മുക്ത പുരുഷനും കളിച്ചും ചിരിച്ചും രമിച്ചുമൊക്കെ നടക്കുമെങ്കിലും അദ്ദേഹത്തിന് ശരീരസ്മരണമില്ലാതെ ഈ ലോകത്ത് ജീവിക്കാനാവുന്നു. മുക്തനായ ഒരാള്‍ ലോകത്തില്‍ വ്യവഹരിക്കുന്നതായി മറ്റുള്ളവര്‍ക്ക് തോന്നുമെങ്കിലും ശരീരവുമായി ബന്ധപ്പെട്ട ഞാന്‍ ചെയ്യുന്നു, ഞാന്‍ അനുഭവിക്കുന്നു എന്ന ഭാവങ്ങളൊന്നും അയാള്‍ക്കുണ്ടാവില്ല. അജ്ഞാന ദശയില്‍ മാത്രമാണ് ശരീര ബോധം. ആത്മസ്വരൂപത്തെ അനുഭവമാക്കിയാല്‍ പിന്നെ അശരീരിയും സര്‍വ്വാത്മാവുമായി.
No comments:
Post a Comment