🕉🙏പ്രണാമം ജി.ഭഗവദ്ഗീതാപഠനം.
പഞ്ചജനൻ എന്ന അസുരനെ കൊന്നാണ്, അസുരൻ ഒളിച്ചിരുന്ന ശംഖ് 'പാഞ്ചജന്യം' ശ്രീകൃഷ്ണന് ലഭിച്ചത്. പഞ്ചജനൻ അഞ്ചിന്ദിയങ്ങളിൽ രമിച്ചവനാണ്. ഇന്ദിയവിഷയങ്ങൾ മാത്രം (ശബ്ദരസഗന്ധസ്പർശദൃശ്യാദികൾ) സത്യമെന്ന് കരുതി ജീവിക്കുന്നവരാണ് അസുരർ. അവർക്ക് സുദർശനം (നല്ല കാഴ്ചപ്പാട്) നല്‍കി ബോധത്തിലേക്കുണർത്തുകയാണ് ഭഗവാൻ. ഇന്ദിയനിഗ്രഹം നടത്തിയ ശേഷം പാഞ്ചജന്യം ധർമ്മകാഹളത്തിനായി ഉപയോഗിക്കുന്നു. ഹൃഷീകം ഇന്ദ്രിയങ്ങൾ. ഹൃഷീകേശൻ 'ബോധം'. വെളുത്ത കുതിരകൾ ശുദ്ധമായ ഇന്ദിയങ്ങളുടെ പ്രതീകമാണ്. വ്യക്തിമനസ്സിലെ എണ്ണിയാലൊടുങ്ങാത്ത ദുർഗുണങ്ങളുടെ പ്രതീകമാണ് കൗരവർ. പാണ്ഡവരാകട്ടെ എണ്ണത്തിൽ കുറഞ്ഞ സദ്ഗുണങ്ങളുടെ പ്രതീകവും. (പതിനൊന്നും ഏഴും) ഇവ തമ്മിൽ വ്യക്തിക്കുള്ളിൽ നടക്കുന്ന സംഘർഷമാണ് കുരുക്ഷേത്തയുദ്ധമായി വെളിപ്പെടുന്നത് എന്ന അഭിപ്രായമുളള ഗുരുക്കന്മാരും ഉണ്ട്. 'ധൃതരാഷ്ടർ' എന്നാൽ 'തന്റേതല്ലാത്ത ഒന്നിനെ ധൃതമായി, ബലമായി പിടിച്ചിരിക്കുന്നവൻ. കാണേണ്ടതിനെ കാണേണ്ട രീതിയിൽ കാണാത്തവൻ.' 'ദുര്യോധനൻ' തനിക്ക് ജയിക്കാനായി തെറ്റായ ആയുധമുറ പ്രയോഗിക്കുന്നവൻ.'ദുശ്ശാസനൻ' ശരിയല്ലാത്ത വിദ്യ അഭ്യസിച്ചവൻ.'ഭീഷ്മർ' മറ്റുളളവരെ പേടിപ്പിച്ച് കാര്യം നടത്തുന്നവൻ. 'ദ്രോണർ ' ഇപ്പുറം നില്കുകയും അപ്പുറത്തെ വിജയം ആഗ്രഹിക്കുന്ന ദ്വൈത മനസ്സ്. 'അർജ്ജുനൻ' ഋജുവായ മനസ്സ്. ഭീഷ്മർ ആണ് സേനാനായകൻ. ആ ഭീഷ്മരെ ജയിക്കാനായി 'ശിഖണ്ഡി 'യെ മുന്നിൽ നിർത്തണം. ശിഖ എന്നാൽ കുടുമ. കുടുമ മുറിച്ച് സംന്ന്യാസി ആയി ധ്യാനാവസ്ഥയിലെത്തിയാലേ ഋജുവായ മനസ്സിനെ കൊണ്ട് ശുദ്ധ ബോധത്തിന് ജയിക്കാനൊക്കൂ. "വാസനാദ്വാ സുദേവസ്യ വാസിതം ഭുവനത്രയംസർവ്വഭൂത നിവാസോസി വാസുദേവ നമോസ്തുതേ. 🙏ഹരി ഓം.
Received from a friend.

No comments:
Post a Comment