Monday, July 16, 2018

മരണം പ്രകൃതിഃ ശരീരിണാം
വികൃതിര്‍ജീവിതമുച്യതേ 
ബുധൈഃ ക്ഷണമപ്യവതിഷ്ഠതേ ശ്വസന്‍
യദി ജന്തുര്‍നഹിലാഭവാനസൗ 
(രഘുവംശം 8.87)
ഒരു ദിവസം അജനും പത്‌നിയും കൂടി കൊട്ടാരപ്പൂന്തോട്ടത്തില്‍ ഉലാത്തിക്കൊണ്ടിരി ക്കേ, ഇന്ദുമതി പെട്ടെന്നു മരിച്ചുവീണു. യൗവനയുക്തരായ അവര്‍ പരസ്പരം വളരെ സ്‌നേഹബദ്ധരായി കഴിയുകയാണ്. പെട്ടെന്നുള്ള ഈ വേര്‍പാട് സ്വാഭാവികമായും അജനെ വല്ലാതെ ദു:ഖത്തിലാഴ്ത്തി. അദ്ദേഹം വിലപിച്ചു തുടങ്ങി. ആര്‍ക്കും മഹാരാ ജാവിനെ ആശ്വസിപ്പിക്കാനായില്ല. രാജാവിന്റെ ഈ ശോച്യാവസ്ഥ അറിഞ്ഞു വസി ഷ്ഠമഹര്‍ഷി ഒരു സന്ദേശം കൊടുത്തയച്ചു:     
ഏതൊരു ജീവിക്കും മരണം സ്വാഭാവികമാണ്,
 ജീവിതമാണ് അസ്വാഭാവികം എന്നു ജ്ഞാനികള്‍ പറയുന്നു. അതിനാല്‍ ഒരുവന്റെ ജീവിതദശ അല്‍പം നീണ്ടു കിട്ടിയാല്‍ത്തന്നെ, അതൊരു നേട്ടമായി കണക്കാക്കേണ്ടതില്ല.
ആളുകള്‍ ചോദിക്കുന്നു: ഒരാള്‍ ധനികനും വേറൊരാള്‍ ദരിദ്രനുമായി ജനിക്കുന്ന തെന്തുകൊണ്ട്? എല്ലാവര്‍ക്കും നന്മ ചെയ്യുന്ന ഒരാളുടെ ജീവിതം ക്ലേശവും പീഡയും നിറഞ്ഞുകാണുന്നു; അങ്ങനെയല്ലാത്ത ഇനിയൊരുവന്റേതാകട്ടെ, വിജയകരവും സന്തു ഷ്ടവുമാണുതാനും! എന്താണിങ്ങനെ? വിധി ഒരാളെ എപ്പോഴും ശിക്ഷിക്കുകയും, ഇനി യൊരുവന്റെ നേരെ പുഞ്ചിരിക്കുകയും ചെയ്യുന്നതു ശരിയോ?
മനുഷ്യജീവിതത്തിലെ സംഭവങ്ങള്‍ക്കു തികഞ്ഞ വിശദീകരണമില്ല. മുന്‍കൂട്ടി അവയെ തിട്ടപ്പെടുത്താനും ആവില്ല; ഇതാണ് ജീവിതത്തിന്റെ സവിശേഷതയും! ഇവിടത്തെ വൈവിധ്യങ്ങള്‍ക്കു ക്ലിപ്തമായ കാരണമോ ന്യായമോ കണ്ടെത്തുക വിഷമമാണ്; പക്ഷേ മരണത്തില്‍ സര്‍വഭിന്നതകളും വൈവിധ്യവും ഒറ്റയടിക്ക് അസ്തമിക്കുന്നു. 
ജീവികള്‍ക്കെല്ലാം സ്വാഭാവികവും സുനിശ്ചിതവുമായ പരിണാമം മരണം മാത്രമാണ്. മരിച്ചുകഴിഞ്ഞാല്‍ എല്ലാവരും ഒരുപോലെയാവുകയായി. രാജാവോ പിച്ചക്കാരനോ ആയാലും, ശരീരത്തിന്റെ ഗതി ഒന്നുതന്നെ; ദേഹം ചീഞ്ഞളിയാന്‍ താമസമില്ല. എത്ര പ്രതാപവും മഹിമയും ഉണ്ടെങ്കിലും അതൊക്കെ മരണത്തോടെ തീരുന്നു. ജീവിത കാലത്തു ഭൂമിയും, വസ്തുവകകളും എത്ര സമ്പാദിച്ചുകൂട്ടിയാലും, ശവത്തിന് ആറടി മണ്ണേ വേണ്ടൂ. അതിനെ ഒന്നുകില്‍ തീ വിഴുങ്ങും, അല്ലെങ്കില്‍ അണുജീവികള്‍ തിന്നുതീര്‍ക്കും. 
ജീവിതത്തില്‍ അപ്പോള്‍ അദ്ഭുതവും അനിശ്ചിതത്വവുമൊക്കെ ഉണ്ടാവാം; സുനിശ്ചിതവും ഐകരൂപ്യവുമുള്ള ഒന്നേയൊന്നു മരണം മാത്രമാണ്. ഇതാണ് സാമഞ്ജസ്യ ത്തിന്റെ രഹസ്യം! അതു പോരേ?
മനസ്സും ബുദ്ധിയും ജീവിതമരണങ്ങളിലുള്ള സത്യത്തെപ്പറ്റി ആഴത്തില്‍ മനനംചെയ് താലേ മനുഷ്യനു ബലവും ശക്തിയും കൈവരൂ. അതുകൊണ്ട് മരണാവസരങ്ങളിലെ ല്ലാം, കര്‍മങ്ങളിലും ചടങ്ങുകളിലും കുടുങ്ങുകയല്ല വേണ്ടത്; മറിച്ച്, ജനനമെന്ത്, മരണമെന്ത്, മരിക്കുന്നതെന്ത്, എന്നിങ്ങനെ നിങ്ങളുടെ മനസ്സ് വിചിന്തനം ചെയ്യുകയാണ് വേണ്ടത്. മരണം മാത്രമാണ് മരണമില്ലായ്മയെപ്പറ്റി- അമരത്വത്തെപ്പറ്റി- ആലോചി ക്കാന്‍ നിര്‍ബന്ധിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന സംഭവം.
സ്വാമി ഭൂമാനന്ദതീര്‍ഥര്‍.
janmabhumi

No comments: