Tuesday, July 17, 2018

അധ്യായം-18 
12-ാം ശ്ലോകം
കര്‍മണഃ ഫലം ത്രിവിധം 
മനുഷ്യന്‍ ചെയ്യുന്ന ഏതുതരം കര്‍മങ്ങളുടെയും- വൈദികവും ലൗകികവുമായ ഏതു കര്‍മങ്ങളുടെയും ഫലം മൂന്നുവിധത്തില്‍ ലഭിക്കുന്നു. എന്താണ് ഫലം എന്ന വാക്കിന്റെ വിവരണം? ശ്രീശങ്കരാചാര്യര്‍ മുതലായവര്‍ പറയുന്നു- ''ഫല്‍ഗുതയാ ലയം- അദര്‍ശനം ഗച്ഛതി'' (=ഏറ്റവും തുച്ഛമാകയാല്‍ ലയം-നാശം-സംഭവിക്കുന്നത്) എന്നത്രേ നി
രുക്തപ്രകാരമുള്ള അര്‍ത്ഥം. അശ്വമേധം മുതലായ യജ്ഞങ്ങളുടെ ഫലം-സ്വര്‍ഗസുഖം-പുണ്യം നശിച്ചാല്‍ കൈവിട്ടുപോകും.
അനിഷ്ടം, ഇഷ്ടം, മിശ്രം ച
പാപകര്‍മങ്ങളുടെ ഫല
മായി നരകത്തിലെ പീഡകളോ മൃഗ, പക്ഷ്യാദി രൂപങ്ങളെടുത്ത് ദുഃഖം അനുഭവിക്കുകയോ വേണ്ടിവരും. അത് നമ്മളാരും ഇഷ്ടപ്പെടാത്തതുകൊണ്ട്- അനിഷ്ടം- എന്നു പറയപ്പെടുന്നു.
പുണ്യകര്‍മങ്ങളുടെ ഫലമായി സ്വര്‍ഗലോകത്തില്‍ ദേവന്മാരായിത്തീര്‍ന്ന് ദിവ്യസുഖം അനുഭവിക്കാം. ദേവസ്ത്രീകളോടൊപ്പം ക്രീഡിക്കാം. വിശപ്പോ, ദാഹമോ ക്ഷീണമോ ഉണ്ടാവുകയേ ഇല്ല. എന്തൊരു സുഖം എല്ലാവരും ഇഷ്ടപ്പെടുന്നതിനാല്‍ ഈ സുഖത്തെ ഇഷ്ടം എന്നു വിശേഷിപ്പിച്ചു.
മിശ്രം- പുണ്യകര്‍മങ്ങളും പാപകര്‍മങ്ങളും ഇടചേര്‍ന്നു- മിശ്രമായി- ചെയ്യുന്നവര്‍ മനു
ഷ്യ ജന്മം നേടുന്നു; സുഖവും ദുഃഖവും അനുഭവിക്കുന്നു. രുചിപ്രദമായ ആഹാരങ്ങള്‍ വയര്‍ നിറയെ ഭക്ഷിക്കുമ്പോള്‍ സുഖിക്കുന്നു; വയറിളക്കം സംഭവിച്ചാല്‍ ദുഃഖിക്കുന്നു. കുട്ടികള്‍ ജനിക്കുമ്പോള്‍ സുഖം തോന്നും; അവര്‍ വളര്‍ന്ന് വലുതായി ഇങ്ങോട്ടു ദ്രോഹിക്കാന്‍ തുടങ്ങുമ്പോള്‍ ദുഃഖം തോന്നും. സുഖദുഃഖങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് അനുഭവിക്കേണ്ടിവരുന്നതുകൊണ്ട് മനുഷ്യജന്മം- മിശ്രം- എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
അത്യാഗിനാം പ്രേത്യഭവതി (അധ്യായം-18 
12-ാം ശ്ലോകം)
സാത്ത്വികമായ ത്യാഗം. ഈ കര്‍മത്തിന്റെ ഫലം എനിക്ക് കിട്ടണം, എന്ന മമത്വം ഇല്ലാതെ, ഫലത്തില്‍ ആഗ്രഹമില്ലാതെ ചെയ്യുന്ന കര്‍മത്തെ
യാണ് സാത്ത്വികമായ ത്യാഗം എന്ന് മുന്‍പ് വിവരിച്ചത്. അങ്ങനെ ത്യാഗം ചെയ്ത് ശീലിക്കാത്തവര്‍ മരണത്തിനുശേഷം മൂന്നുവിധത്തിലുള്ള ഫലങ്ങളും അനുഭവിക്കേണ്ടിവരും, തീര്‍ച്ച. (അനിഷ്ടമിഷ്ടം മിശ്രം ച).
  9961157857

No comments: