പഞ്ചതന്ത്രം കഥകൾ
🌷🌻🌷🌻🌷🌻🌷
ആമുഖം:
സംസ്കൃത ഭാഷയിൽ വിഷ്ണു ശർമ്മനാൽ രചിക്കപ്പെട്ട വിഖ്യാതമായ കൃതി ആണ് പഞ്ചതന്ത്രം. ബാലമനസ്സ് അറിഞ്ഞെഴുതിയ ഈ കൃതി, അൻപതിലേറെ ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ ആദ്യം വിവർത്തനം ചെയ്തത് തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാർ ആണ്. അദ്ദേഹത്തിന്റെ വിവർത്തനം കിളിപ്പാട്ട് രൂപത്തിൽ ആയിരുന്നു. മൂലകൃതിയോടു നീതിപുലർത്തുവാൻ അദ്ദേഹം പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ കൃതിയെ അടിസ്ഥാനമാക്കി പിന്നീട് പലരും ഗദ്യരൂപത്തിൽ പഞ്ചതന്ത്രം പുനരാവിഷ്കരിച്ചു. ഞാനും ഇവിടെ എന്റെ ഭാഷയിൽ തികച്ചും ചുരുങ്ങിയ വരികളിലൂടെ മൂല്യശോഷണം ഇല്ലാതെ ഒരെളിയ ശ്രമം നടത്തുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് പല തവണ വായിക്കുന്നതിലൂടെ പുതിയ പുതിയ മാനങ്ങൾ അവരവരുടെ ഭാവനയ്ക്ക് അനുസരിച്ച് കണ്ടെത്താൻ ആവുക തന്നെ ചെയ്യും എന്ന് പ്രത്യാശിക്കുന്നു.
പശ്ചാത്തലം
ദക്ഷിണ ഭാരതത്തിലെ മഹിളാരോപ്യം എന്ന നഗരം തലസ്ഥാനം ആക്കി അമരശക്തി എന്നൊരു രാജാവ് അദ്ദേഹത്തിന്റെ രാജ്യം ഭരിച്ചു വന്നു. തികച്ചും ധാർമ്മിഷ്ഠനും, ഉദാരമനസ്കനും, ദാനനിഷ്ഠയും മൂലം അദ്ദേഹത്തിന്റെ കീർത്തി നാൾക്കു നാൾ വർധിച്ചു വന്നു. അദ്ദേഹത്തിന് ധനശക്തി, ഉഗ്രശക്തി, അനന്തശക്തി എന്ന മൂന്ന് ആൺമക്കൾ ഉണ്ടായിരുന്നു. മക്കൾ വളർന്നു വന്നപ്പോൾ തികച്ചും പേരിൽ മാത്രമേ ശക്തി ഉണ്ടായിരുന്നുള്ളൂ. തികച്ചും അജ്ഞാനികളും, അന്തർമുഖരും, ശാസ്ത്രവിമുഖരുമായിരുന്നു അവർ.
വിഡ്ഢികളായ തന്റെ മക്കളെ കുറിച്ച് രാജാവിന് വലിയ ദുഃഖം ആയിരുന്നു. അവർ തിന്നും, കുടിച്ചും, കളിച്ചുമൊക്കെ ദിവസങ്ങൾ തള്ളി നീക്കി. പക്ഷെ രാജാവ് തന്റെ മക്കളുടെ കെല്പില്ലായ്മയിൽ അതീവ ദുഃഖിതനായിരുന്നു.
അങ്ങനെ ഇരിക്കെ അദ്ദേഹത്തിന്റെ മന്ത്രിമാരിൽ ഒരാളായ സുമതി ഒരു ദിവസം ഒരു പണ്ഡിതനായ ഗുരുവിനെ രാജകൊട്ടാരത്തിലേയ്ക്ക് കൂട്ടികൊണ്ടു വന്നു.
അദ്ദേഹത്തിന്റെ പേരാണ് വിഷ്ണു ശർമ്മൻ അഥവാ സോമശർമ്മാവ്. രാജാവ് തന്റെ മക്കളുടെ ശിക്ഷണം പരിപൂർണ്ണമായി അദ്ദേഹത്തിന്റെ കൈകളിൽ ഏൽപ്പിച്ചു.
ജീവിതത്തിലെ അളവറ്റ ദുർഘടഘട്ടങ്ങൾ ബുദ്ധിയും, വിവേകവും, ക്ഷമയും ഉപയോഗിച്ച് എങ്ങനെ അതിജീവിക്കുവാൻ സാധിക്കുമെന്ന് ചെറുതും എന്നാൽ ആശയഗംഭീരവുമായ കഥകളിലൂടെ വിഷുശർമ്മൻ രാജകുമാരന്മാരെ പഠിപ്പിച്ചു. അതിന് വേണ്ടി അദ്ദേഹം എഴുതിയ അഞ്ച് ഗ്രന്ഥങ്ങൾ ആണ് മിത്രഭേദം, മിത്രസംപ്രാപ്തി, കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരകം എന്നീ കൃതികൾ. അതിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ കഥകളെ ആണ് പഞ്ചതന്ത്രം കഥകൾ എന്നറിയപ്പെടുന്നത്.
ഈ കഥകളുടെ അന്തസ്സാരം തിരിച്ചറിഞ്ഞു പഠിച്ചതിലൂടെ രാജ കുമാരന്മാർ ചുരുങ്ങിയ കാലം കൊണ്ട് തികച്ചും വിദ്യാസമ്പന്നരും, ധർമ്മശാസ്ത്രാധിഷ്ഠിതമായി എങ്ങനെ രാജ്യം ഭരിക്കണം എന്നും മനസ്സിലാക്കി, തികച്ചും രാജ്യം നീതിയുക്തമായി എങ്ങനെ നയിക്കാം എന്ന് പഠിച്ചെടുത്ത കുമാരന്മാർ അമരശക്തിയുടെ കാലശേഷം വളരെ യോഗ്യമായി അവരുടെ രാജ്യം ഭരിച്ചു.
ആ സംഭവത്തിലൂടെ നമുക്ക് ലഭിച്ച അമൂല്യ ഗ്രന്ഥം ആണ് പഞ്ചതന്ത്രം കഥകൾ.
കടപ്പാട്:
യോഗി ബാലാജി.
സമർപ്പണം:
നാരായണൻ(മുരളി)

No comments:
Post a Comment