൻ സഹായിക്കുന്നതും ആകാശത്തിലൂടെ ദേവവിമാനങ്ങളെ ഓടിക്കുന്നതുമായ വായുവാണ് "സംവഹന് " .
വേഗക്കൂടുതൽകൊണ്ട് വൃക്ഷങ്ങളുടെ രസംപോലും വറ്റിച്ചുകളയുന്നത് "വിവഹൻ '' '
ആകാശത്തിലെ ജലത്തെ താഴെവീഴാതെ നിലനിർത്തുന്ന (ആകാശഗംഗയിലെ ജലത്തെ താഴേക്ക് വീണുപോകാതെ നിലനിർത്തുന്ന) സൂര്യൻ്റെ ഭൂമിയിലേക്ക് നീണ്ട് വരുന്ന രശ്മികളെ നിയന്ത്രിക്കുന്ന, ചന്ദ്രന് അമൃതനിധി വലിച്ചെടുക്കാൻ കഴിയുന്ന വായുവാണ് ഏറ്റവും ശ്രേഷ്ഠമായ "പരിവഹൻ '' എന്ന പേരിൽ അറിയപ്പെടുന്നത്.
ജീവനുള്ളവയുടെയൊക്കെ ജീവനെ അവസാനസമയത്ത് തള്ളിക്കളയുന്ന, മൃത്യുവും യമനും അനുസരിക്കുന്ന, ശാന്തമായ മനസ്സോടെ മഹർഷിമാർ അന്വേഷിക്കുന്ന, അവരുടെ നിലനിൽപിനു കാരണമായ, ദിക്കുകളുടെ അവസാനംവരെ വേഗതയെ നിയന്ത്രിക്കുന്ന, ദക്ഷൻ്റെ പതിനായിരം പുത്രന്മാരെയും മഴയിൽ നിന്ന് രക്ഷപ്പെടുത്തി സംരക്ഷിക്കുന്ന വായു "പരിവാഹൻ" എന്ന് അറിയപ്പെടുന്നു.
၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊
ലോകത്ത് എത്ര ഭാഷയുണ്ട്, എത്ര സംസ്കാരങ്ങളുണ്ട്, എത്ര രാഷ്ട്രങ്ങളുണ്ട് - കുറെ ഉണ്ട് കുറെ ഉണ്ട്-
ഭാരതത്തിൽ ഒഴികെ മറ്റ് ഏതെങ്കിലും ഒരു സംസ്കാരത്തിൽ ഇത്തരത്തിലൊരു പഠനം ആരെങ്കിലും എന്നെങ്കിലും എവിടെയെങ്കിലും ഏതെങ്കിലും ഗ്രന്ഥത്തിൽ. സൂചിപ്പിച്ചതായി കേട്ടിട്ടുണ്ടോ,
सनातन धर्म का ऊँचाई यही है
၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊
Vijayan ji
No comments:
Post a Comment