Thursday, July 19, 2018

സന്തപ്തായസി സംസ്ഥിതസ്യപയസോ
നാമാപി ന ശ്രൂയതേ
മുക്താകാരതയാ തദേവ നളിനീ-
പത്രസ്ഥിതം ദൃശ്യതേ
അന്തഃസാഗരശുക്തിമദ്ധ്യപതിതം
തന്മൗക്തികം ജായതേ
പ്രായേണാധമമദ്ധ്യമോത്തമജൂഷാ-
മേവംവിധാ വൃത്തയഃ


ചുട്ടുപഴുത്ത ഇരുമ്പുകഷണത്തില്‍ വീണ വെള്ളത്തുള്ളിയുടെ പേരുപോലും പിന്നീട് കേള്‍ക്കില്ല. അതേ വെള്ളത്തുള്ളി ഒരു താമരയിലയില്‍ വീണാല്‍ മുത്തുമണിപോലെ കാണാനാകും. സമുദ്രത്തിന്റെ അന്തര്‍ഭാഗത്ത് കിടക്കുന്ന മുത്തുചിപ്പിയില്‍ ഈ ജലകണം വീണാല്‍ അതിമനോഹരമായ ഒരു മുത്തായി അതു രൂപംപ്രാപിക്കുന്നു. ഉത്തമ മദ്ധ്യമാധമന്മാരൊടു ചേരുന്നവരുടെ അവസ്ഥയും ഇതേപൊലെയാണ്
* എന്തൊക്കെ ഗുണഗണങ്ങളുണ്ടായാലും ചേരേണ്ടവരൊട് ചേർന്നില്ലെങ്കിൽ അവരുടെ കഴിവുകൾ ലൊകം അറിയാതെ നശിച്ചു പൊകുമെന്നു സാരം ഓം ഓം *

No comments: