🌀 *ഗുണപാഠ നുറുങ്ങു കഥകൾ* 🌀
*14.* 🤴🏼 *രാജാവിന് ഒരു പാഠം* 👨🏼🦱
*വിജയനഗരം രാജ്യത്തെ രാജാവായ ചക്രകീർത്തി മഹാരാജാവ് തന്റെ രാജ്യകാര്യങ്ങളിൽ ഒട്ടും താല്പര്യം ഇല്ലാത്ത ആൾ ആയിരുന്നു. കൊട്ടാരത്തിൽ ഇരുന്ന് രാജ്യകാര്യങ്ങൾ നോക്കുന്നതിന് പകരം തന്റെ ചില കൂട്ടുകാരുമായി എപ്പോഴും യാത്ര ചെയ്യുവാൻ അദ്ദേഹം ഇഷ്ടപ്പെട്ടു.*
*അങ്ങനെ ഒരിക്കൽ ഒരു ഗ്രാമത്തിലൂടെ പോവുകയായിരുന്നു. അദ്ദേഹം വഴിയരികിലുള്ള കൃഷിയിടത്തേയ്ക്കു നോക്കുമ്പോൾ ഒരു വൃദ്ധനായ മനുഷ്യൻ നല്ല വെയിലത്ത് നിന്ന് കൃഷിപ്പണി ചെയ്യുന്നത് കണ്ടു. അതുകണ്ടു ചക്രകീർത്തിരാജാവിന് വലിയ വിഷമം തോന്നി അദ്ദേഹം ആ വൃദ്ധനെ തന്റെ അരികിലേക്കു വിളിച്ചു, വിയർത്തു കുളിച്ചു ക്ഷീണിതനായ ആ വൃദ്ധന് അദ്ദേഹം ഒരു പണക്കിഴി സമ്മാനമായി കൊടുത്ത്കൊണ്ട് പറഞ്ഞു, പോകൂ ഇതുകൊണ്ട് സുഖമായി ജീവിക്കൂ. വൃദ്ധൻ ആ പണക്കിഴി വാങ്ങി രാജാവിനെ താണു തൊഴുതു. രാജാവ് അദ്ദേഹത്തിന്റെ യാത്ര തുടർന്നു.*
*അല്പ ദിവസം കഴിഞ്ഞ് രാജാവ് ആ വഴി തന്നെ തന്റെ കൊട്ടാരത്തിലേക്കു മടങ്ങുകയായിരുന്നു, ഇന്ന് അദ്ദേഹം മുൻപ് വൃദ്ധനായ കൃഷിക്കാരനെ കണ്ട കൃഷിയിടത്തിലേക്ക് വെറുതെ ഒന്ന് നോക്കി, അതാ അന്ന് താൻ പണക്കിഴി കൊടുത്തു ഇനിയുള്ള ജീവിതം വിശ്രമിക്കാൻ പറഞ്ഞു വിട്ട അതേ വൃദ്ധൻ ഇപ്പോഴും തന്റെ കൃഷിയിടത്തിൽ വിയർത്തു കുളിച്ചധ്വാനിക്കുന്നു, രാജാവിന് കോപം വന്നു, അദ്ദേഹം തന്റെ ആളുകളോട് ആ വൃദ്ധനെ തന്റെ മുന്നിൽ പിടിച്ചുകൊണ്ടു വരുവാൻ ആജ്ഞാപിച്ചു. രാജാവിന്റെ കൂടെ യാത്രചെയ്ത ആളുകൾ ആ വൃദ്ധനെ രാജാവിന്റെ മുന്നിൽ ഹാജരാക്കി.*
*രാജാവ് വൃദ്ധനോട് ചോദിച്ചു, ഞാൻ താങ്കൾ ശിഷ്ടജീവിതം സുഖമായി വിശ്രമ ജീവിതം നയിക്കുവാനാണ് പണക്കിഴി തന്നത്, പക്ഷെ താങ്കൾക്ക് ആവശ്യത്തിന് പണം കയ്യിൽ കിട്ടിയിട്ടും ഒരു മാറ്റവും ഇല്ല വീണ്ടും വിയർത്തു കുളിച്ച് കഠിനമായ വെയിലത്ത് തന്നെ പണിയെടുക്കുന്നു.*
*വൃദ്ധൻ രാജാവിനെ വണങ്ങിക്കൊണ്ട് പറഞ്ഞു അല്ലയോ മഹാരാജാവേ, കൃഷിപ്പണി എന്റെ കുലത്തൊഴിൽ ആണ്, എത്ര അധികം പണം ഉണ്ടായാലും ഞാൻ വര്ഷങ്ങളായി തുടരുന്ന ഈ കുലത്തൊഴിൽ ഉപേക്ഷിക്കില്ല. ഞാൻ കൃഷി ചെയ്ത് ഉണ്ടാക്കുന്ന ധാന്യങ്ങൾ എത്രയോ പേർക്കുള്ള വിശപ്പ് മാറ്റുവാൻ സഹായിക്കുന്നു.*
*ഓരോരുത്തർക്കും അവരവരുടെ ജന്മം കൊണ്ട് ഓരോ ഉദ്ദേശ്യം ഉണ്ട്, എന്റെ ജന്മ നിയോഗം നന്നായി അധ്വാനിച്ചു എനിക്കും, എന്റെ കുടുംബത്തിനും, എന്റെ നാട്ടുകാർക്കും ആവശ്യത്തിനുള്ള ധാന്യങ്ങൾ ഉൽപ്പാദിപ്പിക്കുക എന്നതാണ്, അല്ലാതെ കുറെ പണമുണ്ടാക്കി അലസമായി ചുറ്റിക്കറങ്ങുക എന്നതല്ല. അവരവരുടെ ജന്മോദ്ദേശ്യം തിരിച്ചറിഞ്ഞു ജീവിക്കുന്നത് തന്നെ അല്ലേ പ്രഭോ അങ്ങയുടെ പ്രജകൾക്ക് കരണീയം?*
*രാജാവ് അല്പം ഒന്നു ചിന്തിച്ചു, ആ കൃഷിക്കാരനോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.*
*രാജാവ് ആ കൃഷിക്കാരനിൽ നിന്നും വലിയൊരു ജീവിത പാഠമാണ് തിരിച്ചറിഞ്ഞത്. പിന്നീട് രാജാവ് വെറുതെ ചുറ്റിക്കറങ്ങി യാത്ര ചെയ്ത് സമയം കളയാതെ രാജ്യകാര്യങ്ങളിൽ അതീവ ശ്രദ്ധയോടെ രാജ്യഭരണം നടപ്പാക്കി..........*
*ഗുണപാഠം : എത്ര വലിയ പണ്ഡിതൻ ആയാലും സാമാന്യ ബുദ്ധി അനിവാര്യം തന്നെ.*
*ഗുണപാഠം : സമ്പന്നത അല്ല വിശ്രമ ജീവിതത്തിന്റെ അളവുകോൽ. ഓരോരുത്തരും അവരവരുടെ ജീവിത ലക്ഷ്യം മറക്കാതെ സ്വന്തം ജീവിതം മുന്നോട്ട് പോകുക.*
*നാളെ പുതിയ മറ്റൊരു ഗുണപാഠ കഥയും ആയി കാണും വരെ ബൈ................. തുടരും....*
*✍🏼ബാലാജിയുടെ വണക്കം.......🙏🏼*
🙏🏼😷🙇🏻♂️🕉️☯️🔯🙇🏻♂️😷🙏🏼

No comments:
Post a Comment