Friday, July 13, 2018

ര്‍തൃഹരി ബ്രഹ്മചാരിയായിരുന്നുവെന്നും അതല്ല, വിവാഹം കഴിഞ്ഞ് ഗൃഹസ്ഥാശ്രമത്തിനു ശേഷം സന്ന്യാസം സ്വീകരിച്ചതാണെന്നും കഥകളുണ്ട്. ഐഹിക സുഖങ്ങളുപേക്ഷിച്ച് അദ്ദേഹം വിരക്തനായെന്നു പറയുന്നതിനു പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ ഒരു യോഗീശ്വരന്‍ ഭര്‍തൃഹരിക്ക് ഒരു മാമ്പഴം സമ്മാനിച്ചു. കഴിച്ചാല്‍ ജരാനരകളുണ്ടാവില്ലെന്നതാണ് മാമ്പഴത്തിന്റെ പ്രത്യേകത. താന്‍ മരിച്ചാല്‍ തന്റെ പ്രിയതമ ജരാനര ബാധിച്ചു മരിച്ചു പോകുമല്ലോ എന്ന ചിന്തയില്‍ ഭര്‍തൃഹരി അത് തന്റെ ഭാര്യയ്ക്കു സമ്മാനിച്ചു.  അതിന്റെ മാഹാത്മ്യവും വിശദീകരിച്ചു. പതിവ്രതയെന്നു ഭര്‍തൃഹരി കരുതിപ്പോന്ന ഭാര്യയ്ക്ക്  ഒരു ജാരനുണ്ടായിരുന്നു;  വീട്ടിലെ കുതിരക്കാരന്‍. ജാരന്‍ മരിച്ചു പേ
ായാല്‍ പിന്നെ താനെന്തിനു ജീവിച്ചിരിക്കണമെന്ന ചിന്തയില്‍ ഭര്‍തൃഹരിയുടെ ഭാര്യ മാമ്പഴമെടുത്ത് കുതിരക്കാരന് കൊടുത്തു. അതിന്റെ സവിശേഷതയും ബോധ്യപ്പെടുത്തി. താന്‍ മരിച്ചാല്‍ തന്റെ ഭാര്യയുടെ അവസ്ഥയെന്താകുമെന്ന വ്യഥയില്‍ കുതിരക്കാരന്‍ അത് അയാളുടെ ഭാര്യയ്ക്ക് നല്‍കി. അതിന്റെ മഹത്വവും ധരിപ്പിച്ചു. കുതിരക്കാരന്റെ ഭാര്യ, ഭര്‍തൃഹരിയുടെ വീട്ടിലെ അടിച്ചു തളിക്കാരിയായിരുന്നു. ഭര്‍തൃഹരി പുറത്തു പോയി തിരിച്ചു വരും വഴി, കുതിരക്കാരന്റെ ഭാര്യ മാമ്പഴവുമായി പോകുന്നതു കണ്ടു. കണ്ടമാത്രയില്‍ തന്നെ അത് താന്‍ തന്റെ ഭാര്യക്ക് കൊടുത്തതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. മാമ്പഴം എവിടെ നിന്ന് ലഭിച്ചെന്ന് അദ്ദേഹം അവരോട് അനേ്വഷിച്ചു. തന്റെ ഭര്‍ത്താവ് നല്‍കിയതാണെന്ന് ആ സ്ത്രീ മറുപടി നല്‍കി. വീട്ടിലെത്തിയ ഭര്‍തൃഹരി കുതിരക്കാരനെ വിളിച്ചു വരുത്തി മാമ്പഴം കിട്ടിയത് എവിടെ നിന്നാണെന്ന് ചോദിച്ചു. അയാള്‍ ആദ്യം ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറിയെങ്കിലും ഭര്‍തൃഹരിയുടെ ഭീഷണിക്കു വഴങ്ങി സത്യം പറഞ്ഞു. കുതിരക്കാരന്‍ തന്റെ  ഭാര്യയുടെ ജാരനാണെന്ന യാഥാര്‍ത്ഥ്യമറിഞ്ഞ ഭര്‍തൃഹരി വളരെയേറെ വ്യസനിച്ചു.  കുതിരക്കാരന്‍ ഇക്കാര്യങ്ങളെല്ലാം ഒരു ദാസിമുഖേന ഭര്‍തൃഹരിയുടെ ഭാര്യയെ ധരിപ്പിച്ചു. ഭര്‍ത്താവ് തന്റെ  ജാരന് കഠിന ശിക്ഷ നല്‍കുമെന്നു ഭയന്ന് അവര്‍ അടയുണ്ടാക്കി അതില്‍ വിഷം ചേര്‍ത്ത് ഭര്‍തൃഹരിക്കു കൊടുത്തശേഷം ഭക്ഷണം തയ്യാറാകാന്‍ കാലതാമസമുണ്ടെന്നറിയിച്ച് അട കഴിക്കാന്‍ നിര്‍ബന്ധിച്ചു. അപ്പം വിഷം ചേര്‍ത്ത് ഉണ്ടാക്കിയതാവാമെന്ന് മനസ്സിലാക്കിയ ഭര്‍തൃഹരി അത് നിരസിച്ച്, 'ഓട്ടപ്പം വീട്ടേച്ചുടും'  എന്നു പറഞ്ഞ ശേഷം പുരയുടെ ഇറമ്പില്‍ അപ്പം തിരുകി വെച്ച് വീടുവിട്ടിറങ്ങി. നിമിഷങ്ങള്‍ക്കകം പുരയ്ക്ക് തീപിടിച്ച് ഭസ്മമായി. 
 സന്ന്യാസവൃത്തി സ്വീകരിച്ച ഭര്‍തൃഹരി  ദേശാടനം ചെയ്ത് ഭിക്ഷയെടുത്ത് ജീവിച്ചു. ഒടുവില്‍ ഭിക്ഷ യാചിക്കുന്നത് നല്ലതല്ലെന്നു കരുതി വല്ലവരും തരുന്നെങ്കില്‍ മാത്രം ഭക്ഷിക്കാമെന്ന തീരുമാനത്തില്‍ ദൂരെയൊരു മഹാക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. ചിദംബരത്താണെത്തിയതെന്നും പറയപ്പെടുന്നുണ്ട്. അവിടെ കിഴക്കേ ഗോപുരത്തില്‍  പട്ടണത്തു പി
ള്ളയെന്നൊരു സന്ന്യാസി ശ്രേഷ്ഠന്‍ ഇരിപ്പുണ്ടായിരുന്നു. മുന്‍പിലൊരു ചട്ടിയും വെച്ചായിരുന്നു ഭര്‍തൃഹരിയുടെ ഭിക്ഷാടനം. ആരെങ്കിലും വല്ലതും നല്‍കിയാല്‍ മാത്രം ഭക്ഷിക്കും. ഭക്ഷിച്ചില്ലെങ്കിലും ദിവസങ്ങളോളം കഴിഞ്ഞു കൂടും. 
 ഒരിക്കല്‍ തനിക്കു വല്ലതും തരണമെന്ന യാചനയുമായി ഒരു ഭിക്ഷാടകന്‍ പട്ടണത്തു പിള്ളയുടെ അടുത്തു ചെന്നു. തന്റെ കൈയില്‍ ഒന്നുമില്ലെന്നും കിഴക്കേ നടയില്‍ ഒരു ധനികനുണ്ട് അദ്ദേഹത്തോട് ചോദിക്കൂ എന്നും പറഞ്ഞ് അയാളെ ഭര്‍തൃഹരിയുടെ അടുക്കലേക്കയച്ചു. താനൊരു ചട്ടിവെച്ചതിനാലാണ് പിള്ള ഭിക്ഷകനോട് ഇങ്ങനെ പറഞ്ഞതെന്ന് ഭര്‍തൃഹരി ഊഹിച്ചു. ഒരു പാത്രം വെച്ചിരുന്നാല്‍  ആരെങ്കിലും വല്ലതും തരണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നാണ് പിള്ള അര്‍ഥമാക്കിയതെന്നു മനസ്സിലാക്കിയ ഭര്‍തൃഹരി ചട്ടി എറിഞ്ഞുടച്ചു. അദ്ദേഹം ആജീവനാന്തം ആ ക്ഷേത്രനടയില്‍ കഴിഞ്ഞുകൂടിയെന്നാണ് കേള്‍വി. 
janmabhumi

No comments: