Thursday, June 18, 2020

*ഞായറാഴ്ച സൂര്യഗ്രഹണം*


*_▬▬▬▬▬▬▬▬▬▬▬▬▬▬▬_*

*വരുന്ന ഞായറാഴ്ച, 2020 ജൂൺ 21 ന് മകയിരം, തിരുവാതിര നക്ഷത്രങ്ങളിൽ മിഥുനക്കൂറിൽ രാഹുഗ്രസ്ത സൂര്യഗ്രഹണം സംഭവിക്കും. പകൽ 12 മണി 3 മിനിട്ടിനാണ് ഗ്രഹണമദ്ധ്യം. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ സൂര്യഗ്രഹണം കേരളത്തിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ദൃശ്യവും ആചരണീയവുമാണ്. ഭ്രമണപഥങ്ങളിൽ സൂര്യചന്ദ്രന്മാരും ഭൂമിയും കൂടി ഒരു നേർരേഖയിൽ വരുന്ന പ്രതിഭാസമാണ് ഗ്രഹണം. ഭൂമിയിലെ ജീവജാലങ്ങളിൽ ഏത് ഗ്രഹണവും വലിയ സ്വാധീനം ചെലുത്താറുണ്ട്. ആറു മാസത്തിനുള്ളിൽ രണ്ടു സൂര്യഗ്രഹണം സംഭവിക്കുന്നതാണ് ഈ സൂര്യഗ്രഹണത്തിന്റെ ഒരു പ്രത്യേകത. ഇത് എന്തായാലും ലോകത്തിന് നല്ലതല്ല. പ്രത്യേകിച്ച് ഗ്രഹണം ദൃശ്യവും ആചരണീയവും ആകുന്ന സ്ഥലങ്ങളിൽ.*

*ഈ ഗ്രഹണം മേടം, ചിങ്ങം, കന്നി, മകരം കൂറുകാർക്ക് സദ്ഫലങ്ങൾ നൽകും. മറ്റ് കൂറുകാർക്കെല്ലാം ദോഷകരമാണ്. അവർ ദോഷപരിഹാരം ചെയ്യണം. മിഥുനം, തുലാം, കുംഭം കൂറുകാർക്ക് ദോഷകാഠിന്യം കൂടും. ശിവ മന്ത്രങ്ങളും ആദിത്യ മന്ത്രങ്ങളും ജപിക്കുകയാണ് പ്രധാന പരിഹാരം. ഗ്രഹണത്തിന് മൂന്ന് നാൾ മുൻപും പിൻപും ശുഭകർമ്മങ്ങൾ പാടില്ല*.

*ഗ്രഹണ സമയത്ത് ക്ഷേത്രങ്ങൾ അടച്ചിടും. ഗ്രഹണ ദോഷത്തിന് പരമ്പരാഗതമായ ദോഷപരിഹാരം ആ ദിവസം രാവിലെ യഥാശക്തി സ്വർണ്ണം കൊണ്ടുള്ള ചെറിയ നാഗപ്രതിമയും വെള്ളികൊണ്ടുണ്ടാക്കിയ രണ്ട് അണ്ഡവും (പാമ്പിന്റെ മുട്ട) ദ്രവ്യവും കൂടി ഗ്രഹണത്തിന് ദോഷമുള്ള വ്യക്തികൾ സ്വയം ഉഴിഞ്ഞ് ശിവക്ഷേത്രത്തിൽ സമർപ്പിക്കുകയാണ്. അതിനുള്ള കഴിവില്ലെങ്കിൽ ശിവക്ഷേത്രത്തിലോ നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലോ ദർശനം നടത്തി പ്രാർത്ഥിക്കണം.*

*ഓം നമ: ശിവായ മന്ത്രം കഴിയുന്നത്ര തവണ ജപിക്കണം. ഗ്രഹണത്തിന് മുമ്പും ഗ്രഹണശേഷവും സ്‌നാനം ചെയ്യണം. ഗ്രഹണ സമയത്ത് അടച്ചിട്ട മുറികളിൽ കഴിയുന്നതാണ് നല്ലത്. ഇപ്പോൾ സംഭവിക്കുവാൻ പോകുന്ന ഗ്രഹണത്തിന് മുന്നോടിയായി 26.12.2019 ൽ മൂലം നക്ഷത്രത്തിൽ മൂന്നു മണിക്കൂറിലധികം നീണ്ടു നിന്ന ഒരു സൂര്യഗ്രഹണമുണ്ടായിരുന്നു. ഒരു കൊല്ലം വരെയോ അടുത്ത ഗ്രഹണം വരുന്നതുവരെയോ മാത്രമാണ് ഗ്രഹണഫലം നിൽക്കാറുള്ളത്. ഗ്രഹണഫലം സൂര്യൻ അടുത്ത രാശിയിലേക്ക് മാറും വരെ മാത്രമേ ഉണ്ടാകൂ എന്നും അഭിപ്രായമുണ്ട്.*

*ഗ്രഹണസമയത്ത് ഗർഭിണികൾ വീട്ടിൽനിന്ന് പുറത്തിറങ്ങി നടക്കരുത്. ഗൃഹത്തിനു പുറത്തു നടന്നാൽ ഗർഭസ്ഥശിശുവിന് രോഗമോ അംഗഭംഗമോ വരാനിടയുണ്ട്. ഗ്രഹണ സ്പർശം പകൽ 10.14 മണിക്കും ഗ്രഹണമോചനം പകൽ 2 മണിക്കുമാണ്.ഗ്രഹണത്തിന് മൂന്നുമണിക്കൂർ മുമ്പു മുതൽ ഭക്ഷണം കഴിക്കരുത്. ഗ്രഹണസമയത്ത് വിഷബീജങ്ങൾ അന്തരീക്ഷത്തിൽ വർദ്ധിക്കും. പ്രകൃതി നിശ്ചലമായിരിക്കും. ഗ്രഹണസമയത്ത് വിഷം തീണ്ടിയവർക്ക് വിഷത്തിന്റെ ശക്തി കൂടുതലായിരിക്കുമെന്നും ചികിത്സ കാര്യമായി വേണമെന്നുമാണ് പാരമ്പര്യ വിഷഹാരികൾ പറയുന്നത്. ഗ്രഹണസമയത്ത് ശാരീരിക ബന്ധം നിഷിദ്ധമാണ്. അബദ്ധത്തിൽ അങ്ങനെ സംഭവിച്ചാൽ അതിൽ ഉണ്ടാകുന്ന ശിശുക്കൾക്ക് നേത്രരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, മാനസികരോഗം, ബുദ്ധിമാന്ദ്യം തുടങ്ങിയവ ഉണ്ടാകാനിടയുണ്ടെന്നാണ് പറയപ്പെടുന്നത്. സൂര്യഗ്രഹണ സമയത്ത് നേരിട്ട് സൂര്യനെ വീക്ഷിക്കുവാൻ പാടില്ല. ആ സമയം സൂര്യനിൽ നിന്ന് വരുന്ന ഇൻഫ്രാറെഡ് രശ്മികൾ കണ്ണിനു തകരാറുണ്ടാക്കും. ഈ ഗ്രഹണവശാൽ ഓരോ നക്ഷത്രക്കാർക്കും അനുഭവപ്പെടാവുന്ന ഫലങ്ങൾ ചുവടെ ചേർക്കുന്നു. ദോഷഫലങ്ങൾ ഉള്ളവർ പ്രതിവിധിയായി ശിവ, ആദിത്യ പ്രീതികരമായ കർമ്മങ്ങൾ ചെയ്യേണ്ടതാണ്.*
Copy


*⛓.𖤓.𖢻.𖤓.𖢻⛓𖢻.𖤓.𖢻.𖤓.⛓*

No comments: