Friday, June 19, 2020

രാജ്യം രണ്ടാണെങ്കിലും നേപ്പാളിലെ ഗൂർഖാ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗോരഖ്നാഥ്‌,കാളീ ക്ഷേത്രങ്ങളുടെ ഉടമ ഇന്നും യോഗി ആദിത്യനാഥ് ആണ്, ഗോരഖ്നാഥ്‌ മഠത്തിന്റെ മഹന്ത് യോഗി ആദിത്യനാഥിനെ അറിയുമോ?’ യോഗിയും നേപ്പാളും തമ്മിലുള്ള ബന്ധം വ്യക്തമാക്കി അരുൺ എഴുതുന്നു

ഭാരതത്തിന്റെ പ്രതിരോധമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് രണ്ട് ദിവസം മുൻപ് പറഞ്ഞിരുന്നു ,
“നേപ്പാളുമായി ഭാരതത്തിന് ഉള്ളത് കേവലം ഭൂപ്രകൃതിപരമായോ,ചരിത്രപരമായോ , സാംസ്കാരികമായോ ഉള്ള ബന്ധമല്ല മറിച്ച് അത് ധാർമ്മിക ബന്ധമാണെന്ന്.”
അതിന്റെ അർത്ഥം ഇവിടെ പലർക്കും മനസ്സിലായില്ലയെങ്കിലും നേപ്പാളി പ്രധാനമന്ത്രി കെ പി ശർമ്മ ഒളിക്ക് അതിൽ ഒളിഞ്ഞിരിക്കുന്ന ഭീഷണി മനസ്സിലാക്കാൻ സാധിക്കും.മഹാസിദ്ധന്മാരിൽ ഭഗവാൻ പരമശിവന്റെ സ്വരൂപമായ അവതാരമാണ് ശ്രീ മത്സ്യേന്ദ്രനാഥൻ. ഭാരതം മുഴുവൻ സഞ്ചരിച്ച അദ്ദേഹത്തെ തമിഴ്നാട്ടിൽ ഉള്ളവർ 18 സിദ്ധന്മാരിൽ ഒരാളായി കാണുന്നു.മച്ചമുനി എന്നാണ് തമിഴിൽ അദ്ദേഹം അറിയുന്നത്.അദ്ദേഹത്തിന്റെ ശിഷ്യനാണ് ഗോരഖ്നാഥ്‌.നാഥ സമ്പ്രദായത്തിലെ രണ്ടാമത്തെ ഗുരുവായ ഇദ്ദേഹം നാഥ്‌ പരമ്പരക്ക് വളരെ ശക്തമായ വേരുകൾ നൽകി.നേപ്പാളിലെ പൗരാണിക രാജാവായ പൃത്വിനാരായണ ഷാ ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു.ഇദ്ദേഹം രണ്ട് ക്ഷേത്രങ്ങൾ സ്ഥാപിച്ചു.ഒന്ന് നേപ്പാളിലും ഒന്ന് ഭാരതത്തിലും.യോദ്ധാക്കളായ ഇദ്ദേഹത്തിന്റെ ശിഷ്യന്മാർ “ഗോ രഖ് ” എന്ന ഗുരുവിന്റെ പേര് അഭിമാനത്തോടെ തങ്കൾക്കോപ്പം ചേർത്തു. പരാക്രമം കൊണ്ട് ലോകത്തെ കീഴടിക്കിയ ഗോരഖ്നാഥന്റെ ആ ശിഷ്യന്മാരെ നമ്മൾ “ഗൂർഖാ’ എന്ന് വിളിക്കാൻ തുടങ്ങി.വാസ്തവത്തിൽ നേപ്പാളിൽ ഗോരഖ് നാഥൻ സ്ഥാപിച്ച ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ലയാണ് ഗൂർഖ.എന്നാൽ പിന്നീട് അത് ഒരു വംശമായി മാറി.നേപ്പാളിലെ പോലെ ഭാരതത്തിൽ അദ്ദേഹം സ്ഥാപിച്ച ക്ഷേത്രത്തിന് കൂടെ തന്റെ മഠവും അദ്ദേഹം സ്ഥാപിച്ചു.ആ സ്ഥലമാണ് ഗോരഖ്പൂർ , ആ മഠമാണ് ഗോരഖ് നാഥ്‌ മഠം.നേപ്പാളിലെയും, ഗോരഖ്പൂരിലെയും ക്ഷേത്രങ്ങളുടെയും, ഗോരഖ്നാഥ ഭക്തന്മാരായ ഗൂർഖകളുടെയും പരമാചര്യൻ “മഹന്ത്” എന്നറിയപ്പെടുന്ന ഗോരഖ്നാഥ്‌ മഠത്തിന്റെ മഠാധിപതിയാണ്. നേപ്പാളിലെ മഹാരാജാവിന്റെ ഗുരുവും ഇദ്ദേഹം തന്നെയാണ്.ഗൂർഖകളുടെ വിശേഷദിവസമായ മകരസംക്രാന്തി ദിവസം നേപ്പാൾ രാജാവ് സർവ്വ ഉപചാരങ്ങളോടെ ഗോരഖ്പ്പൂരിൽ വന്ന് മഹന്തിന്റെ അനുഗ്രഹവും ഉപദേശങ്ങളും വാങ്ങാറുണ്ടായിരുന്നു. നേപ്പാളിലെ ഗോവധ നിരോധന നിയമമടക്കം പല തീരുമാനങ്ങളും ഈ മഹന്തിന്റെ ഉപദേശപ്രകാരം എടുത്തതാണ്.പിൽക്കാലത്ത് ഈ രാജ്യവംശം ഒരുകാലത്ത് നശിക്കും എന്ന് പണ്ടേ ഗോരഖ് നാഥൻ പൃത്വി നാരായൺ ഷാക്ക് ദർശനം നൽകി പറഞ്ഞിരുനത്രേ.എന്തായാലും പ്രവചനം പോലെ ആ രാജ്യകുടുംബം വീണു.അവരുടെ കൊലപാതകത്തിനും പിന്നീട് ഭരണം അവിടുത്തെ ഇടത്പക്ഷത്തിന് കീഴിയിൽ വന്നതിനും പിന്നിൽ പാകിസ്ഥാൻ ഇന്റലിജൻസായ ഐ എസ് ഐ ആണെനാണ് അന്ന് പറഞ്ഞു കേട്ടിരുന്നത്.
രാജ്യകുടുംബം അധികാരത്തിൽ നിന്നും മാറിയെങ്കിലും ഗൂർഖകളുടെ മതാചാര്യൻ ഇന്നും ഗോരഖ്നാഥ്‌ മഠത്തിന്റെ മഹന്ത് തന്നെയാണ്.ഈ അടുത്ത് ഭാരതത്തിലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി,അതിർത്തി പ്രശ്നത്തിൽ പുനർവിചിന്തനം നടത്താൻ പറഞ്ഞപ്പോൾ നേപ്പാൾ പ്രധാനമന്ത്രി ശർമ്മ വിരണ്ട് കൊണ്ട് ക്ഷുഭിതനായി ആ മുഖ്യമന്ത്രിക്ക് ഉത്തരം നൽകിയത് നിങ്ങൾ കണ്ടില്ലേ…? അതിനുള്ള കാരണം എന്താണ് എന്ന് ചിന്തിച്ചോ…?
അതിന് കാരണം നേപ്പാൾ ഈ തീരുമാനത്തിൽ പുനർവിചിന്തനം നടത്തണം എന്ന് പറഞ്ഞ ആ മുഖ്യമന്ത്രി , യോഗി ആദിത്യനാഥാണ്.
ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാത്രമേ നിങ്ങൾക്കറിയൂ,നേപ്പാളി ഗൂർഖകളുടെ പരമാചര്യൻ,ഗോരഖ് നാഥന്റെ പ്രത്യക്ഷസ്വരൂപം, ഗോരഖ്നാഥ്‌ മഠത്തിന്റെ മഹന്ത് യോഗി ആതിദ്യനാഥിനെ നിങ്ങൾക്കറിയില്ല.
രാജ്യം രണ്ടാണെങ്കിലും നേപ്പാളിലെ ഗൂർഖാ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗോരഖ്നാഥ്‌,കാളീ ക്ഷേത്രങ്ങളുടെ ഉടമ ഇന്നും യോഗിയാണ്. ഇന്ന് യോഗി നേപ്പാളിൽ പോയാൽ അവിടെ എന്ത് സംഭവിക്കുമെന്ന് പ്രധാനമന്ത്രി ശർമ്മക്ക് നന്നായി അറിയാം.
ഇനി പറയൂ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞത് യാദർച്ഛികമാണ് എന്ന് ഇപ്പോഴും നിങ്ങൾക്ക് തോന്നുന്നുണ്ടോ…?

No comments: