Sunday, July 08, 2018

ഋതേര്‍ത്ഥം യത് പ്രതീയേത   ന പ്രതീയേത ചാത്മനി
തദ്വിദ്യാദാത്മനോ മായാം   യഥാ ഭാസോ യഥാ തമഃ
ആത്മാവിനെ സംബന്ധിച്ചിടത്തോളം വാസ്തവത്തല്‍ ഇല്ലാതാത്തിനെയാണ് ഉണ്ടെന്നുള്ള പ്രതീതി സാധാരണക്കാര്‍ക്ക് ഉളവാക്കുന്നത്. അതു മനസ്സിലാക്കിക്കഴിയുമ്പോള്‍ ആത്മാവിന്റെ മായ മാത്രമാണെന്നു വ്യക്തമാകും. സൂര്യന്‍ ഉദിച്ചുകഴിയുമ്പോള്‍ ഇരുട്ടു തനിയെ മാഞ്ഞുപൊക്കോളും. അതുപോലെ വിദ്യ ഉദിക്കുമ്പോള്‍ മായ തനിയെ ഒഴിഞ്ഞുപോകും.
ഇരുട്ടിനെ പോക്കാനായി അത് അടിച്ചുവാരിക്കളയേണ്ട ആവശ്യം വരുന്നില്ല. വെളിച്ചം വരുമ്പോള്‍ ഇരുട്ട് താനെ മാഞ്ഞുപോകും. ഇരുട്ട് എന്നത് വാസ്തവത്തില്‍ ഇല്ലാത്തതാണ്. ഇരുട്ട് അജ്ഞാനമാകണം. പ്രകാശം ജ്ഞാനവും ജ്ഞാനം ഉണ്ടാകുമ്പോള്‍ അജ്ഞാനം താനെ നീങ്ങിക്കോളും. ആജ്ഞാനം എപ്പോഴും കൂടെത്തന്നെയുണ്ടുതാനും. 
മായ യാണ് അതിനെ മറയ്ക്കുന്നത്. നമ്മുടെ മുന്നിലുള്ളതിനെ നമുക്കു കാണാന്‍ കഴിയുന്നത് ജ്ഞാനമാകുന്ന ആ ജഗദീശ്വരന്‍ കൂടെയുള്ളതുകൊണ്ടാണ്. എന്നാല്‍ മനസ്സില്‍ മറ്റു ചിന്തകളുള്ളപ്പോള്‍ മുന്നിലുള്ളതിനെപ്പോലും നാം കാണാതിരിക്കു ന്നത് അ നുഭവമല്ലേ. ചിലപ്പോള്‍ നമ്മുടെ അഛനമ്മമാര്‍ വഴിയില്‍ മുന്നില്‍ക്കൂടി കടന്നുപോയാലും നാം അറിയുന്നില്ല. മനസ്സ് മറ്റ് ഏതിലെങ്കിലും വ്യാപൃതമായിരിക്കുന്നതാണ് പലപ്പോഴും അതിനു കാരണം. ചിലപ്പോള്‍ നാം 
കടന്നുവന്ന വഴിപോലും നമുക്ക് അജ്ഞാതമായിരിക്കും. മറ്റു ചില ഘട്ടങ്ങളില്‍, ഒരിക്കലും നാം നടന്നിട്ടില്ലാത്ത വഴി പോലും നമുക്ക് ചിരപരിചിതംപോലെ അനുഭവപ്പെടും. ഇതാണ് മായയും ജ്ഞാനവും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം

No comments: