Sunday, July 01, 2018

പുരാ- സൃഷ്ടിയുടെ ആരംഭത്തില്‍ ഈ മു അ. നാമങ്ങളില്‍ ബ്രാഹ്മണരും വേദങ്ങളും വേദത്തില്‍ വിധിച്ച എല്ലാതരംയജ്ഞങ്ങളും ആ വിര്‍ഭവിച്ചത്. അതിപവിത്രങ്ങളായ വേദം യജ്ഞം മുതലായവയുടെ ജന്മഹേതുവാകയാല്‍ ഓംതത്‌സത് എന്നീ നാമത്രയങ്ങളുടെ മഹത്ത്വത്തിന് അതിരും ആഴവും വാക്കുകള്‍ക്ക് അപ്പുറമാണ്. അതിനാല്‍ ഓംതത്‌സത് എന്ന് ഉച്ചരിക്കുന്നത് സര്‍വപാപത്തിന്റെയും പ്രായശ്ചിത്തകര്‍മ്മങ്ങളില്‍ ശ്രേഷ്ഠമാണ് എന്ന് ആചാര്യന്മാര്‍ പറയുന്നു. യജ്ഞാനുഷ്ഠാനം ചെയ്യുന്ന ബ്രാഹ്മണരും യജ്ഞാനുഷ്ഠാനം വിധിക്കുന്നവേദങ്ങലും യജ്ഞകര്‍മ്മങ്ങളും പരിശുദ്ധങ്ങളായി തീരുന്നത് ഈ നാമമത്രയോച്ചാരണം കൊണ്ടാണ് എന്ന് മനസ്സിലാക്കണം. 
തേന- ബ്രഹ്മപുരസരമാത്മാവുമായ ഞാന്‍ തന്നെയാണ് ആ വേദങ്ങളെയും യജ്ഞങ്ങളെയും സൃഷ്ടിച്ചത്. അതുകൊണ്ട് ഈ ഓംതത്‌സത് എന്ന നാമത്തിന്റെ പ്രഭാവം ഏറ്റവും മഹത്വമുള്ളതാണ്. യജ്ഞാദി വൈദിക കര്‍മ്മങ്ങളുടെ പൂര്‍ണതയ്ക്കുവേണ്ടി ഉച്ചരിക്കേണ്ടതാണ്. 
'ഓം'കാരം അന്വയിപ്പിക്കേണ്ട സമ്പ്രദായം പറയുന്നു 
(അധ്യായം 17-24-ാം) ശ്ലോകം.
ഓംതത്‌സത് എന്നുവേറെവേറെ മൂന്നുനാമങ്ങളും, മൂന്നുകൂടി ഐനാമവും ആണെന്ന വസ്തുതനാം മറക്കരുത്. അതില്‍ ഓം എന്ന ആദ്യത്തെ ബ്രഹ്മനാമം ചേര്‍ക്കേണ്ട ക്രമം പറയുന്നു.
സര്‍വ്വവേദങ്ങളും ആവിര്‍ഭവിച്ചതും, ബ്രഹ്മത്തിന്റെ നാമവുമായ ഓം കാരം എല്ലാതരം വൈദികങ്ങളായ യജ്ഞങ്ങളുടെയും ദാനകര്‍മ്മങ്ങളുടെയും താപസ്സുകളുടെയും ആരംഭത്തില്‍ ഉച്ചരിക്കേണ്ടതാണ്. വൈദികങ്ങളായമന്ത്രങ്ങളും സൂക്തങ്ങളും ജപിക്കാന്‍ തുടങ്ങുമ്പോഴും, ആദ്യം ഓംകാരം ഉച്ചരിച്ചതിനുശേഷം മാത്രമോ മന്ത്രംജപിക്കാന്‍ തുടങ്ങുവാന്‍ പാടുള്ളൂ.  ..kanapramkesavana namboodiri

No comments: