ശ്രീ ലളിതാസഹസ്രനാമം
ശ്രീ വിദ്യാ ഭഗവതിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പൌരാണിക സ്തോത്ര ഗ്രന്ഥമാണ് ശ്രീ ലളിതാ സഹസ്ര നാമം. തിരുമീയാച്ചൂർ എന്ന സ്ഥലത്ത് ഒരു ലളിതാംബിക ക്ഷേത്രം ഉണ്ട്. ലളിത സഹസ്രനാമം രചിക്കപ്പെട്ടത് ഇവിടെ എന്നാണ് ഐതീഹ്യം. ആദ്യമായി ലളിത സഹസ്രനാമം ചൊല്ലപ്പെട്ടതും, ആദ്യമായി ഇത് ഹയഗ്രീവന് ഉപദേശം കിട്ടിയതും, ഹയഗ്രീവനിൽ നിന്നും മനശ്യനു കിട്ടിയതും ഒക്കെ തുടങ്ങുന്നത് ഇവിടെ നിന്നും ആണ്.
ശ്രീ ലളിതാ സഹസ്രനാമസ്തോത്രം ഹയഗ്രീവമുനിയും അഗസ്ത്യമഹർഷിയും തമ്മിലുള്ള സംവാദമായിട്ടാണ് ഈ സ്തോത്രം പറയപ്പെട്ടിരിക്കുന്നത്
വശിനി, കാമേശി, അരുണ, സർവേശി, കൌളിനി, വിമലാ, ജയിനി, മോദിനി, എന്നീ വാഗ്ദേവി മാർ ഭഗവതിയുടെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ്. ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം. ശ്രീ മാതാ എന്നു തുടങ്ങി ലളിതാംബിക എന്ന പേരിൽ പൂർണ്ണമാവുന്നു.
നിത്യവും ദേവിയുടെ ലളിതാ സഹസ്രനാമം ജപിച്ചാല്‍ സൗഭാഗ്യം അടിക്കടി വര്‍ദ്ധിച്ചുവരും, നിശ്‌ചയം. മാത്രമല്ല ജാതകദോഷം, ഗ്രഹദോഷം, ശാപദോഷം, പാപദോഷം, സുകൃതക്ഷയം തുടങ്ങി എല്ലാ ദോഷങ്ങളും ദിവസവുമുള്ള നാമജപത്തില്‍ ലയിച്ചില്ലാതെയാകും. ശ്രീമഹാദേവിയെപ്പറ്റി വിവരിക്കുന്ന പത്തോളം പ്രധാന സഹസ്രനാമങ്ങളില്‍ ഏറ്റവും കീര്‍ത്തിയേറിയതാണ് ലളിതാ സഹസ്രനാമസ്‌തോത്രം. മന്ത്രശക്‌തി നിര്‍ഭരവുമാണിത്.എല്ലാ നാമങ്ങളിലും വച്ച് ശ്രേഷ്‌ഠവും വളരെ വളരെ ഔഷധപ്രദവുമാണ് വിഷ്‌ണുനാമങ്ങള്‍. ആയിരം വിഷ്‌ണുനാമത്തിന് തുല്യമാണൊരു ശിവനാമം.ആയിരം ശിവനാമത്തിന് തുല്യമാണൊരു ദേവിനാമം. ദേവി സഹസ്രനാമങ്ങള്‍ അനേകമുണ്ടെങ്കിലും ലാളിത്യവും ഗാംഭീര്യവും ഒത്തിണങ്ങിയതാണ് ആദിപരാശക്‌തിയായ മാതാവിന്റെ ലളിതാ സഹസ്രനാമം.
മൂന്ന് ഏകാക്ഷരീ മന്ത്രങ്ങളും എഴുപത്തിരണ്ട് ദ്വ്യക്ഷരീമന്ത്രങ്ങളും നൂറ്റിമുപ്പത്തിയൊന്‍പത് ത്യക്ഷരീമന്ത്രങ്ങളും ഇരുന്നൂറ്റിയെണ്‍പത്തിയൊന്ന് ചതുരക്ഷരീ മന്ത്രങ്ങളും നൂറ്റിയിരുപത് പഞ്ചാക്ഷരീ മന്ത്രങ്ങളും അമ്പത്തെട്ട് ഷഡക്ഷരീ മന്ത്രങ്ങളും രണ്ട് സപ്‌താക്ഷരീ മന്ത്രങ്ങളും ഇരുനൂറ്റി നാല്‌പത് അഷ്‌ടാക്ഷരീ മന്ത്രങ്ങളും ഏഴ് ദശാക്ഷരീ മന്ത്രങ്ങളും മൂന്ന് ഏകാദശാക്ഷരീ മന്ത്രങ്ങളും മൂന്ന് ദ്വാദശാക്ഷരീ മന്ത്രങ്ങളും എഴുപത്തിരണ്ട് ഷോഡശാക്ഷരീ മന്ത്രങ്ങളുമാണ് ദേവിയുടെ ആയിരം നാമങ്ങള്‍. ഇതില്‍നിന്നുതന്നെ ലളിതാ സഹസ്രനാമജപത്തിന്റെ ദിവ്യത്വം മനസ്സിലാക്കാം. പ്രത്യേകിച്ചൊരു മന്ത്രജപം ഇനി ആവശ്യമില്ല. ഏതു തരത്തിലുള്ള ക്ലേശങ്ങള്‍ അനുഭവിക്കുന്നവരായാലും ലളിതാസഹസ്രനാമജപത്തിലൂടെ മുക്‌തരാകും.
നന്ദി
കടപ്പാട്...
SECRET OF SHIVA
ഫോട്ടോ - തിരുമീയാച്ചൂര്‍ ക്ഷേത്രത്തിലെ ലളിതാംബിക

No comments:
Post a Comment