Tuesday, June 30, 2020


*2020 ജൂലൈ 1 - ശയനൈക ഏകാദശി* വിഷ്ണുവിന്റെ പ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി അനിഷ്ഠിക്കുന്ന വ്രതമാണ് ഏകാദശി വ്രതം. ഭഗവാൻ മഹാവിഷ്ണു വിന്റെ അനുഗ്രഹത്തിന് വേണ്ടിയാണ് ഏകാദശി വ്രതം അനുഷ്ഠിക്കുന്നത്.. സ്ത്രീ പുരുഷ ഭേദമന്യേയാണ് വ്രതം അനുഷ്ഠിക്കുന്നത്. ജൂലായ് ഒന്നിന് ശയനൈക ഏകാദശിയാണ്. വിഷ്ണു പ്രീതിക്ക് ഏറ്റവും ഉത്തമമായ ശയനൈക ഏകാദശി വ്രതം ദശമി, ഏകാദശി, ദ്വാദശി നാളുകളിൽ പകൽ ഒരു നേരം ഭക്ഷണം കഴിച്ചും മൂന്ന് രാത്രി ഊണ് ഉപേക്ഷിച്ചും സാധാരണ വ്രത്ര നിഷ്ഠകളെല്ലാം പാലിച്ചുമാണ് അനുഷ്ഠിക്കുന്നത്. പകൽ 12.5 മണി മുതൽ രാത്രി 10.57 വരെയാണ് ഹരിവാസരം. ഈ സമയത്ത് വിഷ്ണു പ്രീതികരമായ മന്ത്രങ്ങൾ ജപിക്കണം. ആഷാഡ ഏകാദശി എന്നും അറിയപ്പെടുന്ന ഈ ദിവസമാണ് ചതുർമ്മാസി വ്രതാരംഭം. ക്ഷീരസാഗരത്തിൽ കാലമാകുന്ന ശേഷനു മീതെ പള്ളി കൊള്ളുന്ന ഭഗവാൻ ശ്രീഹരി 4 മാസത്തെ നിദ്രയിൽ പ്രവേശിക്കുന്ന ദിവസമെന്ന പ്രത്യേകതയും ജൂലായ് ഒന്നിനുണ്ട്. ജൂലായ് ഒന്നിന് ബുധൻ പരിപൂർണ്ണ മൗഢ്യത്തിലാകും. ഇത് മകയിരം, തിരുവാതിര, പുണർതം, ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർക്ക് നല്ലതല്ല. ഇവർ അന്ന് 108 തവണ ഓം ക്ലീം കൃഷ്ണായ നമ: തുടങ്ങിയ ശ്രീകൃഷ്ണ മന്ത്രങ്ങൾ ജപിക്കണം. [ജൂലായ് 2 നാണ് പ്രദോഷം. മഹാവിഷ്ണു ഉൾപ്പെടെ സകല ദേവതകളും ശിവനെ സേവിക്കുന്ന പ്രദോഷ സന്ധ്യ ശിവ പാർവ്വതി പ്രീതികരമായ പുണ്യകാലമാണ്. അന്ന് ഉപവസിച്ച് പഞ്ചാക്ഷര ജപത്തോടെ വ്രത്രമെടുത്താൽ ആയുരാരോഗ്യ സൗഖ്യവും ഐശ്വര്യവുമുണ്ടാകും. എല്ലാ ആഗ്രഹങ്ങളും സഫലമാകും.] [ജൂലായ് 3 ന് മിഥുന മാസത്തിലെ മൃത്യുനക്ഷത്രമായ തൃക്കേട്ടയാണ്. ഈ ദിവസം ശുഭ കാര്യങ്ങൾ ഒഴിവാക്കണം. തൃക്കേട്ട നക്ഷത്രക്കാർ പ്രത്യേകിച്ച് മിഥുനത്തിൽ ജനിച്ചവർ ദോഷപരിഹാരമായി മൃത്യുഞ്ജയ മന്ത്രം 108 തവണ ജപിക്കണം.] ചാന്ദ്ര മാസ-കാലഗണനയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം. ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതം. മഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു. ഏകാദശി: ഇഹലോകസുഖവും പരലോകസുഖവും ഫലമെന്ന് വിശ്വസിയ്ക്കപ്പെടുന്ന. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ഠിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എന്നാൽ കറുത്തപക്ഷം ഏകാദശിയും ആചരിച്ചുവരാറുണ്ട്. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷ ഏകാദശിയും വാനപ്രസ്ഥർ, സന്ന്യാസികൾ, വിധവകൾ മുതലായവർ കൃഷ്ണപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്. ഏകാദശി വ്രതം അനുഷ്ഠിക്കുന്നതോടെ തങ്ങൾ ചെയ്ത പാപങ്ങളെല്ലാം ഇല്ലാതാകുമെന്നാണ് വിശ്വാസം. ഏകാദാശി ദിവസം രാവിലെ കുളിച്ച് വൃത്തിയായി അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ പോകുക. ഏകാദശി നാളിൽ വിഷ്ണു സഹസ്രനാമം,വിഷ്ണു അഷ്ടോത്തരം എന്നിവ ചൊല്ലണം. പകൽ സമയങ്ങളിലെ ഉറക്കം ഒഴിവാക്കണം. രാത്രിയിൽ വിഷ്ണു ക്ഷേത്രങ്ങളിലെ ഭജനയിൽ മുഴുകന്നതാണ് ഉത്തമം. സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം. ഏകാദശി വ്രത രീതി അന്നത്തെ ദിവസം മുഴുവൻ ഉപവസിക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ അരി ആഹാരം ഉപേക്ഷിച്ചുകൊണ്ട് മാത്രം വ്രതം അനുഷ്ഠിക്കാം. ,ധാന്യം, തേൻ, മാസം, എണ്ണ, സ്റ്റീൽ പാത്രത്തിലെ ഭക്ഷണം, എന്നിവ ഒഴിവാക്കുക. പകുതി വ്രതം അനുഷ്ഠിക്കുന്നവർക്ക് പഴം, പാൽ എന്നിവ ഉപയോഗിക്കാം. എകാദശി നാളിൽ പൂർണ ഉപവാസം അനുഷ്ഠിക്കണം. ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ദ്വാദശി ദിവസം ഭക്ഷണ വിതരണം നടത്തുകയും വേണം. ഏകാദശിയുടെ തലേ ദിവസം - ദശമി ദിവസം - മുതൽ വ്രതം തുടങ്ങും. അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവു. എകാദശി നാളിൽ രാവിലെ മൂന്ന് മണി മുതല് ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂർണ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളിൽ തുളസീ തീർത്ഥമോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം. ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങൾ ഒഴിവാക്കുമ്പോൾ പഴങ്ങൾ കഴിക്കാം. ക്രമേണ പഴങ്ങൾ ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം. ഒടുവിൽ മരണത്തിനിരയായാൽ വിഷ്ണുപദം പൂകാമെന്നും വിശ്വസിക്കപ്പെടുന്നു. ഏകാദശി പുരാണ കഥകൾ അനുസരിച്ച് ഒരു ദേവിയാണ് - ഏകാദശീ ദേവി. ഈ ദേവി വിഷ്ണുവിൽ നിന്നും ഉത്ഭവിച്ചതാണ്. ഇത് സംബന്ധിച്ചുള്ള കഥ ഇങ്ങനെ : ബ്രഹ്മദേവൻ സൃഷ്ടിച്ച അസുരനാണ് താലജംഘൻ. അദ്ദേഹത്തിന്റെ മകൻ മുരൻ. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവർ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോൾ ദേവന്മാർ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിങ്കലേക്ക് അയച്ചു. ദേവന്മാർ വിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചപ്പോൾ വിഷ്ണുവിൽ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉത്ഭവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു. ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോൾ സ്വന്തം പേരിൽ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു. അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്. വിഷ്ണുവിൽനിന്നും ഉത്ഭവിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്. വിഷ്ണു സ്തുതി ശുക്ലാംബരധരം വി​​ഷ്ണും​​ ​​ശശിവര്‍ണ്ണം ചതുര്‍ഭുജം​​ ​​പ്രസന്നവദനം ധ്യായേത്‌​​ ​​സര്‍വ്വവിഘ്‌നോപശാന്തയേ​ ​​അവികാരായ ശുദ്ധായ​​ ​​നിത്യായ പരമാത്മനേ​​ ​​സദൈകരൂപരൂപായ​​ ​​വിഷ്ണവേ സര്‍വ്വജിഷ്ണവേ​​ ​​യസ്യ സ്മരണ മാത്രേണ​​ ​​ജന്മസംസാരബന്ധനാത്​​ ​​വിമുച്യതേ നമസ്തസ്മൈ​​ ​​വിഷ്ണവേ പ്രഭവിഷ്ണവേ​​ ​സ ശംഖചക്രം സ കിരീട കുണ്ഡലം സ പീതവസ്ത്രം സരസീ രൂപോക്ഷണം സഹാര വക്ഷസ്ഥല ശോഭികൌസ്തുഭം നമാമി വിഷ്ണും ശിരസാചതുര്‍ഭുജം യാതൊന്നു കാണ്‍മതതു നാരായണ പ്രതിമ യാതൊന്നു കേള്‍പ്പതതു നാരായണ ശ്രുതികള്‍ യാതൊന്നു ചെയ്യ്വതതു നാരായണാര്‍ച്ചനകള്‍ യാതൊന്നതൊക്കെ ഹരിനാരായണായ നമ: നമസ്തേതു മഹാമായേ ശ്രീപീഠേ സുരപൂജിതെ ശംഖചക്ര ഗദാഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ അംബുജാക്ഷായ ദേവായ നാനാലങ്കാരിണേ നമഃ രാധികേശായ ദേവായ തീർത്ഥപാദായ തേ നമഃ സച്ചിതാനന്ദരൂപായ പൂർണ്ണാനന്ദായ തേ നമഃ നീലവർണ്ണ പ്രകാശായ മന്മഥാംഗായ തേ നമഃ ദിവ്യഗന്ധാനുലേപായ സുന്ദരാംഗായ തേ നമഃ നിത്യായ പത്മനാഭായ പ്രേമരൂപായ തേ നമഃ രാധികാ പ്രാണനാഥായ പീതാംബരധരായ ച കൌസ്തുഭാനന്ദ ശോഭായ പൂർണ്ണാനന്ദായ തേനമഃ ഗോപരാജകുമാരായ ദേവകീനന്ദനായ ച നീലവർണ്ണപ്രകാശായ ദിവ്യരൂപായ തേ നമഃ അംബുജാക്ഷായ പൂജ്യായ ആദിനാഥായ തേ നമഃ നീലനീരദവർണ്ണായ മംഗളകരായ തേ നമഃ . സർവ്വചിത്ത പ്രമോദായ കസ്തൂരീ തിലകായ ച വൃന്ദാവനവിഹാരായ രാധികേശായ തേ നമഃ ശ്യാമസുന്ദരരൂപായ ദേവവന്ദ്യായ തേ നമഃ മംഗളം യദുനാഥായ സുഖസാരായ തേ നമഃ നൃത്തകേളീ വിഹാരായ ഗോപീനാഥായ തേ നമഃ നമഃ കൃഷ്ണായ ദേവായ മംഗളാംഗായ തേ നമഃ ഫണിദർപ്പവിനാശായ നിരഹംകാരിണേ നമഃ നമഃ കൃഷ്ണായ ദേവായ സുഖപൂർണ്ണായ തേ നമഃ.

1 comment:

Sudesh DJV said...

Nice blog... But I want to suggest a few tips...
Instead of a single lengthy article, cut it into paragraphs, and apply "Justify" to your article to get a neat and tidy look. I will help the views to read it more comfortably. You can visit my blog and see and understand it practically.
www.sudeshdjvindia.blogspot.com