ഈശ്വര നിർദ്ദിഷ്ടമാണ് മനസ്സാക്ഷി.. നാല് പ്രാവശ്യം കള്ളം പറഞ്ഞു കഴിയുമ്പോൾ മനസ്സാക്ഷി പിൻവലിയും.ഒരു പ്രാവശ്യം പറയുമ്പോൾ ഒരു കുറ്റബോധം നൽകും. ആ കുറ്റബോധം നിഴലിക്കുമ്പോൾ നമ്മൾ നടക്കുന്ന വഴിക്കൊക്കെ ഒരു വേദന ഉണ്ടാകും. "വേണ്ടിയിരുന്നില്ല, ശരിയല്ല, അവനോടു പോയി മാപ്പു പറയണം, എന്നൊക്കെ തോന്നിക്കും.. പക്ഷെ പറയില്ല..
വീണ്ടും അടുത്ത കർമ്മങ്ങളിൽ ഏർപ്പെടുമ്പോഴൊക്കെ ഇതിന്റെ കുറ്റബോധം നിഴലിക്കും. അത് മനസ്സാക്ഷിയുടെ വിളിയാണ്,.. ഇപ്പോൾ മനസ്സാക്ഷി ആലോചിക്കാൻ തുടങ്ങി, ഇവനെ തിരുത്തണോ , വേണ്ടയോ എന്ന്.
രണ്ടാമത്തെ തെറ്റ് വരുമ്പോൾ അൽപ്പം ഭയന്നും വിഷമിച്ചും മനസ്സാക്ഷി ചെറുതായി .ഓർമ്മിപ്പിക്കും...പക്ഷെ പഴയ വേദനയില്ല; പഴയ അറപ്പില്ല; എങ്കിലും തെറ്റ് ചെയ്യുമ്പോൾ മനസ്സാക്ഷി പതുക്കെ പിൻവലിഞ്ഞു നിന്ന് പറയും....
മൂന്നാമത് തെറ്റ് ആവർത്തിക്കുമ്പോൾ മനസ്സാക്ഷി ഒന്നും പറയില്ല..അപകടങ്ങളിൽ പെടുമ്പോൾ പറയും, ‘മുൻപ് പറഞ്ഞിരുന്നു, ഇപ്പോഴെങ്കിലും തിരുത്തിയാൽ നന്ന്’ എന്ന്....
പക്ഷെ “പാപത്തിന്റെ ഫലം കൊണ്ട് പനി വരില്ല; കാലൊടിയില്ല..പനി വരുത്തുന്നത് വൈറസ് ആണ് “എന്നൊക്കെ സ്വയം പറയും.... അതോടെ മനസ്സാക്ഷി ആത്യന്തികമായി പിൻവലിയും.
നാലാമത്തെ തെറ്റ് മുതൽ അത് ഏഴ് അയൽപക്കത്ത് കാണില്ല....പിന്നെ മനസ്സാക്ഷി എന്നൊരു സാധനം ഇല്ല.. അതോടെ തമ്പുരാനുമായുള്ള കൂട്ട് കെട്ടു പോകും..
ആദ്യം മനുഷ്യൻ മനുഷ്യനുമായുള്ള കരാറാണ് പിൻവലിക്കുന്നത്..
രണ്ടു, മനുഷ്യൻ പ്രകൃതി യോടുള്ള കരാറാണ് പിൻവലിക്കുന്നത്..
മൂന്നു, മനുഷ്യൻ ഈശ്വരനോടുള്ള കരാറാണ് പിൻവലിക്കുന്നത്....
അത് പിൻവലിക്കുന്നതോടുകൂടി അവൻ ഔട്ട് ആയി....അധഃകൃതനായി..
അവനു അയിത്തം ഉണ്ട്;
അവനെ അടുപ്പിക്കരുത്..
അവന്റെ ശബ്ദം,അവന്റെ പെരുമാറ്റം, അവന്റെ പ്രേരണ, അവന്റെ ഇടപാട്, നമ്മുടെ അന്തഃകരണത്തെ ബാധിക്കും..ധർമ്മശാസ്ത്രങ്ങൾ ഇങ്ങനെയാണ് പറയുന്നത്..
ധർമ്മനീതികൾ ഇങ്ങനെയാണ് ബോധ്യപ്പെടുത്തുന്നത്....
ശ്രുതി ഇങ്ങനെയാണ്; യുക്തി ഇങ്ങനെയാണ്; നേർവഴിക്കാണ് ഈ വഴി....
ധർമ്മാധർമ്മങ്ങളുടെ ചിന്തനത്തിൽ സത്യവും അഹിംസയും കൃതജ്ഞതയുമെല്ലാം ഇഴ ചേർത്തെടുക്കാൻ ഏതു ബൗദ്ധിക പ്രതിഭയും വിഷമിക്കുകതന്നെ ചെയ്യും....

No comments:
Post a Comment