Thursday, July 19, 2018

കര്‍ക്കടകം പിറന്നാല്‍ കേരളത്തില്‍ കുടകുത്തി ശാല മുതല്‍ വാഹന വില്‍പന ഏജന്‍സികള്‍ വരെ കര്‍ക്കടക കഞ്ഞി പായ്ക്കറ്റിന്റെ വില്‍പ്പനക്കാരായി മാറുന്നു. ആയുര്‍വേദവുമായി പുലബന്ധം പോലുമില്ലാത്തവര്‍ വരെ കര്‍ക്കടക കഞ്ഞിയുടെ ഏജന്റുമാരായി മാറുന്നു. അവര്‍ക്കിത് കര്‍ക്കടകാനന്തരവും കഞ്ഞിക്കുള്ള മാര്‍ഗമാണ്. കര്‍ക്കടക മാസത്തില്‍ മുന്‍ മാസങ്ങളിലെ( മീനം, മേടം) അത്യുഷ്ണം കൊണ്ട് ഘരമാലിന്യങ്ങള്‍ പൊടിയായി മാറി അത് അന്തരീക്ഷത്തില്‍ ലയിക്കുന്നു. മിഥുനം, കര്‍ക്കടകം മാസത്തിലെ മഴയില്‍ അത് ഭൂമിയില്‍ പതിക്കുകയും ജലം മലിനമാവുകയും ചെയ്യും. മലിനമായ വെള്ളക്കെട്ടിലൂടെ സഞ്ചരിക്കുക വഴിയും അന്തരീക്ഷത്തിലെ തണുപ്പ് മൂലവും മനുഷ്യശരീരത്തില്‍ വാത-പിത്ത-കഫ( ത്രിദോഷങ്ങള്‍) അസന്തുലിതാവസ്ഥ വരികയും അതില്‍ പിത്ത- കഫങ്ങള്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്യും. ആയതിനാല്‍ മനുഷ്യന്‍ കൂടുതല്‍ ഭക്ഷണം കഴിക്കുകയും അതനുസരിച്ച് ജലം കുടിക്കാതിരിക്കുകയും ചെയ്യുന്നു. കുടിക്കുന്ന വെള്ളം മലിനമാകുന്നതിനാല്‍ ഉദരത്തില്‍ ഉള്‍പുഴുക്ക്( ഗ്യാസും ചൂടും) അനുഭവപ്പെടുകയും ചെയ്യും. മനുഷ്യ ഉദരം ഒരു കമ്പോസ്റ്റ് പ്ലാന്റ് ആയി മാറുകയും ചെയ്യും. അതിനാല്‍ പിത്ത-കഫ കോപത്താല്‍ രോഗങ്ങള്‍ ഉണ്ടാകുന്നു. ഇവയെ ചെറുക്കുന്നതിനായി പണ്ടുമുതല്‍ക്കേ വൃദ്ധവൈദ്യന്മാര്‍ ഔഷധക്കഞ്ഞി ഉപയോഗിച്ചുവരുന്നു. 
ഔഷധക്കഞ്ഞി കൂട്ട്
പഴയ ചെന്നെല്ല് അരി( തവിടുള്ള അരി) 250 ഗ്രാം
കുറുന്തോട്ടി വേര്, ഇരട്ടിമധുരം, കൂവളത്തിന്‍ വേര്, ചുക്ക്, കുരുമുളക്, തിപ്പലി, കാരെള്ള്, പഴയ മുതിര, ഉലുവ, ഇടിഞ്ഞില്‍ തൊലി, പതിമുഖം ഇവ ഓരോന്നും 25 ഗ്രാം വീതം. ബാര്‍ലി അരി 100 ഗ്രാം, സൂചി ഗോതമ്പ് 100 ഗ്രാം, പശുവിന്‍ പാല്‍ ഒരു ലിറ്റര്‍, ശുദ്ധജലം അഞ്ച് ലിറ്റര്‍. ഇതില്‍ സൂചി ഗോതമ്പ്, മുതിര, ചെന്നെല്ല് അരി ഇവ ഒഴികെയുള്ള മറ്റുമരുന്നുകള്‍ ചതച്ച് കിഴി കെട്ടുക. അഞ്ച് ലിറ്റര്‍ വെള്ളം, പാല്‍ ഇതിലേക്ക് അരിയും മുതിരയും സൂചി ഗോതമ്പും ഇട്ട് തിളപ്പിക്കുക.  ഇതിലേക്ക് ഔഷധക്കൂട്ടിന്റെ കിഴിയിടുക. അരി വെന്തുകഴിയുമ്പോള്‍ 50 മില്ലി നറുനെയ്യും 300 ഗ്രാം ശര്‍ക്കരയും ചേര്‍ത്ത് ഇളക്കി വാങ്ങുക. കിഴി നന്നായി പി
ഴിഞ്ഞ് ചേര്‍ക്കുക. ഈ കഞ്ഞി സേവിക്കുക. നെഞ്ചിലെ കഫക്കെട്ട്, ക്ഷതം കൊണ്ടുള്ള ചുമ( കാസം) ഒച്ചയടപ്പ്, പനി ഇവ മാറുന്നതിന് ഔഷധക്കഞ്ഞി സേവിക്കുന്നത് ഉത്തമമാണ്.
9446492774

No comments: