Tuesday, July 10, 2018

ശ്രീരാമന്റെ ശയ്യാ സമീപത്തെത്തി നിദ്രയില്‍ നിന്നുണര്‍ത്താന്‍  വിശ്വാമിത്രന്‍ ഉരുവിട്ട ശ്ശോകങ്ങളാണ്‌ തിരുപ്പതി വെങ്കാടാചലപതി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്‌ക്കായി ദിവസവും ആലപിച്ചുവരുന്നത്‌. ആ പ്രാര്‍ത്ഥനയും (സംസ്‌കൃതം) അതിന്റെ അര്‍ത്ഥവും താഴെ കുറിക്കുന്നു. ഭക്തജനങ്ങള്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതാണ്‌
പദ്യം.
1. കൗസല്യാ സുപ്രജാ രാമ-
പൂര്‍വ്വാ സസ്യാ പ്രവര്‍ത്തതേ-
ഉത്തിഷ്‌ഠ നരഛാദ്രൂല
കര്‍ത്തവ്യം ദൈവമഹാഹ്നികം!
അര്‍ത്ഥം
ഓ ശ്രീരാമാ! കൗസല്യാസുതനെ, ഉണരൂ പ്രിയ പുത്രാ! നിനക്ക്‌ ദിനചര്യകള്‍ ചെയ്യാനുള്ളതല്ലേ! കൃപയാര്‍ന്ന വേഗം ഉണരുക!
പദ്യം
2. ഉത്തിഷ്‌ഠോത്തിഷ്‌ഠ ഗോവിന്ദ-
ഉത്തിഷ്‌ഠ ഗരുഢധ്വജാ!
ഉത്തിഷ്‌ഠ കമലാകാന്താ
ത്രൈലോക്യം മംഗളം കുരു!
അര്‍ത്ഥം
പ്രിയ ഗോവിന്ദാ, ധ്വജസ്‌തംഭത്തില്‍ ഗരുഡനോടുകൂടിയ ഭഗവാനേ ഉണരുക! താമരക്കണ്ണുകളോടുകൂടിയ ലക്ഷ്‌മീദേവിയുടെ പതിയേ, ദയ ചെയ്‌ത്‌ വേഗം ഉണര്‍ന്ന്‌, മൂന്നു ലോകങ്ങളിലും ക്ഷേമൈശ്വര്യങ്ങള്‍ വളരുവാന്‍ അനുഗ്രഹിച്ചാലും.
പദ്യം
3. മാതാ സമസ്‌ത ജഗതാം മധുകൈടഭാരേ,
വക്ഷോ വിഹാരിണി മനോഹര ദിവ്യമൂര്‍ത്തേ,
ശ്രീസ്വാമിനി, ശ്രീരാജനപ്രിയ ദാനശീലേ,
ശ്രീ വെങ്കിടേശ ദയിതേ, തവ സുപ്രഭാതം.
അര്‍ത്ഥം
ഓ ലക്ഷ്‌മിദേവി, ഈ മുവുവന്‍ പ്രപഞ്ചത്തിന്റേയും മാതാവേ, മധുകൈടഭജരുടെ രിപുവേ, മഹാവിഷ്‌ണുവിന്റെ വക്ഷസില്‍ സദാ വസിക്കുന്നവളേ, തേടിവരുന്ന ഭക്തരുടെ അഭിലാഷങ്ങള്‍ സാധിച്ചുകൊടുക്കുന്നുവളെ, മഹാവിഷ്‌ണുവിന്റെ പ്രിയ പത്‌നി, നിനക്കു പ്രഭാതവന്ദനം.
പദ്യം
4. തവസുപ്രഭാതമരവിന്ദലോചനേ,
ഭവതുപ്രസന്ന മുഖചന്ദ്രമണ്‌ഡലേ
വിധിശങ്കരേവനിതാഭിരര്‍ച്ചിതേ,
വൃശൈലനാഥാ, ദയിതേ, ദയാനിധേ!
അര്‍ത്ഥം
താമരപ്പൂപോലെ മനോഹരമായ നേത്രങ്ങളും ചന്ദ്രബിംബം പോലെ മുഖമുള്ള ദേവീ, ബ്രഹ്‌മാവ്‌, ശിവന്‍, ഇന്ദ്രന്‍ എന്നിവരുടെ പ്രിയപത്‌നിമാര്‍ ആരാധിക്കുന്നവളേ, സ്‌നേഹനിധിയായവളേ, വൃഷാചലപതിയായ മഹാവിഷ്‌ണുവിന്റെ ധര്‍മ്മപത്‌നീ, അമ്മേ നമസ്‌കാരം....
-----തുടരും. ----
(ഗജേന്ദ്രമോക്ഷം നടന്ന ശ്രീചക്രപാണി ക്ഷേത്ര ത്തിനെ പറ്റി അറിയാൻ ഈ പേജ് ലൈക്ക് ചെയ്യുക)
https://www.facebook.com/Sree-chakrapani-temple-trikaripur…/

No comments: